കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ സ്ഥലം വില്‍പനക്ക്

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് സമീപം ഇരിട്ടി-ഉളിക്കല്‍ റോഡ് സൈഡില്‍. ഹൗസ് പ്ലോട്ടുകള്‍ വില്‍പനക്ക്. പണി പൂര്‍ത്തിയായി വരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരത്തിലാണ് 3 ഹൗസ് പ്ലോട്ടുകളും. House plot, 16.75 cent land, Thanthode, near Reena Metals, Iritty-Ulikkal Route, Kannur Dist. 2.5 kilometers from Iritty Town. 20 kilometers from new Kannur International airport. House plot, 36.25 cents land, Pudussery, Iritty-Ulikkal … Read more

ഷെറിന്‍ മാത്യുവിന്റെ കൊലപാതകം, തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വേട്ടയാടുന്നതായി അമേരിക്കന്‍ മലയാളിയായ സിനി മാത്യുവും കുടുംബവും

  അമേരിക്കയില്‍ മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടി ഷെറിന്‍ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു മലയാളി യുവതിക്കും കുടുംബത്തിനും ഫേസ്ബുക്ക് വഴി വേട്ടയാടല്‍. ഷെറിന്‍ മാത്യു മരിച്ച ഉടന്‍ ഷെറിന്റെ മാതാപിതാക്കളേ ഫേസ്ബുക്കില്‍ തിരഞ്ഞവര്‍ ചെന്നത്തെയത് സിനി മാത്യു എന്ന പേരുള്ള ഫേസ്ബുക്ക് പേജിലായിരുന്നു. കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയുടെ പേരും സിനി,പിതാവിന്റെ പേര മാത്യു. ഫേസ്ബുക്ക് സേര്‍ച്ചില്‍ പരതി നോക്കുമ്പോള്‍ എല്ലാം ഒത്തു വന്നപ്പോള്‍ കുടുങ്ങിയത് ഈ സിനി മാത്യുവും കുടുംബവും. പിന്നെ വാടസപ്പ് വഴിയും, ഫേസ്ബുക്ക് വഴിയും … Read more

പുതുപുത്തന്‍ ഡിലീറ്റ് ഒപ്പ്ഷനുമായി വാട്സ്ആപ്പ്

  വാട്സ് ആപ്പ് ആന്‍ഡ്രോയിഡ്,ഐഒഎസ്, വിന്‍ഡോസ് സ്മാര്‍ട്ടഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി ഡിലീറ്റ് ഒപ്പ്ഷന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നാണ് ഈ അവസരത്തെ വിളിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥയിലുളള വാട്സആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയതാണ് ഈ ഒപ്പ്ഷന്‍. പുതിയ ഒപ്പ്ഷന്‍ ലഭിക്കണമെങ്കില്‍ നിലവില വാട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചതായി വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വെര്‍ഷനില്‍ എല്ലാതരം സന്ദേശങ്ങളും അയക്കാനുളള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ടെക്സ്റ്റ്, പിക്ചര്‍, GIFs, വീഡിയോസ് തുടങ്ങി പല … Read more

ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് സൂചന; സുരക്ഷ കര്‍ക്കശമാക്കി

  സിറിയയിലും ഇറാഖിലും ഐഎസ് പരാജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നുമുള്ള ജിഹാദികള്‍ യുദ്ധമേഖലകളില്‍ നിന്നും രാജ്യത്തിന്റെ വിവിധ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും 91 പേര്‍ ഐഎസില്‍ ചേര്‍ന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ 67 പേര്‍ വിശുദ്ധ യുദ്ധം ചെയ്യുന്നതിനായി സിറിയയിലേക്ക് കടന്നിട്ടുണ്ട്. 24ഓളം പേര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുദ്ധത്തില്‍ … Read more

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടു നല്‍കി; കുഞ്ഞ് ഷെറിന് നീതിലഭിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമാകുന്നു

  അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിന്റെ മൃതദേഹം ഡല്ലാസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ നിന്നും വിട്ടുെകാടുത്തു. എന്നാല്‍ ആര്‍ക്കാണ് മൃതദേഹം കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഷെറിന്‍ മാത്യുവിന് വേണ്ടി പ്രാര്‍ഥന നടത്തിയും ‘ലോകത്തിന്റെ മകളെ’ന്നും ‘നമ്മുടെ മകളെ’ന്നും ‘പ്രിന്‍സസ് ഷെറിന്‍’ എന്നുമുള്ള ഹാഷ്ടാഗുകളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു. അതിനിടെ, ഷെറിന്റെ മൃതദേഹം വിട്ടു നല്‍കണമെന്നും വിശ്വാസത്തിനതീതമായി സംസ്‌കാരം നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് റിച്ചാര്‍ഡ്‌സണിലെ താമസക്കാരനായ … Read more

