ഇന്ത്യ ഉൾപ്പെടുന്ന ‘റെഡ്’ സോണിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ 5 ദിവസം മാത്രം.

ഇന്ത്യ ഉൾപ്പെടുന്ന ‘റെഡ്’ സോണിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ 5 ദിവസം മാത്രം. PCR Covid 19 പരിശോധന. നടത്തി റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ റെഡ് സോണിൽ നിന്ന് വരുന്ന യാത്രക്കാർക് 5 ദിവസം കഴിയുമ്പോൾ സ്വന്തം സഞ്ചാരങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമില്ല.നവംബർ 29 നു് ശേഷം പുതിയ നടപടി പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി Thomas Byrne അറിയിച്ചു. നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.യൂറോപ്യൻ യൂണിയന്റെ പുതിയ ട്രാഫിക് നയം അനുസരിച്ചു … Read more

നഴ്സുമാരുടെ NMBI  വാർഷിക ഫീസ് റദ്ദാക്കണമെന്ന ആവശ്യവുമായി പെറ്റീഷൻ

അയർലണ്ടിലെ നഴ്സിംഗ് ബോർഡ് , Nursing and Midwifery Board of Ireland – NMBI, യുടെ വാർഷിക ഫീസ് റദ്ദാക്കണമെന്ന ആവശ്യവുമായി നഴ്സുമാരുടെ ഓൺലൈൻ പെറ്റീഷൻ . കോവിഡ്-19 ലോകത്താകമാനം സൃഷ്ടിച്ച പ്രതിസന്ധി ചെറുതൊന്നുമല്ല, പ്രത്യേകിച്ചും ആരോഗ്യമേഖലയിൽ. ആരോഗ്യ പ്രവർത്തകർക്കിടയിലും പ്രത്യേകിച്ച്  നഴ്‌സുമാർക്കിടയിലും രോഗവ്യാപനതോത് ഏറെ ഉയർന്നിരുന്നു. കോവിഡ് ബാധിച്ച നഴ്‌സുമാരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് അയർലൻഡ്.കോവിഡിന്റെ ദോഷകരമായ ആഘാതം നഴ്‌സുമാരുടെ ജോലിയിലേക്കും സ്വകാര്യ  ജീവിതത്തിലേക്കും സാരമായി തന്നെ വ്യാപിച്ചു. എന്നിട്ടും,  പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിനുള്ള ശ്രമങ്ങൾ … Read more

അയർലണ്ടിലെ ഏറ്റവും വല്യ നഗര പുനരുജ്ജീവന പദ്ധതി വാട്ടർഫോർഡിൽ , 110 മില്യൺ യൂറോ അനുവദിച്ചു സർക്കാർ.

വാട്ടർഫോർഡ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന രീതിയിൽ പുതിയ വികസനപദ്ധതികൾക്ക് രൂപരേഖയായി. രാജ്യത്തെ ഏറ്റവും വലിയ നഗര പുനരുജ്ജീവന പദ്ധതിയ്ക്ക് സർക്കാർ €110 മില്ല്യൻ അനുവദിച്ചു. വാട്ടർഫോർഡിലെ North quay യിലാണ് ഇത് സാക്ഷാൽകൃതമാകുന്നത്. വാട്ടർഫോർഡ് സിറ്റിയിൽ നിന്നും കൗണ്ടി കൗൺസിലിൽ നിന്നും ഈ പദ്ധതിയ്ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. സർക്കാരിന്റെ നിക്ഷേപം കൂടാതെ സൗദി അറേബ്യൻ കമ്പനിയായ Falcon Real Estate , വരുന്ന 4 വർഷങ്ങളിൽ €400 മില്യൻ പദ്ധതിയ്ക്ക് അനുവദിക്കുന്നതായിരിക്കും. ഈ പ്രൊജക്റ്റ് ഏകദേശം … Read more

കമല ഹാരിസ്……. I may be the first woman in the office, will not be the last (അശ്വതി പ്ലാക്കൽ )

