അയർലണ്ടിൽ ടാക്സ് വരുമാനം വർദ്ധിച്ചു; സമ്പദ് വ്യവസ്ഥ ശക്തമെന്ന് ധനകാര്യ മന്ത്രി

അയര്‍ലണ്ടിന്റെ ടാക്‌സ് വരുമാനം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 68.2% ബില്യണ്‍ യൂറോ ആണെന്ന് ധനകാര്യവകുപ്പ്. 2023-ലെ സമാനകാലയളവിനെ അപേക്ഷിച്ച് ടാക്‌സ് വരുമാനത്തില്‍ 6.8 ബില്യണ്‍ യൂറോ (11%) വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍കം ടാക്‌സ് വരുമാനം 1.6 ബില്യണ്‍ വര്‍ദ്ധിച്ച് (7.1%) 24.8 ബില്യണ്‍ യൂറോയും, VAT റവന്യൂ 1.2 ബില്യണ്‍ വര്‍ദ്ധിച്ച് (7.0%), 17.9 ബില്യണും, കോര്‍പ്പറേഷന്‍ ടാക്‌സ് 3.4 ബില്യണ്‍ വര്‍ദ്ധിച്ച് (23.3%) 17.8 ബില്യണ്‍ യൂറോ ആയതായും ധനകാര്യവകുപ്പ് അറിയിച്ചു. 2024 … Read more

അയർലണ്ടുകാർക്ക് പ്രിയം പെട്രോൾ കാറുകൾ തന്നെ; രാജ്യത്ത് ഹൈബ്രിഡ് വിൽപ്പനയും ഏറുന്നു

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുറയുന്നത് തുടരുന്നു. ഒപ്പം സെപ്റ്റംബര്‍ മാസത്തിലെ ആകെ കാര്‍ വില്‍പ്പനയില്‍ 1.4% കുറവും സംഭവിച്ചിട്ടുണ്ട്. രാജ്യത്ത് ഈ വര്‍ഷം ഇതുവരെ ആകെ 118,926 പുതിയ കാറുകളാണ് വില്‍പ്പന നടന്നതെന്നാണ് The Society of the Irish Motor Industry (SIMI)-യുടെ കണക്ക്. ഇതില്‍ 16,133 എണ്ണം ഇലക്ട്രക് കാറുകളാണ്. അതായത് 13.8%. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആകെ വിറ്റ കാറുകളില്‍ 18% ആയിരുന്നു ഇലക്ട്രിക്. ഈ വര്‍ഷം സാധാരണ ഹൈബ്രിഡ് കാറുകളുടെ … Read more

കോർക്കിൽ 60 ഗാർഡകൾ പങ്കെടുത്ത് വമ്പൻ ഓപ്പറേഷൻ; തോക്കുകൾ പിടിച്ചെടുത്തു, 3 അറസ്റ്റ്

നോര്‍ത്ത് കോര്‍ക്കില്‍ 60-ഓളം ഗാര്‍ഡകള്‍ ചേര്‍ന്ന് നടത്തിയ വമ്പന്‍ ഓപ്പറേഷനില്‍ ഏതാനും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും, മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാറണ്ടുമായി എത്തിയ ഗാര്‍ഡ സംഘം ബുധനാഴ്ചയാണ് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തി മൂന്ന് തോക്കുകളും, വെടിയുണ്ടകളും പിടികൂടിയത്. സംഭവത്തില്‍ രണ്ട് ചെറുപ്പക്കാരും, 60-ലേറെ പ്രായമുള്ള ഒരാളുമാണ് അറസ്റ്റിലായിരിക്കുന്നത്. പരിശോധനയ്ക്കിടെ ഒരു റിവോള്‍വര്‍ തോക്കും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡയുടെ സായുധ സേനയും, ഹെലികോപ്റ്ററുകളും, ഡോഗ് യൂണിറ്റും ഓപ്പറേഷന് സഹായം നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് … Read more

എൻഎംബിഐ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് മലയാളിയായ സോമി തോമസ്

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് (എന്‍എംബിഐ) ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് മലയാളിയായ സോമി തോമസ്. തെരഞ്ഞെടുപ്പില്‍ നഴ്‌സുമാരുടെ സംഘടനയായ ഐഎന്‍എംഒയുടെ ടിക്കറ്റില്‍ ജനറല്‍ നഴ്‌സിങ് സീറ്റിലേയ്ക്കായിരുന്നു സോമി മത്സരിച്ചത്. സെപ്റ്റംബര്‍ 23-ന് ആരംഭിച്ച വോട്ടെടുപ്പിന് ഇന്നലെ ഉച്ചയോടെയാണ് അവസാനമായതോടെ സോമി മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. നിലവില്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് (MNI) ദേശീയ ട്രഷറര്‍ സ്ഥാനവും വഹിക്കുന്ന സോമി, കാലങ്ങളായി രാജ്യത്തെ, പ്രത്യേകിച്ചും പ്രവാസികളായ നഴ്‌സുമാരുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന … Read more

