14,000 ഹോള്‍ഡേര്‍സുള്ള എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് തകര്‍ന്നു

ഡബ്ലിന്‍: 14,000 ത്തോളം ഹോള്‍ഡര്‍മാറുള്ള എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് തകര്‍ന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നാണ് എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ്. ലക്ഷക്കണക്കിന് യൂറോയുടെ തകര്‍ച്ചയാണ് എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് നേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗിബ്രാല്‍ട്ടാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉണ്ടായ തകര്‍ച്ച വീണ്ടും പ്രീമിയം ഉയരാന്‍ കാരണമാകുമോ എന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്. എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ചേര്‍ന്നിട്ടുള്ളവരെ തകര്‍ച്ച നേരിട്ട് ബാധിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. മാള്‍ട്ട … Read more

മ്യൂണിക്ക് വെടിവെപ്പ്: അക്രമി ലക്ഷ്യമിട്ടത് കുട്ടികളെ

മ്യൂണിക്ക്: ജര്‍മ്മനിയിലെ മ്യൂണിക്ക് ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പില്‍ അക്രമി ലക്ഷ്യമിട്ടത് കുട്ടികളെയെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ മ്യൂണിക്കില്‍ ഉണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഹാനര്‍ സ്ട്രീറ്റ്, ഒളിമ്പിയ എയ്ന്‍കോഫ്‌സെന്‍ട്രം ഷോപ്പിങ് സെന്റര്‍ എന്നിവിടങ്ങളിലാണ് വെടിവെപ്പ് നടന്നത്. തോക്കുമായെത്തിയ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 18 കാരനാണ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്. ഇറാനില്‍ നിന്നുള്ള കുടിയേറ്റക്കാരനാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. എന്തായിരുന്നു ആക്രമണം … Read more

ജി എന്‍ ഐ ബി കാര്‍ഡ് ജൂലായ് 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഡബ്ലിനില്‍ ഗാര്‍ഡാ കാര്‍ഡിന് അപേക്ഷിക്കുന്നതിന് ജൂലൈ 25 മുതല്‍ സമയം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം ഡബ്ലിന്‍:ഡബ്ലിന്‍ മെട്രോപോലിറ്റന്‍പ്രദേശത്ത് താമസിക്കുന്ന മലയാളികള്‍ക്ക്, ഗാര്‍ഡാ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുനതിന് ഇനി മുതല്‍ ക്യു നിന്ന് ബുദ്ധിമുട്ടേണ്ടതില്ല.ഈ മാസം 25 മുതല്‍ ഗാര്‍ഡാ കാര്‍ഡ് എടുക്കുന്നതിനും പുതുക്കുനതിനും burghquayregoffice@justice.ie എന്ന വിലാസത്തില്‍ ബന്ധപ്പെട്ട് നേരത്തേ തന്നെ തങ്ങളുടെ സമയം നേരത്തേ തന്നെ ഉറപ്പിക്കേണ്ടതാണ്.ഇത്രയും നാള്‍ ക്യു നിന്ന് ഗാര്‍ഡാ കാര്‍ഡ് പതിപ്പിക്കുന്ന രീതിയില്‍ നിന്ന് ഈ മാറ്റം കുടിയേറ്റക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്ന് അധികൃതര്‍ അറിയിച്ചു. … Read more

ഇന്ത്യക്കാരുടെള്‍പ്പെടെയുള്ള പ്രവാസികളുടെ വിവരങ്ങള്‍ ഫോണ്‍കോള്‍ വഴി ചോര്‍ത്തുന്നുണ്ടെന്ന് എംബസി, പണം തട്ടാനും ശ്രമം

ഡബ്ലിന്‍: ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളുടെ വിവരങ്ങള്‍ ഫോണ്‍ കോളുകള്‍ വഴി ചോര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി. പ്രാദേശിക അധികൃതര്‍ വഴിയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നതെന്നും പ്രവാസികളെ ഫോണില്‍ വിളിച്ച് അവരുടെ വ്യക്തിവിവരങ്ങള്‍ അറിയുകയും പണം തട്ടാന്‍ ശ്രമിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങളാണ് ഫോണ്‍ കോള്‍ വഴി അവര്‍ അന്വേഷിക്കുന്നതെന്നും ഇവര്‍ ഫോണിലൂടെ പണം ആവശ്യപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. പണം നല്‍കിയില്ലെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയാണ് ഫോണ്‍ വിളിക്കുന്നവര്‍ മുഴക്കുന്നതെന്നും എംബസി പറയുന്നു. വിളിക്കുന്നവര്‍ ഏത് … Read more

