അയർലണ്ടിലെ പൊതുഗതാത ഉപയോഗത്തിൽ വമ്പൻ കുതിപ്പ്; പോയ വർഷം ആകെ നടത്തിയത് 308 ദശലക്ഷം യാത്രകൾ
അയര്‍ലണ്ടിലെ പൊതുഗതാഗതത്തിന്റെ ഉപയോഗം കോവിഡ്-19 മാന്ദ്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (NTA) കണക്കുകള്‍. Bus Éireann, Iarnród Éireann, Luas, Go-Ahead Ireland എന്നിവ ഉള്‍പ്പെടുന്ന ട്രാന്‍സ്പോര്‍ട്ട് ഫോര്‍ അയര്‍ലണ്ട് പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ സേവനങ്ങള്‍ 2023-ല്‍ 308 ദശലക്ഷത്തിലധികം യാത്രകളാണ് നടത്തിയത്. പൊതുഗതാഗത സംവിധാനത്തിന്റെ ഉപയോഗത്തിലെ ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകള്‍ മറികടന്ന വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. 2019-ല്‍ സ്ഥാപിച്ച മുന്‍ റെക്കോര്‍ഡിനേക്കാള്‍ 5 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. … Read more





