വാട്ടര്‍ഫോര്‍ഡില്‍ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാര്‍ച്ച് 3 ഞായറാഴ്ച

വാട്ടര്‍ഫോര്‍ഡ്: സിറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി (SMCC) വാട്ടര്‍ഫോര്‍ഡ് ഒരുക്കുന്ന സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാര്‍ച്ച് മൂന്നാം തീയതി ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് De La Salle കോളേജില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9:30 മണിക്കു ധ്യാനം ആരംഭിക്കും, വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും. വാട്ടര്‍ഫോര്‍ഡ് സിറോമലബാര്‍ ഇടവക വികാരി Rev. Fr. സിബി അറയ്ക്കല്‍ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു … Read more

റസ്റ്റോറന്റുകള്‍ ഭക്ഷ്യവസ്തുക്കളിലെ കലോറി മെനുവില്‍ രേഖപ്പെടുത്തേണ്ടി വരും; പുതിയ നിയമം അണിയറയില്‍

ഭക്ഷണ പാനീയങ്ങളില്‍ അടങ്ങിയ കലോറി ഉപയോക്താക്കള്‍ക്കു മുന്നില്‍ വെളിപ്പെടുത്തണമെന്ന പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ഐറിഷ് ആരോഗ്യ വകുപ്പ്. റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഐസ്‌ക്രീം കടകള്‍, ബേക്കറികള്‍, പലഹാര കടകള്‍, ഫ്രഷ് ജ്യൂസ് കടകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളിലെയും യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും കാന്റീനുകള്‍ എന്നിവിടങ്ങളിലെല്ലാം വില്‍പന നടത്തുന്ന ഭക്ഷ്യവസ്തുക്കളിലെ കലോറി രേഖപ്പെടുത്തണം. അയര്‍ലണ്ടില്‍ അമിതവണ്ണക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം അവസാനത്തോടെ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പുതിയ നിയമ നിര്‍മ്മാണം നടപ്പാക്കാനൊരുങ്ങുന്നത്. ഭക്ഷണങ്ങള്‍ക്കൊപ്പം … Read more

ഡബ്ലിന്‍ വിമാനത്താവളത്തില്‍ 20,000 യൂറോ വിലമതിപ്പുള്ള സിഗരറ്റും, പുകയിലയും പിടിച്ചെടുത്തു; സിഗരറ്റ് കള്ളക്കടത്തിന്റെ ഇടത്താവളമായി അയര്‍ലന്‍ഡ്

വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമുള്ള കള്ളക്കടത്ത് ഈയിടെയായി കൂടിവരികയാണ്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 29,400 സിഗരറ്റും മൂന്ന് കിലോയോളം പുകയിലയുമാണ് ഇന്നലെ റവന്യു ഉദോഗസ്ഥര്‍ പിടിച്ചെടുത്തത്. ദിവസേനയുള്ള സാധാരണ പരിശോധനകള്‍ക്കിടയിലാണ് അബുദാബിയില്‍ നിന്നുള്ള യാത്രക്കാരന്റെ അസാധാരണ പെരുമാറ്റത്തില്‍ സംശയിച്ച് ബാഗ് പരിശോധന നടത്തിയത്. തുടര്‍ന്ന് 20,000 യൂറോയോളം വിലവരുന്ന Chesterfield, Pall Mall, Marlboro Gold and Amber Leaf തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള സിഗരറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ലിത്വാനിയന്‍ സ്വദേശിയായ 34കാരനെ സംഭവസ്ഥലത്തെത്തി ഗാര്‍ഡ അറസ്റ്റ് ചെയ്തു. … Read more

ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ട് പാത്രിയാര്‍ക്കല്‍ വികാരിയേറ്റിന്റെ മുന്‍ ട്രസ്റ്റി ശ്രീ സന്ദീപ് കല്ലുങ്കലിന്റെ (ന്യൂ കാസില്‍, ഡബ്ലിന്‍) പിതാവ് കെ. പി. ഔസെഫ് (74 ) നിര്യാതനായി. പരേതന്‍ പെരുമ്പാവൂര്‍, കോടനാട് കല്ലുങ്കല്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം നാളെ (27 / 02 / 2019) ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആലാട്ടുചിറ സെ.മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ഭാര്യ : മോളി ഔസെഫ് (തേനുങ്കല്‍ കുടുംബാംഗം ) മക്കള്‍ : … Read more

ട്രിപ്പ് അഡ്വൈസര്‍ ട്രാവലേഴ്സ് ചോയിസ് അവാര്‍ഡ് നേടിയ അയര്‍ലണ്ടിലെ ഏറ്റവും മികച്ച ബീച്ച് ഇതാണ്

അയര്‍ലണ്ടിലെ അത്യാകര്‍ഷകമായ 10 തീരപ്രദേശങ്ങളുടെ പട്ടികയില്‍ കൗണ്ടി കോര്‍ക്കിലെ ഇഞ്ചിഡോണി ബീച്ച് ഒന്നാമതെത്തി. 2019-ലെ ട്രിപ്പ് അഡ്വൈസര്‍ ട്രാവലേഴ്സ് ചോയിസ് അവാര്‍ഡിന് യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് മികച്ച തീരപ്രദേശങ്ങളെ തിരഞ്ഞെടുത്തത്. രണ്ടും മുന്നും സ്ഥാനങ്ങളില്‍ കൗണ്ടി കേറിയിലെ Banna Strand, inch Beach എന്നീ തീരങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ ബ്രസീലിലെ Baia do Sancho ലോകത്തിലെ ഏറ്റവും മികച്ച ബീച്ചായി ഒന്നാം സ്ഥാനത്ത് എത്തിയത്. സ്പെയിനിലെ La Concha ബീച്ച് യൂറോപ്പിലെ ഏറ്റവും … Read more

കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ അപകടകാരിയായ സൂപ്പര്‍ബഗ് കണ്ടെത്തി; ആശങ്ക പ്രകടിപ്പിച്ച് ഹിക്വ

കോര്‍ക്ക്: കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ശുചിത്വ നിലവാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹിക്വ (ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി) റിപ്പോര്‍ട്ട്. വൃത്തിഹാനമായ സാഹര്യത്തില്‍ നിന്ന് രോഗികള്‍ക്ക് അണുബാധ ഉണ്ടാകുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിക്വ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ആന്റി ബയോട്ടിക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ബഗ് ഇപ്പോഴും നിയന്ത്രണാതീതമായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആശുപത്രിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ രോഗബാധ അതീവ ഗുരുതരമാണെന്ന് അധികൃതര്‍ വിലയിരുത്തുന്നു. 17 രോഗികളെ അണുബാധയെ തുടര്‍ന്ന് തീവ്ര പരിചരണത്തിന് വിധേയമാക്കിയിരുന്നു. Carbapenem … Read more

പുല്‍വാമ ഭീകരാക്രമത്തില്‍ ജീവന്‍ പൊലിഞ്ഞ ജവാന്മാര്‍ക്ക് മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലിയുമായി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം

കാശ്മീരില്‍ ധീര രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികര്‍ക്ക് OFBJP അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 23.02.2019 ശനിയാഴ്ച ഡബ്ലിനിലെ ഗാര്‍ഡന്‍ ഓഫ് റിമെംബറന്‍സില്‍ വച്ച് മെഴുകുതിരികള്‍ തെളിയിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അറുനൂറിലധികം പേരാണ് ഇവിടെ ഒത്തുകൂടി പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു മരിച്ചവര്‍ക്ക് പ്രണാമം അര്‍പ്പിച്ചത്. ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് സുഖ് വീന്ദര്‍ സിങ് ആദ്യ മെഴുകുതിരി തെളിയിച്ചു. ഭീകരാക്രമാങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തോടുള്ള കടമയും വൈകാരികതയും പ്രകടിപ്പിച്ച് രൂപേഷ് പണിക്കര്‍ (Core Committee Member OFBJP Ireland) ശശാങ്ക് എന്നിവര്‍ പ്രസംഗിച്ചു. … Read more