IGM ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “റിവൈവൽ നൈറ്റ് ” ഇന്ന്

ഡബ്ലിൻ: ഇമ്മാനുവേൽ ഗോസ്‌പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വൈകിട്ട് 7 മുതൽ 9 വരെ “റിവൈവൽ നൈറ്റ്” IGM ചർച്ചിൽ വച്ചു നടക്കുന്നു. പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. ഐജി എം ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിനിൽ എ ഫിലിപ്പ്, ബൈജു ശാമുവേൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: Pr.Binil A. Philip (IGM President) 087 … Read more

അയർലണ്ട് ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

അയര്‍ലണ്ടിന്റെ 2025 ബജറ്റ് അവതരണം ധനകാര്യ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ്, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ നടത്തിയിരിക്കുകയാണ്. ഇതാ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവിടെ ഉപസംഹരിക്കുന്നു: സോഷ്യല്‍ വെല്‍ഫെയര്‍ ആകെ 2 ബില്യണ്‍ യൂറോയുടെ സോഷ്യല്‍ വെല്‍ഫെയര്‍ പാക്കേജ് ആണ് 2025 ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഇനത്തില്‍ വകയിരുത്തിയിരിക്കുന്നതെന്നും പറയപ്പെടുന്നു. 2025 ബജറ്റിലെ പ്രധാന സെഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട് വിനിയോഗം ഇപ്രകാരമാണ്: … Read more

നോർത്തേൺ അയർലണ്ടിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം: മലയാളി അറസ്റ്റിൽ

നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റ‌ിൽ.  ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മ‌ാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 26-ന് രാത്രി 10 മണിയോടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് ജോസ്മാൻ തീയിട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയ്ക്ക് ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റു. അതേസമയം സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിട്ടില്ല. ജോസ്മാന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, ഒക്ടോബർ 22-ന് വിചാരണ തുടരും.

ഭക്ഷണം പാഴാക്കിക്കളയുന്ന കാര്യത്തിൽ അയർലണ്ടുകാർക്ക് ഇയുവിൽ ആറാം സ്ഥാനം

യൂറോപ്യന്‍ യൂണിയനില്‍ ഭക്ഷണം പാഴാക്കിക്കളയുന്ന കാര്യത്തില്‍ അയര്‍ലണ്ടുകാര്‍ക്ക് ആറാം സ്ഥാനം. രാജ്യത്തെ ഓരോ വ്യക്തിയും വര്‍ഷം ശരാശരി 145 കിലോഗ്രാം വീതം ഭക്ഷണം പാഴാക്കുന്നതായാണ് യൂറോപ്യന്‍ കമ്മീഷന്റെ കണ്ടെത്തല്‍. അതേസമയം യൂറോപ്യന്‍ യൂണിയന്‍ ആവറേജ് 132 കിലോഗ്രാമാണ്. 2022-ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം അയര്‍ലണ്ടില്‍ ഭക്ഷണം പാഴാക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്തം വീടുകള്‍ക്കല്ല, ഭക്ഷണം ഉണ്ടാക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ്. മാത്രമല്ല, രാജ്യത്തെ സാധാരണ വീടുകള്‍ ഇയുവിലെ മറ്റുള്ള മിക്ക രാജ്യക്കാരെയും അപേക്ഷിച്ച് ഭക്ഷണം … Read more

അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ഊർജ്ജവിലയിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. പണപ്പെരുപ്പത്തിന്റെ തോത് കണക്കാക്കുന്ന Harmonised Index of Consumer Prices (HICP) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 0.2% മാത്രമാണ് ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ ഇത് 1.1% ആയിരുന്നു. 2021 മാര്‍ച്ചില്‍ രാജ്യത്തെ പണപ്പെരുപ്പം ബാധിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ HICP വര്‍ദ്ധനയാണ് സെപ്റ്റംബറിലേത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് രാജ്യത്തെ ഊര്‍ജ്ജവിലയില്‍ 1.4% കുറവ് വന്നിട്ടുണ്ട്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 14.1 ശതമാനവും ഊര്‍ജ്ജവില … Read more

രണ്ടാം ടി20-യിൽ സൗത്ത് ആഫ്രിക്കയെ മലർത്തിയടിച്ച് അയർലണ്ട്; പരമ്പര സമനിലയിൽ

അബുദാബിയില്‍ നടന്ന ടി20 സീരീസിന്റെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ കീഴടക്കി ഐറിഷ് പട. ആദ്യം ബാറ്റിങ്ങിനിറങ്ങി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് കുറിച്ച അയര്‍ലണ്ടിനെതിരെ പൊരുതിയ സൗത്ത് ആഫ്രിക്കയുടെ ചേസ്, 185-ന് 9 എന്ന നിലയില്‍ അവസാനിച്ചു. രണ്ട് മത്സര പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയതോടെ സീരീസ് സമനിലയിലായി. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 8 വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന അയര്‍ലണ്ട് Rose Adair-ന്റെ … Read more