പുതിയ യുഎസ് നാണയത്തില്‍ ലേഡി ലിബര്‍ട്ടി കറുത്ത വര്‍ഗക്കാരി

വാഷിങ്ടണ്‍: നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയുടെ ചിത്രം ആലേഖനം ചെയ്ത് അമേരിക്ക. ചരിത്രത്തിലാദ്യമായി അമേരിക്ക 100 ഡോളര്‍ നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയെ ചിത്രീകരിച്ചിരിക്കുന്നത്. 225-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ വ്യത്യസ്ത നാണയം നിര്‍മിച്ചത്. ഒരു ആഫ്രിക്കന്‍ – അമേരിക്കന്‍ വനിതയായാണ് ലേഡി ലിബര്‍ട്ടിയെ നാണയത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. നാണയം 24 കാരറ്റ് സ്വര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രത്യേക രീതിയില്‍ കെട്ടിവച്ച മുടിയും നക്ഷത്ര കിരീടവുമുള്ള രൂപമാണ് ലേഡി ലിബര്‍ട്ടിക്ക്. 1792, 2017 എന്നീ വര്‍ഷങ്ങളും നാണയത്തില്‍ കാണാം പറക്കുന്ന പരുന്താണ് നാണയത്തിന്റെ … Read more

രാജ്യത്ത് ആയിരം നോട്ടുകള്‍ വീണ്ടും ഇറക്കുന്നു

ന്യൂഡല്‍ഹി: അസാധുവാക്കിയ ആയിരം രൂപയുടെ നോട്ടും തിരിച്ചു വരുന്നു. രാജ്യത്തെ പണപ്രതിസന്ധി പരിഹരിക്കാനാണ് 500 നോട്ടിന് പിന്നാലെ 1000 നോട്ടിന്റേയും അച്ചടി ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. പഴയ 1,000, 500 രൂപ നോട്ടുകളുടെ നിരോധനത്തിനു ശേഷം ഇറക്കിയ 2000 രൂപ, 500 രൂപ കറന്‍സികളിലേതെങ്കിലും ഒന്നിന്റെ വലുപ്പത്തിലാകും ഇതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. നോട്ടിനു കൂടുതല്‍ സുരക്ഷാ ഘടകങ്ങളുമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവ അച്ചടിച്ച് എന്നു എത്തിക്കുമെന്നു സൂചനയില്ല. നവംബര്‍ എട്ടിന് 500 രൂപ, 1000 … Read more

വിശ്വാസ്യതയുള്ള ആറ് വിപണികളില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് ആഗോള സി.ഇ,ഒ മാരുടെ വിലയിരുത്തല്‍

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച സാധ്യത ഉറപ്പു നല്‍കുന്ന ആറ് വിപണികളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതായി ആഗോള എക്സിക്യൂട്ടീവുകളുടെ വിലയിരുത്തല്‍. മൊത്തം വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. അതേസമയം ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള താല്‍പ്പര്യം കഴിഞ്ഞ മൂന്ന് വര്‍ത്തേതില്‍ നിന്ന് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭമായ പിഡബ്ല്യുസിയുടെ ആഗോള സിഇഒ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് സര്‍വേ ഫലം പുറത്തുവിട്ടത്. വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മുന്‍ നിരയിലുള്ള വിപണി യുഎസ് … Read more

ദുരഭിമാനകൊല : മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്ക് വധശിക്ഷ

ഇസ്ലാമാബാദ്: കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍ മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്ക് വധശിക്ഷ. ലാഹോര്‍ ഭീകരവാദ വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം. പാകിസ്താനില്‍ വീണ്ടും ദുരഭിമാനകൊല . വീട്ടുകാരുടെ സമ്മതം ഇല്ലാതെ പ്രേമിച്ച യുവാവിന്റെ ഒപ്പം ഇറങ്ങി പോയ പെണ്‍കുട്ടിയെ സ്വന്തം മാതാവും സഹോദരനും ചേര്‍ന്ന് അഗ്‌നിക്കിരയാക്കുകയായിരുന്നു. പാകിസ്താന്‍ പെണ്‍കുട്ടി സീനത്ത് റഫീക്കാണ് (18) ദാരുണമായി കൊല്ലപ്പെട്ടത്. സീനത്തിന്റെ ഭര്‍ത്താവ് ഹസ്സന്‍ ഖാന്‍ സംഭവം വെളിപ്പെടുത്തി.താനും സീനത്തുമായി ബാല്യകാല സുഹൃത്തുക്കളാണ്. സീനത്തിന്റെ മാതാവ് … Read more

കാണ്‍പുര്‍ ട്രെയിന്‍ അപകടം ഭീകരാക്രമണമെന്നു സൂചന

പാറ്റ്‌ന: കാണ്‍പൂരില്‍ 150 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടം ഭീകരാക്രമണമെന്ന് വെളിപ്പെടുത്തല്‍. അപകടം അട്ടിമറി ശ്രമമാണെന്നും ഐഎസ്ഐ ആണ് ആക്രമണത്തിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ പൊലീസാണ് പുതി വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. അട്ടിമറിയില്‍ പങ്കുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആളാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. പാളത്തില്‍ ബോംബ് വയ്ക്കാന്‍ പാക് ഭീകരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചുവെന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ട്രെയിന്‍ അട്ടിമറിക്കാന്‍ പാക് ചാര സംഘടന ഐഎസ്ഐ പണം നല്‍കിയെന്നും നേപ്പാള്‍ വഴിയാണ് പണം ലഭിച്ചതെന്നും … Read more

ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് അമേരിക്കന്‍ സ്ഥാനപതിയാകും

ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്ഥാനപതിയായ റിച്ചാര്‍ഡ് വെര്‍മ ഈ മാസം 20 ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ആദ്യ അമേരിക്കന്‍ അംബാസിഡറായിരുന്നു റിച്ചാര്‍ഡ് വെര്‍മ. ഒബാമയുടെ വിശ്വസ്തനായ വെര്‍മ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതോടെയാണ് ചുമതല ഒഴിയുന്നത്. അദ്ദേഹം തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പ്രധാന രാജ്യങ്ങളില്‍ വിശ്വസ്തരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ആഷ്‌ലി ടെല്ലിസിന്റെ നിയമനം. … Read more

ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് സ്വകാര്യത നയം: സുപ്രീംകോടതി വിശദീകരണം തേടി

ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ട്രായിക്കും ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതായി പരാതിക്കാരന്‍ കര്‍മണായ സിങ് പറഞ്ഞു. കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകിയോടും ഇടപെടാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ആപ്പുകളുടെ സേവനങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താവിനെ നിര്‍ബന്ധിക്കുന്നില്ലെന്ന കമ്പനികളുടെ വാദത്തോടെ ഡല്‍ഹി ഹൈക്കോടതി തള്ളിയ കേസാണ് സുപ്രീംകോടതി സ്വീകരിച്ചത്. മൊബൈലില്‍ നിന്നും വാട്ട്സ്ആപ്പ് … Read more

സഹകരണ ബാങ്കിലെ കള്ളപ്പണം: ആര്‍ബിഐ വാദം തെറ്റെന്ന് വിവരാവകാശ രേഖ

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപമുള്ളതിനാലാണു നോട്ട് മാറ്റുന്നതടക്കമുള്ള നടപടികളില്‍നിന്നു സഹകരണ ബാങ്കുകളെ വിലക്കിയതെന്ന റിസര്‍വ് ബാങ്കിന്റെ വാദം തെറ്റാണെന്നു വിവരാവകാശ രേഖ. നോട്ട് അസാധുവാക്കിയതിനുശേഷം സഹകരണ ബാങ്കുകള്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്നു തെളിയിക്കുന്ന ഒരു രേഖയും ആര്‍ബിഐയുടെ പക്കലില്ലെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആര്‍ബിഐ വാദത്തിനു സമാന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ചത്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍, സഹകരണ ബാങ്കുകളുള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും അസാധുനോട്ടു നിക്ഷേപിക്കുന്നതിനും മാറ്റുന്നതിനും അനുവാദം നല്‍കിയിരുന്നു. എന്നാല്‍, കള്ളപ്പണ … Read more

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് ; വിമാനം അടിയന്തിരമായി നിലത്തിറക്കി

ലണ്ടനില്‍ അന്താരാഷ്ട്ര വിമാനത്തില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ചത് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. ഭാര്യയെ ശകാരിച്ച ഭര്‍ത്താവിനെ ശാന്തനാക്കാന്‍ സഹയാത്രക്കാരന്‍ ശ്രമിച്ചത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റു യാത്രക്കാര്‍ കൂടി ചേര്‍ന്നതോടെ സംഭവം കവലത്തല്ലായി മാറി. അവസാനം വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യിക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനാകുകയായിരുന്നു. ലണ്ടനില്‍ നിന്ന് ബെയ്റൂട്ടിലേക്കുള്ള വിമാനത്തിലാണ് തല്ല് അരങ്ങേറിയത്. വൃദ്ധനായ ഒരു യാത്രക്കാരന്‍ ഭാര്യയെ ശകാരിക്കാന്‍ തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. വാക്കേറ്റം അതിരുകടക്കാന്‍ തുടങ്ങിയതോടെ സഹയാത്രികനും … Read more

ഷീന ബോറ വധക്കേസ്: ഇന്ദ്രാണിക്കും പീറ്റര്‍ മുഖര്‍ജിക്കുമെതിരെ കൊലക്കുറ്റം ചുമത്തി

മുംബൈ: ഷീന ബോറ കൊലക്കേസില്‍ രണ്ടാനച്ഛന്‍ പീറ്റര്‍ മുഖര്‍ജിക്കും അമ്മ ഇന്ദ്രാണിക്കും എതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 24കാരിയായ ഷീനബോറയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഏറെ വിവാദമായ കേസിന്റെ വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ ഖന്നക്കെതിരെ സി.ബി.ഐ വധശ്രമത്തിന് കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ സഹോദരി ഷീനയുടെ തിരോധാനത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചതാണ് സ്വന്തം മകനെ കൊലപ്പെടുത്തുക എന്ന … Read more