അയർലൻഡ് മലയാളിയുടെ പിതാവ് വി.കെ വർഗീസ് അന്തരിച്ചു

അയർലണ്ടിലെ കോർക്കിൽ താമസിക്കുന്ന ബിജോയ് വർഗീസിന്റെയും ഡബ്ലിനിൽ താമസിക്കുന്ന മേരി വർഗീസിന്റെയും പിതാവ് , പത്തനംതിട്ട ജില്ലയിൽ മല്ലശ്ശേരി വലിയകാല പുത്തൻവീട്ടിൽ അഡ്വ. വി. കെ വർഗീസ് (75) നിര്യാതനായി.ഭാര്യ: ലീലാമ്മ വർഗീസ്മക്കൾ: ബിജോയ് (കോർക്ക്), മേരി (ഡബ്ലിൻ) ലിൻസി മരുമക്കൾ. ബിന്ദു (കോർക്ക്), ടോംസി (ഡബ്ലിൻ), മഹേഷ് 

ഡബ്ലിൻ ഹോംലസ്സ് ഹോസ്റ്റലുകൾ സംബന്ധിച്ച് പരാതി പ്രവാഹം; ഈ വർഷം ഇതുവരെ ലഭിച്ചത് അറുപതോളം പരാതികൾ

ഡബ്ലിനിലെ വീടില്ലാത്തവര്‍ക്കുള്ള അക്കമഡേഷന്‍ സര്‍വ്വീസുകള്‍ സംബന്ധിച്ച് പരാതിപ്രവാഹം. ഈ വര്‍ഷം ഇതുവരെ അറുപതോളം പരാതികള്‍ ലഭിച്ചതായി Dublin Regional Homeless Executive (DRHE) അറിയിച്ചു. ലഭിച്ച ഭൂരിഭാഗം പരാതികളും ഹോസ്റ്റലുകളിലെ ജീവനക്കാരെ സംബന്ധിച്ചുള്ളതാണെന്നാണ് DRHE നല്‍കുന്ന വിവരം. മുപ്പതോളം പരാതികളാണ് ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ലഭിച്ചത്. ഹോസ്റ്റലിലെ ജീവനക്കാര്‍ രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പിക്കുന്നു എന്ന തരത്തിലുള്ള പരാതികളും DRHE യില്‍ ലഭിച്ചിട്ടുണ്ട്. പത്തോളം പരാതികള്‍ മോശം സൗകര്യങ്ങള്‍ സംബന്ധിച്ചുള്ളവയുമാണ്. സ്റ്റാഫിന്റെ ഭാഗത്തുനിന്നും താമസക്കാര്‍ക്ക് അക്രമം … Read more

ലൂക്കനിലെ ആരോഗ്യമേഖലയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒരു ഇന്ത്യൻ ഡോക്ടർ

അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയുടെ കൃത്യമായ പ്രവര്‍ത്തനത്തിന് വിദേശ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. വിദേശത്ത് നിന്നും പഠനത്തിനായി അയര്‍ലന്‍ഡിലേക്കെത്തി കൃത്യമായി പഠിക്കുകയും, മികച്ച പരിശീലനം നേടുകയും ചെയ്ത ശേഷം, രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക് വേണ്ടി മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ അനവധിയാണ്. അത്തരത്തില്‍ ഇന്ത്യയില്‍ നിന്നും അയര്‍ലന്‍ഡിലേക്കെത്തി, ഡബ്ലിനിലെ ലൂക്കനിലെ ആരോഗ്യമേഖലയില്‍ നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഡോക്ടര്‍ പ്രമോദ് കുമാര്‍ അഗര്‍വാള്‍. ലൂക്കനില്‍ ‘അഗര്‍വാള്‍ വെല്‍നസ്സ് ആന്റ് മെഡിക്കല്‍ സെന്റര്‍’ എന്ന പേരില്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ് ഈ ജനറല്‍ … Read more

