മോദിക്ക് വിമര്‍ശനവുമായി രാഹുല്‍.. 56 ഇഞ്ച് നെഞ്ചളവ് 5.6 ആയി ചുരുങ്ങിയെന്ന് പരിഹാസം

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയും കടന്നക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജസ്ഥാനില്‍ പദയാത്രയില്‍ പങ്കെടുത്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. രാജസ്ഥാന്‍ ഭരിക്കുന്നത് വസുന്ധര രാജെയല്ല, ലളിത് മോദി സര്‍ക്കാരാണ് ഇവിടെയുള്ളത്. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ ലണ്ടനിലാണ്. അവര്‍ ബട്ടണ്‍ അമര്‍ത്തുന്നതനുസരിച്ചാണ് മുഖ്യമന്ത്രി തുള്ളുന്നത്. അവര്‍ ഈ നാടിന്റെ നിയമം ലംഘിച്ച് രാജ്യം തേടുന്ന ഒരു കുറ്റവാളിയെ സംരക്ഷിക്കുകയാണ്. കര്‍ഷകരുടെ ഭൂമി ചിലര്‍ തട്ടിയെടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി. … Read more

യുഎസിലെ രണ്ട് സൈനിക ഓഫീസുകളിലുണ്ടായ വെടിവയ്പില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടു

ടെന്നസ്സി: യു.എസിലെ ടെന്നസ്സി ചട്ടനൂഗയില്‍ രണ്ട് സൈനിക ഓഫീസുകളിലുണ്ടായ വെടിവയ്പില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുഹമ്മദ് യൂസഫ് അബ്ദുള്ളസീസ് (24) എന്നയാളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുവൈറ്റ് വംശജനായ അമേരിക്കന്‍ പൗരനാണിയാള്‍. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. ഭീകരവാദ സ്വഭാവമുള്ളതാണ് ആക്രമണമെന്നും എഫ്.ബി.ഐ ചൂണ്ടിക്കാട്ടി. വെടിവയ്പില്‍ ഒരു പോലീസുകാരനും നാവികനുമടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പ്രദേശിക സമയം രാവിലെ 10.45 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നിലുള്ള കാരണം … Read more

ഇടത്തരം വരുമാനക്കാര്‍ക്കും താഴ്ന്നവരുമാനക്കാര്‍ക്കും നികുതി ഇളവ് പ്രതീക്ഷിക്കാമെന്ന് ഹൗളിന്‍

ഡബ്ലിന്‍: ഇടത്തരം വരുമാനക്കാര്‍ക്കും,താഴ്ന്ന വരുമാനക്കാര്‍ക്കും വരുന്ന ബഡ്ജറ്റില്‍ നികുതി ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍. സ്പ്രിങ് എക്കണോമിക്സ് സ്റ്റേറ്റ്മെന്‍റില്‍ സര്‍ക്കാര്‍ €1.2-€1.5 ബില്യണ്‍ ഇടയിലുള്ള ബഡ്ജറ്റ് ചെലവുകളാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന തോതിലുള്ള നികുതി ഉള്ളതായി മനസിലാക്കുന്നുണ്ടെന്ന് ഹൗളിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത് തന്നെ പ്രത്യേക സമൂഹങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിട്ട് അനുഭവിക്കുന്നത് മാറ്റേണ്ടതുണ്ട്. സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നത് മുന്‍ ബഡ്ജറ്റ് തെറ്റുകള്‍ആവര്‍ത്തിക്കാതിരിക്കാനും സാമൂഹികവും എല്ലാവരെയും … Read more

സഞ്ചു ഇന്ത്യന്‍ കുപ്പായമണിയുന്നത് കാണാന്‍ മലയാളികള്‍ കാത്തിരിക്കുന്നു

ഹരാരെ : മലയാളികളുടെ സ്വന്തം സഞ്ചു വി സാംസണ്‍ സിംബാവെയ്‌ക്കെതിരെ ഇന്നു നടക്കുന്ന ആദ്യ 20-20 മത്സരത്തില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. സിംബാവെയ്‌ക്കെതിരായ് ഏകദിന പരമ്പര ഇന്ത്യ നേരത്തേ തൂത്തുവാരി മേധാവിത്വം ഉറപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ അമ്പാട്ടി റായിഡുവിനു പരിക്കു പറ്റിയത്. മത്സരത്തില്‍ നിന്നും പിന്‍മാറി വ്ിശ്രമിച്ചുകൊള്ളാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് നറുക്കു വീണത് മലയാളികളുടെ സ്വന്തം സഞ്ചു സാംസണായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും … Read more

