ഊര്‍വ്വശീ ശാപം ഉപകാരമാക്കി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ്

ഗാല്‍വേ: ബസ് സമരം അനിശ്ചിതമായി തുടരുന്നതിനിടയില്‍ സ്റ്റേറ്റ് ലൈസന്‍സ് നേടിയ പ്രൈവറ്റ് ബസ്സുകള്‍ ബസ് ഏറാന് പകരമായി സര്‍വീസ് നടത്തി തുടങ്ങി. ഗാല്‍വേയില്‍ ഗോബസ്സും, സിറ്റി ലിങ്ക്സും ദിവസേനയുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു കഴിഞ്ഞു. സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ട് പോലും തിരക്ക് ഒഴിയുന്നില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് പറയുന്നു. ലൈസന്‍സ് ഇല്ലാത്ത റൂട്ടുകളില്‍ ഓടാന്‍ സ്വകാര്യ ബസ്സുകള്‍ക്ക് അനുമതിയില്ല. ഡബ്ലിന്‍, ഗാല്‍വേ, ഡബ്ലിന്‍ എയര്‍പോര്‍ട്ട് റൂട്ടുകളിലായി സ്വകാര്യ ബസ്സുകള്‍ ഓരോന്നും ദിനം പ്രതി 17 സര്‍വീസുകള്‍ വരെ നടത്തുന്നുണ്ട്. … Read more

വന്യജീവി മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചതില്‍ പരക്കെ ആശങ്ക

ഡബ്ലിന്‍: അയര്‍ലണ്ടിലെ വന്യജീവി ട്രസ്റ്റിന്റെ കണക്കനുസരിച്ച് ഒരാഴ്ചക്കിടയില്‍ 15 തവണയാണ് കാട്ടുതീ പടര്‍ന്നു പിടിച്ചത്. ഇതില്‍ 8 എണ്ണം സംഭവിച്ചത് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന വനങ്ങളിലാണ്. കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, ഗാല്‍വേ, ഡോനിഗല്‍, ലോത്ത്, മായോ കൗണ്ടികളില്‍പെട്ട പ്രദേശങ്ങളിലാണ് തീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. സ്വാഭാവികമായി ഉണ്ടായ തീയും, മനഃപൂര്‍വ്വം തീവെച്ചതുമായി രണ്ടുതരത്തിലുള്ള കാട്ടുതീയാണ് ഉണ്ടായിരുന്നതെന്ന് വൈല്‍ഡ് ട്രസ്റ്റിന്റെ പ്രസിഡന്റ് പാട്രിക്ക് ഫോഗാര്‍ട്ട് പ്രസ്താവിച്ചു. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികള്‍ തീയില്‍പെട്ട് ചത്തൊടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനടുത്ത് താമസമാക്കിയവരും … Read more

മലയാളി വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക; താമസ സൗകര്യത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘം അയര്‍ലണ്ടിലെങ്ങും വ്യാപകം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കാന്‍ മാത്രം ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളാണ് ഇത്തരം തട്ടിപ്പിനിരകളാകുന്നത്. താമസ സൗകര്യം എന്ന പരസ്യം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ വലയിലാക്കുന്നത്. ഇ.യു. ധനസഹായത്തില്‍ 30 യൂറോപ്യന്‍ രാജ്യങ്ങളിലെ 600 സ്ഥാപനങ്ങളില്‍ പഠിക്കുന്ന 8000 വിദ്യാര്‍ത്ഥികളില്‍ ഹൌസ് ഏറാമസ് പ്ലസ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. യൂറോപ്പില്‍ മുഴുവന്‍ 12 ശതമാനം വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയാകുമ്പോള്‍ അയര്‍ലണ്ടില്‍ മാത്രം 29 ശതമാനം പേരാണ് വഞ്ചിക്കപ്പെടുന്നത്. വിവിധ പഠനങ്ങള്‍ക്കായി അയര്‍ലണ്ടില്‍ … Read more

വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവുമില്ല; ഉടമക്ക് 2500 യൂറോ പിഴ ചുമത്തി

