അയർലൻഡ് മലയാളി സജി സെബാസ്റ്റ്യന്റെ മൃതസംസ്കാര അറിയിപ്പ് ; സൗജന്യമായി ഭൗതിക ശരീരം എത്തിച്ച ട്രസ്റ്റിനെ സഹായിക്കാൻ അവസരം .

പ്രിയ സുഹൃത്തുക്കളെ, നവംബർ മാസം 13-)0 തിയ്യതി കേരളത്തിലെ അങ്കമാലിയിൽ വച്ച് നിര്യാതനായ, കൗണ്ടി ലൗത്ത്, ഡൻഡാൽക്ക്‌ സ്വദേശിയായ സജി സെബാസ്ററ്യന്റെ ഭൗതിക ശരീരം ഈ വരുന്ന ശനിയാഴ്ച (05/12/2020) ഉച്ചക്ക് 2.00 മുതൽ 6.00 മണി വരെയും, ഞായറാഴ്ച്ച (06/12/2020) ഉച്ചക്ക് 12.00 മുതൽ 6.00 മണിവരെയും Quinn Funeral Home, Dundalk – ൽ പൊതുദർശനത്തിന് വയ്ക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക. പൊതുദർശനത്തിന് വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണെന്നും, കൂട്ടം … Read more

IRP പുതുക്കാൻ ഇനി പാസ്പോർട്ട് അയയ്‌ക്കേണ്ടതില്ല.

വിദേശ പൗരന്മാർ അയർലണ്ടിൽ താമസിക്കുന്നതിനുള്ള Irish Residency Permit (IRP) പുതുക്കുന്നതിന് ഇനി മുതൽ ഒറിജിനൽ പാസ്പോർട്ട്  അയയ്‌ക്കേണ്ടതില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം IRP പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ കൂടിയാണ് ആദ്യം സമർപ്പിക്കേണ്ടത്. അതെ തുടർന്ന് ഒറിജിനൽ പാസ്സ്പോർട്ടും ഉൾപ്പെടെയാണ് അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്. പക്ഷെ ആയിരകണക്കിന് പാസ്സ്പോർട്ടുകൾ ലഭിച്ചതിൽ പല പാസ്സ്പോർട്ടുകളും ഇമ്മിഗ്രേഷൻ ബ്യുറോയിൽ നഷ്ടപ്പെട്ടതായി ഉയർന്ന പരാതികൾ റോസ് മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പാസ്പോർട്ട് നഷ്ടമാവുന്നതും തിരികെ കിട്ടാൻ ആഴ്ചകളോളം ഉള്ള കാലതാമസവുമൊക്കെ പലരെയും … Read more

അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ സന്ദർശകർക്ക് അനുമതി; ആഴ്ചയിൽ ഒന്ന് വീതം

അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ സന്ദർശകർക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി നഴ്സിംഗ് ഹോമുകളിലേക്ക് സന്ദർശകർക്ക് അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. എന്നാൽ നഴ്സിംഗ് ഹോമുകളിൽ സന്ദർശകരെ അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (HSPC). നഴ്സിംഗ് ഹോമുകൾ സന്ദർശകരെ അനുവദിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും വകുപ്പ് പുറത്തിറക്കി. ലെവൽ 3, 4 എന്നിവയിൽ ഉൾപ്പെടുന്ന ആളുകൾക്ക് നഴ്സിംഗ് ഹോമുകളിൽ ആഴ്ചയിൽ ഒരു തവണ സന്ദർശനാനുമതി ലഭിക്കുമെന്ന് ഈ മാർഗ്ഗനിർദ്ദേശം … Read more

അയർലൻഡ് വിട്ടു നാട്ടിൽ പോയവരുടെ പാൻഡെമിക് തൊഴിൽ ഇല്ലായ്മ വേതനം റദ്ദു ചെയ്തു. സർക്കാർ തീരുമാനത്തിനെതിരെ പൊറുതിമുട്ടിയ ജനങ്ങൾ കോടതിയിൽ