ക്ഷേമ ആനുകൂല്യങ്ങള്‍ പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിക്കുമോ…ചര്‍ച്ചകള്‍ക്ക് ഒരുക്കമെന്ന് ലിയോ വരേദ്ക്കര്‍

ഡബ്ലിന്‍: സാമൂഹ്യ സുരക്ഷാ മന്ത്രി ലിയോ വരേദ്ക്കര്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യ കാര്യത്തില്‍ മാറ്റം വരുത്താനുള്ള നീക്കത്തില്‍. ഇത് ഫിന ഗേല്‍ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ലിയോ വരേദ്ക്കറി‍ന്‍റെ വളര്‍ച്ചയാകുമെന്ന് സംശയിക്കുന്നുണ്ട്. ക്ഷേമ ആനുകൂല്യങ്ങള്‍ ജീവിത ചെലവുമായി ബന്ധിപ്പിക്കുകയോ വാര്‍ഷികമായി പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് തുക വര്‍ധിപ്പിക്കുകയോ ചെയ്യുമെന്നാണ് കരുതുന്നത്. ജനപ്രിയമായി മാറുമെന്ന് ഉറപ്പുള്ള ഈ നടപടി നടപ്പാക്കപ്പെടുകയാണെങ്കില്‍ അത് എന്‍ഡ കെന്നിയില്‍ നിന്നും ഫിനഗേലിന‍്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ വരേദ്ക്കര്‍ ഒരുങ്ങുന്നതിന്‍റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്. താന്‍ … Read more

പുതിയ നിയമം….പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മാലിന്യം സ്വീകരിക്കുന്ന കമ്പനികളോട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടാം

ഡബ്ലിന്‍: പുതിയ നിയമപ്രകാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മാലിന്യം ശേഖരിക്കുന്ന കമ്പനികളോട് അവര്‍ സേവനം നല്‍കുന്ന  വീടുകളുടെ വിലാസം ആവശ്യപ്പെടാമെന്ന് റിപ്പോര്‍ട്ട്.  മാലിന്യ   സംസ്കരണ സേവനത്തിനായി കരാറില്‍ ഒപ്പിടാത്തവരെയും മറ്റ് രീതിയില്‍ മാലിന്യം സംസ്കരിക്കുന്നവരെയും കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഇതോടെ  അനധികൃതമായി മാലിന്യം  കളയുന്നവരെ കണ്ടെത്തുന്നത് എളുപ്പമായിരിക്കും.  ഇത് കൂടാതെ കൗണ്‍സില്‍ ഭക്ഷ്യമാലിന്യങ്ങള്‍ വേര്‍തിരിക്കാത്തവരെ അറിയുന്നതിനും ശ്രമിക്കും. നിയമപ്രകാരം ഇത്തരത്തില്‍ വേര്‍തിരിക്കാതെ ഇരിക്കുന്നത് കുറ്റകരമാണ്. ജൂലൈയില്‍ പുതിയ നിയമം വന്നതിലൂടെ  പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ അറിയുന്നതിന് കൂടുതല്‍ അധികാരം … Read more

ഐ വിഷനില്‍ നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ഭക്തിഗാന ആല്‍ബം

ഡബ്ലിന്‍: അയര്‍ലന്റിലെയും യൂറോപ്പിലെയും പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നോക്ക് ദേവാലയത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരവുമായി ഐ വിഷനില്‍ ഭക്തിഗാന ആല്‍ബം. എത്രയും ദയയുള്ളൊരമ്മേ നിന്റെ സങ്കേതം തേടുന്നു ഞങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ഷാരോണ്‍ മരിയ വില്‍സണാണ്. രചനയും സംഗീതവും വില്‍സണ്‍ ജോസഫ് പെരിന്തല്‍മണ്ണ. കൃപ നിറഞ്ഞ മറിയം എന്ന ആല്‍ബത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ വര്‍ഗീസാണ് നിര്‍മാണം നിര്‍വഹിച്ചത്. അവതരണം ആന്‍സി. _എസ്‌കെ_

