ഡല്‍ഹി വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണം പിടിച്ചു;അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍

  ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണം പിടിച്ചു. സംഭവത്തില്‍ ഒരു അഫ്ഗാനിസ്ഥാന്‍ പൗരന്‍ പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും 40 ലക്ഷം രൂപ വിലവരുന്ന നാലു സ്വര്‍ണ ബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നാണ് ഇയാള്‍ വന്നത്. ഷൂസിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പൊളിച്ചത്. -എജെ-

ഡല്‍ഹിയില്‍ എഎപി സര്‍ക്കാരിനെതിരെ ബിജെപിക്കാരുടെ പ്രതിഷേധം..ലാത്തി ചാര്‍ജ്

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വാറ്റ് നികുതി വര്‍ധിപ്പിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ നടപടിക്കെതിരെ ബി.ജെ.പി പ്രതിഷേധം. പെട്രോളിന് 20% മുതല്‍ 25% വരെയും ഡിസലിന് 12.5% മുതല്‍ 16.6% വരെയുമാണ് വാറ്റ് നികുതി കൂട്ടിയത്. എണ്ണ കമ്പനികള്‍ ഇന്നലെ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചതിനു പിന്നാലെയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ വാറ്റ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 2.78 രൂപയും ഡീസല്‍ ലിറ്ററിന് 1.73 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ … Read more

കടല്‍ക്കൊല..ഇന്ത്യ നിലപാടില്‍ ഉറച്ച് നിന്നേക്കും

ന്യൂഡല്‍ഹി: രാജ്യാന്തര മദ്ധ്യസ്ഥതയിലേക്ക് നീങ്ങുന്ന കടല്‍ക്കൊലക്കേസില്‍ ഇന്ത്യയില്‍ തന്നെ നിയമപരമായ പരിഹാരം സാധ്യമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കും. പ്രശ്‌ന പരിഹാരത്തില്‍ ഇറ്റലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര മദ്ധ്യസ്ഥതയ്ക്ക് ഇന്ത്യ തയ്യാറാകുന്ന സാഹചര്യത്തിലാണ് ഇറ്റാലിയന്‍ നിലപാടിനെ എതിര്‍ക്കാനും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാനും ഇന്ത്യ തീരുമാനം എടുത്തിട്ടുള്ളത്. ഇറ്റലിയുടെ ആവശ്യമനുസരിച്ച് രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയാറാണെന്ന് നേരത്തെ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ‍ ഐക്യരാഷ്ട്രസഭയുടെ നിയമം ഇക്കാര്യത്തില്‍ അനുസരിക്കാന്‍ ഇന്ത്യ തയ്യാറാകുകയായിരുന്നു. അതേസമയം രാജ്യാന്തര മദ്ധ്യസ്ഥതയില്‍ ഐക്യരാഷ്ട്രസഭയുടെ നിയമം അനുസരിച്ചുള്ള … Read more

ചെലവ് ചുരുക്കല്‍ ബില്‍ ഗ്രീസ് അംഗീകരിച്ചു

ഏതന്‍സ്: കടക്കെണിയില്‍ നിന്ന് കരകയറുന്നതിനായുള്ള വായ്പ ലഭിക്കുന്നതിന്റെ ഭാഗമായുള്ള ചെലവ് ചുരുക്കല്‍ ബില്ലിന് ജനങ്ങളുടെ പ്രതിഷേധത്തിനിടെ ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ തന്നെ ഇടതുപക്ഷ പാര്‍ട്ടിയില്‍ നിന്ന് ശക്തമായ വിയോജിപ്പുണ്ടായിട്ടും ബില്‍ പാസാവുകയായിരുന്നു. 229 പേര്‍ ബില്ലിന് അനുകൂലമായും 64 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ആറ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തുള്ളതും എന്നാല്‍ യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്ന മൂന്ന് അംഗങ്ങളുടെ പിന്തുണയും സര്‍ക്കാരിന് ലഭിച്ചു. മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ 6,000 … Read more

