വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധനയില്‍ അപാകത; രോഗമില്ലെന്ന് കണ്ടെത്തിയവരില്‍ പലരും ഇന്ന് രോഗികള്‍

ഡബ്ലിന്‍: ഗര്‍ഭാശയമുഖ ക്യാന്‍സറുമായി ബന്ധപ്പെട്ട പരിശോധനയില്‍ അപാകത കണ്ടെത്തി. ക്യാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയരായ ഇരുനൂറിലധികം സ്ത്രീകളില്‍ പിന്നീട് രോഗബാധ കണ്ടെത്തിയതോടെയാണ് പരിശോധനയില്‍ പിശക് ഉണ്ടെന്ന് തെളിഞ്ഞത്. നാഷണല്‍ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് Smear Test-നു വിധേയരായവര്‍ക്കാണ് ദുരനുഭവമുണ്ടായത്. പരിശോധയില്‍ 30 ശതമാനം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ 4 വര്‍ഷങ്ങള്‍ക്കിടയില്‍ ഇവരില്‍ പലരും ചികിത്സയിലാവുകയായിരുന്നു. ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന റെസ്റ്റാന്‍ Smear Test. ഇതിലൂടെ ഗര്‍ഭാശയ കോശങ്ങളില്‍ … Read more

ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; കഴുത്തിലെ അസ്ഥിയില്‍ പൊട്ടല്‍

കോവളത്തിനടുത്ത് ചെന്തിലക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിത ലിഗ സ്‌ക്രോമേന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പായി. ഇന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായതോടെയാണ് മരണത്തിന്റെ കാരണം വ്യക്തമായത്. വിദഗ്ദ സംഘം തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിട്ട് പൊലീസിന് കൈമാറും. ബലപ്രയോഗത്തിനിടെയാണ് മരണമെന്ന് നേരത്തെ ഫോറന്‍സിക് പരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ലിഗയുടെ കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലും കണ്ടെത്തി. ഇതാണ് മരണകാരണമായിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയിലുള്ള സാഹചര്യത്തിലാണ് പ്രാഥമിക നിഗമനങ്ങള്‍ ഇന്ന് … Read more

ലിമറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വലിയപെരുന്നാള്‍ മെയ് 5 ശനിയാഴ്ച

ലിമെറിക്ക്: സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ മധ്യസ്ഥനായ വി. ഗീവര്‍ഗീസ് സഹദായുടെ 1714)മത് ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ശനിയാഴ്ച ഇടവക മെത്രാപ്പോലിത്ത അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആചരിക്കും. രാവിലെ 9ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വി. കുര്‍ബാനയും നടത്തപ്പെടും. മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും. അത്ഭുത സഹദായും സഭയുടെ വലിയ രക്തസാക്ഷിയുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള അയര്‍ലണ്ടിലെ പ്രഥമ ദേവാലയമാണ് ലിമറിക്കിലെ ഓര്‍ത്തഡോക്‌സ് ഇടവക. … Read more

ലിഗയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്: സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മുടിയിഴകള്‍ കസ്റ്റഡിയില്‍ ഉള്ളവരുടേത്; ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിരുന്നതായി സൂചന

ഐറിഷ് യുവതി ലിഗ സ്‌ക്രൊമേനെയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണം കൊലപാതകം ആകാമെന്ന നിഗമനത്തെ ഉറപ്പിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്ന് ഇത് നല്‍കുന്ന സൂചന. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന നേരത്തെയുള്ള നിഗമനത്തെ സാധൂകരിക്കുന്നതാണ് ഈ വിവരം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ … Read more

മേയ് 27 ന് വാട്ടര്‍ഫോര്‍ഡില്‍ ‘ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള ‘

വാട്ടര്‍ ഫോഡ് ടൈഗര്‍സ് സംഘടിപ്പിക്കുന്ന ‘ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള ‘ മേയ് 27നു വാട്ടര്‍ഫോഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍ വെച്ച് നടത്തപെടും . ആസ്‌ട്രോ ടര്‍ഫിലാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിക്കുകയുണ്ടായി. അണ്ടര്‍ 30 ,30 പ്ലസ് എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് സെവന്‍സ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത് .അയര്‍ലണ്ട് മലയാളികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരുന്ന തരത്തില്‍ തന്നെയാണ് സംഘാടകര്‍ ഈ മേള ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടെണ്ടതാണെന്ന് സംഘാടകര്‍ … Read more

യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടും; രാജ്യത്തെ വാഹന ഉപഭോക്താക്കളെ വിലക്കയറ്റം രൂക്ഷമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ ഇന്ധനവിലയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവുണ്ടായതായി പഠനം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കൂടിയ ഇന്ധന വിലയുള്ള രാജ്യങ്ങളില്‍ അയര്‍ലണ്ട് മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ വര്‍ദ്ധനവ് വാഹന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ധനവിലക്കയറ്റത്തിന് അനുസരിച്ച് വിപണിയിലും മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. യുറോപ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില നിലവാരപ്പട്ടികയില്‍ അയര്‍ലണ്ട് 10-ാം സ്ഥാനത്താണ്. ഡീസലിന്റെ കാര്യത്തില്‍ 29 അംഗ പട്ടികയില്‍ 11-ാം സ്ഥാനത്താണ് അയര്‍ലണ്ട്. വിലക്കയറ്റം ഗതാഗതമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ക്രൂഡ് ഓയിലിന് കഴിഞ്ഞ മൂന്നര … Read more

സോഫ്റ്റ് വെയര്‍ രംഗത്ത് തൊഴിലവസരങ്ങളുമായി New Relic.

