അയർലണ്ടിലെ സൗജന്യ ജിപി കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; നിങ്ങൾ അർഹരാണോ?

സൗജന്യ ജിപി (ജനറല്‍ പ്രാക്ടീഷണര്‍) വിസിറ്റ് കാര്‍ഡിന് അര്‍ഹരായവര്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് HSE. നിങ്ങളുടെ വരുമാനവും, ചെലവും അധികമാണെങ്കില്‍ പോലും ചിലപ്പോള്‍ സൗജന്യ ജിപി കാര്‍ഡിന് അര്‍ഹരായേക്കുമെന്നും, ഇക്കാര്യം ഓണ്‍ലൈനില്‍ പരിശോധിക്കണമെന്നും HSE വ്യക്തമാക്കി. https://www2.hse.ie/services/schemes-allowances/gp-visit-cards/gp-visit-cards/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ PPS നമ്പര്‍ നല്‍കേണ്ടതുണ്ട്. വരുമാനം സംബന്ധിച്ച വിവരങ്ങള്‍, ചെലവ് വിവരങ്ങള്‍, വിവാഹിതരാണോ അല്ലയോ എന്നത്, ജനന തീയതി, ആശ്രിതരുടെ വിവരങ്ങള്‍ എന്നിവയും ഒപ്പം നല്‍കണം. ജിപി … Read more

അയർലണ്ടിലെ താമസസൗകര്യം: തട്ടിപ്പിന് ഇരകളാകുന്നത് ഏറെയും ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർഥികൾ

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശവിദ്യാര്‍ത്ഥികള്‍ വാടകയുടെ പേരില്‍ നേരിടുന്നത് കൊടിയ ദുരിതം. Irish Council of International Students (ICOS) ഈയിടെ നടത്തിയ ഒരു സര്‍വേയില്‍, 13% വിദ്യാര്‍ത്ഥികളും ഏതെങ്കിലും തരത്തിലുള്ള വാടക തട്ടിപ്പിന് ഇരയായതായി വ്യക്തമാക്കുന്നു. ഭവനപ്രതിസന്ധി രൂക്ഷമായ അയര്‍ലണ്ടില്‍, ‘കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന’ വീട്ടുടമകളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. താമസവുമായി ബന്ധപ്പെട്ട് ICOS നടത്തിയ സര്‍വേയില്‍, അയര്‍ലണ്ടിലെ 819 വിദേശവിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇതില്‍ വാടക തട്ടിപ്പിന് ഇരയായവരില്‍ വെറും 11% പേര്‍ മാത്രമാണ് ഇക്കാര്യം … Read more

അയർലണ്ടിൽ വാടകനിരക്ക് വീണ്ടും ഉയർന്നു; നിലവിലെ ശരാശരി മാസവാടക എത്ര?

ഭവനപ്രതിസന്ധി തുടരുന്ന അയര്‍ലണ്ടില്‍ വീട്ടുവാടക വീണ്ടും മേല്‍പോട്ട്. നിലവില്‍ മാസം 1,825 യൂറോയോളമാണ് അയര്‍ലണ്ടിലെ ശരാശരി വാടകനിരക്ക്. 2011 അവസാനകാലത്ത് ഇത് മാസം 765 യൂറോ ആയിരുന്നു. അതേസമയം കോവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള മാസങ്ങളെക്കാള്‍ വാടകമേഖലയില്‍ നിലവില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2023-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) രാജ്യവ്യാപകമായി വാടകനിരക്ക് ഉയര്‍ന്നത് ശരാശരി 1.8% ആണ്. അതേസമയം ആളുകള്‍ … Read more