ഡബ്ലിനിൽ ലൂക്കന് സമീപം ഇരുപതിനായിരം പേർക്ക് താമസിക്കാൻ പുതിയ നഗരമൊരുങ്ങുന്നു

20,000-ത്തിലധികം ആളുകൾക്ക് താമസിക്കാൻ ഡബ്ലിൻ സിറ്റി സെന്ററിന് സമീപം ഒരു പുതിയ നഗരം നിർമ്മിക്കുമെന്ന് സർക്കാർ. ഇതിനായി സൗത്ത് ഡബ്ലിൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന Lucan, Clondalkin and Liffey Valley എന്നിവയ്ക്ക് സമീപം 8,700 പുതിയ വീടുകൾ നിർമ്മിക്കാൻ 186 ദശലക്ഷം യൂറോ പാക്കേജിൽ മന്ത്രിമാർ ബുധനാഴ്ച ഒപ്പുവച്ചു. ഗതാഗതം,ഗാർഹികാവശ്യത്തിനുള്ള ജലം, കമ്മ്യൂണിറ്റി,പബ്ലിക് പാർക്ക് എന്നീ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഏകദേശം 23,000 ആളുകൾക്ക് വീട് ഇവിടെ ഒരുങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 8,700-ലധികം വീടുകളും, മികച്ച … Read more

വിവേചനം സ്വന്തം രാജ്യക്കാരോടും; മാംസം കഴിക്കുന്ന ഇന്ത്യക്കാർക്ക് വീട് വാടകയ്ക്ക് നൽകില്ലെന്ന് അയർലൻഡിലെ ഒരു വിഭാഗം ഇന്ത്യക്കാർ

കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്ന പ്രവണത ഇന്ത്യയില്‍ നാം പലപ്പോഴും കാണാറുണ്ട്. എന്നാല്‍ സമാനമായ കാരണത്താല്‍ ‍ അയര്‍ലന്‍ഡിലും ചില ഇന്ത്യക്കാര്‍ക്ക് ഇന്ത്യക്കാരില്‍ നിന്നു തന്നെ വിവേചനം നേരിടുകയാണ്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ വച്ച് സിമ്രാന്‍ സിങ് ഭക്ഷി എന്ന ഇന്ത്യക്കാരനാണ് ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്. മാംസാഹാരം കഴിക്കുന്നയാളാണ് എന്ന കാരണത്താല്‍ ഇയാള്‍ക്ക് ഡബ്ലിനിലെ ഒരു ഇന്ത്യന്‍ കുടുംബം വീട് വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. തന്റെ ഗേള്‍ഫ്രണ്ടുമൊത്ത് താമസിക്കുന്നതിനായി ഒരു വീടന്വേഷിക്കുകയായിരുന്നു സിമ്രാന്‍ സിങ്. … Read more

Seagulls -ന് തീറ്റ കൊടുക്കരുതെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ; എന്താണ് കാരണമെന്ന് നിങ്ങൾക്കറിയണ്ടേ..?

Seagulls -ന് തീറ്റ കൊടുക്കുന്നത് അവസാനിപ്പിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. , ഇത്തരത്തിൽ ഭക്ഷണം നൽകുന്നതിലൂടെ ആളുകൾക്കും Seagulls നും സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയാണ് ഡബ്ലിൻ സിറ്റി കൗൺസിന്റെ അഭ്യർത്ഥന. Seagulls -ന് തീറ്റ കൊടുത്താൽ എന്താണ് പ്രശ്‍നം..? നഗരങ്ങളിൾ Seagulls പോലെയുള്ള പക്ഷികളുടെ എണ്ണം വർദ്ധിക്കുന്നത് ഇ-കോളി, സാൽമൊണല്ല, ബോട്ടുലിസം തുടങ്ങിയ പകർച്ചവ്യാധികളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. Seagulls -ന് തീറ്റ കൊടുക്കുമ്പോൾ ആളുകൾക്ക് നേരെ ആക്രമണമുണ്ടാവുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു, തീറ്റയായി … Read more

എസ് പി ബി യ്ക്ക് സ്മരണാഞ്ജലി ; എസ് പി ചരൺ നയിക്കുന്ന സംഗീതനിശ ഒക്ടോബർ 15 ന് ഡബ്ലിനിൽ

അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്‌മരണാര്‍ത്ഥം അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടന ഡാഫോഡിൽസ് ഒക്ടോബർ 15 ശനിയാഴ്ച്ച സൈന്റോളജി കമ്മ്യുണിറ്റി സെന്ററിൽ ഒരുക്കുന്ന സംഗീതനിശ അദേഹത്തിന്റെ മകനും പ്രശസ്ത ഗായകനുമായ എസ് പി ചരൺ നയിക്കുന്നു. ബാൻഡ് മുരളി മൗനരാഗം ഒരുക്കുന്ന ഓർക്കസ്ട്രായിൽ ശരണ്യ ശ്രീനിവാസ് എസ് പി ചരനോടൊപ്പം ഗാനങ്ങൾ ആലപിക്കും. 2019 ൽ എസ് പി ബാലസുബ്രഹ്മണ്യം നയിച്ച മെഗാ സംഗീത വിരുന്ന് ഡബ്ലിനിൽ സംഘടിപ്പിച്ച ഡഫോഡിൽസ് ആ മാസ്മരിക ശബ്ദത്തിന്റെ … Read more

തിങ്കളാഴ്ച ഡബ്ലിനിൽ രേഖപ്പെടുത്തിയത് 135 വർഷങ്ങൾക്കിടയിലെ അയർലൻഡിലെ ഏറ്റവും ഉയർന്ന താപനില

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡബ്ലിന്‍. Phoenix Park കാലാവസ്ഥാ കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ താപനില 33 ‍ഡിഗ്രീ സെല്‍ഷ്യസിലെത്തിയതായി Met Éireann അറിയിച്ചു. ശരാശരി താപനിലയേക്കാള്‍ 12.8 ഡിഗ്രീയോളം കൂടുതലാണ് ഇത്. താപനില സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആണ് Met Éireann ഇന്നലെ പുറത്ത് വിട്ടത്. ഇത് സ്ഥിരീകരിച്ചാല്‍ അയര്‍ലന്‍ഡില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനില എന്ന റെക്കോഡിലേക്ക് ഇതെത്തും. മാത്രമല്ല 135 വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്ത് … Read more

അവധി ദിനങ്ങൾ ബീച്ചിൽ ചിലവഴിച്ചാലോ?? ഡബ്ലിനിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ ഏതൊക്കെയെന്നറിയാം.

അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്ന ഇടങ്ങളാണ് കടല്‍ത്തീരങ്ങള്‍. കടല്‍ത്തീരങ്ങളിലെ ഇളം വെയിലേറ്റ് കിടക്കാനും, തിരമാലകളില്‍ കളിക്കാനും, അനുവദനീയമായ ബിച്ചുകളില്‍ ഇറങ്ങി കുളിക്കാനും ഏവരും ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ കഴിയുന്ന ധാരാളം ബീച്ചുകള്‍ ഡബ്ലിനിലുണ്ട്. ഇവയില്‍ ഏറ്റവും മനോഹരമായ ബീച്ചുകള്‍ ഏതൊക്കെയെന്ന് നോക്കാം. ഓര്‍ക്കുക വെള്ളത്തിലിറങ്ങുന്നതും, തിരമാലകളില്‍ കളിക്കുന്നതും, അപകടകരമായ കാര്യങ്ങളാണ്. അത്കൊണ്ട് തന്നെ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുവേണം ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍. Portrane Beach Portrane ല്‍ പ്രധാനമായും … Read more

ഡബ്ലിനിൽ ഗാർഡ നടത്തിയ തിരച്ചിലിൽ 50,000 യൂറോയുടെ കൊക്കെയ്‌നും കഞ്ചാവും പിടിച്ചെടുത്തു; യുവാവ് അറസ്റ്റിൽ

ഡബ്ലിനിൽ ഗാർഡ പരിശോധനയിൽ 50,000 യൂറോ വിലമതിക്കുന്ന കൊക്കെയ്‌നും കഞ്ചാവും പിടിച്ചെടുത്തു. പ്രസ്തുത സംഭവത്തിൽ 30 കാരനായ യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു. Clontarf ഡ്രഗ്സ് യൂണിറ്റിൽ നിന്നുള്ള ഗാർഡ ടീമാണ് വെള്ളിയാഴ്ച Artana യിലെ ഒരു വീട്ടിൽ നടത്തിയ ആസൂത്രിത പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത് . നോർത്ത് ഡബ്ലിനിൽ നിരോധിത മയക്കു മരുന്നുകളുടെ വിൽപ്പനയും വിതരണവും തടയാൻ ലക്ഷ്യമിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തിരച്ചിൽ. 1996ലെ ക്രിമിനൽ ജസ്റ്റിസ് (മയക്കുമരുന്ന് കടത്തൽ) നിയമത്തിലെ സെക്ഷൻ … Read more