അയർലണ്ടിൽ പുതുതായി വാടകയ്‌ക്കെത്തുന്നവർ നൽകേണ്ടത് ശരാശരി 1,544 യൂറോ; ഒരു വർഷത്തിനിനിടെ 9% വർദ്ധന

അയര്‍ലണ്ടില്‍ പുതുതായി താമസത്തിന് കെട്ടിടം വാടകയ്‌ക്കെടുക്കുന്നവര്‍ ശരാശരി നല്‍കുന്നമാസവാടക 1,544 യൂറോ. The Residential Tenancies Board (RTB) പുറത്തുവിട്ട 2023 ആദ്യ പാദത്തിലെ (ജനുവരി-മാര്‍ച്ച്) Rent Index report പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.9% അധികമാണിത്. നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ നല്‍കുന്ന പ്രതിമാസ വാടക ഈ കണക്കില്‍ ഉള്‍പ്പെടില്ല. നിലവിലെ കെട്ടിടങ്ങളില്‍ താമസത്തിനെത്തുന്ന പുതിയ വാടകക്കാര്‍, പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ താമസത്തിന് എത്തുന്ന വാടകക്കാര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാടകയ്ക്ക് നല്‍കിയിട്ടില്ലാത്ത കെട്ടിടത്തില്‍ താമസത്തിനെത്തുന്ന വാടകക്കാര്‍ … Read more

അയർലണ്ടിൽ വാടകവീടിന് പകരം സെക്സ് ആവശ്യപ്പെടുന്ന വീട്ടുടമകൾക്കെതിരെ നിയമം വരുന്നു

അയര്‍ലണ്ടില്‍ വാടകയ്ക്ക് വീട് നല്‍കാന്‍ സെക്‌സ് ആവശ്യപ്പെടുന്നതിനെതിരെ നിയമം വരുന്നു. ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബറില്‍ Sinn Fein പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വാടകയ്ക്ക് താമസത്തിനെത്തുന്നവരോട് വീട്ടുടമകള്‍, വീട് ലഭിക്കണമെങ്കില്‍ സെക്‌സിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുന്നതായി പരാതികളുയര്‍ന്നതോടെയാണ് ഇതിനെതിരായ നിയമം പാസാക്കാന്‍ നീക്കമുണ്ടായിരിക്കുന്നത്. Sex for rent എന്നാണ് ഈ രീതി അറിയപ്പെടുന്നത്. നിയമപ്രകാരം വാടകക്കാരില്‍ നിന്നും സെക്‌സിന് ആവശ്യപ്പെടുകയോ, അത്തരത്തില്‍ പരസ്യം നല്‍കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാക്കും. നിയമം പ്രാവര്‍ത്തികമായാല്‍ ഇത്തരം വീട്ടുടമകള്‍ക്ക് വലിയ തുക പിഴയൊടുക്കേണ്ടി വരും. വീട്ടുടമകളുടെ ഈ … Read more

ഡബ്ലിനിൽ cost-rental scheme പ്രകാരം വീട് ലഭിക്കാനുള്ള പരമാവധി കുടുംബവരുമാനം ഉയർത്തി; വിശദശാംശങ്ങളറിയാം

ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ cost-rental scheme പ്രകാരം സഹായം ലഭിക്കാനുള്ള പരമാവധി കുടുംബവരുമാനം 66,000 യൂറോ ആക്കി ഉയര്‍ത്തി. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായത്തില്‍ താമസത്തിന് വാടക വീട് ലഭിക്കാനുള്ള പരമാവധി വരുമാനം 59,000 ആണ്. പുതുക്കിയ വരുമാനപരിധി ഇന്ന് മുതല്‍ നിലവില്‍ വരും. വാടക നല്‍കാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്നതായി മനസിലാക്കിയതിനാലാണ്, വരുമാനപരിധി വര്‍ദ്ധിപ്പിച്ചതെന്ന് ഭവനമന്ത്രി Darragh O’Brien പറഞ്ഞു. കഴിഞ്ഞ മാസം 750 മില്യണ്‍ യൂറോ വകയിരുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച Secure Tenancies and … Read more

അയർലണ്ടിലെ 500 യൂറോ റെന്റ് ടാക്സ് ക്രെഡിറ്റിന് നിങ്ങൾ അർഹരാണോ?

അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് നല്‍കുന്ന 500 യൂറോയുടെ സഹായധനത്തിന് അര്‍ഹരായവരില്‍ 10% പേര്‍ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂവെന്ന് അധികൃതര്‍. കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ റെന്റ് ടാക്‌സ് ക്രെഡിറ്റ് എന്നറിയപ്പെടുന്ന സഹായം നല്‍കാന്‍ ആരംഭിച്ചത്. ജൂലൈ 9 വരെയുള്ള കണക്കനുസരിച്ച് 40,000 പേര്‍ മാത്രമേ ഈ വര്‍ഷം രാജ്യത്ത് റെന്റ് ക്രെഡിറ്റിന് അപേക്ഷ നല്‍കിയിട്ടുള്ളൂ. അതേസമയം സഹായധനത്തിന് അര്‍ഹരായ 4 ലക്ഷം പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. മുന്‍ വര്‍ഷം പകുതിയോളം പേര്‍ അപേക്ഷ നല്‍കിയിരുന്നു. റെന്റ് ടാക്‌സ് ക്രെഡിറ്റിന് … Read more

അയർലണ്ടിൽ ഇടത്തരം വരുമാനക്കാരായ ദമ്പതികൾക്ക് വീട് വാങ്ങാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ പല പ്രദേശങ്ങളിലും ഇടത്തരം വരുമാനമുള്ള ദമ്പതികള്‍ക്ക് വീട് വാങ്ങാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. ഒരുമിച്ച് 89,000 യൂറോ മാസവരുമാനം ലഭിക്കുന്ന ദമ്പതികള്‍ക്ക് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വീട് വാങ്ങാന്‍ സാധിക്കുന്നത് പരിശോധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് Society of Chartered Surveyors Ireland (SCSI) ആണ്. യൂറോപ്പില്‍ 40-ന് താഴെ പ്രായമുള്ള വീട്ടുടമകള്‍ ഏറ്റവും കുറവ് അയര്‍ലണ്ടിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരം. കോര്‍ക്ക്, ഗോള്‍വേ, മീത്ത് എന്നിവിടങ്ങളില്‍ പുതിയൊരു വീട് വാങ്ങണമെങ്കില്‍ ഈ … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെ വീട്ടുവാടക വർദ്ധിച്ചത് 11.7%; ശരാശരി മാസവാടക 1,750 യൂറോ

അയര്‍ലണ്ടിലെ വീടുകളുടെ വാടകനിരക്ക് ഒരു വര്‍ഷത്തിനിടെ 11.7% ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2022 മാര്‍ച്ച് മുതലുള്ള 12 മാസത്തിനിടെയാണ് ഇത്രയും വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പറയുന്നു. അതേസമയം 2023-ന്റെ ആദ്യ പാദത്തില്‍ (ജനുവരി മുതല്‍ മാര്‍ച്ച് വരെ) ഉള്ള വര്‍ദ്ധന 1% മാത്രമാണ്. 2020-ന് ശേഷം ഒരു പാദത്തില്‍ (മൂന്ന് മാസത്തിനിടെ) ഉണ്ടായിട്ടുള്ള ഏറ്റവും ചെറിയ വര്‍ദ്ധനയാണിത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് നിലവിലെ ശരാശരി വീട്ടുവാടക മാസം 1,750 യൂറോ ആണ്. … Read more

അയർലണ്ടിലെ rent tax credit-ന് നിങ്ങൾ അർഹരാണോ?

രാജ്യത്ത് 2023 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച 500 യൂറോ റെന്റ് ടാക്‌സ് ക്രെഡിറ്റിന് (rent tax credit) അര്‍ഹരായവരില്‍ പകുതി പേര്‍ മാത്രമേ അപേക്ഷ നല്‍കിയിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 4 ലക്ഷം പേരോളം റെന്റ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാന്‍ അര്‍ഹരാണ്. എന്നാല്‍ 209,000 പേര്‍ മാത്രമാണ് ഇതിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. വര്‍ദ്ധിച്ചുവരുന്ന വാടക ചെലവിന് ആശ്വാസം പകരാന്‍ 2022 ഡിസംബര്‍ മുതലാണ് റെന്റ് ടാക്‌സ് ക്രെഡിറ്റ് നല്‍കിത്തുടങ്ങിയത്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ … Read more

