ജെവണ്‍ വിസയില്‍ ഓരോ വര്‍ഷവും യുഎസില്‍ എത്തുന്നത് 8000 ലേറെ ഐറിഷ് വിദ്യാര്‍ത്ഥികള്‍

ഡബ്ലിന്‍: ഓരോ വര്‍ഷവും  ജെവണ്‍ വിസ പ്രോഗാമിന്‍റെ ഭാഗമായി അമേരിക്കയിലെത്തുന്ന ഐറിഷ് വിദ്യാര്‍ത്ഥികള്‍ 8000മെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ബോസ്റ്റണും, ഹാംപ്ടന്‍സ് മേഖലയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലും ചേക്കേറുന്നത്. സാന്‍ഫ്രാന്‍സിസ്കോയാണ് ഐറിഷ് വിദ്യാര്‍ത്ഥികളെത്തുന്നതില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷം വിസ പ്രോഗ്രാമിന്‍റെ ഭാഗമായി യുഎസില്‍ എത്തിയവരില്‍ മുപ്പത്തിയഞ്ച് ശതമാനം ഐറിഷ് വിദ്യാര്‍ത്ഥികളും സാന്‍ഫ്രാന്‍സിസ്കോയിലേക്കാണ് കുടിയേറിയത്. വിദ്യാര്‍ത്ഥികള്‍ ജോലി കണ്ടെത്തുന്നത് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നാണെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.  മീത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഡേവിഡ് സ്മിത്ത് പറയുന്നത് ഗ്രീക്ക് റസ്റ്ററന്‍റിലെ ജോലിയില്‍ നിന്ന് … Read more

WMC നൃത്താഞ്ജലി 2015 , മാതാപിതാക്കളുടെ മീറ്റിംഗ് ജൂണ്‍ 27 ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015’ന്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതാപിതാക്കളുടെ മീറ്റിംഗ് നടത്തുന്നു. നൃത്താഞ്ജലിയുടെ സുഗമമായ നടത്തിപ്പും സുതാര്യതയും ഉറപ്പു വരുത്തുന്നതിനായി ഇത്തവണ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കാന്‍ ഡബ്ല്യു.എം.സി അവസരം ഒരുക്കുന്നു. കാബ്ര പാര്‍ക്ക്‌സൈഡ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് സെന്ററില്‍ 27 ജൂണ്‍, ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെ നടക്കുന്ന മീറ്റിങ്ങിലേയ്ക്ക് എല്ലാവരെയും ഹാര്‍ദ്ദമായി … Read more

വാടക ഡബ്ലിന് പുറത്തും വര്‍ധിക്കുന്നു…താമസ സൗകര്യങ്ങള്‍ കിട്ടാക്കനിയാകുമോ?

ഡബ്ലിന്‍: വാടക വീടെന്നത് ഡബ്ലിനു പുറത്തും കിട്ടാകനിയാകുമെന്ന് സംശയം ജനിപ്പിക്കും വിധം നിരക്ക് വര്‍ധന. ഡബ്ലിനിലെ കുത്തനെയുള്ള വാടക വര്‍ധനയ്ക്കിടെ മറ്റ് പ്രദേശങ്ങളിലും നിരക്ക് വര്‍ധന വന്ന് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷം ആദ്യ ത്രൈമാസത്തില്‍ ഡബ്ലിന് പുറത്തുള്ള മേഖലയില്‍ വാടക വര്‍ധിച്ചത് ഡബ്ലിനിലെ നിരക്ക് വര്‍ധനയേക്കാള്‍ മുകളിലാണെന്ന് പ്രൈവറ്റ് റെന്‍റല്‍ ടെനന്‍സി ബോര്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ദേശീയമായി വാടക ആറ് ശതമാനം ആണ് വര്‍ധിച്ചത്. അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് ശരാശരി €878 ആണ് നിലവില്‍ വാട. വീടുകള്‍ക്ക് €814ഉം ശരാശരി … Read more

