ഇന്ത്യയിൽനിന്നുൾപ്പെടെ അയർലൻ്റിലേക്ക് കുടിയേറിയ നഴ്സിങ്ങ് തൊഴിലാളികൾക്ക് ഇത് അഭിമാന മുഹൂർത്തം.

മൈഗ്രൻ്റ് നഴ്സിങ്ങ് തൊഴിലാളികൾ ഏറെകാലമായി ആഗ്രഹിച്ചിരുന്ന അവരുടേതായ ഒരു സംഘടന എന്ന സ്വപ്നം യാഥാർഥ്യമായി. നവംമ്പർ 9 തിങ്കളാഴ്ച ഉച്ചക്ക് 12 -ന്, അയർലണ്ടിൽ കുടിയേറിയ നേഴ്സുമാരുടെ സംഘടനയായ Migrant Nurses Ireland (MNI) -യും അയർലണ്ടിലെ നഴ്സുമാരുടെ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ Irish Nurses and Midwives Organisation (INMO) യും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യൻ അംബാസിഡർ, INMO-യുടെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, മറ്റു ഭാരവാഹികൾ, MNI-യുടെ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അംഗീകരിച്ചു. … Read more

മോർട്ട്ഗേജ് നിരക്കുകൾ തമ്മിലുള്ള വ്യത്യാസം അഞ്ച് വർഷത്തെ റെക്കോർഡിൽ

മോർട്ട്ഗേജ് നിരക്കുകൾ തമ്മിലുള്ള വ്യത്യാസം റെക്കോർഡിലേക്ക് നീങ്ങുന്നു. അഞ്ച് വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ വ്യത്യാസമാണ് നിലവിൽ രേഖപ്പെടുത്തിയത്. 2pc-ൽ താഴെയുള്ള മോർട്ട്ഗേജ് നിരക്ക് ആരംഭിച്ചതിന് ശേഷമാണ് ഈ വ്യത്യാസം ഉണ്ടായത്. 12 വർഷമായി ഈ വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണിത്. നിരക്കുകളിലെ വിടവ് അർത്ഥമാക്കുന്നത് ഏറ്റവും ഉയർന്നതും താഴ്ന്നതുമായ നിരക്ക് തമ്മിലുള്ള വിലയിലെ വ്യത്യാസം പ്രതിവർഷം 4,000 യൂറോയിൽ കൂടുതലാണെന്നാണ്. അതായത് 650 യൂറോയുടെ വർദ്ധനവ്. മികച്ച മൂല്യനിരക്കും ഉയർന്ന ഭവനവായ്പ നിരക്കും തമ്മിലുള്ള … Read more

കടലിന്റെ അടിത്തട്ടിന്റെ മാപ്പ് തയാറാക്കുന്ന ആദ്യ രാജ്യമാവാൻ അയർലൻഡ്.

2026 ഓടെ തങ്ങളുടെ സമുദ്രപരിധിയിലെ കടലടിത്തട്ടിന്റെ  സമ്പൂർണമായുള്ള മാപ്പ് തയ്യാറാക്കി കഴിഞ്ഞാൽ ഈ നേട്ടം നേടുന്ന ലോകത്തെ ആദ്യരാജ്യമായി അയർലണ്ട് മാറും. 20 വർഷം നീണ്ടു നിൽക്കുന്ന പ്രൊജക്ട് ആണിത്. ഇങ്ങനെ ചെയ്യുന്നത് വഴി കൊടുങ്കാറ്റും പ്രളയവും നേരത്തെ പ്രവചിക്കാൻ സാധിക്കും. അയർലണ്ടിന്റെ ചുറ്റുമുള്ള തീരപ്രദേശത്തുനിന്നു 30 നോട്ടിക്കൽ മൈൽ അകലം വരേയ്ക്കുമാണ് സർവേ നടത്തുന്നത്. ഇതിനായി വലിയ സർവേ  കപ്പലുകളായയ Celtic Explorer ഉം മറ്റൊരു കപ്പലും ഉപയോഗിച്ച് വരുന്നു.കടലിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും അറിയുന്നതിന് … Read more

