WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ; മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകന്‍ മഞ്ഞിന്റെ നാട്ടിലേക്ക്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). 80 കളിലെ നായക/താര പരിവേഷത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കര്‍ മഞ്ഞിന്റെ നാട്ടിലെ ആഘോഷരാവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് … Read more

ഓണ്‍ലൈനിലൂടെ ഇസ്ലാമിക തീവ്രവാദ പ്രചാരണത്തിന് കനത്ത തിരിച്ചടി നല്‍കി യൂറോപോള്‍

  ഡബ്ലിന്‍: ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് ശക്തമായ തടസ്സം സൃഷ്ടിച്ചുകൊണ്ട് യൂറോപോളിന്റെ ഇടപെടല്‍. രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ 45000 തീവ്ര സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടത് ഈ ഏജന്‍സിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. 2015 ല്‍ രൂപീകരിച്ച ഇന്റര്‍നെറ്റ് റഫറല്‍ യുണിറ്റ് യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഏജന്‍സികളില്‍ ഒന്നാണ്. ഓണ്‍ലൈന്‍ വഴി ഭീകരവാദ സന്ദേശങ്ങളും, വീഡിയോകളും അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷണം നടത്തുന്ന ഏജന്‍സിയാണ് യൂറോപോള്‍ അല്‍-ക്വായ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ തങ്കളുടെ … Read more

കൂള്‍മൈന്‍ ദര്‍ബാര്‍ റസ്റ്റോറന്റില്‍ ജനുവരി 2 വരെ ദോശ ഓഫര്‍

കൂള്‍മൈന്‍ Indutsrial Estate ല്‍ പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ റസ്റ്റോറന്റില്‍ ജനുവരി 2 വരെ ദോശ ഓഫര്‍. ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 11 വരെ ദര്‍ബാര്‍ റസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Darbar (Ambala) 8b Coolmine Indutsrial Estate Dublin 15 ഫോണ്‍ 016464464  

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ‘ കാന്റ്റിക്കിള്‍’ 2017 ഡിസംബര്‍ 30 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിമുതല്‍ കോര്‍ക്ക് G A A ഹാളില്‍ വച്ച് നടത്തപ്പെടുന്നു . ഇടവക വികാരി ഫാ. ജോബി സ്‌കറിയ പരിപാടി ഉല്‍ഘാടനം ചെയ്യുന്നതും തുടര്‍ന്ന് ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്കുന്നതുമായിരിക്കും . പള്ളിയുടെ ഭക്ത സംഘടനകളിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഉണ്ടായിരിക്കും . തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നോടെ … Read more

അതിശൈത്യത്തില്‍ അയര്‍ലണ്ടിലെ താപനില മൈനസ് ഡിഗ്രിയില്‍; കനത്ത മഞ്ഞ് വീഴ്ച തുടരുന്നു

ക്രിസ്മസിനോടടുപ്പിച്ച് അയര്‍ലണ്ടില്‍ രൂപപ്പെട്ട കനത്ത ഹിമപാതം ശക്തമാകുമെന്നും നിരവധി മീറ്റര്‍ മഞ്ഞ് ചിലയിടങ്ങളില്‍ വീണ് അത് പുതുവര്‍ഷം വരെ നിലനില്‍ക്കുമെന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് നിലവാരത്തിലേക്ക് താപനില താഴുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇതിനെ തുടര്‍ന്ന് റോഡിലൂടെയുള്ള യാത്രകള്‍ക്ക് വിവിധ തടസങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ട്രാന്‍സ്പോര്‍ട്ട് നെറ്റ് വര്‍ക്കുകളെയും ഇത് തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്നതാണ്. റെയില്‍വേ സര്‍വീസുകളിലും എയര്‍പോര്‍ട്ടുകളിലും ഇത് കടുത്ത രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇന്ന് താപനില മൈനസ് നാല് ഡ്രിഗ്രി സെല്‍ഷ്യസ് വരെ താഴാം. … Read more

സീറൊ മലബാര്‍ കാത്തലിക് കമ്യൂണിറ്റി, ബ്രേ ക്രിസ്തുമസ് ആഘോഷവും കുടുംബകൂട്ടായ്മ വാര്‍ഷികവും

ഡബ്ലിന്‍ സീറൊ മലബാര്‍ കാത്തലിക് ചര്‍ച് , ബ്രേ മാസ് സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും ഡിസംബര്‍ 27 ബുധനാഴ്ച ഉച്ച കഴിഞ്ഞു 2:30 തിനു ബ്രേ ഹോളി റിഡീമര്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു. 2:30 തിനു ആഘോഷമായ ക്രിസ്തുമസ് കുര്‍ബാന, തുടര്‍ന്നു പാരീഷ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഫാ. ജോസ് ഭരണികുളങ്ങര അദ്ധ്യക്ഷതവഹിക്കുന്നതും, ഹോളി റിഡീമര്‍ പാരിഷ് പ്രീസ്‌റ് ഫാ. ഡാന്‍ ന്യുഗെന്‍ ഉത്ഘാടനം ചെയ്യുന്നതുമാണു. സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലിനായി … Read more

ഈ വര്‍ഷം 7 ശതമാനത്തില്‍ കൂടുതല്‍ ഭവനരഹിതര്‍ക്ക് കൂടി സേവനം നല്‍കിയതായി ഫോക്കസ് അയര്‍ലന്‍ഡ്

ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം പേര്‍ക്ക് കൂടി തങ്ങളുടെ സേവനം ലഭ്യമാക്കിയെന്ന് ഫോക്കസ് അയര്‍ലന്‍ഡ്. അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി ഭവനരഹിത മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന സംഘടന ഈ വര്‍ഷം 14,500 പേര്‍ക്ക് സഹായഹസ്തം നീട്ടുകയായിരുന്നു. ഫോക്കസ്സിന്റെ കണക്കുകള്‍ പ്രകാരം 9000 പേര്‍ നിലവില്‍ ഭവന രഹിതരായി തുടരുകയാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കാനുള്ള തയ്യാറെടുപ്പിലേക്കാണ് ഫോക്കസ് അയര്‍ലന്‍ഡ് ഇപ്പോള്‍. ഭവനരഹിത രംഗത്ത് സന്നദ്ധ സംഘടനകള്‍ക്ക് ഒപ്പം സര്‍ക്കാര്‍ സേവങ്ങളും ക്രിയാത്മകമായി വിനിയോഗിച്ചാല്‍ രാജ്യം നേരിടുന്ന … Read more

മഴയെ വകവെയ്ക്കാതെ അയര്‍ലണ്ടില്‍ ക്രിസ്മസ് നീന്തലിന് എത്തിയത് ആയിരങ്ങള്‍

ഡബ്ലിന്‍: രാജ്യത്ത് ഒട്ടുമിക്ക കൗണ്ടികളിലും യെല്ലോ വെതര്‍ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ടിട്ടും ക്രിസ്മസ് നീന്തലിന് എത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. അയര്‍ലണ്ടിലെ പ്രധാന നീന്തല്‍ കേന്ദ്രങ്ങളില്‍ എത്തിയവര്‍ക്ക് മഴ ഒരു തടസ്സമായില്ല. എല്ലാ വര്‍ഷങ്ങളിലും നടക്കുന്ന ക്രിസ്മസ് നീന്തലിന് വര്‍ഷങ്ങളായി എത്തിച്ചേരുന്നവര്‍ ഈ വര്‍ഷവും പതിവ് തെറ്റിച്ചില്ല. പടിഞ്ഞാറന്‍ തീരത്ത് അപകട സാധ്യത കൂടിയ പ്രദേശങ്ങളില്‍ മാത്രമാണ് നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മറ്റു പ്രദേശങ്ങളില്‍ എല്ലാം തന്നെ വന്‍ ജനാവലിയാണ് ഈ ആഘോഷത്തിന് എത്തിയത്. ശക്തമായ മഴയും കാറ്റും … Read more

അമേരിക്കന്‍ കുടിയേറ്റനിയമങ്ങള്‍ കടുക്കും: ആശങ്ക വിട്ടൊഴിയാതെ ഐറിഷ് കുടിയേറ്റക്കാര്‍: അയര്‍ലണ്ടിന്റെ ഇസ്രായേല്‍ നിലപാട് തിരിച്ചടിയായേക്കുമെന്ന് രാഷട്രീയ നിരീക്ഷകര്‍

ഡബ്ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെമ്പിന്റെ കുടിയേറ്റ നിയമങ്ങള്‍ അയര്‍ലന്‍ഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് ആശങ്ക. വളരെ കാലം മുന്‍പ് അമേരിക്കയിലെത്തിയവരെ പ്രത്യേകിച്ച് ഐറിഷുകാരെ സംരക്ഷിക്കുന്ന നിലപാടില്‍ തുടര്‍ന്ന ട്രെമ്പ് മുസ്ലിം കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. ദീര്‍ഘകാലം അയര്‍ലണ്ടില്‍ താമസിക്കുന്നവര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കി അവര്‍ക്ക് അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന എല്ലാ അവകാശങ്ങളും നല്‍കിവരുന്ന രീതിക്ക് മാറ്റം വരുത്തുമെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കി ഈ തീരുമാനം അമേരിക്കയിലുള്ള ഒരു ലക്ഷത്തില്‍പരം ഐറിഷ് കുടിയേറ്റക്കാര്‍ക്ക് വെല്ലുവിളിയായേക്കും. കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച് … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (C.R.F) രാജ്യാന്തര സുവിശേഷം മഹായോഗം പവര്‍വിഷന്‍ ടിവിയില്‍ തത്സമയ സംപ്രേഷണം

  കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥന കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ഡിസംബര്‍ 31-ാം തിയതി വര്‍ഷാവസാന പ്രാര്‍ത്ഥനയോടും പുതുവത്സര സമര്‍പ്പണത്തോടും കൂടെ നടത്തപ്പെടുന്നു. ലോകത്തിന്റെ അഞ്ച് വന്‍കരകളിലായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 26-ാം തിയതി മുതല്‍ അവസാനത്തെ ഒരു മണിക്കൂര്‍ അയര്‍ലണ്ട് സമയം 3PM -4PM പവര്‍വിഷന്‍ ടെലിവിഷനില്‍ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നു. പവര്‍വിഷന്‍ ടിവി യുടൂബിലൂടെയോ www. powervision tv എന്ന വെബ്സൈറ്റിലൂടെയോ കാണാവുന്നതാണ്. കൂടാതെ … Read more