കനത്ത ചൂടിൽ ഡബ്ലിനിലെ ഭാവനരഹിതർക്ക് തണലൊരുക്കാൻ സിറ്റി കൗൺസിൽ

കനത്ത ചൂടില്‍ ഡബ്ലിന്‍ നഗരത്തിലെ ഭവനരഹിതരായവര്‍ക്ക് തണലൊരുക്കാന്‍ സജീകരണവുമായി സിറ്റി കൗണ്‍സില്‍. സിറ്റി കൗണ്‍സില്‍ വക്താവാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. Dublin Street Outreach Service and Housing First Intake ടീമിനാണ് ഇതിനുള്ള ചുമതല ‍. ആവശ്യമുള്ള എല്ലാ ഭവനരഹിതര്‍ക്കും താത്കാലിക അഭയ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനായി ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സിറ്റി കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഭവനരഹിതരായവര്‍ക്ക് വെള്ളം, സണ്‍സ്ക്രീന്‍ എന്നീ അവശ്യവസ്തുക്കളുടെ ലഭ്യത ഈ ടീം ഉറപ്പുവരുത്തും. ആവശ്യമായവരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും, കനത്ത … Read more

മോഷ്ടിച്ച സ്ക്രാച്ച് കാർഡിൽ പേരും അഡ്രസ്സും എഴുതി കുടുങ്ങിയ കള്ളൻ

കടയില്‍ നിന്നും സ്ക്രാച്ച് കാര്‍ഡ് മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ ഡബ്ലിന്‍ സ്വദേശി പിടിയില്‍. 38 വയസ്സുകാരനായ Wayne Sullivan ആണ് പിടിയിലായത്. 2021 ജനുവരിയില്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ പിടിയിലായ ഇയാള്‍ കുറ്റം സമ്മതിച്ചതോടെ ഒന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് കോടതി വിധിച്ചു. കടയില്‍ നിന്നും മോഷ്ടിച്ച സ്ക്രാച്ച് കാര്‍ഡിന്റെ പിന്‍ഭാഗത്ത് പേരും പൂര്‍ണ്ണമായ അഡ്രസ്സും എഴുതിക്കൊണ്ടായിരുന്നു ഇയാള്‍‍ സമ്മാനത്തുക കൈപ്പറ്റാനായി ചെന്നത്. ഇതിന്റെ സഹായത്തോടെയാണ് ഗാര്‍ഡ ഇയാളെ തിരിച്ചറിഞ്ഞത്. 2021 ജനുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം. … Read more

All-Ireland ഫൈനൽ കാണാൻ എത്തുന്നവരുടെ കീശ കാലിയാവും ; 1400 യൂറോ വരെ റൂം വാടക ഈടാക്കാനൊരുങ്ങി ഹോട്ടലുടമകൾ

All-Ireland സീനിയര്‍ ഫുട്ബോള്‍ ഫൈനല്‍ കാണാനായി എത്തുന്ന ആരാധകര്‍ക്ക് തിരിച്ചടിയായി ഡബ്ലിനിലെ ഉയര്‍ന്ന ഹോട്ടല്‍ റൂം വാടക. Galway യും Kerry യുമായി നടക്കുന്ന ഫൈനല്‍ മത്സരം കാണാനായി ജൂലൈ 24 ശനിയാഴ്ച ആയിരക്കണക്കിന് ആരാധകര്‍ ഡബ്ലിനിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടല്‍ വാടകയില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ ഡബ്ലിനില്‍ തങ്ങാനുള്ള പദ്ധതികള്‍ മാറ്റിവച്ച് ഭൂരിഭാഗം പേരും മത്സരം കഴിഞ്ഞ ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങിയേക്കും. അന്നേ ദിവസം ഒരു രാത്രിക്ക് 1400 യൂറോ ആണ് നഗരത്തിലെ ഒരു ഫൈവ് … Read more

ഡബ്ലിൻ മെട്രോലിങ്ക്: ഓരോ മൂന്ന് മിനിറ്റിലും ട്രെയിനുകൾ; പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് സർക്കാർ

ഡബ്ലിന്‍ നഗരത്തിലൂടെ കടന്നുപോവുന്ന നിര്‍ദ്ദിഷ്ട മെട്രോലിങ്കിനായുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് സര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അയര്‍ലന്‍ന്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അയര്‍ലന്‍ഡ് തലസ്ഥാനത്ത് നടപ്പാക്കുന്ന മെഗാ ട്രാന്‍സ്പോര്‍ട്ട് പദ്ധതിയായ മെട്രോലിങ്കിന്റെ പ്ലാനിങ് സബ്മിഷന്‍ ഈ സെപ്തംബറില്‍ തന്നെ നടത്തുമെന്നും, 2030 ഓടെ മെട്രോലിങ്ക് പ്രവര്‍ത്തനസജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അയര്‍ലന്‍ഡില്‍ വിവിധ സര്‍ക്കാരുകള്‍ മെട്രോ ലിങ്ക് പദ്ധതി നടപ്പാക്കാനായി ലക്ഷ്യമിട്ടിരുന്നെങ്കിലും പലകാരണങ്ങളാലും ഇവ നടപ്പായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം … Read more

ഡബ്ലിൻ വിമാനത്താവളം വഴിയുള്ള മെട്രോലിങ്ക് 2034 – ൽ പൂർത്തിയാക്കും; പദ്ധതിച്ചിലവ് 9.5 ബില്യൺ യൂറോ

ഡബ്ലിന്‍ വിമാനത്താവളം വഴിയുള്ള നിര്‍ദ്ദിഷ്ട മെട്രോ റെയില്‍ 2034 ഓടെ പ്രവര്‍ത്തനസജ്ജമായേക്കും. ഇതുസംബന്ധിച്ച് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതേോറിറ്റി സമര്‍പ്പിച്ച പ്രിലിമിനറി ബിസിനസ് കേസിന് അയര്‍ലന്‍ഡ് ക്യാബിനറ്റ് അംഗീകാരം നല്‍കി. 9.5 ബില്യണ്‍ യൂറോയാണ് പദ്ധതിച്ചിലവായി കണക്കാക്കുന്നത്. പദ്ധതി സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan ഇന്ന് (ചൊവ്വാഴ്ച) പ്രഖ്യാപിക്കും. Swords ല്‍ നിന്നും Charlemont ലേക്കും, Ranelagh ല്‍ നിന്നും Swords ലേക്കുമാണ് മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാവുക. ഡബ്ലിന്‍ എയര്‍പോര്‍ട്ട്, Ballymun, Glasnevin എന്നിവ വഴിയും … Read more

ഡബ്ലിനിലെ വീട്ടിൽ നിന്നും 3,25,000 യൂറോ വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു: യുവാവ് അറസ്റ്റിൽ

ഡബ്ലിനിലെ ഒരു വീട്ടില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 325000 യൂറോ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത കൊക്കെയ്ന് അഞ്ച് കിലോ ഗ്രാം ഭാരം വരുമെന്നാണ് ഗാര്‍ഡ അറിയിക്കുന്നത്, കൂടാതെ 3575 യൂറോ പണമായും, മറ്റ് മയക്കുമരുന്ന് സാമഗ്രികളും ഗാര്‍ഡ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചതായി സംശയിക്കുന്ന ഇരുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു യുവാവിനെ പോലീസ് ഈ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇയാളെ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1996 പ്രകാരം Blanchardstown ഗാര്‍ഡ സ്റ്റേഷനില്‍ തടവില്‍ … Read more

നാല് കൗണ്ടികളിൽ CAB റെയ്ഡ്; ടെസ്‌ല കാർ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളും, ആഡംബര വാച്ചുകളും, പണവും കണ്ടുകെട്ടി

അയര്‍ലന്‍ഡിലെ നാല് കൗണ്ടികള്‍ കേന്ദ്രീകരിച്ച് Criminal Assets Bureau -യുടെ(CAB) വ്യാപക റെയ്ഡ്. Dublin, Kildare, Waterford, Laois എന്നീ കൗണ്ടികളിലായിരുന്നു ബുധനാഴ്ച രാവിലെയോടെ തിരച്ചില്‍ നടന്നത്. ഈ നാല് കൗണ്ടികളിലുമായി പതിനഞ്ചോളം ഇടങ്ങളില്‍ റെയ്ഡ് നടന്നു.റെയ്ഡിന്റെ ഭാഗമായി ഒരു ടെസ്‍ല ഇലക്ട്രിക് കാര്‍, രണ്ട് BMW IX electric vehicles (221 Reg’s), രണ്ട് വിന്റേജ് കാറുകള്‍, 15000 യൂറോ, Rolex and Cartier ബ്രാന്റുകളിലുള്ള നിരവധി വാച്ചുകള്‍ എന്നിവ CAB കണ്ടുകെട്ടിയിട്ടുണ്ട്. സെക്കന്റ് ഹാന്റ് … Read more

ഒന്ന് വിറച്ചു, ഒടുവിൽ ജയിച്ചു: അയർലൻഡിനെതിരായ രണ്ടാം ടി-20 യിൽ ഇന്ത്യക്ക് 4 റൺസ് വിജയം , പരമ്പര തൂത്തുവാരി

അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് വിജയം. രണ്ട് മത്സരങ്ങളും വിജയിച്ചതോടെ പരമ്പര ഇന്ത്യയുടെ യുവസംഘം 2-0 ന് തൂത്തുവാരി. ഇന്നലെ ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് സംഘം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ദീപക് ഹൂഢയുടെയും, അര്‍ദ്ധസെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു വി. സാംസണിന്റെയും ബാറ്റിങ് കരുത്തിലായിരുന്നു … Read more

ഇന്ന് രണ്ടാമങ്കം; സഞ്ജു കളിക്കുമോ? ആകാംക്ഷയോടെ ആരാധകർ

ഇന്ത്യ-അയര്‍ലന്‍ഡ് ടി-ട്വന്റി പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ഡബ്ലിനിലെ Malahide ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ സംഘം രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവുമോ എന്നാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറെ ഉറ്റു നോക്കുന്നത്. ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം … Read more

ഫൈനലിൽ പൊരുതിവീണ് ഇന്ത്യൻ പെൺപട; ഫൈവ് നാഷൻസ് വനിതാ ഹോക്കി ടൂർണമെന്റിൽ നെതർലൻഡ്‌സിന് കിരീടം

Uniphar ഫൈവ് നാഷന്‍സ് വനിതാ ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമിന് പരാജയം. ഡബ്ലിനിലെ UCD സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. Beauty Dungdung ആണ് ഇന്ത്യക്കായി ഏക ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ആക്രമണം. നെതര്‍ലന്‍ഡ്സ് സമ്മര്‍ദ്ദങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സംഘത്തിനായതോടെ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായി പിരിഞ്ഞു. രണ്ടാം ക്വാര്‍ട്ടറില്‍ 26 ാം … Read more