ഡബ്ലിൻ നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ പുതിയ മാറ്റം; സൈക്കിളുകളെ സുരക്ഷിതമാക്കാൻ സിറ്റി കൗൺസിൽ

ഡബ്ലിനിലെ ട്രാഫിക് രംഗത്ത് വീണ്ടും മാറ്റങ്ങളുമായി സിറ്റി കൗണ്‍സില്‍. നഗരത്തിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മറ്റ് ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിക്കുന്ന സിഗ്നല്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. സിഗ്നലുകളില്‍ ഇടത്തോട്ട് തിരിയാന്‍ ശ്രമിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്, ഓറഞ്ച് നിറത്തിലുള്ള മിന്നുന്ന ‘arrow’ അയാളം കൊണ്ടാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. സൈക്കിള്‍ യാത്രക്കാര്‍ക്ക് ആദ്യം തിരിയാന്‍ അവസരം നല്‍കണം എന്നാണ് ഈ സിഗ്നലിന്റെ അര്‍ത്ഥം. ജങ്ഷനുകളില്‍ വാഹനങ്ങള്‍ തിരിയുമ്പോള്‍, സൈക്കിളുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിയമം ഓര്‍ക്കാനാണ് … Read more

ഗാർഡയിൽ വീണ്ടും അംഗങ്ങൾ കുറഞ്ഞു; ഐറിഷ് പൊലീസിങ്ങിൽ പ്രതിസന്ധിയോ?

പുതിയ റിക്രൂട്ട്‌മെന്റ് കാംപെയിന്‍ നടത്തിയിട്ടും രാജ്യത്തെ പൊലീസ് സേനയായ ഗാര്‍ഡയില്‍ അംഗങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഗാര്‍ഡയുടെ അംഗബലം 15,000 ആക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇതോടെ ഇനിയും താലതാമസം നേരിടുമെന്നാണ് കരുതുന്നത്. ജൂലൈ അവസാനമുള്ള കണക്ക് പ്രകാരം 14,064 ആണ് ഗാര്‍ഡയുടെ അംഗബലം. ജൂണ്‍ മാസത്തെക്കാള്‍ 35 പേര്‍ കുറവാണിത്. 2020-ലെ ആദ്യ പകുതിയില്‍ ഗാര്‍ഡയില്‍ 14,750 പേര്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം സേനയിലുണ്ടായിരുന്ന അംഗങ്ങളെക്കാള്‍ കുറവാണ് നിലവിലുള്ളതെന്ന് The Irish Times റിപ്പോര്‍ട്ട് … Read more

അയർലണ്ട് ചരിത്രത്തിൽ വിൻഡ് മിൽ വഴി ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിച്ച മാസമായി ഇക്കഴിഞ്ഞ ഓഗസ്റ്റ്

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ വിന്‍ഡ് മില്ലുകളില്‍ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച മാസം എന്ന റെക്കോര്‍ഡിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ്. Wind Energy Ireland (WEI)-ന്റെ കണക്കുകള്‍ പ്രകാരം പോയ മാസം 1,068 ജിഗാവാട്ട് ഹവേഴ്‌സ് (GWh) വൈദ്യുതിയാണ് രാജ്യം വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ചത്. മുന്‍ റെക്കോര്‍ഡായ (1,042 GWh) 2023 ഓഗസ്റ്റ് മാസത്തെക്കാള്‍ 3% അധികമാണിത്. ശക്തമായ കാറ്റ് ലഭിച്ചതോടെ ഓഗസ്റ്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ആകെ വൈദ്യുതിയുടെ 34 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴി നല്‍കാനും സാധിച്ചു. 33% … Read more

അയർലണ്ടിൽ എട്ട് ഗാർഡ ഉദ്യോഗസ്ഥർക്ക് ധീരതയ്ക്കുള്ള സ്കോട്ട് മെഡൽ

ഡബ്ലിനിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ നിലവിൽ സർവീസിൽ ഉള്ളവരും, വിരമിച്ചവരും, മരണപ്പെട്ടവരുമായ എട്ട് ഗാർഡ ഉദ്യോഗസ്ഥർക്ക് ഗാർഡ കമ്മീഷണർ നൽകുന്ന പരമോന്നത ബഹുമതിയായ സ്കോട്ട് മെഡൽ സമ്മാനിച്ചു. കമ്മീഷണർ ഡ്രൂ ഹാരിസ്, നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്എന്റീ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എട്ട് മെഡലുകളിൽ രണ്ടെണ്ണം മരണാനന്തര ബഹുമതി ആയാണ് നൽകിയത്. ഇതിൽ ഒരെണ്ണം Irish Revolution Army (IRA) വെടിവച്ചു കൊന്ന ഗാർഡ ഉദ്യോഗസ്ഥനാണ് സമർപ്പിച്ചത്. 1971-ൽ കോർക്കിലെ Togher-ൽ തോക്കുമായി സൂപ്പർ മാർക്കറ്റ് … Read more

അയർലണ്ടിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ, ചാണ്ടി ഉമ്മൻ എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ Richard Bruton ഉദ്‌ഘാടനം ചെയ്തു

ഡബ്ലിന്‍: ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ രൂപീകരിച്ചു. ഉമ്മന്‍ചാണ്ടിയുടെ പ്രിയപുത്രനും, എംഎല്‍എയുമായ ചാണ്ടി ഉമ്മന്റെ സാന്നിദ്ധ്യത്തില്‍ അയര്‍ലണ്ടിലെ മുന്‍ മന്ത്രിയും, 50 വര്‍ഷക്കാലമായി TD-യുമായ Richard Bruton ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ അയര്‍ലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും പങ്കെടുത്തു. ഒ.ഐ.സി.സി അയര്‍ലണ്ട് പ്രസിഡന്റ് ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, വൈസ് പ്രസിഡന്റ് പി.എം ജോര്‍ജ്ജ് കുട്ടി, റോണി കുരിശിങ്കല്‍ പറമ്പില്‍, കുരുവിള ജോര്‍ജ്ജ്, സുബിന്‍ ഫിലിപ്പ്, വിനു … Read more

മൈൻഡ് തിരുവോണം:പതിനഞ്ചാമത് മൈൻഡ് ഓണാഘോഷം വർണാഭമായി

മൈൻഡിന്റെ പതിനഞ്ചാമത് ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച ആഘോഷമായി നടന്നു.നാനൂറോളം ആളുകൾ പങ്കെടുത്ത ഓണാഘോഷം രാവിലെ പത്തുമണിക്ക് പൂക്കളം ഒരുക്കികൊണ്ടു ആരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഓണാഘോഷമത്സരങ്ങൾ ഇതിൽ പങ്കെടുത്തവരുടെ ബാല്യകാല മധുരസ്‌മരണകളെ തൊട്ടുണർത്തി. അതിനുശേഷം റോയൽ കാറ്റെർസ് ഒരുക്കിയ 27 കൂട്ടം ഓണസദ്യ എല്ലാവരുടെയും വയറും മനസും നിറച്ചു. തുടർന്ന് ആഘോഷപരമായി എഴുന്നള്ളിയ മാവേലിത്തമ്പുരാനോടൊപ്പം മൈൻഡ് ഭാരവാഹികൾകൂടി ഭദ്രദീപം കൊളുത്തി കലാപരിപാടികൾക്ക് തുടക്കംകുറിച്ചു. മൈൻഡ് പ്രസിഡന്റ് ശ്രീ ജെയ്‌മോൻ പാലാട്ടിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം തിരുവാതിരയും … Read more

വീടില്ലാത്ത അയർലണ്ടുകാരെ ചുറ്റിവരിഞ്ഞ് വൾച്ചർ ഫണ്ടുകൾ; കൂട്ടത്തോടെ വീടുകൾ വാങ്ങുന്നത് ഡബ്ലിന് പുറത്ത്

