ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അയർലണ്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ; 1,000 പുതിയ പെർമിറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. Minister for Enterprise Peter Burke തയ്യാറാക്കുന്ന പദ്ധതി പ്രകാരം ഹോംകെയര്‍ ജോലിക്കാര്‍ക്കുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് 1,000 എണ്ണം കൂടി വര്‍ദ്ധിപ്പിക്കും. പുതിയ ഇളവുകള്‍ പ്രകാരം ഇയുവിന് പുറത്തുള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ പെര്‍മിറ്റ് ലഭിക്കും. ഹോംകെയര്‍ ജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 30,000 യൂറോ ലഭിക്കുകയാണെങ്കില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. അതേസമയം ഹോംകെയര്‍ ജോലിക്കാര്‍ക്ക് പുറമെ പ്ലാനിങ് ജോലിക്കാര്‍ക്കും ഇത്തരത്തില്‍ … Read more

ഡബ്ലിൻ എയർപോർട്ടിലെ കാർ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം; 6,000 കാറുകൾ നിർത്തിയിടാവുന്ന Park2Travel ഇന്ന് തുറക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 6,000 കാറുകള്‍ നിർത്തിയിടാവുന്ന പുതിയ പാര്‍ക്കിങ് സ്‌പേസായ Park2Travel ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പാര്‍ക്കിങ് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്‌പേസ്, എയര്‍പോര്‍ട്ടില്‍ നിന്നും ആറ് മിനിറ്റ് മാത്രം ദൂരത്തിലാണ്. ഈ പാര്‍ക്കിങ്ങില്‍ നിന്നും 24 മണിക്കൂറും എയര്‍പോര്‍ട്ടിലേയ്ക്ക് ബസ് ഷട്ടില്‍ സര്‍വീസും ഉണ്ടാകും. തിരക്ക് കൂടിയ സമയങ്ങളില്‍ 12 മിനിറ്റ് ഇടവേളകളില്‍ ബസ് സര്‍വീസ് നടത്തും. 6,000-ലധികം കാറുകള്‍ക്ക് സുഖകരമായി പാര്‍ക്ക് ചെയ്യാവുന്ന Park2Travel-ല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ പട്രോളിങ്ങും ഉണ്ടാകും. 24 … Read more

ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ യുഎസിൽ; ലക്ഷ്യം വ്യാപാരബന്ധം ബന്ധം മെച്ചപ്പെടുത്തൽ

സെന്റ് പാട്രിക്‌സ് ഡേ പ്രമാണിച്ചുള്ള പതിവ് സന്ദര്‍ശനത്തിനായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യുഎസിലെത്തി. അഞ്ച് ദിവസം നീളുന്ന സന്ദര്‍ശനപരിപാടിക്കായി എത്തിയ മാര്‍ട്ടിന്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് വിമാനമിറങ്ങിയത്. പതിറ്റാണ്ടുകളായി നടന്നുവരുന്ന ചടങ്ങ് പ്രകാരമാണ് സെന്റ് പാട്രിക്‌സ് ഡേ സമയത്ത് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിമാര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 17-നാണ് സെന്റ് പാട്രിക്‌സ് ഡേ. അതേസമയം യുഎസിന്റെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കയും, യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാരയുദ്ധവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ യുഎസ് … Read more

യൂറോപ്യൻ ഇൻഡോർ ചാംപ്യൻഷിപ്പിൽ സ്വർണ്ണമടക്കം മൂന്ന് മെഡലുകൾ നേടി അയർലണ്ട്

നെതര്‍ലണ്ട്‌സില്‍ ഇന്നലെ അവസാനിച്ച European Indoor Athletics Championships-ല്‍ മൂന്ന് മെഡലുകളുമായി തിളങ്ങി അയര്‍ലണ്ട്. മാര്‍ച്ച് 6-ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ 3000 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ Sarah Healy സ്വര്‍ണ്ണം നേടി. 8:52:86 എന്ന സമയത്തിലായിരുന്നു Healy-യുടെ ഫിനിഷിങ്. ബ്രിട്ടന്റെ Melissa Courtney-Bryant-മായി കടുത്ത മത്സരം നടത്തിയ Healy ഫിനിഷിങ്ങില്‍ അവരെ കടത്തിവെട്ടുകയായിരുന്നു.   ഇതോടെ ചരിത്രത്തിലാദ്യമായി 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്ന ഐറിഷ് വനിത എന്ന ബഹുമതിയും 24-കാരിയായ Sarah Healy സ്വന്തമാക്കി. … Read more

DMA-യ്ക്ക് പുതിയ നേതൃത്വം

ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, അയർലണ്ടിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും വ്യത്യസ്ത ആശയങ്ങളും, സാമൂഹിക വിഷയങ്ങളിൽ പൊതു സമൂഹത്തോടുള്ള പ്രതിബദ്ധതയും ഇന്നും കാത്തു സൂക്ഷിക്കുന്ന ദ്രോഗട ഇന്ത്യൻ അസോസിയേഷൻ (DMA) പുതിയ നേതൃത്വത്തെ തിരെഞ്ഞെടുത്തു. 08/03/25-ൽ St. Fechins GAA ക്ലബ്ബിൽ വച്ച് കോർഡിനേറ്റർ ഉണ്ണി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ പത്തൊമ്പതാമത് ജനറൽ ബോഡി യോഗത്തിൽ ആണ് തിരെഞ്ഞെടുപ്പ് നടന്നത്. Coordinators: Emi Sebastian Yesudas Devassy Jose Paul Treasurer: Dony … Read more

