ജിഷ വധം: പ്രതിയെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ജിഷ വധക്കേസിലെ പ്രതി ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ കോടതി റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജയിലേക്ക് മാറ്റിയിരിക്കുകയാണ്. കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തത്. തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പെരിങ്ങളം മില്‍മ പ്ലാന്റില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: പെരിങ്ങളം മില്‍മ പ്ലാന്റില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 7.45 ഓടെയാണ് പ്ലാന്റില്‍ തീ പടര്‍ന്നത്. സര്‍വര്‍ റൂമില്‍ നിന്നുമാണ് ആദ്യം തീ ഉയര്‍ന്നത്. അഞ്ച് സര്‍വറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. വെള്ളിമാട്കുന്നില്‍ നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി 45 മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തീ ഉയര്‍ന്നത് സര്‍വര്‍ റൂമിലായതിനാല്‍ വെള്ളം ഉപയോഗിച്ചു തീ അണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് മാസ്‌ക് ധരിച്ച് ഉദ്യോഗസ്ഥര്‍ സര്‍വര്‍ റൂമില്‍ കടന്ന് ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ … Read more

ജിഷ വധം: പ്രതി അമിയൂര്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കി

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ പ്രതിയായ അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകുന്നേരം മുന്ന് മണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡി.ജി.പി എത്താന്‍ വൈകിയതോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുന്നത് വൈകിയത്. വൈകുന്നേരത്തോടെ പോലീസ് ക്ലബ്ബില്‍ എത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതിയെ മുക്കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. മുഖം ഹെല്‍മറ്റ് … Read more

ജിഷ വധം: പ്രതിയുമായി പോലീസ് കോടതിയിലേയ്ക്ക് പുറപ്പെട്ടു

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമുമായി പോലീസ് സംഘം കോടതിയിലേയ്ക്ക് പുറപ്പെട്ടു. അല്‍പസമയത്തിനകം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. നേരത്തെ ഇയാളെ ആലുവ പോലീസ് ക്ലബ്ബില്‍ ഡിജിപി ലോക്നാഥ് ബെഹ്റ വിശദമായി ചോദ്യം ചെയ്തിരുന്നു.

രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനാകും

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് ഈ തീരുമാനം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയര്‍മാനാവുക. എന്നാല്‍ ഇത്തവണ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താനാണ് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ താന്‍ തന്നെയാകും ചെയര്‍മാന്‍ സ്ഥാനം വഹിക്കുക -ചെന്നിത്തല വ്യക്തമാക്കി.

ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും ജോസഫ്

തിരുവനന്തപുരം: വിജിലന്‍സ് കോടതി ഉത്തരവിനോട് സഹകരിക്കുമെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.സി. ജോസഫ്. തനിക്കെതിരേയുള്ള പരാതി ബോധപൂര്‍വം കെട്ടിച്ചമച്ചതാണ്. ആരോപണത്തില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണ്- കെ.സി. ജോസഫ് പറഞ്ഞു. നേരത്തെ, കെ.സി. ജോസഫിനെതിരേ ദ്രുതപരിശോധന നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇരിട്ടി സ്വദേശി ഷാജിയാണ് പരാതി നല്‍കിയത്. കോഴിക്കോട് വിജിലന്‍സിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംഎല്‍എയുടെ സ്വത്ത് ക്രമാതീതമായി … Read more

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് തൊഴില്‍ മന്ത്രി

തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് തൊഴില്‍ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍. ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും ഇതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അധ്യസംസ്ഥാന തൊഴിലാളിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ പിടിയിലായ അസം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിജയകരമായ വിചാരണയാണ് ലക്ഷ്യമിടുന്നതെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും മറ്റ് തുടര്‍ നടപടികളും ഉള്ളതിനാല്‍ … Read more

കേരളത്തെ പിടിച്ചുകുലുക്കിയ ജിഷ വധക്കേസ്

???????? 29 ?? ????? ??????????? ????????? ??????????? ??????????????? ??????????????? ????? ??????????????? ?????? ???????? ???? ????????????? ???? ??? ?????????? ????????????? ???????? ???????? ????????????????? ??? ???????????? ???????. 28 ?? ?????? ???????????????? ?????????????????????? ????? ?????????? ???????? ???????? ????????? ?????????????? ???????? ????????? ???????????? ???????? ??????????????. ???????????????? ?????????????? ??????? ????? ????????????? ????????????? ????????? ???????? ??????????????. ???????? ??????? ????????????????? ????????????? ?????????? … Read more

ജിഷ വധം: പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ചെരുപ്പ്

കൊച്ചി: ജിഷ കൊലക്കേസില്‍ പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത് പ്രതിയുടെ ചെരുപ്പ്. ജിഷയുടെ വീടിന് സമീപത്തുനിന്ന് രക്തം പുരണ്ട ചെരുപ്പ് ആദ്യ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇത് പ്രതി ധരിച്ചിരുന്ന ചെരുപ്പാണെന്ന് നിഗമനത്തിലായിരുന്നു സംഘം. തുടര്‍ന്ന് നാട്ടുകാരെ ചെരുപ്പ് കാണിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ചെരുപ്പില്‍ ജിഷയുടെ രക്തവും പുരണ്ടിരുന്നു. രണ്ടാം അന്വേഷണ സംഘം ചെരുപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്. പ്രതി വാങ്ങിയ ചെരുപ്പ് പെരുമ്പാവൂരിലെ കടയുടമ തിരിച്ചറിഞ്ഞതാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്. … Read more

ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ ഉള്‍ ഇസ്ലാം തന്നെ; ഡിഎന്‍എ ഫലം പുറത്തുവന്നു

കൊച്ചി: ജിഷ വധക്കേസില്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നു. പൊലീസ് കസ്റ്റഡിയിലുള്ള അസം സ്വദേശി അമിയുര്‍ ഉള്‍ ഇസ്ലാമിന്റേത് തന്നെയാണ് ഡിഎന്‍എ ഫലം എന്ന് വ്യക്തമായി. . ഇയാള്‍ ലൈംഗിക വൈകൃതമുള്ള ആളായിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് സൂചന. പ്രതി കൊലപാതകത്തിന് മുമ്പും ജിഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാലക്കാട്ട് നിന്നുമാണ് ഇയാളെ പിടികൂടിയത്. 23 വയസ് മാത്രമാണ് അമിയൂറിന്റെ പ്രായം. ജിഷയുടെ വീടിന് സമീപത്ത് നിന്ന് കിട്ടിയ ചെരുപ്പാണ് കേസില്‍ നിര്‍ണായകമായത്. … Read more