ഒളിമ്പിക്‌സിനിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തെ ബ്രസീലില്‍ അറസ്റ്റ് ചെയ്തു

ബ്രസീലിയ: റിയോ ഒളിമ്പിക്‌സിനിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയ ഒരു സംഘത്തിലെ 10 പേരെ ബ്രസീലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം ബ്രസീലുകാരാണ്. തീവ്രവാദി സംഘടനയായ ഐ എസിനോട് അനുഭാവമുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായവര്‍ നിലവില്‍ ഐ എസില്‍ അംഗങ്ങളല്ലെന്നും എന്നാല്‍ അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ബ്രസീലിലെ ഫെഡറല്‍ പൊലീസാണ് പത്തുപേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. ദക്ഷിണ സംസ്ഥാനമായ പരാനയിലാണ് സംഘം അറസ്റ്റിലായത്. ആഗസ്റ്റ് അഞ്ചിന് റിയോ ഒളിമ്പിക്‌സ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കനത്ത … Read more

450 ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിന് എട്ട് നഗരങ്ങള്‍ തെരഞ്ഞെടുത്തു

ഡബ്ലിന്‍: 450 ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിന് എട്ട് നഗരങ്ങള്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. 100 മില്യണ്‍ യൂറോ ചിലവഴിച്ചാണ് ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത്. മൂന്ന് മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഹൗസിങ് യൂണിറ്റുകളുടെ ജോലി പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പെതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെയാണ് ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി വകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോര്‍ക്കിലെ മൂന്ന് പ്രദേശങ്ങളും തെരഞ്ഞെടുത്ത നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗാല്‍വേ, വാട്ടര്‍ഫോഡ്, ക്ലയര്‍, കില്‍ഡേര്‍, റോസ്‌കോമണ്‍ എന്നീ പ്രദേശങ്ങളാണ് ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. … Read more

പിന്നില്‍ നില്‍ക്കുന്നവരെ കൊല്ലുന്നത് ന്യായീകരിക്കുന്ന നാസി രീതി പോലെയാണ് ഗര്‍ഭച്ഛിത്രമെന്ന് എല്‍ഫിന്‍ ബിഷപ്പ്

ഡബ്ലിന്‍: പിന്നില്‍ നില്‍ക്കുന്നവരെ കൊല്ലുന്നതിനെ ന്യായീകരിക്കുന്ന നാസി രീതി പോലെയാണ് ഗര്‍ഭച്ഛിത്രമെന്ന് എല്‍ഫിന്‍ ബിഷപ്പ് കെവിന്‍ ഡോറന്‍. ഫാമിലി ആന്റ് ലൈഫ് എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരെ പോറ്റിവളര്‍ത്താനുള്ള പണം ലാഭിക്കാം എന്നതാണ് നാസികള്‍ കൊലയ്ക്കുള്ള ന്യായീകരണം കണ്ടെത്തിയിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഗര്‍ഭഛിദ്രം നടത്തുന്നതിനെ രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ നടത്തിയ ദയാവധത്തോട് ഉപമിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ഐറിഷ് ഭരണഘടനയിലെ എട്ടാം ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ബിഷപ്പിന്റെ … Read more

കബാലി ആഘോഷമാക്കി ആരാധകര്‍

ഡബ്ലിന്‍: ഒരു സിനിമയുടെ റിലീസ് എന്നതിനപ്പുറം കബാലി വലിയൊരാഘോഷമാക്കി മാറ്റിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള സ്‌റ്റൈ മന്നന്‍ ആരാധകര്‍. ഇന്ത്യയില്‍ മാത്രമല്ല അയര്‍ലണ്ടിലും ചിത്രം ഹൗസ്ഫുള്ളായാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രം കാണാന്‍ ഉറക്കമില്ലാതെയാണ് ആളുകള്‍ തീയറ്ററിന് മുന്നില്‍ തമ്പടിച്ചിരുന്നത്. പുലര്‍ച്ചെ തീയറ്ററുകളില്‍ എത്തിയ ചിത്രം കരഘോഷത്തോടെയാണ് രജനിയുടെ ആരാധകര്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ മൂവായിരത്തോളം തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അയര്‍ലണ്ടില്‍ 14 കേന്ദ്രങ്ങളിലാണ് പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. കേരളത്തില്‍ 306 തീയറ്ററുകളിലും കബാലി പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രേക്ഷകരടെ … Read more

ബ്രക്‌സിറ്റ്: അയര്‍ലണ്ടിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ഡബ്ലിന്‍: ബ്രക്‌സിറ്റിന് ശേഷവും അയര്‍ലണ്ടിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദേ. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി അയര്‍ലണ്ടിലെത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. യു കെയുമായുള്ള ചര്‍ച്ചയില്‍ അയര്‍ലണ്ട് പ്രത്യേക വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സാഹചര്യം താന്‍ അംഗീകരിക്കുന്നുവെന്നും ചര്‍ച്ചയില്‍ ഇടം കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയര്‍ലണ്ടും നോര്‍ത്തേണ്‍ അയര്‍ലണ്ടും യു കെയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ചയില്‍ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് വിഷയമാകുന്നത് അംഗീകരിക്കുന്നുണ്ടെന്നും സമാധാനപരമായ അന്തരീക്ഷത്തിന് ഇതാവശ്യമാണെന്നും ഫ്രഞ്ച് … Read more

