ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്ലാമബാദ്: ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യക്കെതിരേ ആഞ്ഞടിച്ച് പാകിസ്താന്‍ പ്രതിരോധമന്ത്രി രംഗത്ത്. യുദ്ധമുണ്ടാവുകയാണെങ്കില്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ക്വാജ അസിഫ്. ആണവായുധങ്ങള്‍ കാഴ്ചവസ്തുക്കളല്ലെന്നും എപ്പോള്‍ വേണമെങ്കിലും അവ പ്രയോഗിക്കാമെന്നും ക്വാജ അസിഫ് പറഞ്ഞു. നിലവില്‍ ഇന്ത്യയുമായി ഒരു യുദ്ധത്തിന് സാഹചര്യമില്ല. എന്നാല്‍, യുദ്ധഭീഷണി സ്ഥിരമാണ്. ആണവായുധം ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തരുതെന്നാണ് പാകിസ്താന്റെ പ്രാര്‍ത്ഥന. എന്നാല്‍, വിപരീത സാഹചര്യമുണ്ടായാല്‍ പാകിസ്താന് ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. സ്വന്തം പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ … Read more

കാറപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെതിരെ ഹേമാമാലിനി

ന്യൂഡല്‍ഹി: കാറപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെതിരെ ഹേമമാലിനിയുടെ ട്വീറ്റ്. മരിച്ച കുട്ടിയുടെ പിതാവ് ഗതാഗത നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് ഹേമമാലിനി ട്വീറ്റ് ചെയ്തത്. അങ്ങനെയെങ്കില്‍, കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും ഹേമമാലിനി ട്വീറ്റില്‍ പറയുന്നു. അപകടവുമായി ബന്ധപ്പെട്ട് ഹേമമാലിനിക്കും പൊലീസിനും എതിരെ കുട്ടിയുടെ പിതാവ് സംസാരിച്ചിരുന്നു. പൊലീസ് ഇരട്ട നീതി കാണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഹേമമാലിനിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാണിച്ച ജാഗ്രത വണ്ടിയിടിച്ച് പരിക്കേറ്റ കുട്ടിയുടെ കാര്യത്തില്‍ ഉണ്ടായെങ്കില്‍, ഒരുപരിധിവരെ മരണം ഒഴിവാക്കാമായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. … Read more

വ്യാപം അഴിമതി എന്ത്, ആരോപണ വിധേയരില്‍ മുഖ്യമന്ത്രിയുടെ ഭാര്യയുള്‍പ്പടെ പ്രമുഖര്‍

വ്യാപം അഴിമതിയുടെ ചരിത്രം 2003-2009 ല്‍ തുടങ്ങുന്നു. 2013ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നത്. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) ഏതാണ്ട് ആറുവര്‍ഷമായി കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. ആയിരത്തി എണ്ണൂറോളം പേരെ അറസ്റ്റുചെയ്തു. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു. മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡലിന്റെ ചുരുക്ക രൂപമാണ് വ്യാപം. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കുന്നവര്‍ മാത്രമെ … Read more

തുര്‍ക്കി വിമാനത്തിലെ ബോംബ് വ്യാജം

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കിയ തുര്‍ക്കി വിമാനത്തിലെ ബോംബ് വ്യാജബോംബെന്നു തെളിഞ്ഞു. വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം വ്യാജമായിരുന്നെന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നും പരിശോധനകള്‍ക്കു ശേഷം വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബി അറിയിച്ചു. 148 യാത്രക്കാരെയും 13 ജീവനക്കാരെയും പുറത്തിറക്കി സിഐഎസ്എഫും എന്‍എസ്ജി കമാന്‍ഡോസും വിമാനത്തില്‍ പരിശോധന നടത്തി. എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. വിമാനം ഇന്നുതന്നെ യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു. ബാങ്കോക്കില്‍ നിന്ന് ഇസ്താംബുളിലേക്കു പോകുകയായിരുന്ന ടര്‍ക്കിഷ് എയര്‍ലൈനിന്റെ ടികെ 65 എന്ന … Read more

വ്യാപം കുംഭകോണം, ബിജെപിയില്‍ വിമത സ്വരങ്ങള്‍ ഉയരുന്നു

ന്യൂഡല്‍ഹി: വ്യാപം കുംഭകോണത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോള്‍ പാര്‍ട്ടികക്കത്ത് നിന്നുള്ള വിമത ശബ്ദങ്ങള്‍ ബിജെപിയ്ക്ക് തലവേദനയാകുന്നു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിമാരായ ഉമാഭാരതിയും ബാബുലാര്‍ ഗൗറും രംഗത്തെത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. വ്യാപം കുംഭകോണത്തില്‍ സുപീം കോടതിയോ ഹൈക്കോടതിയോ നിര്‍ദ്ദേശിക്കാതെ സിബിഐ അന്വേഷണത്തിനില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിക്കകത്ത് നിന്ന് വിമതശബ്ദമുയര്‍ന്നത്. ശിവരാജ് സിംഗ് ചൗഹാനെ പരോക്ഷമായി വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയ മുന്‍ മുഖ്യമന്ത്രിയും നിലവിലെ ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ … Read more

