ഡബ്‌ളിനിലെ സ്‌കൂളിൽ നടന്ന രക്ഷാദൗത്യത്തിൽ പങ്ക് ചേർന്ന് മലയാളി നഴ്‌സും

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അയർലൻഡിലെ ഡബ്ലിനിൽ മൂന്ന് കുഞ്ഞുങ്ങളടക്കം അഞ്ച് പേരെ അക്രമി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിന്റെ ആദ്യ മിനുട്ടുകളിൽ അവിടെ എത്തിച്ചേർന്നു സഹായകമാകുകയായിരുന്ന മെഡിക്കൽ സംഘത്തിൽ മലയാളിയായ ഒരു നഴ്‌സും ഉണ്ടായിരുന്നു- സീന മാത്യു. സംഭവം നടന്ന പാർണൽ സ്ട്രീറ്റിൽ തന്നെ പ്രവർത്തിക്കുന്ന റോട്ടുണ്ട മെറ്റേണിറ്റി ഹോസ്പിറ്റലിലെ നിയോനെറ്റൽ വിഭാഗത്തിൽ നഴ്സ് മാനേജർ ആയി പ്രവർത്തിച്ചു വരികയാണ് സീന. 1745-ൽ പ്രവർത്തനമാരംഭിച്ച ആശുപത്രി, ലോകത്ത് ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പാരമ്പര്യമുള്ള … Read more

തോക്ക് ചൂണ്ടി ഭീഷണി, ഇടി, കടി; രോഗികളിൽ നിന്നും ആക്രമണങ്ങൾ നേരിട്ട് അയർലണ്ടിലെ ഡോക്ടർമാർ

അയര്‍ലണ്ടില്‍ നിരവധി ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും, അവരുടെ ബന്ധുക്കളില്‍ നിന്നും ഈയിടെ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ 900 ഡോക്ടര്‍മാരെ സര്‍വേ ചെയ്തതില്‍ നിന്നുമാണ് Medical Protection Society (MPS) ആശങ്കാജനകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക, തലയ്ക്ക് അടിക്കുക, കടിക്കുക, ഇടിക്കുക എന്നിങ്ങനെ പലതരത്തിലുള്ള ശാരീരികമായ ആക്രമണങ്ങളും, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. നഴ്‌സുമാര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ റേഡിയോ സ്‌റ്റേഷനുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ … Read more

സ്ഥിരം പല്ലവി കേട്ടു മടുത്തു; ഈ ശീതകാലവും അയർലണ്ടിലെ നഴ്‌സുമാർക്ക് ദുരിതകാലം

അയര്‍ലണ്ടിലെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും ഈ വരുന്ന ശീതകാലത്തും അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുമെന്ന ആശങ്ക പങ്കുവച്ച് Irish Nurses and Midwives Organisation (INMO). World Patient Safety Day-മായി ബന്ധപ്പെട്ട് യൂണിയന്‍ നടത്തിയ പ്രസ്താവനയില്‍, സെപ്റ്റംബര്‍ ഇതുവരെ 100 കുട്ടികളടക്കം 5,210 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി കിടക്കാന്‍ ബെഡ്ഡ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ അമിതമായ തിരക്ക് രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് തടസം സൃഷ്ടിക്കുമെന്ന കാര്യം കാലങ്ങളായി തങ്ങള്‍ പറയുന്നതാണെന്നും, എന്നാല്‍ പരിഹാരാമാകാതെ … Read more

കോവിഡ് കാല ബോണസ്: ഹോം കെയറർമാരെയും പരിഗണിക്കണമെന്ന് ആവശ്യം

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,000 യൂറോ ടാക്‌സ് ഫ്രീ കോവിഡ് ബോണസായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, ഹോം കെയറര്‍മാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. രാജ്യത്ത് പ്രൈവറ്റ് ഹോം കെയറര്‍മാരെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ Home and Community Care Ireland (HCCI), ഇക്കാര്യത്തില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഏകദേശം 10,000-ഓളം പ്രൈവറ്റ് ഹോം കെയറര്‍മാരാണ് സംഘനയില്‍ അംഗങ്ങളായിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ കാലത്ത് വീടുകളില്‍ സേവനം ചെയ്യുന്ന കെയര്‍മാരെ സര്‍ക്കാര്‍ മറന്നു എന്നത് ലജ്ജാകരമാണെന്ന് … Read more