കാവനിൽ മലയാളികൾ അടക്കമുള്ളവരുടെ വീട്ടിൽ ഇമിഗ്രേഷൻ വകുപ്പിന്റെ റെയ്ഡ്

വിസിറ്റ് വിസയില്‍ നാട്ടില്‍ നിന്നും ജോലിക്കാരെ എത്തിച്ച് വീട്ടില്‍ കുട്ടികളെ നോക്കാന്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് കാവനില്‍ മലയാളികള്‍ അടക്കമുള്ളവരുടെ വീട്ടില്‍ ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പിന്റെ റെയ്ഡ്. ഇവിടുത്തെ വീട്ടുജോലിക്കാരുടെ ചെലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരവധി പേരാണ് നാട്ടില്‍ നിന്നും ആളുകളെ വിസിറ്റ് വിസയില്‍ എത്തിച്ച് വീട്ടുജോലിക്ക് ഏര്‍പ്പാടാക്കിയിരുന്നത്. നിയമവിരുദ്ധമായ ഈ രീതി ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ദിവസമാണ് ഇമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ ഇത്തരത്തില്‍ ജോലിക്കാരുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും, അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തത്. ഈ ജോലിക്കാരെ വൈകാതെ തന്നെ … Read more

അയർലണ്ടിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ്; എന്നിട്ടും വിപണിവില മേൽപ്പോട്ട്

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുള്ള രാജ്യത്തെ Consumer Price Index (CPI) 5.1% ആണ്. CPI മൂല്യം കണക്കാക്കിയാണ് രാജ്യത്തെ പണപ്പെരുപ്പം എത്രയുണ്ടെന്ന് മനസിലാക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുണ്ടായിരുന്ന CPI 6.4% ആണ് എന്നതിനാല്‍, പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. അതേസമയം പണപ്പെരുപ്പത്തില്‍ ചെറിയ കുറവ് സംഭവിച്ചെങ്കിലും, വിപണിയില്‍ സാധനങ്ങളുടെ വിലയ്ക്ക് കാര്യമായ കുറവ് വന്നിട്ടില്ല. 2021 ഒക്ടോബര്‍ മുതല്‍ … Read more

അയർലണ്ടിലെ പ്രൈമറി സ്‌കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനം; നിങ്ങളുടെ അഭിപ്രായം എന്ത്?

അയര്‍ലണ്ടിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിനല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് ഉപദേശം. ഇത് സംബന്ധിച്ചുള്ള മെമ്മോ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി മന്ത്രിസഭയില്‍ അവതരിപ്പിച്ചിരുന്നു. അതേസമയം രാജ്യമെങ്ങുമുള്ള പ്രൈമറി സ്‌കൂളുകളില്‍ ഒറ്റയടിക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനല്ല സര്‍ക്കാര്‍ നീക്കം. മറിച്ച് ഓരോ സ്‌കൂളിലെയും കുട്ടികളുടെ മാതാപിതാക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റിന് ഇക്കാര്യം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാം. രാജ്യത്തെ പല സ്‌കൂളുകളും ഇപ്പോള്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കുട്ടികള്‍ സെക്കന്‍ഡറി ക്ലാസുകളിലേയ്ക്ക് കടക്കുംവരെ ഫോണുകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശം. സൈബര്‍ ബുള്ളിയിങ്, … Read more

വെള്ളപ്പൊക്കം, മരം കടപുഴകൽ സാധ്യത; അയർലണ്ടിലെങ്ങും കാലാവസ്ഥാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതിശക്തമായ കാറ്റോടുകൂടിയ മഴ ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇതെത്തുടര്‍ന്ന് ഇന്ന് രാത്രി 11 മണിമുതല്‍ നാളെ ഉച്ചയ്ക്ക് 1 മണിവരെ രാജ്യമെങ്ങും കാലാവസ്ഥാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി ശക്തമായ മഴ കാരണം ഇന്ന് പലയിടത്തും പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ 40 മില്ലിമീറ്ററിലധികം മഴ പെയ്‌തേക്കും. റോഡ് യാത്ര ദുഷ്‌കരമാകുന്നതിനൊപ്പം മരങ്ങള്‍ കടപുഴകി അപകടങ്ങളുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം.