സീറോ മലബാര്‍ സഭയുടെ വചന പ്രഘോഷണ ശുശ്രുഷയ്ക്ക് തുടക്കം കുറിച്ചു. പെസഹാ സ്മരണയില്‍ വിശ്വാസികള്‍.

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ ഫാ. ജോര്‍ജ് ബേഗലി ഉദ്ഘടാനം ചെയ്തു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. ആണ് നേതൃത്വം നല്കുന്നത്. പെസഹായുടെ ശുശ്രൂഷകളിലും നോമ്പുകാല ധ്യാനത്തിലും ആയിരത്തിലധികം പേര്‍ പങ്കെടുത്തു.ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ഡബ്ലിനിലെ സീറോ മലബാര്‍ സഭ പെസഹാ ആചരിച്ചു.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ … Read more

വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

കൊച്ചി: എറണാകുളം രൂപതയിലെ കത്തോലിക്കാ കുടുംബാംഗവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്യുന്ന M Tech (Computer Aided Structural Engineering) ബിരുദധാരിയായ യുവതിക്ക് ( 25 വയസ്, 153 cm ഉയരം) വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് +353 894623458 Intimate ID:WEB297747CRF

കോര്‍ക്കില്‍ ദുഃഖവെള്ളി ഈസ്റ്റര്‍ ശുശ്രൂഷകള്‍

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലുള്ള ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ദുഃഖ വെള്ളി ഈസ്റ്റര്‍ ശുശ്രൂഷകള്‍ കോര്‍ക്കിലുള്ള ഡഗ്ലസ് സെന്റ്. മൈക്കിള്‍സ് സ്‌കൂളിന് സമീപമുള്ള കാനന്‍ പഘം ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ദുഃഖവെള്ളി ആരാധന രാവിലെ 9 മണിക്ക് ആരംഭിക്കും. ഈസ്റ്റര്‍ ശുസ്രൂഷകള്‍ 15 നു ശനിയാഴ്ച വൈകുനേരം 5 മണിക്ക് ആരംഭിക്കും. ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നീ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും കോര്‍ക്കില്‍ നടക്കുന്ന ഹാശാ ആഴ്ച ശുസ്രൂഷകളില്‍ പങ്കെടുക്കും. റെവ. ഫാ. വിനു വര്‍ഗീസ് (റോം) … Read more

ജെ.കെ.സ്. കോര്‍ക്കിനു (ഷോട്ടോകാന്‍ കരാട്ടെ ക്ലബ്) ദേശീയ തലത്തില്‍ ഉജ്ജ്വല വിജയം.

ജെ.കെ.സ്. അയര്‍ലണ്ട് (ജപ്പാന്‍ കരാട്ടെ ഷോട്ടോ ഫെഡറേഷന്‍) ഓള്‍ അയര്‍ലണ്ട് നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജെ.കെ.സ്. കോര്‍ക്കിന്റെ. റീത്ത ഫെരേര സ്വര്‍ണം നേടി. ഏപ്രില്‍ 9nu ഡബ്ലിന് ഡി.സി.യു സ്‌പോര്‍ട്‌സ് ഹാളില്‍ വച്ചായിരുന്നു ചാംപ്യന്‍ഷിപ് നടന്നത്.അയര്‍ലണ്ട് ലെ വിവിധ കൗന്റികളില്‍ നിന്നുള്ള 30 ഓളം കുട്ടികളെ പിന്‍തള്ളിയാണ് 13 വയസില്‍ താഴെ ഉള്ളവരുടെ kata ഇനത്തില്‍ Rita Ferreira സ്വര്‍ണം കരസ്ഥമാക്കിയത് . കൂടാതെ ഫെബ്രുവരി 19nu IJKA സംഘടിപ്പിച്ച cork ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ … Read more

ഈസ്റ്റര്‍ വിഭവങ്ങളുമായി റോയല്‍ കാറ്ററേഴ്‌സ് ; ബുക്കിംഗ് വെള്ളിയാഴ്ച വരെ

ഡബ്ലിന്‍: ഡബ്ലിന്‍ മലയാളികളുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് രുചിപകരുവാന്‍ റോയല്‍ കാറ്ററേഴ്‌സ് സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റോയലിന്റെ സാന്‍ട്രിയിലുള്ള കിച്ചണില്‍ നിന്നും കളക്ഷന്‍ സൗകര്യം മാത്രമേ ലഭ്യമുള്ളുവെന്ന് കാറ്ററേഴ്‌സ് അറിയിച്ചു. ഏപ്രില്‍ 14 വെള്ളിയാഴ്ച വരെയുള്ള ബുക്കിംഗുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0862183824

സ്‌ട്രോക്ക് കെയര്‍ സര്‍വീസുകള്‍ അയര്‍ലണ്ടില്‍ ദുര്‍ബലമായി തുടരുന്നു.