ഒരുമിച്ച് വീടുകള്‍ വാങ്ങിക്കൂട്ടുന്ന കുത്തക കമ്പനികളായ ‘വള്‍ച്ചര്‍ ഫണ്ടു’കളാണ് അയര്‍ലണ്ടിലെ റൂറല്‍ ഏരിയകളില്‍ ഭവനവില കുത്തനെ ഉയരാന്‍ കാരണമാകുന്നതെന്ന് റിപ്പോര്‍ട്ട്. Institute of Professional Auctioneers and Valuers (Ipav) ഈ വര്‍ഷത്തെ ആദ്യ പകുതി വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, പല കൗണ്ടികളിലും അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വെറും ആറു മാസത്തിനിടെ 10 ശതമാനത്തില്‍ അധികം വില വര്‍ദ്ധിച്ചതായി വ്യക്തമാക്കുന്നു. രാജ്യത്തെ ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുടെ കാര്യമാണ് റിപ്പോര്‍ട്ട് പ്രധാനമായും പരിശോധിച്ചത്. ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഈ വര്‍ഷം ആദ്യ ആറ് … Read more

‘നൂറുകണക്കിന് നായ്ക്കളെ കൊല്ലേണ്ടി വരും’; അയർലണ്ടിലെ എക്സ് എൽ ബുള്ളി ഡോഗ് നിരോധനത്തിനെതിരെ പ്രതിഷേധം ശക്തം

അയര്‍ലണ്ടില്‍ എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായ്ക്കളെ വളര്‍ത്തുന്നത് വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ശനിയാഴ്ചയാണ് ഡബ്ലിനിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ 200-ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം അരങ്ങേറിയത്. രാജ്യത്ത് എക്‌സ്എല്‍ ബുള്ളി ഡോഗുകളെ നിരോധിക്കുന്നതിന്റെ ആദ്യ ഘട്ടമായി ഒക്ടോബര്‍ മുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഇനത്തില്‍ പെട്ട നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, ഒരു യുവതി മരിക്കുകയും ചെയ്തിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. ഒക്ടോബര്‍ 1 മുതല്‍ … Read more

‘മുമ്പ് പറയാതിരുന്ന പലതും പറയാൻ എനിക്കിപ്പോൾ സ്വാതന്ത്ര്യമുണ്ട്’; ലിയോ വരദ്കറുടെ ആത്മകഥ വരുന്നു

മുന്‍ ഐറിഷ് പ്രധാനമന്ത്രിയും, മുന്‍ Fine Gael നേതാവുമായിരുന്ന ലിയോ വരദ്കര്‍ ആത്മകഥ എഴുതുന്നു. തന്റെ രാഷ്ട്രീയചരിത്രം പറയുന്ന, ഒരു ഓര്‍മ്മപ്പുസ്തകത്തിന് സമാനമായ ആത്മകഥ 2025-ല്‍ പുറത്തിറങ്ങുമെന്ന് വരദ്കര്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ഓര്‍മ്മയുള്ളപ്പോള്‍ തന്നെ കടലാസിലേയ്ക്ക് പകര്‍ത്തുന്നത് താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ കീഴില്‍ വരുന്ന Sandycove ആണ് വരദ്കറുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പാര്‍ട്ടി നേതൃസ്ഥാനവും, പ്രധാനമന്ത്രി സ്ഥാനവും രാജിവയ്ക്കുന്നതായി വരദ്കറില്‍ നിന്നും അപ്രതീക്ഷിത പ്രഖ്യാനമുണ്ടാകുന്നത്. … Read more

അയർലണ്ടിൽ ഈയാഴ്ച തണുപ്പേറും; രാത്രിയിൽ 4 ഡിഗ്രി വരെ താഴാൻ സാധ്യത

അയര്‍ലണ്ടിലെ കാലാവസ്ഥ ഈയാഴ്ച തണുപ്പേറിയതാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഇന്ന് (തിങ്കള്‍) പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. അന്തരീക്ഷതാപനില പകല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. എന്നാല്‍ നാളെ മുതല്‍ താപനില പടിപടിയായി കുറയുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് രാത്രി വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ ശക്തമാകുകയും ചെയ്‌തേക്കാം. 12 മുതല്‍ 8 ഡിഗ്രി വരെ താപനില കുറയും. നാളെ രാവിലെയും പലയിടത്തും … Read more