ഡബ്ലിന്‍: അഞ്ച് വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ടിപ്പറേറിയയില്‍ നിന്നുള്ള നായുടെ ഉടമക്ക് ജില്ലാ കോടതി 2500 യൂറോ പിഴ ചുമത്തി. ഐ.എസ്.പി.സി.എ യുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു വീട്ടിലെ അഞ്ച് പട്ടികള്‍ക്ക് യഥാവിധം പരിചരണം ലഭിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. വളര്‍ത്തുമൃഗങ്ങളുടെ പ്രാഥമിക ആവശ്യം പോലും നടപ്പാക്കാന്‍ കഴിയാത്ത ഉടമയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഭക്ഷണവും, വെള്ളവും ശരീരായ വിധം ലഭിക്കാത്ത നായ്ക്കള്‍ക്ക് താമസിക്കാന്‍ നല്ല കൂടില്ല. മാത്രമല്ല ശുചിത്വമില്ലാത്ത ഇവയുടെ ദേഹത്ത് … Read more

കര്‍ണാടക – ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ലോറെന്‍സ് മുക്കുഴി യ്ക്ക് ഡബ്‌ളിനില്‍ സ്വീകരണം നല്‍കി

കര്‍ണാടക – ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ലോറെന്‍സ് മുക്കുഴി യ്ക്ക് ഡബ്‌ളിനില്‍ സ്വീകരണം നല്‍കി. 26 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ചാണ് സ്വീകരണം നല്‍കിയത്. ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പരിശുദ്ധ കുര്‍ബാന മധ്യേ ലോറെന്‍സ് മുക്കുഴി പിതാവ് സന്ദേശം നല്‍കുകയും ചെയ്തു. സ്വീകരണം നല്‍കിയ ഇഞ്ചിക്കോര്‍ മാസ്സ് സെന്ററിന് ചാപ്ലിന്‍ ആന്റണി ചീരംവേലില്‍ നന്ദി അര്‍പ്പിച്ചു. ഏപ്രില്‍ 2 ഞായറാഴ്ച്ച വൈകിട്ട് … Read more

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം വെട്ടി നുറുക്കിയത് 7618 കുതിരകളെ; നിയമ വിരുദ്ധമായി കുതിരയിറച്ചി വില്‍പ്പന നടത്തുന്ന സംഘം വ്യാപകം

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിന്നും കയറ്റി അയച്ചത് 7618 കുതിരകളുടെ മാംസം. അയര്‍ലണ്ടിലെ, ഇംഗ്ലണ്ടിലും കുതിര ഇറച്ചി പ്രിയങ്കരമായ വിഭവമല്ലെങ്കിലും ലോകത്ത് ഒരു ബില്യണ്‍ ആളുകള്‍ ഇത് ഉപയോഗിക്കുന്നവരാണ്. 1990 മുതല്‍ ചൈന, റഷ്യ, സെന്‍ട്രല്‍ ഏഷ്യ, മെക്‌സിക്കോ, ഹോളണ്ട്, സ്വിറ്റ്‌സര്‍ലാന്റ്, ഇറ്റലി, ജപ്പാന്‍, ബെല്‍ജിയം, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങങ്ങളില്‍ ബര്‍ഗര്‍ ഉണ്ടാക്കാനും കുതിര റോസ്റ്റും ജനപ്രിയ ഭക്ഷ്യ വിഭവങ്ങളാണ്. അയര്‍ലണ്ടില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുതിരകളെയാണ് പ്രധാനമായും ഇറച്ചിയാക്കി വില്പന നടത്തുന്നത്. അസുഖമുള്ളവയും … Read more

സൗജന്യ ഭക്ഷണം കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി

ഡബ്ലിന്‍: ഐറിഷ് സ്‌കൂളുകളിലെ അമ്പതിനായിരത്തോളം കുട്ടികളിലേക്ക് കൂടി സൗജന്യ ഭക്ഷണം എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ച 2 .5 മില്യണ്‍ യുറോക്ക് പുറമെ 3 മില്യണ്‍ യൂറോ കൂടി ഇതിനുവേണ്ടി ചെലവ് പ്രതീക്ഷിക്കുന്നു. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവുമാണ് ഈ പദ്ധതി പ്രകാരം കുട്ടികള്‍ക്കായി ഒരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍പെടുന്ന സ്‌കൂളുകള്‍ക്ക് വേണ്ടിയുള്ള ഭക്ഷണ പദ്ധതിയില്‍ ഇതില്‍ പെടാത്ത 180 സ്‌കൂളുകളിലെ 35 ,000 കുട്ടികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണവും ലഭ്യമാകും. ഇതോടെ രാജ്യത്തെ 1400 … Read more