ഡബ്ലിൻ എയർപോർട്ടിൽ നിന്നും വ്യാജ ടാക്‌സി ഡ്രൈവറെ പിടികൂടി : ഇൻഷുറൻസ് ഇല്ലാത്ത കാർ ഗാർഡ പിടിച്ചെടുത്തു

ലെവൽ-5 നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പോലീസ് ചെക്കിങ്ങിൽ കുടുങ്ങി വ്യാജ ടാക്‌സി ഡ്രൈവർ. ഡബ്ലിൻ വിമാനത്താവളത്തിൽ ഗാർഡ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇൻഷുറൻസ് ഇല്ലാത്ത കാറുമായാണ് ഇയാൾ എയർപോർട്ടിൽ കറങ്ങി നടന്നത്. കാറും ഗാർഡ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എയർപോർട്ടിൽ നിന്നും യാത്രക്കാരെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഗാർഡ ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയ്ക്കു മുന്നിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഗാർഡായും ദേശീയ ഗതാഗത അതോറിറ്റിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വാഹനം പിടിച്ചെടുത്തത്ത്‌. എൻ‌.ടി‌.എ.യും ഡി‌.എം‌.ആർ. റോഡുകളും തമ്മിലുള്ള … Read more

കോവിഡ് -19 നിയമങ്ങൾ ലംഘിച്ചാൽ പണികിട്ടും… അത് ഇനി ഗാർഡയാണെങ്കിലും

കോവിഡ് -19 നിയമങ്ങൾ പാലിക്കുന്നതിൽ കർശന നടപടികളാണ് പകർച്ചവ്യാധിയുടെ ആദ്യഘട്ടം മുതൽ തന്നെ സർക്കാർ സ്വീകരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഖിക്കുന്നത് ആരായാലും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പാണ്. അത് ഇനി ഗാർഡയാണെങ്കിലും പണി കിട്ടും. ഇത്തവണ പണികിട്ടിയത് മാധ്യമ സമ്മേളനത്തിൽ പങ്കെടുത്ത ഒരു ഗാർഡ ഉദ്യോഗസ്ഥനാണ്. കോവിഡ്-19 ബാധിതാനാണെന്ന സംശയത്തിൽ സ്രവപരിശോധന നടത്തി. അതിന്റെ ഫലത്തിനായി കാത്തിരിക്കുമ്പോഴാണ് ഗാർഡ ഉദ്യോഗസ്ഥൻ മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തത്. 25 വർഷം മുമ്പ് കാണാതായ കിൽകെന്നി സ്വദേശിനിയായ ജോജോ ഡുള്ളാർഡിന്റെ കൊലപാതക കേസിൽ … Read more

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

അയർലണ്ടിലെ ട്രെയിൻ യാത്രക്കാർക്ക് അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ യാത്രാ തടസ്സങ്ങൾ ഉണ്ടാകും. ഐറിഷ് റെയിലിന്റെ സിറ്റി സെന്റർ റീസിഗ്നലിങ്ങിന്റെ അവസാനഘട്ടം പണികൾ നടക്കുന്നത് കാരണം ഡബ്ലിനിലെ കൊണോലി സ്റ്റേഷനിലേക്കും അതുവഴിയും സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് തടസം നേരിടും. ഈ €120 മില്ല്യൺ പ്രോജക്ട് പൂർത്തീകരിച്ചാൽ Howth/Malahide നും Sandymount നും ഇടയ്ക്കുള്ള, തിരക്കേറിയ മണിക്കൂറുകളിലെ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിക്കും. സർവീസിൽ വരുത്തിയ മാറ്റങ്ങൾ താഴെ പറയും വിധമാണ്: വാരാന്ത്യങ്ങൾ 7-8 , 14-15 നവംബർ: Malahide/Howth … Read more

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് പുതിയ നേതൃത്വം .

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയര്ലണ്ട് ഘടകം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ജോസ് ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന  ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി റെയ്ജിന് ജോസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും,ട്രെഷറർ ഡിനിൽ  പീറ്റർ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു .അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.പുതിയ അയർലണ്ട് കോർഡിനേറ്റർ ആയി റോസ്‌ലെറ്റ് ഫിലിപ്പ് … Read more

അയർലണ്ടിലെ മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളിലൂടെ ഒരു യാത്ര , ഭാഗം 1.

