അയർലണ്ടിലെ സ്ട്രോബറി കമ്പനിയായ Keelings-ൽ വൻ തൊഴിലവസരം

അയര്‍ലണ്ടിലെ സ്‌ട്രോബറി ബിസിനസില്‍ പ്രമുഖരായ Keelings, തങ്ങളുടെ വെയര്‍ഹൗസിലേയ്ക്ക് പുതിയ ജോലിക്കാരെ നിയമിക്കുന്നു. Ballymun-ലെ വെയര്‍ഹൗസില്‍ ഓപ്പറേറ്റര്‍ തസ്തികയിലാകും നിയമനം. ഫെബ്രുവരി 2 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 8 മണിവരെ വെയര്‍ ഹൗസ് ഓപ്പറേറ്റര്‍മാര്‍ക്കായി Carlton Hotel-ല്‍ വച്ച് ഒരു റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. നിയനം ആഗ്രഹിക്കുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ടെത്തി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. അഡ്രസ്: Carlton Hotel , Old Airport Road, Cloghran, K67 P5C7. ഓണ്‍ലൈനായും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്: https://app.occupop.com/shared/job/warehouse-operative-keelings-logistics-KljH/?fbclid=IwAR1iItKMq0Mqs-2qe2sW1mbEfn5MTGrCHKvIZgL17yYGrNjh6SSZR0yqoLI

ഡബ്ലിനിലെ Hermitage Medical Clinic-ൽ തിയറ്റർ നഴ്‌സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവർക്ക് തൊഴിലവസരം

ഡബ്ലിനിലെ Hermitage Medical Clinic ഹോസ്പിറ്റലില്‍ തിയറ്റര്‍ നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‌റുമാര്‍ എന്നിവര്‍ക്ക് വന്‍ തൊഴിലവസരം. 2022-ഓടെ ആശുപത്രിയിലെ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കാനുമായി:www.hermitageclinic.ie ജോലി ലഭിച്ച ശേഷം സ്ഥലം മാറ്റം, സ്റ്റാര്‍ട്ടിങ് ബോണസ് മുതലായ ആനുകൂല്യങ്ങള്‍ തിയറ്റര്‍ സ്റ്റാഫിന് ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.

വാട്ടർഫോർഡിൽ പുതിയ ഡെലിവറി സെന്റർ സ്ഥാപിക്കാൻ ഇൻഫോസിസ്; 250 പേർക്ക് ജോലി നൽകും

അയര്‍ലണ്ടിലെ ബിസിനസ് വിപുലീകരിക്കുന്നതിലൂടെ 250 പേര്‍ക്ക് കൂടി ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഐടി ഭീമന്മാരായ Infosys BPM. കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ പുതിയ ഡെലിവറി പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെയാണ് പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുകയെന്ന് കമ്പനി അറിയിച്ചു. 2014-ലാണ് ഇന്‍ഫോസിസ് അയര്‍ലണ്ടിലെത്തിയത്. ഡബ്ലിനില്‍ ആരംഭിച്ച ബിസിനസ് പിന്നീട് Waterford, Wexford, Clonmel, Craigavon എന്നിവിടങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരുന്നു. ആഗോളമായി വോയ്‌സ് സപ്പോര്‍ട്ട്, കസ്റ്റര്‍ സപ്പോര്‍ട്ട്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിവ നല്‍കുകയാകും വാട്ടര്‍ഫോര്‍ഡിലെ ഡെലിവറി സെന്ററിന്റെ മുഖ്യ ലക്ഷ്യം. Finance, HR, planning, … Read more

ഡബ്ലിൻ ബസിൽ ഡ്രൈവർമാരാകാം; വർഷം 42,420 യൂറോ വരെയുള്ള ആകർഷകമായ ശമ്പള പാക്കേജോടെ നിയമനം