യു.കെയിൽ കുരിശ് മാല ധരിച്ച് ജോലി ചെയ്ത നഴ്‌സിനെ പുറത്താക്കിയ സംഭവം; ആശുപത്രി നടപടി റദ്ദാക്കി എംപ്ലോയ്‌മെന്റ് ട്രൈബ്യുണൽ

ലണ്ടനിലെ ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ (NHS) ജോലി സമയത്ത് കുരിശ് മാല ധരിച്ചു എന്ന കാരണം പറഞ്ഞ് നഴ്‌സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍. 2020 ജൂണിലാണ് ഇവിടെ ജോലി ചെയ്തിരുന്ന നഴ്‌സായ മേരി ഒന്‍ഹയെ (61) പുറത്താക്കിയത്. തുടര്‍ന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയ മേരിക്ക് ഒന്നര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. ജോലിസമയത്ത് കുരിശ് മാല ധരിക്കുന്നത് ഇന്‍ഫെക്ഷന് കാരണമാകുമെന്നും, അതിനാലാണ് മാല ധരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ … Read more

അയർലണ്ടിലേക്ക് ഹെൽത്ത് കെയർ അസിസ്റ്റൻ്റ് വിസയിൽ വരുന്നതിന് മുൻപ് അറിയേണ്ടത്

ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് IELTS/OET എന്നിവ ഇല്ലാതെ തന്നെ അയർലണ്ടിൽ ജോലിക്ക് വരുവാൻ, ഹെൽത്ത് കെയർ അസിസ്റ്റൻ്റ്(HCA) വിസ അവസരം ഒരുക്കുകയാണ്. HCA ആയി അയർലണ്ടിൽ വരുന്നതിന് മുൻപ് തന്നെ എന്താണ് ഹെൽത്ത് കെയർ അസിസ്റ്റൻ്റ് എന്ന ജോലിയും, അതിനുള്ള വരുമാനവും ഇവിടുത്തെ ജീവിത ചെലവുകളും കൂടി അറിഞ്ഞിരിക്കണം. ഗവൺമെൻ്റിൻ്റെ കീഴിൽ നിലവിൽ HCA വേതനം മണിക്കൂറിന് 13.50 മുതൽ 14.30 യൂറോ വരെയാണ്, എന്നാൽ പ്രൈവറ്റ് (സ്വകാര്യ) മേഖലയിൽ ഇത് 10.20 മുതൽ 13 യൂറോ … Read more

നഴ്‌സിങ് ഹോം അന്തേവാസിയുടെ മുഖത്തടിച്ചു, ദേഹത്തേയ്ക്ക് ചെരിപ്പെറിഞ്ഞു; അയർലണ്ടിൽ നഴ്‌സിന്റെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി

നഴ്‌സിങ് ഹോം അന്തേവാസിയുടെ നേരെ ചെരിപ്പെറിയുകയും, മുഖത്തടിക്കുകയും, കാലില്‍ ഇടിക്കുകയും ചെയ്ത നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി ശരിവച്ച് ഹൈക്കോടതി. Nursing and Midwifery Board ആണ് സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കണമെന്ന ആവശ്യവുമായി കോടതി സമീപിച്ചത്. ഇവരെ നേരത്തെ തന്നെ നഴ്‌സിങ് ഹോം ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അതേസമയം വിധിക്കെതിരെ നഴ്‌സ് അപ്പീല്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 21-ന് രാത്രിയിലാണ് ആതുരസേവകര്‍ക്ക് ഒട്ടും ചേരാത്ത രീതിയിലുള്ള പെരുമാറ്റം നഴ്‌സില്‍ നിന്നും ഉണ്ടായതായി ആരോപണമുയരുന്നത്. പക്ഷേ … Read more