വാട്ടര്‍ഫോര്‍ഡില്‍ ഒ വി ബി എസ് നടത്തുന്നു

ഡബ്ലിന്‍: വാട്ടര്‍ഫോഡ് സെന്റ് ഗ്രിഗറീസ് ഇന്ത്യന്‍ ഓര്‍ത്തടോക്‌സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ഒ വി ബി എസ് ജൂലായ് 22, 23, 24 തീയതികളില്‍ വികാരി റവ. ഫാ. എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയമായ ‘ദൈവം എന്റെ പരമാനന്ദം’ (സങ്കീര്‍ത്തനം 43:4) എന്ന വാക്യത്തെ ആസ്പദമാക്കി വേദ പഠന ക്ലാസുകളും സംഗീത പരിശീലനവും കുട്ടികളുടെ ദൈവീക ചിന്തയെ ഉണര്‍ത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങലും ഉണ്ടായിരിക്കുന്നതാണ്. 24 ഞായര്‍ വശുദ്ധ കുര്‍ബ്ബാനാനന്തരം റാലിയും സമാപന … Read more

ഡോക്ടര്‍മാര്‍ വിദേശങ്ങളിലേക്ക് പോകാന്‍ കാരണം രാജ്യത്തെ അമിത ജോലി ഭാരം

ഡബ്ലിന്‍: രാജ്യത്തെ ആശുപത്രികളിലെ അമിത ജോലി ഭാരം കാരണം വിദേശരാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ച് പോകുന്ന ടെയ്‌നി ടോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്‌സുമാരും ഇല്ലാത്തതാണ് ജോലി ഭാരം വര്‍ധിക്കാന്‍ കാരണം. ഇപ്പോള്‍ നിരവധി രേഗികള്‍ ഐറിഷ് ആശുപത്രികളെ ആശ്രയിക്കുന്നുണ്ടെന്നും എന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാറില്ലെന്നും പഴകിയ ഉപകരണങ്ങളാണ് ഉള്ളതെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ മേഖലയിലേക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്നതാണ് ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. … Read more

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 102 കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ മൊബൈല്‍ ഫോണ്‍, ഐപാഡ്, ലാപ്‌ടോപ്, കാമറകള്‍, പേഴ്‌സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും ഉണ്ട്. ഇത് വിമാന യാത്രക്കാര്‍ മറന്നു പോയതോ, വിമാന ജോലിക്കാര്‍ ലോഡ് ചെയ്യാന്‍ മറന്നതോ, മാറിപ്പോയതോ ആയിരിക്കാം. ഇതില്‍ 28 കോടി രൂപ മൂല്യം … Read more

ഇബ്രാഹിം ഹലാവയുടെ തടവ്…ഈജിപ്ഷ്യന്‍ അംബാസഡറെ പാര്‍ലമെന്‍റ് കമ്മിറ്റിയിലേക്ക് വിളിപ്പിച്ചു

ഡബ്ലിന്‍: ഇബ്രാഹിം ഹലാവയുടെ ഈജിപ്തിലെ വിചാരണ സംബന്ധിച്ച് ആശങ്ക തുടരുന്ന സാഹചര്യത്തില്‍ ഈജിപ്ഷ്യന്‍ അംബാസഡറോട് പാര്‍ലമന്‍റ് കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. താലെയില്‍ നിന്നുള്ള ഇബ്രാഹിം 2013 ആഗസ്റ്റ് 17 മുതല്‍ കെയ്റോവില്‍ തടവിലാണ്.  കെയ്റോയിലെ റാംസെസ് സ്വകയറിന് സമീപം ആല്‍ ഫാതാ പള്ളിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്‍റായിരുന്ന മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍  പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇബ്രാഹിമനെയും സഹോദരിമാരെയും തടവിലാക്കിയിരുന്നത്. സഹോദരിമാരെ പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ ഇബ്രാഹിമിനെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. … Read more

ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണം കൂടുന്നു….

ഡബ്ലിന്‍: ഡബ്ലിനില്‍ ഭവനിമില്ലാത്തവരുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ നിരക്കിലെന്ന് സൂചന. ഭവന രഹിതരുടെ എണ്ണം രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തേത്. ജൂണ്‍ 20-26 ന് ഇടയില്‍ ഉള്ള കണക്ക് പ്രകാരം ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണത്തില്‍ 2000 പേര്‍ കുട്ടികളാണ്. മുതിര്‍ന്നവര്‍ 2871 പേരും 939 കുടുംബങ്ങളും 1,894 കുട്ടികളും ആണ് കഴിഞ്ഞ മാസം വീടില്ലാത്തവരായി ഡബ്ലിനില്‍ ഉള്ളത്. കഴിഞ്ഞ ജൂണ്‍ മുതല്‍ വീടില്ലാത്ത കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന മൂന്നില് രണ്ടാണ്. രാജ്യത്ത് ആകെ ജൂണ്‍ … Read more