അയർലണ്ടിൽ ചെറിയ കാലയളവിലേക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കുന്നതിന് നിരോധനം കൊണ്ടുവരും; നിയമനിർമ്മാണം ഉടൻ എന്ന് മന്ത്രി

രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ചെറിയ കാലളവിലേയ്ക്ക് വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്നത് തടഞ്ഞുകൊണ്ട് നിയമനിര്‍മ്മാണം നടത്തുമെന്ന് ഭവനമന്ത്രി ഡാര ഒബ്രിയന്‍. ഓണ്‍ ദി സ്‌പോട്ട് ഫൈന്‍ അടക്കമുള്ളവ ഈ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ല്‍ സമാനമായ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്ന തോന്നലില്‍ നിന്നാണ് പ്രത്യേക നിയമം ഉണ്ടാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം കൃത്യമായ പ്ലാനിങ് പെര്‍മിഷനോ, മറ്റ് അനുമതികളോ കൂടാതെ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥരെയും, Airbnb പോലുള്ള പ്ലാറ്റ്‌ഫോമുകളെയും നിയമത്തിന് … Read more

അയർലണ്ടിലെ വീട്ടുടമകൾ വാടകക്കാരുടെ വിവരങ്ങൾ ഇനിമുതൽ RTB-യിൽ രജിസ്റ്റർ ചെയ്യണം; പുതിയ നിയമം പ്രാബല്യത്തിൽ

അയര്‍ലണ്ടിലെ വീട്ടുടമകള്‍ തങ്ങളുടെ വാടക്കാരുടെ വിവരങ്ങള്‍ വര്‍ഷാവര്‍ഷം Residential Tenancies Board (RTB)-മായി ബന്ധപ്പെട്ട് രേഖപ്പെടുത്തണമെന്ന പുതിയ നിയമവുമായി അധികൃതര്‍. ഏപ്രില്‍ 4-ന് നിലവില്‍ വന്ന നിയമപ്രകാരം വാടക കാലാവധി ആരംഭിച്ചാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ RTB-യില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാ വര്‍ഷവും വാടക ആരംഭിച്ച വാര്‍ഷികദിവസം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇത് പുതുക്കുകയും വേണം. വാടകക്കാര്‍, വാടക തുക, വാടക കാലയളവ് തുടങ്ങിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ നിയമം പര്യാപ്തമാകുമെന്നാണ് പ്രതീക്ഷയെന്ന് RTB … Read more

വെക്സ്ഫോർഡിലെ പഴയ സ്‌കൂൾ ക്ലാസ് റൂമുകൾ 300 യൂറോ മാസവാടകയ്ക്ക് താമസിക്കാൻ നൽകപ്പെടുമെന്ന് പരസ്യം

വെക്‌സ്‌ഫോര്‍ഡിലെ ഉപേക്ഷിക്കപ്പെട്ട സ്‌കൂളിലെ ക്ലാസ്മുറികള്‍ മാസവാടകയ്ക്ക് നല്‍കാന്‍ പരസ്യം ചെയ്ത് ഉടമകള്‍. New Ross-ലെ Michael Street-ലുള്ള St Joseph’s School-ലെ രണ്ട് ക്ലാസ് മുറികളാണ് സ്റ്റുഡിയോ അക്കോമഡേഷന്‍ രീതിയില്‍ മാസം ബില്ലുകള്‍ അടക്കം 300 യൂറോ വാടകയ്ക്ക് നല്‍കപ്പെടുമെന്ന് അധികൃതര്‍ പരസ്യം ചെയ്തിരിക്കുന്നത്. Monoma Ireland-ലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. യൂറോപ്പിലെമ്പാടുമുള്ള ഉപേക്ഷിക്കപ്പെട്ട ഓഫിസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയവ വാസസ്ഥലങ്ങളാക്കി മാറ്റുന്ന കമ്പനിയാണ് Monoma. 20 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള ചെറിയ രീതിയില്‍ ഫര്‍ണിഷ്ഡ് ആയ ക്ലാസ് … Read more