വീട് എന്ന സ്വപ്നത്തിനു മങ്ങലേല്‍ക്കുന്നു: ഡബ്ലിനില്‍ വില നിയന്ത്രണാതീതം

ഡബ്ലിന്‍: വീട് വാങ്ങാന്‍ തയാറെടുക്കുന്നവര്‍ക്ക് അത്ര ശുഭകരമല്ല ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസക്കാലത്തെ ഭവന വിലയിലുണ്ടായ മാറ്റം. വീട് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ സാമ്പത്തികമായി സജ്ജരാണെങ്കില്‍ മാത്രം വീട് വാങ്ങാന്‍ തടസമുണ്ടാവില്ല. അയര്‍ലണ്ടില്‍ നഗരങ്ങളില്‍ മാത്രമല്ല. ഗ്രാമ പ്രദേശങ്ങളിലും വില നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇടത്തരം വരുമാനമുള്ളവര്‍ സ്വന്തമായി വീട് വാങ്ങുന്നതില്‍ നിന്നും ഈ വര്‍ഷം വിട്ടു നില്‍ക്കുന്നതായിരിക്കും നല്ലതെന്നു സെന്‍ട്രല്‍ ബാങ്കും നിര്‍ദ്ദേശിക്കുന്നു. ഡബ്ലിനില്‍ മൂന്നുമാസങ്ങള്‍ക്കിടയില്‍ ഭവന വില നിരക്ക് 3 .5 ശതമാനം ആയി ഉയര്‍ന്നിരിക്കുകയാണ്. … Read more

പുത്തന്‍ 50 യൂറോ നോട്ടുകള്‍ അടുത്താഴ്ച സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കും

50 യൂറോയുടെ കെട്ടു മട്ടും മാറി പുതുമുഖവുമായി പുറത്തിറങ്ങാന്‍ പോകുന്നു. യൂറോപ്പിന്റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് (ഇസിബി) നോട്ടു പുറത്തിറക്കുന്നത്. അടുത്താഴ്ച മുതല്‍ നോട്ട് വിപണയിലെത്തും. ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ട ചിത്രത്തോടെ ആലേഖനം ചെയ്യുന്ന നോട്ട് ‘യൂറോപ്യന്‍ സീരീസ്’ എന്നറിയപ്പെടും. കള്ളനോട്ടുകളെ പരാജയപ്പെടുത്താന്‍ പുതിയ വാട്ടര്‍മാര്‍ക്കോടുകൂടി, യൂറോയുടെ 5, 10, 20 നോട്ടുകള്‍ ഇസിബി നേരത്തെ പുറത്തിറക്കിയിരുന്നു. യൂറോസോണില്‍നിന്നു തന്നെ ഉണ്ടാവുന്ന കള്ളനോട്ടുകള്‍ യഥാര്‍ഥ നോട്ടുകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്ത സാഹചര്യത്തിലാണ് 50 ന്റെ പുതിയ … Read more

സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ഏപ്രില്‍ 7,8,9 തീയതികളില്‍ നടക്കും.

ലിമെറിക്ക് : സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രില്‍ 7 മുതല്‍ 9 വരെ തീയതികളില്‍ ലിമെറിക്ക് , സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടക്കും.ധ്യാനത്തിന് റെവ.ഫാ.ആന്റണി പറങ്കിമാലില്‍ VC (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ മുരിങ്ങൂര്‍) നേതൃത്വം നല്‍കും.ഏഴാം തിയതി രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും എട്ടാം തിയതി രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയും ആയിരിക്കും ധ്യാന സമയം. ഒന്‍പതാം തിയതി (ഓശാന ഞായറാഴ്ച ) … Read more