ഡബ്ലിന്‍: ഡബ്ലിനില്‍ 200-ല്‍ അധികം തൊഴില്‍ വാഗ്ദാനവുമായി യു.എസ് സോഫ്റ്റ് വെയര്‍ കമ്പനി New Relic ചുവടുറപ്പിക്കുന്നു. 2014 മുതല്‍ ഡബ്ലിനില്‍ ഓഫീസുകള്‍ തുറന്ന New Relic-ന്റെ യൂറോപ്പിലെ ആസ്ഥാന കേന്ദ്രമായി ഡബ്ലിന്‍ മാറും. വരും വര്‍ഷങ്ങളില്‍ 500-ഓളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സെയില്‍സ്, മാര്‍ക്കറ്റിങ് രംഗത്താണ് അവസരങ്ങള്‍ ഒരുങ്ങുന്നത്. ക്ലൗഡ്-ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷനിലേക്ക് ചുവടുവെയ്ക്കുന്ന New Relic-ല്‍ ജോലി ലഭിക്കുന്നവര്‍ക്ക് കരിയറിലെ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമോ, ഡിപ്ലോമയോ നേടിയവര്‍ക്ക് … Read more

Grayhound ബിന്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ചു.

ഡബ്ലിന്‍: അവശിഷ്ട ശേഖരണ കമ്പനിയായ Grayhound റീസൈക്ലിങ് ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ചു. പാണ്ഡ, സിറ്റി ബിന്‍ തുടങ്ങിയ വെയ്സ്റ്റ് കമ്പനികള്‍ ഗ്രീന്‍ ബിന്‍ ചാര്‍ജ്ജുകള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് Greyhound-ഉം ബിന്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കുന്നത്. റീസൈക്ലിങ് ചാര്‍ജ്ജുകള്‍ വര്‍ധിച്ചതോടെ ബിന്‍ ചാര്‍ജ്ജുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതമാവുകയായിരുന്നുവെന്ന് കമ്പനി അറിയിച്ചു. കിലോ വെയ്സ്റ്റിന് 15 സെന്റ് നിരക്കിലാണ് ചാര്‍ജ്ജ് വര്‍ദ്ധനവ്. രാജ്യവ്യാപകമായി ഒന്നര ലക്ഷത്തോളം ഉപഭോക്താക്കളെ ചാര്‍ജ്ജ് വര്‍ദ്ധനവ് നേരിട്ട് ബാധിക്കും. അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വെയ്സ്റ്റ് വാങ്ങുന്നത് ചൈന … Read more

മഴയും-വെയിലും ഇടകലര്‍ന്ന കാലാവസ്ഥ തുടരും

ഡബ്ലിന്‍: രാജ്യത്ത് മഴയും വെയിലും ഇടകലര്‍ന്ന സമ്മിശ്ര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ച 9 ഡിഗ്രി മുതല്‍ 12 ഡിഗ്രി വരെ ഉയര്‍ന്ന താപനില താഴ്ന്ന് 4 ഡിഗ്രിയിലേക്ക് എത്തും. മഴക്കൊപ്പം മൂടല്‍മഞ്ഞും അടുത്ത ആഴ്ചകളില്‍ ശക്തമായേക്കും. ലിന്‍സ്റ്ററിലും, മണ്‍സ്റ്ററിലും ഇന്ന് മഴ ശക്തമായിരുന്നു. വടക്ക്-പടിഞ്ഞാറ് ഭാഗം കേന്ദ്രീകരിച്ച് മഴയുടെ തോത് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വരുന്ന ആഴ്ചകളിലും സമ്മിശ്ര കാലാവസ്ഥയായിരിക്കും അയര്‍ലണ്ടില്‍ അനുഭവപ്പെടുക. … Read more

ഇ കോളി കണ്ടെത്തി; Camembert Cheese തിരിച്ചു വിളിക്കുന്നു.

ഡബ്ലിന്‍: Camembert Cheese-ല്‍ മാരകമായ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. Avoca സ്റ്റോര്‍ വഴി വിതരണം ചെയ്യുന്ന ചീസ് തിരിച്ചുവിളിക്കാനുള്ള നോട്ടീസ് നല്‍കിയതായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. 2018 മേയ് 2-ആം തീയതി വരെ കാലാവധിയുള്ള 260218DSO ബാച്ച് ഉത്പന്നമാണ് തിരിച്ചെടുക്കുക. ഇത് കൈവശമുള്ള ഉപഭോക്താക്കള്‍ ഒരു കാരണവശാലും ഉത്പന്നം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. വിസര്‍ജ്യങ്ങളില്‍ വളരുന്ന ഇ കോളി മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത് ഏറെ അപകടകരമാണ്. ഉത്പന്നം Avoca സ്റ്റോറില്‍ തിരിച്ചെത്തിക്കണമെന്നും … Read more