ഡബ്ലിനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് സര്‍വീസായ ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. നിലവില്‍ B, C, D ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരെ പരിശീലനം നല്‍കി ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരായി സ്ഥിരനിയമനം നടത്തുകയാണ് ചെയ്യുക. വര്‍ഷം 42,420 യൂറോ വരെ ശമ്പളവും ഡബ്ലിന്‍ ബസ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. അപേക്ഷ നല്‍കിയ ശേഷം ഓണ്‍ലൈന്‍ അസസ്‌മെന്റ്, ഡ്രൈവിങ് പരിശോധന, വൈദ്യ പരിശോധന, റഫറന്‍സ്, അപേക്ഷ പുനഃപരിശോധന എന്നിവയ്ക്ക് ശേഷമാകും നിയമനം. നിയമനം ലഭിച്ചാല്‍ 12 മാസം പ്രൊബേഷന്‍ കാലയളവ് … Read more

HSE-ക്ക് കീഴിലും, ഡബ്ലിൻ എയർപോർട്ടിലും വമ്പൻ തൊഴിലവസരങ്ങൾ; അപേക്ഷ ക്ഷണിക്കുന്നത് ആരംഭിച്ചു

അയര്‍ലണ്ടിലെ HSE-യിലും, ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (DAA) കീഴിലും വമ്പന്‍ തൊഴിലവസരങ്ങള്‍. മുഴുവന്‍ സമയ തസ്തികകളിലേയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നത് ഇരു സ്ഥാപനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ: HSE-യില്‍ പോര്‍ട്ടര്‍ ഡബ്ലിനിലാണ് HSE-യില്‍ പോര്‍ട്ടര്‍മാര്‍ക്ക് ജോലി ഒഴിവ് വന്നിട്ടുള്ളത്. രോഗികളെ ക്ലിനിക്കല്‍ ടെസ്റ്റിങ്ങിനും മറ്റുമായി കൊണ്ടുപോകുക, OPD-യില്‍ നിന്നും രോഗികളെ വാര്‍ഡിലേയ്ക്ക് മാറ്റുക, കണ്‍സള്‍ട്ടിങ് റൂമുകളില്‍ രോഗിക്കൊപ്പം കൂട്ട് പോകുക, രോഗികളെ ടോയ്‌ലറ്റിലും മറ്റിടങ്ങളിലും എത്താന്‍ സഹായിക്കുക, രോഗികളുടെ ചാര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് പ്രധാന … Read more

അയർലണ്ടിൽ 700 പേർക്ക് കൂടി ജോലി നൽകാൻ റീട്ടെയിൽ സ്റ്റോറായ Penneys

അയര്‍ലണ്ടില്‍ 700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറായ Penneys. രാജ്യത്തെ സ്‌റ്റോറുകളില്‍ 250 മില്യണ്‍ യൂറോ ചെലവഴിച്ച് നടത്തുന്ന വികസന-നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 700 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുക. ഒപ്പം Tallaght-യിലെ The Square-ല്‍ പുതിയ സ്റ്റോറും നിര്‍മ്മിക്കും. 300 പേര്‍ക്ക് ഈ പുതിയ സ്റ്റോറിലാകും ജോലി നല്‍കുക. 100 പേര്‍ക്ക് കമ്പനിയുടെ ഡബ്ലിനിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാും ജോലി നല്‍കും. ബാക്കി തൊഴിലസവരങ്ങള്‍ രാജ്യമെമ്പാടുമുള്ള മറ്റ് Penneys സ്റ്റോറുകളിലായിരിക്കും. കോര്‍ക്ക് സിറ്റിയിലെ Patrick Street store, … Read more

അയർലണ്ടിലെ സൂപ്പർവാല്യൂ സ്റ്റോറുകളിൽ ജോലിയൊഴിവ്

കൗണ്ടി ഗോൾവേയിലും, കൗണ്ടി മെയോയിലുമുള്ള സൂപ്പർവാല്യൂ തങ്ങളുടെ വിവിധ സ്റ്റോറുകളിലേക്ക്, ചെക്ക് ഔട്ട്, സെയിൽസ് അസിസ്റ്റന്റ്, ഷോപ്പ്ഫ്ലോർ സെയിൽസ് അസിസ്റ്റന്റ്, ഡെയ്ലി സെയിൽസ് അസിസ്റ്റന്റ്, ബുച്ചർ എന്നീ തസ്തികകളിലേക്ക് യുവതീ, യുവാക്കളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ആഴ്‍ചയിൽ മുപ്പത്തിയൊമ്പത് മണിക്കൂറും (ഫുൾ ടൈം), മണിക്കൂറിന് 11 യൂറോയുമാണ് നിലവിലെ ശമ്പളം. അയർലൻഡിലെ റിക്രൂട്ട്മെന്റ് കമ്പനിയായ Banaltra Recruiters ആണ് ഇതിനവസരം ഒരുക്കുന്നത്. വർക്ക് പെർമിറ്റ് ആവശ്യമുള്ളവർക്ക് അതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്, താമസസൗകര്യം സൂപ്പർ വാല്യൂ ഒരുക്കുന്നതാണ്. ഈ തസ്തികകളിലേക്ക് … Read more