പ്ലൂട്ടോയെ കൂടുതലറിഞ്ഞ് ശാസ്ത്രലോകം; ഉപഗ്രഹ ചിത്രങ്ങള്‍ നാസ പുറത്തു വിട്ടു

  പെര്‍ത്ത് : സൗരയൂഥത്തില്‍ ഇത്തിരിക്കുഞ്ഞനായി അറിയപ്പെട്ട് പിന്നീട് നവഗ്രഹങ്ങളില്‍ നിന്നും പുറത്തായ പ്ലൂട്ടോയെ ശാസ്ത്രലോകം അങ്ങനെ വെറുതെ വിടാന്‍ തിരുമാനിച്ചിട്ടില്ലായിരുന്നു. ഇത്തിരിക്കുഞ്ഞന്റെ ഒത്തിരി വിശേഷങ്ങളറിയാന്‍ ഭൂമിയില്‍ നിന്നും പുറപ്പെട്ട ഉപഗ്രഹം പ്ലൂട്ടോയുടെ ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയച്ചു. പ്ലൂട്ടോയുടെ ഏറ്റവും അടുത്ത് നിന്നുകൊണ്ട് എടുത്ത ചിത്രങ്ങളില്‍ എല്ലാം വളരെ വ്യക്തമായി കാണാന്‍ സാധിക്കും. ചിത്രങ്ങളുടെ പരിശോധനകള്‍ക്കൊടുവില്‍, 3500 മീറ്ററിലധികം ഉയരത്തിലുള്ള പര്‍വ്വതങ്ങള്‍ പ്ലൂട്ടോയിലുണ്ടെന്നും അവയെല്ലാം പിറവിയെടുത്തിട്ട് അധിക നാളുകളായിട്ടില്ലെന്നും നാസ സ്ഥിരീകരിച്ചു. സോളാര്‍ സിസ്റ്റം 4.56 … Read more

മദ്യപിച്ച് വാഹനമോടിച്ച കേസില്‍ അറസ്റ്റിലായ ജയിംസ് ഫോക്‌നര്‍ക്ക് വിലക്ക്

  സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ അറസ്റ്റിലായ ഓസ്‌ട്രേലിയന്‍ താരം ജയിംസ് ഫോക്‌നര്‍ക്ക് ഇംഗ്ലണ്ട്, അയര്‍ലണ്ട് പരമ്പര നഷ്ടമായേക്കും. കഴിഞ്ഞ രണ്ടാം തിയതിയാണ് ഫോക്‌നര്‍ അറസ്റ്റിലായത്. അടുത്ത മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയയുടെ വിദേശ പരമ്പരകളില്‍ ഫോക്‌നര്‍ ഉള്‍പ്പെടുമോയെന്ന് തീരുമാനമായില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആഷസ് പരമ്പരയിലും ഫോക്‌നറെ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഫോക്‌നറെ ഒഴിവാക്കിയത്. -എജെ-

ഇന്‍സ്റ്റാഗ്രാം ചിത്രം..മഡോണക്ക് നേരെ കടുത്ത വിമര്‍ശനം

ന്യൂയോര്‍ക്ക്: ദത്തെടുത്ത കറുത്തവര്‍ഗക്കാരായ കുട്ടികളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോപ് താരം മഡോണയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. തന്റെ ദത്തുമക്കളായ മേഴ്‌സിയുടെയും ഡേവിഡിന്റെയും ചിത്രങ്ങളാണ് തന്റെ ചിത്രത്തിനൊപ്പം മഡോണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. ചിത്രത്തില്‍ 56കാരിയായ മഡോണ  കിടക്കുന്നതായും കുട്ടികളായ മേഴ്‌സിയും ഡേവിഡും മഡോണയുടെ പാദം തിരുമ്മുന്നതുമാണ് ചിത്രം. മക്കള്‍ അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു എന്ന രീതിയില്‍ ഒരു കുറിപ്പും താരം ചിത്രത്തിനൊപ്പം നല്‍കിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍നിന്നും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സോഷ്യല്‍ മീഡിയകളിലേക്കും ചിത്രം … Read more