അയര്‍ലണ്ടിലെ താപനില റെക്കോര്‍ഡിലേക്ക്… ഫെബ്രുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ചൂടേറിയ ദിനം

ഡബ്ലിന്‍: ഫെബ്രുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ചൂടേറിയ ദിനങ്ങളാണ് ഈ ആഴ്ചയില്‍ അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഓരോ ദിവസം കഴിയുന്തോറും താപനിലയില്‍ ഉയര്‍ച്ച ഉണ്ടാകുന്നത്. ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ വാരാന്ത്യത്തിനാണ് അയര്‍ലണ്ട് സാക്ഷ്യം വഹിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത വാരവും താപനില ഉയര്‍ന്നു തന്നെ തുടരും. ഇന്ന് പല ഭാഗങ്ങളിലും 17 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. … Read more

ബ്ലൂ വെയില്‍ ഗെയിമിനുശേഷം കുട്ടികളില്‍ ഭീതിയുണര്‍ത്തി മോമോ ചലഞ്ച് ഗെയിം; മരണക്കളിക്കെതിരെ മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ

അയര്‍ലണ്ടിലും ഇന്ത്യയിലുമടക്കം ലോകമെങ്ങുമായി നൂറുകണക്കിന് കുട്ടികളുടെ ജീവനെടുത്ത ബ്ലൂ വെയില്‍ ചലഞ്ച് സൂയിസൈഡ് ഗെയിമിനുശേഷം ഇപ്പോള്‍ കുട്ടികളുടെ ജീവന് ഭീഷണിയുയര്‍ത്തി ഇന്റര്‍നെറ്റില്‍ പരക്കുന്ന മോമൊ ചലഞ്ച് ഗെയിമിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗാര്‍ഡ അധികൃതര്‍. യുകെയിലെ ഏഴുവയസ്സുകാരനായ ഒരു കുട്ടി സ്‌കൂളിലെ സുഹൃത്തുക്കളോട് പാവപോലെയുള്ള ഭീകര ജീവികള്‍ രാത്രി കൊല്ലുവാന്‍ വരും എന്നു പറഞ്ഞതോടെയാണ് ഈ വിവരം പുറത്തുവന്നത്. അയര്‍ലണ്ടിലെ പ്രമുഖ നഗരങ്ങളിലെ വീടുകളിലുള്ള കുട്ടികളും ഈ ഗെയിം കളിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതേക്കുറിച്ച് കുട്ടികളില്‍ നിന്ന് … Read more

കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 2 ശനിയാഴ്ച ബാലിമണില്‍ ഉള്ള പോപ്പിന്‍ട്രി സ്‌പോര്‍ട്‌സ് സെന്ററില്‍

കേരള ബാഡ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷവും പ്രൗഢ ഗംഭീരമായി നടത്തപ്പെടുന്നു. ഈ വരുന്ന മാര്‍ച്ച് മാസം 2-ാം തിയതി ശനിയാഴ്ച 10 മണി മുതല്‍ 4 മണിവരെ ബാലിമണില്‍ ഉള്ള പോപ്പിന്‍ട്രി സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. KBC സംഘടിപ്പിക്കുന്ന ഈ ഐറിഷ് ലീഗ് ടൂര്ണമെന്റിലേക്ക് പങ്കെടുക്കുവാന്‍ താല്പര്യപ്പവടുന്നവര്‍ എത്രയും വേഗം തങ്ങളുടെ പേരുകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ഫോണ്‍ വിളിച്ച് രജിസ്റ്റര്‍ … Read more