കഴിഞ്ഞ് 18 വർഷമായി അയർലണ്ടിൽ താമസിക്കുന്ന ലിത്വാനിയയിൽ നിന്നുള്ള സ്ത്രീയ്ക്ക് കോവിഡ് -19 പാൻഡെമിക് തൊഴിലില്ലായ്മ വേതനം നിർത്തിവെച്ചതിനെ എതിർത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആദ്യത്തെ ലോക്കഡൗൺ സമയത്തു ലിത്വാനിയയിൽ കുടുങ്ങിക്കിടന്നപ്പോൾ പാൻഡെമിക് വേതനം നിർത്തിവെച്ചതിനെ എതിർത്താണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിൽമ സെകനാവിസ്യൂട്ടിന്റെ അമ്മ ഈ വർഷം മാർച്ചിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്കായി ലിത്വാനിയയിലേക്ക് പോയിരുന്നു, എന്നാൽ lockdown ഏർപ്പെടുത്തിയപ്പോൾ അവരുടെ മടക്ക വിമാനം റദ്ദാക്കുകയും ജൂലൈ വരെ അവർക്കു അയർലണ്ടിലേക്ക് മടങ്ങാൻ കഴിയാതിരിക്കുകയും ചെയ്തു. അവരുടെ കോവിഡ് പേയ്‌മെന്റ് … Read more

ക്രിസ്തുമസ് കാലം; ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർ സൂക്ഷിക്കേണ്ട കാര്യങ്ങൾ

അയർലണ്ടിൽ കോവിഡ് കാലത്ത് ഓൺലൈൻ ഷോപ്പിങ്ങിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. ക്രിസ്തുമസ് കാലത്ത് അത് വീണ്ടും കൂടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.കഴിഞ്ഞ വർഷം 22 മില്യൺ യൂറോയുടെ തട്ടിപ്പാണ് കാർഡ് വിവരങ്ങൾ ചോർത്തി അയർലണ്ടിൽ മാത്രം ഉണ്ടായത്. അതിൽ 90 ശതമാനവും ഓൺലൈനിലൂടെ വിവരങ്ങൾ ചോർത്തിയാണ്   പണം തട്ടിയത്.ഈ ക്രിസ്തുമസ് കാലത്ത് 10 – ൽ ആറു പേർ ഓൺലൈൻ ഷോപ്പിംഗ് നടത്തുമെന്നാണ് കണക്കുകൾ. 1. … Read more

നാളെ മുതൽ അയർലണ്ടിൽ ലെവൽ 3 നിയന്ത്രങ്ങൾ. ലെവൽ 3 യെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം.

എനിക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ കഴിയുമോ? ജോലി, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റ് അവശ്യ ആവശ്യങ്ങൾക്കായി നിങ്ങൾ യാത്ര ചെയ്യേണ്ടിവന്നില്ലെങ്കിൽ നിങ്ങളുടെ രാജ്യത്തിനകത്ത് തുടരേണ്ടതാണ് . എനിക്ക് വീട്ടിലേക്ക് ഏതെങ്കിലും സന്ദർശകരെ അനുവദിക്കാമോ ? മറ്റൊരു വീട്ടിൽ നിന്ന് നിങ്ങൾക്ക് പരമാവധി ആറ് സന്ദർശകരെ കാണാൻ കഴിയും. സാമൂഹികമോ കുടുംബപരമോ ആയ മറ്റു ഒത്തുചേരലുകൾ നടക്കരുത്. സംഘടിത ഇൻഡോർ അല്ലെങ്കിൽ ഔട്ട്‌ഡോർ ഒത്തുചേരലുകൾ, കോൺഫറൻസുകൾ, തീയറ്ററുകളിലെ ഇവെന്റുകൾ അല്ലെങ്കിൽ മറ്റ് കലാപരിപാടികൾ നടത്താൻ അനുവദിച്ചിട്ടുണ്ടോ? സംഘടിത ഇൻഡോർ … Read more

Finglas-ന് അടുത്ത് M50-യിൽ ഉണ്ടായ വാഹന അപകടത്തിൽ കാൽനട യാത്രികൻ കൊല്ലപ്പെട്ടു

M50- ൽ ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് കാൽനടയാത്രികൻ കൊല്ലപ്പെട്ടു. കാർ ഇടിച്ച് ഉണ്ടായ പരിക്കിനെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവസ്ഥലത്ത്‌ ആദ്യമെത്തിയ യുവതിയാണ് റോഡരികിൽ ഒരാൾ മരിച്ചു കിടക്കുന്ന കാര്യം മറ്റുള്ളവരെ അറിയിച്ചത്. രാത്രി വൈകി വീട്ടിലേക്ക് പോകുമ്പോൾ മോട്ടോർവേയിൽ കണ്ട മൃതദേഹം, ഉള്ളിൽ ഞെട്ടലുളവാക്കിയെന്ന് അവർ പറഞ്ഞു. ഞായറാഴ്ച അർദ്ധരാത്രിയിലാണ് ജംഗ്ഷൻ 5 ഫിങ്‌ലാസ് നോർത്ത്ബൗണ്ടിന് സമീപം M50-യിൽ കാൽനടയാത്രികൻ കാറിടിച്ച് മരണമടഞ്ഞത്. 30 വയസ്സുപ്രായമുള്ളയാളാണ് മരണപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചതായും … Read more

കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതുവരെ എമിറേറ്റ്സ് ജീവനക്കാരെ പിരിച്ചുവിടാതെ നിലനിർത്താൻ ബദൽ പദ്ധതിയുമായി ജീവനക്കാർ

കോവിഡ് മഹാമാരി വ്യോമയാന മേഖലയുടെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡബ്ലിൻ എയർപോർട്ട് ആസ്ഥാനമായുള്ള എമിറേറ്റ്സ് സ്റ്റാഫുകളുടെ സംഘം എയർലൈനിന് ബദൽ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു. കോവിഡ് വാക്സിൻ വ്യോമയാന മേഖലക്ക് ഒരു തിരിച്ചുവരവിന്റെ ഊർജ്ജം പകരുമെന്ന പ്രത്യാശയിലാണ് ജീവനക്കാർ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വക്കുന്നത്. സമീപ ആഴ്ചകളിൽ വാക്സിൻ കണ്ടുപിടിക്കുന്നതിൽ ഉണ്ടായ പുരോഗതിയുടെ വെളിച്ചത്തിൽ, മാർച്ച് വരെയുള്ള കാലഘട്ടത്തിൽ സർക്കാർ കോവിഡ് പേയ്‌മെന്റുകളിൽ തുടരാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിന് വേണ്ടിയുള്ള നടപടികൾ കമ്പനി … Read more

ഇന്നാണ്, ജാക്വിലിൻ മെമ്മോറിയൽ മ്യൂസിക് മത്സരത്തിന്റെ എൻട്രികൾ അയക്കേണ്ട അവസാന തീയതി

അയർലൻഡ് ‘കിൽക്കനി’ മലയാളി കമ്മ്യൂണിറ്റിയിലെ, സജീവസാന്നിധ്യവും, അയർലൻഡിലെ അറിയപ്പെടുന്നാ കലാകാരിയുമായിരുന്നാ ശ്രീമതി. ജാക്വിലിൻ ബിജുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടാ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ മ്യൂസിക്കൽ കോമ്പറ്റീഷന്റെ ‘എൻട്രികൾ’ ഇന്നത്തോടെ അവസാനിക്കുന്നു. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിൽപ്പരം നവഗായകർ, മാറ്റുരക്കുന്ന ഈ മത്സരത്തിൽ വിധികർത്താക്കളായി എത്തുന്നത്, സുപ്രസിദ്ധ ഗായകരായ ശ്രീ. വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യർ, ഐഡിയ സ്റ്റാർ സിംഗർ വിജയി ശ്രീ. ജിൻസ് ഗോപിനാഥ് … Read more

ഡബ്ലിനിൽ ഗാർഡയുടെ വൻകഞ്ചാവ് വേട്ട; രണ്ട് തോക്കുകളും കണ്ടെടുത്തു

ഡബ്ലിനിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ രണ്ട് തോക്കുകളും ഒരു ലക്ഷം യൂറോയുടെ കൊക്കെയ്നും കഞ്ചാവും ഗാർഡ പിടിച്ചെടുത്തു. ഡബ്ലിനിലെ ബാലിമുനിലെ പോപ്പിൻട്രീ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ 40-വയസ്സു പ്രായം വരുന്ന ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. പ്രദേശത്ത് വർധിച്ചു വരുന്ന മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നും കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിക്കെതിരെ 1939-ലെ സ്റ്റേറ്റ് ആക്ട് സെക്ഷൻ 30 പ്രകാരം കേസേടുത്തിട്ടുണ്ട്. പ്രതിയെ ബാലിമുൻ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്നും … Read more