മിക്‌സഡ് ഡബിള്‍സ് , പേസ് ഹിംഗിസ് സഖ്യം കിരീടമണിഞ്ഞു

ലണ്ടന്‍: വിംബിള്‍ഡണില്‍ ‘ഇന്ത്യന്‍ ഗ്രാന്റ് സ്‌ളാം’. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സ്വിറ്റ്‌സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടമണിഞ്ഞു. അലക്‌സാണ്ടര്‍ പേയ തിമിയ ബാബോസ ആസ്ട്രിയന്‍ഹങ്കേറിയന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പുട്ടു പോലെ ജയിച്ചു കയറുകയായിരുന്നു പേസ് മാര്‍ട്ടിന സഖ്യം. പ്രതിയോഗികള്‍ക്ക് പ്രതീക്ഷയ്ക്കു പോലും വക നല്‍കാതെ വെറും നാല്‍പ്പതു മിനിറ്റില്‍ തീര്‍ത്തും ആധാകാരികമായ ജയമാണ് പേസും കൂട്ടുകാരി ഹിംഗിസും കൈവരിച്ചത്. സ്‌കോര്‍: 6-1,6-1. പേസ് തന്റെ പതിനാറാം ഗ്രാന്റ് സ്‌ളാം കിരീടമാണ് ഞായറാഴ്ച സ്വന്തമാക്കിയത്. … Read more

വ്യാപം കുംഭകോണത്തില്‍ അന്വേഷണം വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഝഹാന്‍ ഇടപെട്ടതിന് തെളിവ് പുറത്ത്

ഭോപ്പാല്‍: വ്യാപം കുംഭകോണത്തില്‍ അന്വേഷണം വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഝഹാന്‍ ഇടപെട്ടതിന് തെളിവ് പുറത്ത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വ്യാപം അഴിമതിയെക്കുറിച്ച് മൂന്ന് തവണ സംസ്ഥാന നിയമസഭയില്‍ ചോദ്യമുയര്‍ന്നിരുന്നു. അഴിമതി സംബന്ധിച്ച 17 കത്തുകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നതായും ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവയോടെല്ലാം ഒഴിഞ്ഞു മാറുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അഴിമതി സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2009ലാണ് ആദ്യമായി നിയമസഭയില്‍ വ്യാപം അഴിമതി സംബന്ധിച്ച് ചോദ്യം … Read more

ഐറീഷ് പാര്‍ലമെന്റ്‌ ആക്രമിക്കപ്പെട്ടേക്കാം, സുരക്ഷ വര്‍ധിപ്പിക്കാന്‍ ആലോചന

ഡബ്ലിന്‍: ലിന്‍സ്ററര്‍ ഹൗസിന് നേരെ ആക്രമണത്തിന് സാധ്യതയുള്ളതായി  ഗാര്‍ഡ വിലയിരുത്തല്‍. ഏകാകികളായ പ്രതിഷേധക്കാര്‍ ആക്രമണത്തിന് തുനിഞ്ഞേക്കാമെന്ന നിഗമനത്തില്‍ സുരക്ഷ ശക്തമാക്കുകയാണ് ഗാര്‍ഡ. കൂടുതല്‍ സിസിടിവി ക്യാമറകള്‍ പുറത്ത് സ്ഥാപിച്ച് കെട്ടിടപരിസരത്ത് ആരും ഒളിച്ചിരിക്കാതിരിക്കാനുള്ള നടപടി ആലോചിക്കുകയാണ് ഗാര്‍ഡ. കൂടാതെ വടക്കന്‍ അയര്‍ലന്‍ഡിലേക്ക് ഒരു വിഭാഗം സുരക്ഷാ ജീവനക്കാരെ പരിശീലനത്തിന് വിടാനും ഉദ്ദേശിക്കുന്നുണ്ട്. ഗാര്‍ഡ കമ്മീഷണര്‍ നോറിന്‍ ഒ സള്ളിവന്‍ പാര്‍ലമെന്‍റ് കമ്മിറ്റിക്ക് മുമ്പാകെ നേരത്തെ ഹാജരായിരുന്നു. ജലക്കരത്തിനെതിരായ പ്രതിഷേധം ടിഡിമാരെ തടഞ്ഞ് നിര്‍ത്തുന്നതിലേക്കും ലിന്‍സ്റ്റര്‍ ഹൗസില്‍ നിന്ന് … Read more

‘സാമൂഹ്യ പ്രവര്‍ത്തനം സമൂഹ നന്മയ്ക്ക് ‘ എന്ന മുദ്രാ വാക്യവുമായി സഖി ഒന്നാം വാര്‍ഷികത്തിലേക്ക്

2014 ല്‍ അയര്‍ലണ്ടില്‍ രൂപം കൊണ്ട സഖി വിവിധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ഒന്നാം വാര്‍ഷികത്തിലേക്ക്.കൃത്യമായ ഒരു വീക്ഷണത്തോടു കൂടി കാര്യങ്ങളെ സമീപിക്കുന്ന ഒരു സ്ത്രീ സംഘടനയാണ് സഖി. സാമൂഹ്യ പ്രവര്‍ത്തനം സമൂഹ നന്മയ്ക്ക് എന്ന മുദ്രാ വാക്യവുമായി തുടങ്ങിയ സഖിയുടെ ആദ്യ സംരംഭം HARROLD CROSS എന്ന പാലിയേറ്റീവ് കെയറിന്റെ ധനശേഖരണവുമായി ബന്ധപെട്ടു നടത്തിയ bewleys കോഫി മോര്‍ണിംഗ് ആയിരുന്നു ,വളരെ വിജയകരമായി നടത്തിയ ഈ ധനശേഖരണത്തിലൂടെ മാതൃക പരമായ ഒരു സംഘടന പ്രവര്‍ത്തനത്തിന് സഖി തുടക്കം … Read more