ചാമ്പ്യന്‍സ് ട്രോഫി ട്വന്റി 20 അവസാനിപ്പിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: മിനി ഐ.പി.എല്‍ എന്നറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫി ട്വന്റി 20 അവസാനിപ്പിക്കാന്‍ തീരുമാനം. ടൂര്‍ണമെന്റിന്റെ ഭരണസമിതിക്കാരായ ബി.സി.സി.ഐ, ക്രിക്കറ്റ് ആസ്‌ട്രേലിയ, ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക എന്നീ ബോര്‍ഡുകള്‍ ചേര്‍ന്നാണ് തീരുമാനിച്ചത്. ഐ.പി.എല്‍ വാതുവയ്പ് കേസില്‍ ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ വിധി വന്നതിന് പിന്നാലെയാണ് തീരുമാനം. കാഴ്ചക്കാരും സ്‌പോണ്‍സര്‍മാരും ഇല്ലാത്തതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നതെന്ന് ക്രിക്കറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. സെപ്തംബറിലും ഒക്ടോബറിലുമായാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇനി ഇതുമായി മുന്നോട്ട് പോവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ … Read more

തീവ്രാവദ ബന്ധം ആരോപിച്ച് ഇന്ത്യക്കാരന്‍ ചൈനയില്‍ അറസ്റ്റിലായി

ബെയ്ജിംഗ്: തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 20 വിദേശ ടൂറിസ്റ്റുകള്‍ വടക്കന്‍ ചൈനയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ചൈനയില്‍ 47 ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ സംഘത്തെയാണ് ഇര്‍ദോസിലെ ഇന്നര്‍ മംഗോളിയന്‍ സിറ്റിയിലുള്ള വിമാനത്താവളത്തില്‍ തടഞ്ഞത്. ബ്രിട്ടനിലെ വിദേശകാര്യ ഓഫീസും സൗത്ത് ആഫ്രിക്കന്‍ ചാരിറ്റി സംഘടനയായ ഗിഫ്റ്റ് ഒഫ് ഗിവേഴ്‌സ് ഫൗണ്ടേഷനുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളേയും മൂന്ന് ബ്രിട്ടണ്‍ സ്വദേശികളേയും ഒരു ഇന്ത്യന്‍ സ്വദേശിയേയും ഒഴികെ പിടിയിലായ മറ്റ് 11 ടൂറിസ്റ്റുകളെ വിട്ടയക്കാന്‍ … Read more

ഫുട്‌ബോള്‍ താരം ഡ്യൂക്ക് വില്യംസിന്റെ ട്വിറ്റര്‍ പോസ്റ്റ് ചെയ്ത് പോണ്‍ നടി Mia Khalifa

ഡബ്ലിന്‍: പ്രമുഖ ഫുട്‌ബോള്‍ താരം ഡ്യൂക്ക് വില്യംസ് തനിക്ക് മോശമായ മേസേജുകള്‍ അയച്ചുവെന്ന ആരോപണവുമായി പ്രമുഖ ഗ്ലാമര്‍ പോണ്‍ വീഡിയോ നടി Mia Khalifa രംഗത്ത്. മേസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വരെ അവര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. വിവാദങ്ങളുടെ കളിത്തോഴിയായി ലോകത്തില്‍ ശ്രദ്ധ നേടിയ മിയ ഉതിനു മുന്‍പും വിവാദനായികയായിട്ടുണ്ട്. വില്യംസ് തനിക്ക് നിരന്തരമായി മേസേജുകള്‍ അയയ്ച്ചിരന്നെങ്കിലും അതിനൊന്നും താന്‍ മറുപടി കൊടുത്തില്ലെന്നും എന്നാല്‍ ഈ ആഴ്ച അയച്ച മേസേജിനു താന്‍ മിയാമിയില്‍ ബോയ്ഫ്രണ്ടിനൊപ്പമാണെന്നു മിയ … Read more