വിഴിഞ്ഞം, അദാനിയെ കൊണ്ടു വരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് എതിര്‍പ്പ്

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞ തുറമുഖ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നതിനുള്ള സമ്മതപത്രം പുറത്തിറങ്ങാത്തത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള അതൃപ്തി കൊണ്ടാണെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് അദാനിയ്ക്ക് കരാര്‍ നല്‍കുന്നതില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി കേരള നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ വിഴിഞ്ഞം പദ്ധതിയുടെ ഭാവിയെ കുറിച്ച് വീണ്ടും അനിശ്ചിതത്വം ഉയര്‍ന്നു. കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കി കൊണ്ടുള്ള സമ്മതപത്രം വെള്ളിയാഴ്ച കൈമാറാനാണിരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇതിന് കഴിഞ്ഞില്ല. അതേസമയം, … Read more

വ്യാപം അഴിമതി, നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രതികരിക്കേണ്ടെന്ന് നിയമ മന്ത്രി

ന്യൂഡല്‍ഹി: വ്യാപം അഴിമതി പോലുള്ള നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. വ്യാപം കേസില്‍ പ്രധാനമന്ത്രി എന്താണ് ഇതുവരെ പ്രതികരിക്കാത്തത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യാപം കേസുമായി ബന്ധപ്പെട്ട് അതത് മന്ത്രിമാരും പാര്‍ട്ടി പ്രസിഡന്റും പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഇതുപോലെ ഓരോ നിസാര കാര്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി തേടുന്നത് മോശമാണെന്നും ഇത്തരം നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നുമാണ് സദാനന്ദ ഗൗഡ പറഞ്ഞത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി … Read more

നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലും ഭക്ഷണശാലയിലും സ്‌ഫോടനം; 44 മരണം

  അബുജ: നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലും ഭക്ഷണശാലയിലുമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 44 പേര്‍ മരിച്ചു. 67 പേര്‍ക്കു പരിക്കേറ്റു. ജോസ് നഗരത്തില്‍ ഞായറാഴ്ച രാത്രിയിലാണു സ്‌ഫോടനങ്ങളുണ്ടായത്. യന്തായ മുസ്‌ലിംപള്ളിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ ഷാംലാങ്ക് ഭക്ഷണശാലയില്‍ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. കഴിഞ്ഞ ദിവസം, വടക്കുകിഴക്കന്‍ നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ വനിത നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. യോബെ സംസ്ഥാനത്തെ പൊടികുസുമിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ദേവാലയത്തിലാണ് ആരാധനസമയത്ത് ചാവേര്‍ ആക്രമണം … Read more

ഡല്‍ഹിക്ക് സംസ്ഥാന പദവി ;ഹിത പരിശോധന നടത്തണമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സംസ്ഥാന പദവി ലഭിക്കുന്നതിന് ഗ്രീസിലേതിന് സമമായി ജനങ്ങളുടെ ഹിത പരിശോധന നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിക്ക് സംസ്ഥാന പദവി വേണമോ എന്നത് തീരുമാനിക്കേണ്ടത് ഡല്‍ഹി നിവാസികളാണ്. ഹിത പരിശോധനയിലൂടെ ഇക്കാര്യം പരിശോധിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. വിഷയത്തില്‍ ജനങ്ങളുടെ നിലപാട് പരിശോധിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സംസ്ഥാന നഗര വികസന വകുപ്പിന് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന പദവി ആവശ്യപ്പെടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന്റെ അനുമതി ഉടന്‍ നേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ … Read more

വ്യാപം കുംഭകോണം…ദുരൂഹമരണങ്ങള്‍തുടരുന്ന സാഹചര്യത്തിലും സിബിഐ അന്വേഷണമില്ല

ന്യൂഡല്‍ഹി: ദുരൂഹമരണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും വ്യാപം കുംഭകോണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മധ്യപ്രദേശ് പോലീസ് നടത്തുന്ന അന്വേഷണത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയും സുപ്രീം കോടതിയും തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 72 മണിക്കൂറിനിടെ മൂന്ന് ദുരൂഹമരണങ്ങള്‍ കൂടി നടന്നതിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് രാജ്‌നാഥ് സിങ്. ഏറ്റവുമെടുവില്‍ വ്യാപം കുംഭകോണത്തിലൂടെ … Read more