ദില്ലിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പിസ വിതരണക്കാരന്‍ അറസ്റ്റില്‍

  ദില്ലി: ഓര്‍ഡര്‍ ചെയ്ത പിസ ഡെലിവറി ചെയ്യാനെത്തിയ ആള്‍ വീട്ടിലെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. തെക്കന്‍ ദില്ലിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഡോമിനോ പിസയിലെ ജീവനക്കാരനായ അമിതിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ദില്ലിയിലെ ഒരു ഫ്‌ലാറ്റില്‍ പിസ ഡെലിവറി നടത്തിയശേഷം തിരിച്ചുവരുമ്പോള്‍ പ്രതി ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി വേദനകൊണ്ട് ഉറക്കെ കരഞ്ഞ് നിലവളിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. … Read more

പോളണ്ടില്‍ മയക്കുമരുന്നു കഴിച്ച് 150 പേര്‍ ആശുപത്രിയില്‍

വാര്‍സോ: പോളണ്ടില്‍ മയക്കുമരുന്നു കഴിച്ച 150 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ട്രോംഗ് മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്നാണ് ഇവര്‍ കഴിച്ചതെന്നു പോലീസ് അറിയിച്ചു. സ്‌ട്രോംഗ് മാന്‍ ഈ മാസം ആദ്യം മുതലാണു പോളണ്ടില്‍ നിരോധിച്ചത്. വ്യാഴാഴ്ച മുതല്‍ തന്നെ മയക്കുമരുന്നു കഴിച്ച നിരവധി പേര്‍ ആശുപത്രിയില്‍ എത്തിതുടങ്ങിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷം വരെ തടവ് കിട്ടാന്‍ സാധ്യതയുള്ള കുറ്റമാണു പോളണ്ടില്‍ മയക്കുമരുന്നു വില്‍പ്പനയും കടത്തും. -എജെ-

ഐസ്ആര്‍ഒയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

  കൊച്ചി: ഐസ്ആര്‍ഒയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്!തു. വാണിജ്യ വിഭാഗമായ ആന്ട്രിക്‌സിന്റെ സൈറ്റാണ് ഹാക്ക് ചെയ്!തത്. പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സൂചന.

കസ്റ്റഡി മരണം;സിബിയുടെ സംസ്‌കാരം തിങ്കളാഴ്ച,മരങ്ങാട്ടുപിള്ളിയില്‍ സംഘര്‍ഷം

കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സിബിയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സിബിയുടെ മൃതദേഹം മരങ്ങാട്ടുപിള്ളിയിലേക്ക് കൊണ്ടുപോയി. മരങ്ങാട്ടുപിള്ളി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിക്കാനിടയായത് തലയ്‌ക്കേറ്റ പരിക്കുമൂലമെന്ന് ഐജി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണം. സംഭവത്തില്‍ അന്വേഷണം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാനദണ്ഡങ്ങളനുസരിച്ചാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം … Read more

ഗ്രീസ്:രക്ഷാപദ്ധതിയില്‍ തീരുമാനമായില്ല,യൂറോ സോണ്‍ ഉച്ചകോടി റദ്ദാക്കി

  ?????????: ?????? ?????????? ?????????????????? ???????? ?????????? ???????? ???????? ?????????. ?????????? ??????????? ??????????????? ??????????????. ???????? ????????? ??????????????? ??????? ??????. ?????? ???????? ??????????? ??????????????? ?????????????? ???????????????? ???????? ???? ????? ??????????? ???? ????????????? ??????????????. ???????? ??????????? ??????????? ????????????? ?????????????????????? ??????????? ??????? ???????????? ????? ?????????????? ??????? ??????????????????????? ?????????????? ????? ????? ????????????????. ?????? ?????????? ????? ?????????????????? ????????? ???????????????????. ????? … Read more

മന്ത്രി ബഹുമാനം പോലീസ് കടമ: ഡിജിപി, പ്രോട്ടോക്കോള്‍ പ്രകാരം എഴുന്നേല്‍ക്കണ്ട: സിങ്ങ്, പരാതിയില്ല: ചെന്നിത്തല

  കൊച്ചി: ഋഷിരാജ് സിംഗിന്റെ പ്രവൃത്തി ബോധപൂര്‍വ്വമാണെങ്കില്‍ തെറ്റാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. പ്രോട്ടോകോള്‍ ഇതില്‍ പ്രശ്‌നമല്ല. മന്ത്രി വരുന്നത് ഋഷിരാജ് സിംഗ് കണ്ടില്ലായിരിക്കാം. മന്ത്രിയെ കാണുമ്പോള്‍ ഉപചാരമര്‍പ്പിക്കേണ്ടത് പൊലീസിന്റെ കടമയാണ്. ഇക്കാര്യത്തില്‍ ഋഷിരാജ് സിങിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തുവാന്‍ നിര്‍ദേശിക്കുമെന്നും ഡിജിപി പറഞ്ഞു. ഋഷിരാജ് സിങ് പ്രോട്ടോക്കോള്‍ ലംഘിച്ചോയെന്ന് ഡിജിപി പരിശോധിക്കട്ടേയെന്നും ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടന്ന വനിതാ പൊലീസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് … Read more