അയര്‍ലണ്ടില്‍ ആശുപത്രി ദുരിതം തീരുന്നില്ല: ചികിത്സക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ കടുത്ത നിരാശയിലേക്ക്

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധനവ്. നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് ഈ വര്‍ഷം ചികിത്സ ലഭിക്കാന്‍ കാത്തിരിപ്പ് നടത്തുന്നവര്‍ 6,85,000 ആയി ഉയര്‍ന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 6,78,800 ആളുകള്‍ വെയിറ്റിങ് ലിസ്റ്റില്‍ തുടര്‍ന്നപ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ 6000 ആളുകളുടെ വര്‍ദ്ധനവ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 27,600 പേര്‍ വയര്‍ സംബന്ധമായ ചികിത്സ നേടാന്‍ കാത്തിരിക്കുമ്പോള്‍ നേത്ര ചികിത്സാ രംഗത്തും വെയ്റ്റിങ് ലിസ്റ്റ് 30,000 എത്തി നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ … Read more

ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ബാങ്ക് ഓഫ് ഇര്‍ലണ്ടിന്റെ 6000-ല്‍ അധികം ഉപഭോക്താക്കള്‍ കൂടി കബളിപ്പിക്കപ്പെട്ടു.

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ 6000-ല്‍ പരം അകൗണ്ടുകള്‍ കൂടി ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. ബാങ്ക് ഓഫ് അയര്‍ലണ്ട് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് പലിശ അധികമായി ഈടാക്കപ്പെട്ട 30,000 അകൗണ്ടുകള്‍ അയര്‍ലണ്ടില്‍ കണ്ടെത്തിയതായി സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചിരുന്നു. ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കപ്പെട്ടവര്‍ക്ക് പണം റീഫണ്ടിങ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും ബാങ്ക് ഓഫ് അയര്‍ലണ്ട് സി.ഇ.ഒ ഫ്രാന്‍സാസ്‌ക മേക് ഡോണക് അറിയിച്ചു. ഇതിനോടകം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട … Read more

അപസ്മാര രോഗികള്‍ക്ക് ആശ്വസിക്കാം; അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം മന്ത്രിസഭയുടെ പരിഗണനയ്ക്ക്

  ചികിത്സാ രംഗത്ത് കഞ്ചാവ് നിയമ വിധേയമാക്കാന്‍ കഴിയുന്ന ബില്‍ മന്ത്രിസഭാ അടുത്ത ആഴ്ച പരിഗണിച്ചേക്കും. അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പതിനായിരക്കണക്കിന് രോഗികള്‍ക്ക് ആശ്വസിക്കാം. അര്‍ബുദം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ക്കും കടുത്ത വേദന അനുഭവിക്കുന്ന രോഗികള്‍ക്കും ആശ്വാസം നല്‍കാന്‍ കഞ്ചാവ് ചികിത്സയിലൂടെ കഴിയും. വിധിത അപസ്മാര രോഗങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന ഔഷധമായും ലോകത്ത് കഞ്ചാവ് ഉപയോഗിച്ച് വരുന്നുണ്ട്. അയര്‍ലന്റില്‍ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന പോരാട്ടത്തിന് തുടക്കം കുറിച്ചത് വേറാ … Read more

വിശ്വാസ് ഡബ്ലിള്‍ ഹോഴ്‌സ് ‘തൈക്കൂടം ബ്രിഡ്ജ് ടീം’ അയര്‍ലണ്ടില്‍ എത്തിത്തുടങ്ങി,

ഡബ്ലിന്‍:അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന തൈക്കൂടം ബ്രിഡ്ജ് നാളെ മുതല്‍ അയര്‍ലണ്ടില്‍.നാളെ ദ്രോഗഡയിലും,നവംബര്‍ 11 ന് ഡബ്ലിനിലും,12 ന് ലീമെറിക്കിലും നിറഞ്ഞ സദസുകളെ ആഹ്‌ളാദ ലഹരിയിലാഴ്ത്താനുള്ള മെഗാ മ്യൂസിക്ക് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.തൈക്കൂടത്തിന്റ സംഘാംഗങ്ങള്‍ ഇന്നലെ മുതല്‍ ഡബ്ലിനില്‍ എത്തി തുടങ്ങി.മുഴുവന്‍ ടീമംഗങ്ങളും ഇന്ന് വൈകിട്ടോടെ ഡബ്ലിനില്‍ എത്തും.ഇന്നലെ ഡബ്ലിനില്‍ എത്തിയ തൈക്കൂടത്തിന്റെ സ്ഥാപക പ്രതിഭകളില്‍ പ്രമുഖനായ പീതാംബരന് ,മുഖ്യസംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ചു. യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ നിറഞ്ഞ സദസുകളെ സാക്ഷി നിര്‍ത്തി പരിപാടികള്‍ അവതരിപ്പിച്ച … Read more

വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ : ലിമറിക്കിന് വാട്ടര്‍ഫോര്‍ഡില്‍ നിന്നും ബസ് സര്‍വ്വീസ്

നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 4:30 ന് ലിമറിക് Universtiy Concert Hall ല്‍ പെരുമഴയായി പെയ്തിറങ്ങുന്ന പ്രശസ്ത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത നിശക്ക് വാര്‍ട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പങ്കെടുക്കുന്നവര്‍ക്കായി ബസ് സര്‍വ്വീസ് ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ സേവനം ആവശ്യമുള്ളവര്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനുമായി ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് … Read more

വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ : ഡബ്ലിനില്‍ ഏതാനും ടിക്കറ്റുകള്‍ മാത്രം ലഭ്യം