റീക്ക് സണ്‍ഡേ 31 ന്, ക്രോഗ് പാട്രിക് മലകയറാന്‍ ആയിരങ്ങളെത്തും

ഡബ്ലിന്‍: അയര്‍ലന്റിലെ വിശ്വാസി സമൂഹത്തിന്റെ പാരമ്പര്യാനുഷ്ഠാനമായ റീക്ക് സണ്‍ഡേ ജൂലൈ 31 ന് ആചരിക്കും. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികള്‍ മയോ കൗണ്ടിയില്‍ വെസ്റ്റ് പോര്‍ട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന ക്രോഗ് പാട്രിക് മലകയറാനെത്തും. നൂറുകണക്കിന് മലയാളികളടക്കമുള്ള കുടിയേറ്റ സമൂഹവും ആചരണത്തില്‍ പങ്കാളികളാകും. അയര്‍ലന്റിനെ വിശ്വാസവഴിയില്‍ കൈപിടിച്ചു നയിച്ച വിശുദ്ധ പാട്രിക്കിന്റെ സ്മരണ പുതുക്കിയാണ് റീക്ക് സണ്‍ഡേ ആചരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ മലകയറ്റം നടത്താനായിരുന്നില്ല. അതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ … Read more

രോഗിയെ സഹായിച്ച കറുത്ത വര്‍ഗക്കാരന് നേരെ അമേരിക്കയില്‍ പോലീസ് വെടിവെപ്പ്

ഫ്‌ളോറിഡ: ഓട്ടിസം ബാധിച്ച രോഗിയെ സഹായിച്ച കറുത്ത വര്‍ക്കാരനെതിരെ പോലീസ് വെടിവെപ്പ്. രോഗിയുടെ അടുത്തിരുന്ന് അയാളെ സഹായിക്കുന്നതിനിടെയാണ് തെറാപ്പിസ്റ്റായ കറുത്തവര്‍ഗക്കാരനെതിരെ പോലീസ് നിറയെഴിച്ചത്. കൈയില്‍ ആയുധങ്ങള്‍ ഉണ്ടെന്നാരോപിച്ചായിരുന്നു പോലീസ് വെടിവെച്ചിരുന്നത്. എന്നാല്‍ തന്റെ കൈയ്യില്‍ ആയുധങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വെടിവെപ്പില്‍ പരിക്കേറ്റ ചാര്‍ള്‌സ് കിന്‍സെ പറഞ്ഞു. ഇയാളുടെ കാലിനാണ് പോലീസ് വെടിവെച്ചത്. ചാര്‍ള്‌സ് കിന്‍സെ ബാക്കിലേക്ക് വീഴുന്നതും അടുത്തൊരാള്‍ ഇരിക്കുന്നതുമായുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രോഗി കളിപ്പാട്ടമുപയോഗിച്ച് കളിക്കുകയായിരുന്നുവെന്നും ചാര്‍ള്‌സ് അടുത്തിരുന്ന് അയാളെ സഹായിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. … Read more

പെര്‍ത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടു

പെര്‍ത്ത്: മലയാളി യുവാവ് പെര്‍ത്തില്‍ വെച്ച് മരണപ്പെട്ടു. ആലപ്പുഴയിലെ ചേര്‍ത്തല സ്വദേശിയായ മനു (38) ആണ് പെര്‍ത്തില്‍ വെച്ച് ഹൃദയാഘാതം കാരണം മരണമടഞ്ഞത്. രണ്ട് വര്‍ഷം മുമ്പാണ് മനു റീജയണല്‍ വിസയില്‍ ഗര്‍ഫില്‍ നിന്നും പെര്‍ത്തിലെത്തിയത്. പെര്‍ത്തില്‍ നിന്നും 60 കിലോമീറ്റര്‍ മാറി മാന്‍ണ്ടുറയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മൃതദേഹം പീല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് മനുവിന്റെ കുടുംബം. റോക്കില്‍ ഹാമിലെ പ്യൂമ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു മനു. ഭാര്യ നേഴ്‌സിങ് കെയര്‍ കോഴ്‌സ് കഴിഞ്ഞ് … Read more