ട്രംപ് പ്രീണനം: യൂറോപ്യൻ വിപണിയിൽ തളർന്ന് ഇലോൺ മസ്കിന്റെ ടെസ്ല; എന്നാൽ അയർലണ്ടിൽ വിൽപ്പന കുതിച്ചുയർന്നു

യൂറോപ്പില്‍ മറ്റെല്ലായിടത്തും വില്‍പ്പന ഇടിയുന്നതിനിടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയ്ക്ക് അയര്‍ലണ്ടില്‍ നേട്ടം. 2025-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 539 ടെസ്ല കാറുകളാണ് അയര്‍ലണ്ടില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഇത് 412 ആയിരുന്നു. 31% ആണ് വില്‍പ്പനയിലെ വര്‍ദ്ധന. ടെസ്ലയുടെ മോഡല്‍ 3-യുടെ 428 എണ്ണവും, മോഡല്‍ വൈയുടെ 111 എണ്ണവുമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇവിടെ വില്‍പ്പന നടന്നത്. അതേസമയം യൂറോപ്പില്‍ പൊതുവില്‍ ടെസ്ലയുടെ വിപണി ഇടിയുകയാണ്. ജനുവരി മാസത്തില്‍ 7,517 … Read more

Co Down-ൽ കഞ്ചാവ് ഫാക്ടറി; 2 പേർ അറസ്റ്റിൽ

വടക്കന്‍ അയര്‍ലണ്ടിലെ Co Down-ല്‍ കഞ്ചാവ് ഫാക്ടറി നടത്തിവന്ന രണ്ട് യുവാക്കള്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി 10.30-ഓടെ Hillsborough പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡിലാണ് 300,000 പൗണ്ട് വിലവരുന്ന കഞ്ചാവ് കണ്ടെത്തിയത്. Sandringham Court-ലെ ഒരു കെട്ടിടത്തില്‍ 150-ഓളം കഞ്ചാവ് ചെടികളാണ് വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ 22, 32 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഡബ്ലിൻ നഗരത്തിലെ റസ്റ്ററന്റുകളിൽ മോഷണം പതിവാകുന്നു; മോഷ്ടാക്കളെ ശിക്ഷിച്ചാലും അയയ്ക്കാൻ ജയിലിൽ സ്ഥലമില്ലാത്ത അവസ്ഥ

ഡബ്ലിന്‍ നഗരത്തിലെ റസ്റ്ററന്റുകളില്‍ മോഷണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം അക്രമങ്ങളും മോഷണവും വര്‍ദ്ധിച്ചതോടെ നഗരത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയെ അത് മോശമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡബ്ലിനിലെ പ്രശസ്തമായ ഭക്ഷണകേന്ദ്രങ്ങളില്‍ ഫെബ്രുവരി മാസത്തിലെ ഒരാഴ്ച മാത്രം ഇത്തരം അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. George’s Street-ലെ Kicky’s, Strawberry Beds-ലെ Goats Gruff, Aungier Street-ലെ കോഫി ഷോപ്പായ It’s A Trap on എന്നിവിടങ്ങളാണ് അതില്‍ ചിലത്. CSO-യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യമെമ്പാടുമായി 2023-നെ … Read more

ഡബ്ലിൻ നഗരത്തിൽ കുപ്പി പൊട്ടിച്ച് ഗാർഡയുടെ കൈയിൽ കുത്തി

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഗാര്‍ഡ ഉദ്യോഗസ്ഥന് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ഡബ്ലിന്‍ 1-ലെ Abbey Street-ല്‍ വച്ച് അക്രമി കുപ്പി പൊട്ടിച്ച് ഗാര്‍ഡ ഉദ്യോഗസ്ഥന്റെ കൈയില്‍ പലവട്ടം കുത്തുകയായിരുന്നു. ഇദ്ദേഹത്തെ Mater Misericordiae University Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കി. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഗാര്‍ഡയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. നഗരത്തിലെ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ‘ഓപ്പറേഷന്‍ … Read more

വിദേശ ടൂറിസ്റ്റുകൾ അയർലണ്ടിനെ പ്രണയിക്കാൻ കാരണം ഇവ എന്ന് സർവേ…

ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി അയര്‍ലണ്ട് മാറാുള്ള കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പുതിയ സര്‍വേ. Tourism Ireland നടത്തിയ സര്‍വേ പ്രകാരം ടൂറിസ്റ്റുകള്‍ തങ്ങളുടെ ഇഷ്ടലക്ഷ്യമായി അയര്‍ലണ്ട് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇവിടുത്തെ പ്രകൃതിഭംഗിയും, സംസ്‌കാരവും ആണെന്നാണ് വ്യക്തമായത്. അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം വിനോദസഞ്ചാരികളെത്തുന്ന യുകെ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ടൂറിസ്റ്റുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയോട് പ്രതികരിച്ച 33% അന്താരാഷ്ട്ര ടൂറിസ്റ്റുകളാണ് അയര്‍ലണ്ടിന്റെ പ്രകൃതിഭംഗിയാണ് തങ്ങളെ ആകര്‍ഷിക്കുന്നത് എന്ന് പറഞ്ഞത്. 11% പേര്‍ അയര്‍ലണ്ടിലെ … Read more