നവംബര്‍ 11 ശനിയാഴ്ച വൈകുന്നേരം 4:30 ന് ഡബ്ലിന്‍ ഡി.സി.യു ഹെലിക്‌സില്‍ പെരുമഴയായി പെയ്തിറങ്ങുന്ന പ്രശസ്ത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത നിശക്ക് ഏതാനും ടിക്കറ്റുകള്‍ കൂടിയേ ലഭ്യമുള്ളുവെന്ന് സംഘാടകര്‍ അറിയിച്ചു. വി.ഐ.പി കാറ്റഗറിയില്‍ ഏതാനും ടിക്കറ്റുകളും, ഗ്രൗണ്ട് കാറ്റഗറിയില്‍ 100 ല്‍ താഴെ ടിക്കറ്റുകളും മാത്രമേ ലഭ്യമുള്ളുവെങ്കിലും ബാല്‍ക്കണിയില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ് … Read more

IFC വോയ്‌സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ടില്‍ ഗ്രേസ് മരിയ ജോസ്, എവ്‌ലിന്‍ വിന്‍സെന്റ് ജേതാക്കള്‍

ഡബ്ലിന്‍ :ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബ് കലാസന്ധ്യ സീസണ്‍ 3 യോടനുമബന്ധിച്ച് നടത്തിയ IFC വോയ്‌സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ടില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഗ്രേസ് മരിയ ജോസും സീനിയര്‍ വിഭാഗത്തില്‍ എവ്‌ലിന്‍ വിന്‍സെന്റും ജേതാക്കളായി. പ്രമുഖ ഗായകന്‍ ജി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍പ്ലാസയിലാണ് മത്സരത്തിന്റെ ഓഡിഷന്‍ നടത്തിയത്. ഓഡിഷനില്‍ നിന്നും ഇരു വിഭാഗത്തിലുമായി 3 പേരെ വീതം തിരഞ്ഞെടുക്കുകയും ഗ്രാന്‍ഡ് ഫൈനല്‍ കലാസന്ധ്യ ദിനത്തിലുമാണ് നടത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ വിജയിയായ ഗ്രേസ് മരിയ ജോസ് … Read more

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റെയില്‍വേ സമരം ഇന്ന് രണ്ടാം ഘട്ടത്തിലേക്ക്

  നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്റെ റെയില്‍വേ പണിമുടക്ക് ഇന്ന് വീണ്ടും പുനരാരംഭിക്കും. ഓരോ ആഴ്ച ഇടവിട്ട് നടത്തുന്ന സമരം ഡിസംബര്‍ വരെ തുടര്‍ച്ചയായി നടക്കുമെന്ന് NBRU വ്യക്തമാക്കി. റെയില്‍വേയും റെയില്‍ യൂണിയനുകളും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂണിയന്‍ ഭീക്ഷണി മുഴക്കി. സംഭവത്തില്‍ ഇടപെട്ട ലേബര്‍ കമ്മീഷന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചെങ്കിലും ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള നിരക്ക് നല്‍കാന്‍ തയ്യാറല്ലെന്ന് റെയില്‍വേ അറിയിക്കുകയായിരുന്നു. ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് നിക്ഷ്പക്ഷമായ … Read more

ഡബ്ലിന്‍ മേയറെ തിരഞ്ഞെടുക്കാന്‍ ഡബ്‌ളിനിലെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന ബില്‍ ഉടന്‍

ഡബ്ലിന്‍: ഡബ്ലിന്‍ മേയറെ നേരിട്ട് ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ബില്‍ ഉടന്‍ പാസായെക്കും. ബില്ലിനെ പിന്താങ്ങുമെന്ന് ഫിയനഫോള്‍, ലേബര്‍, ഗ്രീന്‍ പാര്‍ട്ടികള്‍ അറിയിച്ചു. നിലവില്‍ ഡബ്ലിനില്‍ കൗണ്‍സിലര്‍മാരാണ് ഡബ്ലിന്‍ മേയറെ തിരഞ്ഞെടുക്കുന്നത്. ഡബ്ലിന്‍ സിറ്റി, സൗത്ത് ഡബ്ലിന്‍, ഫിന്‍ഗാല്‍, ഡൗണ്‍ ലോഗയ്ര്‍, റാത്ത് ഡൗണ്‍ കൗണ്ടികള്‍ തിരഞ്ഞെടുക്കുന്ന കൗണ്‍സിലര്‍മാര്‍ അവരുടെ ചെയര്‍ പേഴ്‌സണെ തിരഞ്ഞെടുക്കുകയും ചെയര്‍ പേഴ്‌സണെ ഡബ്ലിന്‍ മേയര്‍ ആയി അലങ്കരിക്കുകയുമാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തമായി ഡബ്ലിന്‍ നഗരത്തിലെ ജനങ്ങള്‍ നേരിട്ട് ജനങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയാണ് … Read more

ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റ് വിസ അനുവദിക്കാന്‍ ഒരുങ്ങി കാനഡ

  കാനഡയിലേയ്ക്ക് നീങ്ങാന്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത. ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ വിതരണം ചെയ്യാനാണ് കനേഡിയന്‍ ഇമിഗ്രെഷന്റെ സര്‍വീസിന്റെ തീരുമാനം. 2018ല്‍ കുടിയേറ്റക്കാരുടെ ആകെ എണ്ണം 300,000ത്തില്‍ നിന്നും 310,000 ആക്കുന്നതിനും അതിനടുത്ത വര്‍ഷം 330,000, 2020ല്‍ 340,000 എന്നിങ്ങനെ ഉയര്‍ത്താനുമാണ് തീരുമാനം. 18 നും 35 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. കാനഡയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര കോ-ഓപ്ട് വിസകളും അനുവദിച്ചിട്ടുണ്ട്. … Read more