അയർലണ്ടിൽ 500 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാൻ കൺസൾട്ടിങ് സ്ഥാപനമായ FD Technologies

അയര്‍ലണ്ടില്‍ പുതുതായി 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ യു.കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന FD Technologies. ഫിനാന്‍സ്, ടെക്‌നോളജി, എനര്‍ജി മേഖലകളില്‍ കണ്‍സള്‍ട്ടിങ് സേവനം നല്‍കിവരുന്ന കമ്പനിയാണ് FD Technologies. അയര്‍ലണ്ടിലെ ബാങ്കുകള്‍, മറ്റ് ബഹുരാഷ്ട്രസ്ഥാപനങ്ങള്‍ എന്നിവ കൂടുതലായി തങ്ങളുടെ സേവനം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കമ്പനിയുടെ കണ്‍സള്‍ട്ടിങ് സര്‍വീസ് വിഭാഗമായ First Derivatives അയര്‍ലണ്ടില്‍ ഒരു ഡിജിറ്റല്‍ ഹബ്ബിന് വൈകാതെ തന്നെ രൂപം നല്‍കുമെന്നാണ് FD പറയുന്നത്. നിലവില്‍ 300 പേര്‍ കമ്പനിക്ക് വേണ്ടി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് … Read more

ഡബ്ലിനിലെ സർക്കാർ സ്‌കൂളുകളിലും കോളജുകളിലും ക്ലർക്ക് തസ്തികയിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള City of Dublin Education and Training Board (CDETB)-ന് കീഴില്‍ ക്ലര്‍ക്ക് തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. Grade III വിഭാഗത്തിലാകും നിയമനം. ഡബ്ലിനിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്ന സര്‍ക്കാര്‍ ബോഡിയാണ് CDETB. ധാരാളം ഒഴിവുകളുള്ളതിനാല്‍ ഡബ്ലിനിലെ ഹെഡ് ഓഫീസിന് പുറമെ, കൗണ്ടിയിലെ വിവിധ സ്‌കൂളുകള്‍, കോളജുകള്‍, എജ്യുക്കേഷന്‍ സെന്ററുകളില്‍ എന്നിവിടങ്ങളിലും നിയമനം ലഭിക്കും. നവംബര്‍ 17 ഉച്ചയ്ക്ക് 12 മണി വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുക. CV മാത്രം അയച്ചാല്‍ പോരെന്നും, … Read more

അയർലണ്ടിലെ Just Eat-ൽ വൻ തൊഴിലവസരം; വിവിധ വിഭാഗങ്ങളിലായി 160 തൊഴിലുകൾ സൃഷ്ടിക്കാൻ കമ്പനി

അയർലണ്ടിൽ പുതുതായി 160 പേർക്ക് കൂടി ജോലി നൽകാനൊരുങ്ങി ഫുഡ് ഓർഡർ, ഡെലിവറി സർവീസായ Just Eat. ഡബ്ലിനിലെ Ballsbridge-ലുള്ള 35 Shelbourne Road-ൽ പുതുതായി ആരംഭിക്കുന്ന ഓഫിസിൽ ആകും ഇതിൽ ഭൂരിഭാഗം തൊഴിലവസരങ്ങളും. 2022 ഫെബ്രുവരിയോടെ ഓഫിസ് പ്രവർത്തനം തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതുതായി സൃഷിടിക്കുന്ന ജോലികൾ മിക്കവയും customer service, sales, office management and facilities എന്നീ വിഭാഗങ്ങളിലായിരിക്കുമെന്ന് Just Eat അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൻ വളർച്ചയാണ് കമ്പനിക്ക് ഉണ്ടായതെന്നും … Read more