അയർലണ്ടിൽ ഗാർഡയിൽ ചേരാനുള്ള പരമാവധി പ്രായം 35-ൽ നിന്നും 50 ആക്കി വർദ്ധിപ്പിക്കും

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ (An Garda Síochána) ചേരുന്നതിനുള്ള പരമാവധി പ്രായപരിധി 35-ല്‍ നിന്നും 50 ആക്കി വര്‍ദ്ധിപ്പിക്കും. കൂടുതല്‍ പേരെ ഗാര്‍ഡ സേനയില്‍ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പറഞ്ഞു. ഒപ്പം 35 കഴിഞ്ഞവര്‍ക്കുള്ള ഫിറ്റ്‌നസ് ടെസ്റ്റിനും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. രാജ്യത്ത് ആവശ്യത്തിന് ഗാര്‍ഡകളില്ലാത്തത് ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതായി വിമര്‍ശനമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം താന്‍ വൈകാതെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മക്കന്റീ … Read more

ഡബ്ലിനിലെ പൗരത്വദാന ചടങ്ങിൽ ഐറിഷ് പൗരത്വം നേടി 421 ഇന്ത്യക്കാർ

(ഫോട്ടോ: ഐറിഷ് പൗരത്വം നേടിയ ഇന്ത്യക്കാരിയായ രമൺ ദീപ് കൗർ, അമ്മ സരബ്ജിത് കൗറിനൊപ്പം) ഡബ്ലിനിൽ തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ 3,039 പേർ ഐറിഷ് പൗരത്വം സ്വീകരിച്ചു. ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇതോടെ ഈ വർഷം ഐറിഷ് പൗരത്വം ലഭിക്കുന്നവരുടെ എണ്ണം 11,000 കടന്നു. തിങ്കളാഴ്ച Bryan MacMahon ന്‍റെ നേതൃത്വത്തിൽ ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന സിറ്റിസൺഷിപ്പ് സെറിമണിയിൽ പൗരത്വം നേടിയവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 421 പേരാണ് ഈ ദിവസം ഐറിഷ് … Read more

അയർലണ്ടിൽ വീശിയടിച്ച് ആഗ്നസ് കൊടുങ്കാറ്റ്; കോർക്കിൽ കെട്ടിടത്തിന്റെ മേൽക്കൂര പാറിപ്പോയി

അയര്‍ലണ്ടില്‍ ഇന്നലെ (ബുധനാഴ്ച) വീശിയടിച്ച ആഗ്നസ് കൊടുങ്കാറ്റ് ഉണ്ടാക്കിയത് വ്യാപകനാശനഷ്ടം. ശക്തമായ മഴയ്‌ക്കൊപ്പമെത്തിയ കൊടുങ്കാറ്റ് പലയിടത്തും വെള്ളപ്പൊക്കത്തിനും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും കാരണമായി. കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ, കില്‍ക്കെന്നി, കാര്‍ലോ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഇന്നലെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാറ്റ് വീശിയടിച്ചതോടെ ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതായി ESB പറഞ്ഞു. ഇത് പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ കഴിവതും പൂര്‍ത്തിയാക്കുമെന്നും ESB അധികൃതര്‍ അറിയിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ … Read more

അയർലണ്ട് ലീഗ് ഓഫ് നേഷൻസ് അംഗമായി 100 വർഷം; സ്റ്റാംപ് പുറത്തിറക്കി An Post

അയര്‍ലണ്ട് ‘ലീഗ് ഓഫ് നേഷന്‍സി’ല്‍ അംഗമായതിന്റെ നൂറാം വാര്‍ഷികത്തില്‍ An Post പുതിയ സ്റ്റാംപ് പുറത്തിറക്കുന്നു. ഒന്നാംലേക മഹായുദ്ധത്തിന് ശേഷം സമാധാനം പുലരുക എന്ന ഉദ്ദേശ്യത്തോടെ ലോകത്താദ്യമായി വിവിധ രാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ലീഗ് ഓഫ് നേഷന്‍സ്. 1920 ജനുവരി 10-നായിരുന്നു ഇത്. എന്നാല്‍ 1923 സെപ്റ്റംബറിലാണ് അയര്‍ലണ്ട് സഖ്യത്തിന്റെ ഭാഗമാകുന്നത്. 1946-ഓടെ ഈ സഖ്യം പിരിച്ചുവിടുകയും, സഖ്യത്തിന്റെ അധികാരങ്ങളും, പ്രവര്‍ത്തനങ്ങളും United Nations-ന് കൈമാറുകയും ചെയ്തു. ലീഗ് ഓഫ് നേഷന്‍സില്‍ അംഗമായതാണ് പിന്നീട് സ്വതന്ത്രരാഷ്ട്രമായി … Read more

ഈ യുദ്ധം റഷ്യ തോൽക്കണം, ഉക്രെയിനൊപ്പം ഉറച്ചുനിൽക്കുമെന്ന് അയർലണ്ട്

എത്രകാലം നീണ്ടാലും ഉക്രെയിന് പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഉക്രെയിന്‍ തലസ്ഥാനമായ കീവില്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയിലാണ് വരദ്കര്‍ നിലപാട് വ്യക്തമാക്കിയത്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങളും, ക്രൂരതകളും നേരിട്ട് കണ്ട് മനസിലാക്കിയ ശേഷമാണ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വരദ്കര്‍ കീവില്‍ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് പത്രസമ്മേളനത്തില്‍ വരദ്കര്‍ പറഞ്ഞു. റഷ്യയെ ജയിക്കാന്‍ … Read more

രണ്ട് വർഷത്തിനിടെ 56 ശതമാനം വില വര്‍ധന രേഖപെടുത്തി Used Car വിപണി

കഴിഞ്ഞ രണ്ട് വർഷത്തിനിടെ യൂസ്ഡ് കാർ വിലയിൽ ശരാശരി 56 ശതമാനം വർധനയുണ്ടായതായി ഓൺലൈൻ വിപണിയായ Done Deal ന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉപയോഗിച്ച കാർ വിലകളുടെ വിശകലനത്തിൽ, 2021-ന്റെ അവസാന മൂന്ന് മാസങ്ങളിൽ വിലയിൽ ശരാശരി 7.7 ശതമാനം വർദ്ധനവുണ്ടായതായി കണ്ടെത്തി, ഇത് റെക്കോർഡ് വില വളർച്ചയാണെന്ന് അവകാശപ്പെടുന്നു. “പാൻഡെമിക് മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സവും ബ്രെക്‌സിറ്റ് വിപണിയുടെ അനന്തരഫലങ്ങൾ തിരിച്ചറിഞ്ഞതും used car ന്റെറ വിലക്കയറ്റത്തില്‍ കലാശിച്ചു.” NUIG ലെ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ … Read more