അമേരിക്കൻ ഇലക്ഷൻ വിജയത്തിന് ശേഷം കമല ഹാരിസ് ചെയ്ത പ്രസംഗം എത്ര കോടി ജനങ്ങളെ പ്രേത്യേകിച്ചും എത്രയായിരം സ്ത്രീകളെയാണ്  പ്രചോദിപ്പിച്ചത്. കടുത്ത വർഗ്ഗീയത വാരി വിതറി അധികാരത്തിലേറിയ ട്രമ്പ് അടി തെറ്റി വീണപ്പോൾ ഒരു സ്ത്രീ അതും ഏഷ്യൻ വംശജ വൈസ് പ്രസിഡന്റ് എന്ന പദവിയിലെത്തുന്നത് കാലം കാത്ത് വെച്ച കാവ്യ നീതി മാത്രം…… Clear with your ambition……എന്ന് കമല പറഞ്ഞു നിർത്തുമ്പോൾ അമേരിക്കയിലെ ഓരോ യുവതലമുറയ്ക്കും അവർ പകർന്നു നൽകുന്നത് വളരെ ശക്തമായ ഒരു സന്ദേശമാണ്. … Read more

മദ്യപിച്ച് സ്റ്റേറ്റ് കാർ ഓടിച്ചു: ഗാർഡ ഡ്രൈവർ അറസ്റ്റിൽ

തിങ്കളാഴ്ച രാവിലെ മീത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഗാർഡ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അദ്ദേഹം മദ്യപിച്ചു വാഹനമോടിച്ചതായും തുടർന്ന് അപകടമുണ്ടായെന്നുമാണ് ഗാർഡയുടെ കണ്ടെത്തൽ. വിഐപികൾക്ക് യാത്ര ചെയ്യുന്നതിനായുള്ള സ്റ്റേറ്റ് കാറിന്റെ ഡ്രൈവറാണ് അറസ്റ്റ് ചെയ്യപ്പെട്ട ഗാർഡ ഡ്രൈവർ. മുതിർന്ന രാഷ്ട്രീയക്കാർ, ജുഡീഷ്യറി അംഗങ്ങൾ, മുതിർന്ന സിവിൽ ജീവനക്കാർ, ഡിപിപി തുടങ്ങിയവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടും. എന്നാൽ അപകടം നടന്ന സമയത്ത് കാറിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ഗാർഡ ഡ്രൈവർമാരിൽ ചിലർ സ്ഥിര ജോലിക്കാരും മറ്റുള്ളവർ താൽക്കാലിക അടിസ്ഥാനത്തിൽ … Read more

ലാഭം കൊയ്ത് മാക്സോൾ : ഇന്ധന വിപണിയിൽ നിന്ന് ഭക്ഷ്യവിപണിയിലേക്ക്‌ കാൽവെയ്പ്പ്

ഇന്ധന വിപണിയിലെ റീട്ടെയിലർമാരായ മാക്‌സോൾ കഴിഞ്ഞ വർഷ നേടിയത് 14% ലാഭം. ഇന്ധനവിപണന മേഖലയിൽ നിന്ന് ഭക്ഷ്യവിപണിയിലേക്കുള്ള കമ്പനിയുടെ കാൽവെയ്പ്പ് പുരോഗമിക്കുന്നതായും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ ഡൊണാൾഡ്സൺ അറിയിച്ചു. 2016 മുതൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാളാണ് ബ്രയാൻ ഡൊണാൾഡ്സൺ. തിങ്കളാഴ്ച കമ്പനിയുടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2019 ൽ 17.8 മില്യൺയൂറോയുടെ ലാഭമാണ് കമ്പനി നേടിയത്. 2018-ൽ ഇത് 15.5 മില്യൺ യൂറോയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിന്റെ വർധനവാണ് ഈ … Read more

ഡബ്ലിനിൽ സ്ത്രീയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കൗമാരക്കാരെ അറസ്റ്റ് ചെയ്തു