രാജ്യം സാമ്പത്തികമായി തിരിച്ച് വരുമ്പോഴും വേതനം കൂടുന്നില്ലെന്ന് കണക്കുകള്‍

ഡബ്ലിന്‍: രാജ്യം സാമ്പത്തികമായി തിരിച്ച് വരുമ്പോഴും വേതനകാര്യത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ശരാശരി ദേശീയ വേതനം €35,768 ആണ്. ഇതാകട്ടെ തൊട്ട് മുന്‍വര്‍ഷത്തില്‍ നിന്ന് 0.2% കുറവാണ്. അതേ സമയം തന്നെ ദേശീയവരുമാനം കുറയുന്നതിലെ നിരക്കില്‍ ഇടിവുണ്ട്. 2013ല്‍ 0.7% ആയിരുന്നു ദേശീയ വരുമാനത്തിലുണ്ടായ കുറവെങ്കില്‍ കഴിഞ്ഞ വര്‍ഷം 0.2%മാത്രമായി കുറഞ്ഞു. മാത്രമല്ല എല്ലാ മേഖലയും മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് പറയാനും സാധിക്കില്ല. ശരാശരി വേതനത്തിന്‍റെ കാര്യത്തില്‍ മുന്നോട്ട് പോയിട്ടുള്ള മേഖലയും ഉണ്ട്. പതിമൂന്ന് മേഖലയില്‍ … Read more

കോര്‍ക്ക് പ്രവാസി അണിയിച്ചോരുക്കുന്ന ‘CPMA കലോത്സവം 2015’

തുമ്പപ്പൂവും തുമ്പി തുള്ളലും ,കൊട്ടും ,കുരവയും ആര്‍പ്പുവിളികളുമായെത്തുന്ന മറ്റൊരോണം കൂടി വരവായി .ഓണാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി കഴിവും പ്രതിഭയുമുള്ള കുരുന്നുകളെ കണ്ടെത്തുവാനും ഓണാഘോഷവേദിയില്‍ തടിച്ചു കൂടുന്ന കോര്‍ക്ക് മലയാളികളുടെ മുന്‍പില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുവാനുമായി കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ കോര്‍ക്കിലെ കുരുന്നുകള്‍ക്കായി അവതരിപ്പിക്കൂന്നു’സി പി എം എ കലോത്സവം2015′ ജൂലൈ 25 ബിഷപ്‌സ്‌ടൌണ്‍ ജി എ എ ഹാളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ പ്രസംഗം ,ഡ്രോയിംഗ് ,ക്വിസ് ,ഗ്രൂപ്പ് സോങ്ങ് ,എന്നീയിനങ്ങളിലായാണ് കുട്ടികള്‍ മാറ്റുരക്കുന്നത് .7 … Read more

ന്യൂകാസില്‍ നിന്ന് സജീവമായ ബോംബ് കണ്ടെത്തി…

ഡബ്ലിന്‍: ന്യൂകാസില്‍ രാവിലെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍മിയുടെ  ബോംബ്  സ്ക്വാഡെത്തി. ഒരു വീടിന് പുറത്താണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രതിരോധ സേനയെ മേഖലയില്‍ വിന്യസിക്കുകയും ചെയ്തു. എക്സ്പ്ലോസീവ് ഓര്‍ഡന്‍സ് ഡിസ്പോസല്‍ ടീമിനാണ് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ചുമതല.  സമീപപ്രദേശത്ത് ഗതാഗതം നിയന്ത്രിക്കുകയും വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പുലര്‍ച്ച നാലരക്ക് തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.  ബോംബ് സുരക്ഷിതമായ നിലയിലായിരുന്നു കണ്ടെത്തിയത്. ബോംബിന്‍റെ ഭാഗങ്ങള്‍ പരിശോധിക്കുന്നതിനായി കൊണ്ട് പോകുകയും ഇവ സ്ഫോടന … Read more

യുഎച്ച്ഐ പദ്ധതിമാറിയേക്കാം..വരേദ്ക്കര്‍ ബദലുകള്‍ കൂടി പരിഗണിക്കുന്നു

ഡബ്ലിന്‍: യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍റുഷറന്‍സിന് മാറ്റം വരുത്തുകയോ ബദലുകള്‍ കൊണ്ടുവരികയോ ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍.   കഴിഞ്ഞ വര്‍ഷം മുന്‍ ആരോഗ്യമന്ത്രി ജെയിംസ് റെയ് ലിയാണ് യുഎച്ച്ഐ മുന്നോട്ട് വെച്ചതും നടപടികള്‍ ആരംഭിച്ചതും. വരേദ്ക്കര്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമിത്തിലെന്നാണ് സൂചന. ഇക്കാര്യത്തില്‍ യുഎച്ച്ഐ പിരമിതപ്പെടുത്താനാണ് വരേദ്ക്കറുടെ ശ്രമം. ആശുപത്രി ചെലവ് മാത്രമായി ചുരുക്കുകയും മരുന്നിനും പ്രൈമറി കെയര്‍ സര്‍വീസിനുമുള്ള ചെലവ് യുഎച്ച്ഐക്ക് കീഴില്‍ വേണ്ടെന്നും മന്ത്രി കണക്കാക്കുന്നു.  രാജ്യത്ത് നിലനില്‍ക്കുന്ന ദ്വിദല ആരോഗ്യ സംവിധാനം ഇല്ലാതാക്കുന്നതിനാണ് … Read more

ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക മലങ്കര സഭയില്‍ ശ്രദ്ധേയമാകുന്നു

    ഡബ്ലിന്‍ ലൂകനിലുള്ള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക അപൂര്‍വതകളിലൂടെ വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പള്ളികളില്‍ ആദ്യമായി ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ് മേരീസ് ദേവാലയം . ഈ ഇടവകയിലെ ശ്രീമതി മേരി ജോസഫ് ആണ് ഈ അപൂര്‍വഭാഗ്യം കൈവരിച്ചത്. 201516 വര്‍ഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റിയെ നിശ്ചയിക്കുവാന്‍ വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായിലിന്റെ അധ്യഷതയില്‍ കൂടിയ പൊതുയോഗത്തിലാണ് ഈ തെരഞ്ഞെടുപ്പു നടന്നത് .രണ്ടു വര്ഷം മുന്‍പ് ഈ ഇടവകയുടെ ട്രസ്ടി … Read more

കവര്‍ച്ചാ സംഘങ്ങളെ സൂക്ഷിക്കുക…ഞെട്ടല്‍ വിട്ടുമാറാതെ വീടൊഴിയാന്‍ തയ്യാറായി പാക്കിസ്ഥാന്‍ ഡ്രൈവര്‍

ഡബ്ലിന്‍: സൂക്ഷിക്കു കവര്‍ച്ചക്കാര്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിച്ചേക്കാം. ബ്ലഞ്ചാര്‍ഡ്സ് ടൗണിലെ വീട്ടില്‍ വെച്ച് ടാക്സി ട്രൈവറായ പാക്കിസ്ഥാന്‍കാരന്‍ ആക്രമിക്കപ്പെട്ടതോടെ കുടിയേറ്റക്കാര്‍ക്കിടയില്‍ ആശങ്ക ഉടലെടുക്കുകയാണ്. ക്രൂരമായ അക്രമത്തിന് വിധേയനായ പാക്കിസ്ഥാന്‍കാരന് ഒരാഴ്ച്ചയോളമാണ് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നത്. ജൂണ്‍ മൂന്നിനായിരുന്നു ഇയാള്‍ വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ബേസ്ബോള്‍ ബാറ്റ് കൊണ്ട് തല്ലിചതച്ചശേഷം മോഷ്ടാക്കള്‍ രണ്ടായിരം യൂറോയുമായി കടന്ന് കളഞ്ഞു. ഇദ്ദേഹത്തിന്‍റെ കാറും കൊണ്ട് പോയി. മര്‍ദനത്തെ തുടര്‍ന്ന് എല്ലുകളൊടിയുകയും പരിക്ക് മാറുന്നതിന് സ്റ്റീല്‍ പ്ലേറ്റുകള്‍ ഇടേണ്ടിയും വന്നിരുന്നു.  തലയില്‍ പതിനഞ്ച് … Read more

ലെഡ് പൈപ്പ് മാറ്റിയില്ലെങ്കില്‍ ജല വിതരണം തടയുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: ലെഡ് പൈപ്പുകള്‍ മാറ്റി വെച്ചില്ലെങ്കില്‍  ജലവിതരണം തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പുമായി ഐറിഷ് വാട്ടര്‍. പ്രശ്നം പരിഹരിക്കുന്നത് വരെ ജലവിതരണം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട് ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നു. രണ്ട് ലക്ഷം വരുന്ന  ജലവിതരണ കണക്ഷനുകളിലെ ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഇത്തരം നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുള്ളത്. സ്കൂളുകള്‍  ആശുപത്രികള്‍, പബുകള്‍ തുടങ്ങി എല്ലായിടത്തും ലെഡ് പൈപ്പുകള്‍ മാറ്റേണ്ടതുണ്ട്. 1970വരെ നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളിലും ലെഡ് പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ലെഡ് … Read more