സ്മിത്തിനും റോജേഴ്‌സിനും സെഞ്ചുറി; ഓസീസ് ശക്തമായ നിലയില്‍

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസീസിനു ഗംഭീര തുടക്കം. ആദ്യദിനം ക്രിസ് റോജേഴ്‌സിന്റെയും (158) സ്റ്റീവന്‍ സ്മിത്തിന്റെയും (129) സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റിന് 337 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറുടെ (38) വിക്കറ്റ് മാത്രമാണ് ആദ്യദിനം കങ്കാരുക്കള്‍ക്കു നഷ്ടമായത്. മോയിന്‍ അലിക്കാണ് വിക്കറ്റ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍നിന്നു രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് കളത്തിലിറങ്ങിയത്. ഫോമിലല്ലാത്ത ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണും വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനും ടീമിനു പുറത്തായി. … Read more

ഐഎസ് ബന്ധം:ഡബ്ലിനില്‍ ഗാര്‍ഡ ആന്റി ടെറര്‍ യൂണിറ്റ് ഒരാളെ അറസ്റ്റ് ചെയ്തു

  ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് ഐഎസ് തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ ഗാര്‍ഡ ആന്റി ടെറര്‍ യൂണിറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അയര്‍ലന്‍ഡില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോയ ഇയാള്‍ ഗാര്‍ഡയുടെ നിരീക്ഷണത്തിലായിരുന്നു. തുര്‍ക്കിയിലേക്ക് പോയ ഇയാളെ ഇസ്താംബുളിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് അധികൃതര്‍ അയര്‍ലന്‍ഡിലേക്ക് തിരികെയയ്ക്കുകയായിരുന്നു. സിറിയയില്‍ നടക്കുന്ന ഐഎസ് പോരാട്ടത്തില്‍ പങ്കെടുക്കാന്‍ യൂറോപ്പില്‍ നിന്നു പോകുന്ന ആയിരക്കണക്കിന് ഐഎസ് അനുഭാവികളടെയും അയര്‍ലന്‍ഡില്‍ നിന്നു പോകുന്ന ഡസണ്‍ കണക്കിന് ഐഎസ് അനുകൂലികളുടെയും സഞ്ചാരമാര്‍ഗമാണ് തുര്‍ക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ ഡബ്ലിനില്‍ … Read more

പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് തിരിച്ചടിയെന്ന് ഇന്ത്യ

ഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യ വ്യക്തമാക്കി. പ്രകോപനം തുടര്‍ന്നാല്‍ അത് നേരിടുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ട ആളില്ലാ വിമാനം ഇന്ത്യയുടേതല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പാകിസ്താന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തില്‍ പങ്കെടുത്തു. … Read more

ടെലികോംകമ്പനികള്‍ ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാര്‍,ലക്ഷ്യമിടുന്നത് സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗം

  ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉറപ്പാക്കണമെന്നു കേന്ദ്ര ടെലികോം മന്ത്രാലയം. നെറ്റ് ന്യൂട്രാലിറ്റി റദ്ദാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം തള്ളിക്കൊണ്ടാണു ടെലികോം മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. നിയമവിധേയമായി നെറ്റ് ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും രാജ്യത്ത് ഇന്റര്‍നെറ്റ് സൗജന്യമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തരുത്. സേവനദാതാക്കള്‍ക്കുള്ള ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സേവനം കവര്‍ന്നെടുക്കാനാണു ടെലികോം … Read more

ഡല്‍ഹിയില്‍ എഎപി സര്‍ക്കാരിനെതിരെ ബിജെപിക്കാരുടെ പ്രതിഷേധം..ലാത്തി ചാര്‍ജ്

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വാറ്റ് നികുതി വര്‍ധിപ്പിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ നടപടിക്കെതിരെ ബി.ജെ.പി പ്രതിഷേധം. പെട്രോളിന് 20% മുതല്‍ 25% വരെയും ഡിസലിന് 12.5% മുതല്‍ 16.6% വരെയുമാണ് വാറ്റ് നികുതി കൂട്ടിയത്. എണ്ണ കമ്പനികള്‍ ഇന്നലെ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചതിനു പിന്നാലെയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ വാറ്റ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 2.78 രൂപയും ഡീസല്‍ ലിറ്ററിന് 1.73 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ … Read more

സദാചാര പൊലീസ് , മാപ്പു പറഞ്ഞ് സിപിഎം നേതൃത്വം

തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം. സദാചാര പൊലീസുകാരായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായ സഹാചര്യത്തിലാണ് ഫെയ്‌സ് ബുക്കിലൂടെ ജില്ലാ സെക്രട്ടറി കടകംപ്പള്ളി സുരേന്ദ്രന്‍ പരസ്യ ഖേദപ്രകടനം നടത്തിയത്. ഞായാറാഴ്ച ഉച്ചയ്ക്കാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനുമെതിരെ സദാചാര പൊലീസ് മോഡല്‍ ആക്രണം ഉണ്ടാകുന്നത്. മാധ്യമപ്രവര്‍ത്തകയുടെ അയല്‍വാസി നല്‍കിയ തെറ്റായ വിവരത്തെ തുടര്‍ന്നാണ് പൈപ്പിന്‍മൂട്ടിലെ വീടിനുള്ളില്‍ കയറിയ സിപിഎം … Read more