ഫ്രാൻസിസ് സേവ്യർ അയർലണ്ടിലെ പള്ളികളിൽ ഏറ്റവും ഗംഭീരം ഏത് എന്നൊരു ചോദ്യത്തിനു പ്രസക്തിയില്ല. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം മനോഹരമായ പള്ളികൾ മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ , ‘കല്ലെറിഞ്ഞാൽ കൊള്ളുന്നത്’ ഒരു പള്ളിക്ക് മേലായിരിക്കും. അത്രമാത്രം ‘പള്ളികളാൽ പുള്ളിക്കുത്തുകളിട്ട’ നാടാണു അയർലണ്ട്. ‘ വിശുദ്ധന്മാരുടെയും പണ്ഡിതരുടെയും ദ്വീപ്’ എന്ന വിശേഷണവും അയർലണ്ടിനു സ്വന്തമാണ് . മദ്ധ്യകാലത്തെ ചാപ്പലുകൾ തൊട്ട് ബൈസന്റൈൻ ആർഭാടതകൾ വരെ, ലളിത സ്തുതികൾ മുതൽ നിയോ ഗോഥിക് ഫാന്റസികൾ വരെ നിറഞ്ഞ രാജ്യമാണു … Read more

അയർലണ്ടിൽ കുടിയേറിയ നഴ്സുമാരുടെ പുതിയ സംഘടന, ‘Migrant Nurses Ireland ‘ (MNI) , INMO- യുടെ പങ്കാളിത്തത്തോടെ രൂപം കൊണ്ടു

നേഴ്സിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന്  കുടിയേറ്റ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നതിനും, പൊതുസൂഹത്തിൽ അവരുടെ തനതായ  പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടികൊടുക്കുന്നതിനും, അയർലണ്ടിലേ നേഴ്സിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടയായ INMO- യുടെ പങ്കാളിത്വത്തോടെ  ‘Migrant Nurses Ireland ‘ (MNI) എന്ന സ്വതന്ത്ര  സംഘടനരൂപീകരിക്കപ്പെട്ടു. https://migrantnurses.ie/ MNI പ്രതിനിധികൾ വിവിധ ഘട്ടങ്ങളിൽ INMO General Secretaryയും  മറ്റ് ഭാരവാഹികളുമായും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ആദ്യവാരം കൂടിയ INMO-യുടെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിൽ ആയിരുന്നു … Read more

ഇൻഷുറൻസ് ഇല്ലാത്ത വാഹനം, ലൈസൻസ് ഇല്ലാത്ത ഡ്രൈവർ എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇനി മുതൽ MIBI ബാധ്യസ്ഥരല്ല

ഇൻഷുറൻസ് ഇല്ലാതെ വണ്ടിയോടിക്കുകയും അപകടങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യസ്ഥത ഇനി MIBI-ക്ക് ഇല്ല. ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിച്ചത്. ഇൻഷുറൻസ് ഇല്ലാത്തതും ലൈസൻസ് ലഭിക്കാത്തതുമായ ഡ്രൈവർമാർക്ക് നഷ്ടപരിഹാരം നൽകാനുള്ള മോട്ടോർ ഇൻഷുറേഴ്‌സ് ബ്യൂറോ ഓഫ് അയർലൻഡ് (എം.ഐ.ബി.ഐ) ബാധ്യസ്തരല്ലെന്ന് ഒരു കേസിന്റെ വിധിക്കിടെയാണ് കോടതി അറിയിച്ചത്. Janvier Tumusabeyezu എന്ന വ്യക്തിയുടെ പരാതിയിൻമേലാണ് കോടതി ഈ വിധി ന്യായം പുറത്തുവിട്ടത്. തുമുസബയേസുവിന്റെ വിധിന്യായത്തിൽ MIBI-യുടെ ഉത്തരവാദിത്തം ഒഴിവാക്കേണ്ടതാണെന്ന് ജസ്റ്റിസ് ബെർണാഡ് ബാർട്ടൻ കണ്ടെത്തി. … Read more