ഡബ്ലിനിൽ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം. സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കൗമാരക്കാരെ ഗാർഡ പിടികൂടി. ബലാത്സംഗത്തിന് ശ്രമിച്ച രണ്ട് കൗമാരക്കാരെയാണ് ചൊവ്വാഴ്ച ഗാർഡ അറസ്റ്റ് ചെയ്തത്. 16-ഉം 19-ഉം വയസ്സ് പ്രായമുള്ള പ്രതികളെ ഡബ്ലിൻ ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കി. ജഡ്ജി മാരി ക്വിർക്കെയാണ് വാദം കേട്ടത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഡബ്ലിൻ നഗരത്തിന്റെ തെക്കൻ പ്രദേശത്തുവച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും ഇവർക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ഇവർക്ക് 15-ഉം 17-ഉം വയസ്സ് പ്രായമുണ്ടായിരുന്നപ്പോഴാണ് ഈ സംഭവം നടന്നത്. എന്നാൽ … Read more

ഡബ്ലിനിൽ ഹൈഡ്രജൻ ബസ്സുകളുടെ യുഗം പിറക്കുന്നു

അയർലണ്ടിലെ പൊതുഗതാഗത മേഖലയിലേക്ക് ഹൈഡ്രജൻ പവർ ബസ്സുകൾ വരുന്നു. ഡബ്ലിനിലെ തെരുവുകളിൽ വരുന്ന ആഴ്ചകളിൽ ട്രയൽറൺ നടക്കും. വ്യവസായമേഖല സംരംഭമായ ഹൈഡ്രജൻ മൊബിലിറ്റി അയർലൻഡ് (എച്ച്.എം.ഐ), അക്കാദമിക് ഗവേഷകർ, പൊതുഗതാഗത ദാതാക്കൾ, എനർജി യൂട്ടിലിറ്റികൾ, അയർലൻഡ് പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുക. അടുത്ത വർഷം കൂടുതൽ ഹൈഡ്രജൻ ബസുകൾ പുറത്തിറക്കും. അതിനു മുന്നോടിയായിട്ടാണ് വരുന്ന ആഴ്ചകളിൽ പരീക്ഷണങ്ങൾ ഓട്ടങ്ങൾ നടത്തുന്നത്. ബസ് ഐറാൻ, ഡബ്ലിൻ ബസ് എന്നിവ സർവീസ് നടത്തുന്ന ഡബ്ലിൻ സിറ്റി … Read more

റെസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി ഐറിഷ് ഭക്ഷ്യസുരക്ഷ അതോറിറ്റി

ഭക്ഷ്യസുരക്ഷ അതോറിറ്റി കഴിഞ്ഞ മാസം വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ അഞ്ചോളം റെസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഒരു വീടിന്റെ ഒരേ കിടപ്പുമുറിയിൽ നിന്ന് പ്രവർത്തിക്കുന്ന മൂന്ന് ഡബ്ലിൻ സുഷി റെസ്റ്റോറന്റുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. •കോയി സുഷി (ടേക്ക്‌അവേ), 1 ഷാൻ‌വർ‌ണ റോഡ്, സാൻ‌ട്രി, ഡബ്ലിൻ 9 •നാഗോയ സുഷി (ടേക്ക്‌അവേ), 1 ഷാൻ‌വർ‌ണ റോഡ്, സാൻ‌ട്രി, ഡബ്ലിൻ 9 •ക്യോട്ടോ … Read more

ഫിന്ഗ്ലാസിൽ ഇന്ത്യൻ ഗ്രോസറി ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലി ഒഴിവ്

ഫിന്ഗ്ലാസിൽ ഇന്ത്യൻ ഗ്രോസറി ഡിസ്ട്രിബ്യുഷൻ കമ്പനിയിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലി ഒഴിവ് . Indian Grocery Wholesaler & Distribution Company in Finglas area looking for below position Office Administrator (Full Time/Part Time):  Roles: We are looking for a person who can work for the company in handling day to day activities that are related to the maintenance of Warehouse … Read more