ഡബ്ലിന്‍: രാജ്യത്തെ സ്‌ട്രോക്ക് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാത്തത് ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വീഴ്ചയായെ കരുതാന്‍ കഴിയൂവെന്ന് എച്ച്. എസ്. ഇ-യുടെ നാഷണല്‍ സ്‌ട്രോക്ക് പ്രോഗ്രാം തലവന്‍ ഡോക്ടര്‍ ജോ ഹര്‍ബിസണ്‍ അഭിപ്രായപ്പെട്ടു. ഇത്രയും ഗുരുതരമായ രോഗത്തിന് വേണ്ട പരിചരണ കേന്ദ്രങ്ങള്‍ രാജ്യത്ത് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രാവശ്യം രോഗം കണ്ടെത്തിയാല്‍ തുടരെ തുടരെ ശ്രദ്ധാ പൂര്‍വ്വം പരിചരണം ആവശ്യമാണ്. അയര്‍ലണ്ടില്‍ സ്‌ട്രോക്ക് വരുന്നവരുടെ ശരാശരി പ്രായം 74 വയസ്സാണ്. ഇവര്‍ സ്വയം … Read more

വാട്ടര്‍ സര്‍വീസസ് കമ്മിറ്റിയുടെ അന്തിമ തീരുമാനം അംഗീകരിക്കപ്പെട്ടു.

ഡബ്ലിന്‍: വാട്ടര്‍ കമ്മിറ്റിയിലെ ടി.ഡിമാരും സെനറ്റര്‍മാരും അടങ്ങിയ 13 അംഗങ്ങളില്‍ 7 പേരും ജല കമ്മീഷന്‍ തീരുമാനത്തെ പിന്താങ്ങി. ഗാര്‍ഹിക ഉപയോഗത്തിന് അനുവദിച്ച വെള്ളത്തിന്റെ അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍, അതായത് വെള്ളം ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് പിഴ അടക്കേണ്ടി വരും. പുതിയ കെട്ടിടങ്ങള്‍ക്ക് വാട്ടര്‍ മീറ്റര്‍ നിര്‍ബന്ധമാക്കി. ഈ നിയമം അനുസരിക്കാത്തവര്‍ക്കും പിഴയുണ്ടാകും. ഇതുവരെ വാട്ടര്‍ മീറ്റര്‍ വെയ്ക്കാത്തവര്‍ പെട്ടെന്ന് തന്നെ വിവരം ജല അതോറിറ്റിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭയില്‍ നാളെ നടക്കുന്ന അവസാനഘട്ട ചര്‍ച്ചക്ക് ശേഷം ഔദ്യോഗികമായി ഇത് … Read more

ശക്തമായ സുരക്ഷാ വലയത്തില്‍ എറിക് ട്രംപ് ക്ലയറില്‍ പറന്നെത്തി

ക്ലയര്‍: കോ-ക്ലയറിലെ ടൂണ്‍ബര്‍ഹിലുള്ള അന്താരാഷ്ട്ര ഗോള്‍ഫ് ലിങ്ക് ആന്‍ഡ് ഹോട്ടലില്‍ അതീവ സുരക്ഷാ സന്നാഹത്തോടെ എറിക് പറന്നിറങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകനായ എറിക് അച്ഛന്റെ ബിസിനസ്സില്‍ നിന്നുള്ള താത്കാലിക പിന്മാറ്റത്തെ തുടര്‍ന്ന് ഈ രംഗത്ത് സജീവ സാന്നിധ്യമായി തുടരുകയാണ്. ഡോണ്‍ ബര്‍ഗിലുള്ള ഗോള്‍ഫ് കേന്ദ്രത്തിന്റെയും, ഹോട്ടലിന്റെയും എക്‌സിക്യു്റ്റിവ് വൈസ് പ്രസിഡന്റ് സ്ഥാനം ഇപ്പോള്‍ എറിക് ട്രമ്പിനാണ്. ഡബ്ലിനിലുള്ള യു.എസ് എംബസി ഉദ്യോഗസ്ഥരും, ഗാര്‍ഡ പോലീസും എറിക്കിന്റെ വരവിനെ തുടര്‍ന്ന് സുരക്ഷാ ശക്തമാക്കുകയായിരുന്നു. ഗോള്‍ഫ് സെന്ററുമായി … Read more

സിസ്റ്റിക് ഫൈബ്രോസിസ് രോഗികള്‍ക്ക് ആശ്വാസം: ഓര്‍ക്കാബി ഔഷധം ലഭിക്കാന്‍ ധാരണയായി

ഡബ്ലിന്‍: സി.എഫ് രോഗികള്‍ക്ക് രോഗശമനത്തിന് ഉപയോഗിക്കുന്ന ഓര്‍ക്കാബി ഔഷധം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മരുന്ന് ഉത്പാദകരായ വേര്‍ട്ടക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സുമായി 9 മാസം നീണ്ടു നിന്ന ചര്‍ച്ചക്കൊടുവില്‍ ഓര്‍ക്കാബി, കാലിഡക്കോ മരുന്നുകള്‍ അടുത്ത മാസം മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് മന്ത്രി സഭയില്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് കരാറുറപ്പിച്ച ഏറ്റവും വലിയ സാമ്പത്തിക ഇടപാടാണ് ഇത്. അഞ്ച് വര്‍ഷത്തേക്ക് 400 മില്യണ്‍ യൂറോ ആണ് ആരോഗ്യ വകുപ്പ് ഈ ഉടമ്പടിയില്‍ മരുന്നു കമ്പനിക്ക് … Read more