ഫ്രാന്‍സിന് കൈകൊടുത്ത് ഇന്ത്യ ; സൈനിക സഹകരണം ശക്തമാക്കാന്‍ ഒരുങ്ങുന്നു

  സൈനിക സഹകരണം ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യയും ഫ്രാന്‍സും. കൂടുതല്‍ സംയുക്ത അഭ്യാസപ്രകടനങ്ങള്‍ നടത്താനും ഭീകരതക്കെതിരെ ഒന്നിച്ച് പോരാടാനും ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി. പ്രതിരോധമന്ത്രിമാരായ നിര്‍മ്മല സീതാരാമനും, ഫ്ളോറന്‍സ് പാര്‍ളിയും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ഫ്ളോറന്‍സിന്റെ സന്ദര്‍ശനം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി പറഞ്ഞു. 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് … Read more

ഗില്‍ബര്‍ട്ട് ഒടുവില്‍ താഴെയിറങ്ങി; മൂന്ന് വര്‍ഷത്തെ തെങ്ങിന് മുകളിലെ വാസത്തിന് ശേഷം

  ഊണും ഉറക്കവും താമസവുമെല്ലാം മുന്ന് വര്‍ഷമായി തെങ്ങിന് മുകളില്‍ തന്നെ. ഗില്‍ബര്‍ട്ട് സാഞ്ചേസ എന്നയാളാണ് തെങ്ങിന്റെ മുകളില്‍ ഇങ്ങനെ സ്ഥിര താമസമാക്കിയിരുന്നത്. ഒടുവില്‍ പ്രാദേശിക ഭരണകൂടത്തിന്റേയും നാട്ടുകാരുടെയും ഏറെ നാളത്തെ പ്രയത്‌നത്തിന് ശേഷം 60 അടി ഉയരമുള്ള തെങ്ങില്‍ നിന്ന് ഇയാളെ താഴെയിറക്കി. ഫിലിപ്പൈന്‍സിലെ അഗുസാനിലാണ് സംഭവം. യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ സാഹസികമായി ഇയാളെ നിലത്തിറക്കുകയായിരുന്നു.തുടര്‍ന്ന് ഇയാളെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്ങിന്റെ മുകളില്‍ ഒരു താല്‍ക്കാലിക മറയുണ്ടാക്കിയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഒന്നുരണ്ട് വസ്ത്രങ്ങളും താഴെ വരെയെത്തുന്ന … Read more

കെന്നഡിയുടെ മരണം; കൊലയാളി റഷ്യന്‍ എംബസി ഉദ്യോഗസ്ഥനുമായി സംസാരിച്ചതായി വെളിപ്പെടുത്തല്‍

  അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍.എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ ചുരുളുകള്‍ അഴിയുന്നു. കെന്നഡിക്കു നേരെ വെടിയുതിര്‍ത്ത ലീ ഹാര്‍വി ഓസ്വാള്‍ഡ് മെക്സിക്കോയിലെ റഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നെന്ന സംശയമാണ് പുറത്തുവിട്ട രേഖകളിലുള്ളത്. കെന്നഡി വധത്തില്‍ സംശയ നിഴലിലായിരുന്ന റഷ്യ, യുഎസ് മിസൈല്‍ ആക്രമണം നടത്തുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായും രേഖകളിലുണ്ട്. കെന്നഡി കൊല്ലപ്പെടുന്നതിന് 25 മിനിറ്റ് മുന്‍പ്, ബ്രിട്ടനിലെ കേംബ്രിജ് ന്യൂസ് പത്രത്തിന്റെ ഓഫിസിലേക്ക് ഒരു ഫോണ്‍ വിളിയെത്തിയെന്ന കാര്യവും വെളിപ്പെട്ടു. അമേരിക്കന്‍ എംബസിയിലേക്കു വിളിക്കൂ, നിങ്ങള്‍ക്കായി വലിയൊരു … Read more

അടുത്ത റിപ്പബ്‌ളിക് ദിനത്തില്‍ ഇന്ത്യ ആസിയാന്‍ രാജ്യങ്ങളുടെ സംഗമവേദിയാവും

  2018ല്‍ ഇന്ത്യ അറുപത്തിമൂന്നാം റിപ്പബ്‌ളിക്ദിനം ആഘോഷിക്കുന്‌പോള്‍ പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ അംഗങ്ങളായ മലേഷ്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, കംബോഡിയ, ബ്രൂണൈ, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരാണ് മുഖ്യാതിഥികളാവുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും രാജ്യത്തലവന്മാര്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. ഇതിന് മുന്പ് 1968ലും 1974ലുമാണ് ഇന്ത്യയിലെ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ രാഷ്ട്രത്തലവന്മാര്‍ അതിഥികളായിട്ടുള്ളത്. 1986ല്‍ യുഗോസ്‌ളോവ്യയുടെ പ്രസിഡന്റ് … Read more

എസ് ജാനകി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം

  ആലാപനം കൊണ്ട് വിസ്മയം തീര്‍ത്ത പ്രിയ ഗായിക എസ് ജാനകി മരിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചരണം. സമൂഹമാധ്യമങ്ങള്‍ വഴിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഗാനകോകിലം എസ് ജാനകിയമ്മയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലികള്‍ എന്ന തലക്കെട്ടോടെ ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്. എസ് ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് വ്യാജ വാര്‍ത്തയും എത്തിയത്. എസ് ജാനകിയമ്മ വിടവാങ്ങി എന്ന തലക്കെട്ടോടെ വാട്സാപ്പ് ഗ്രൂപ്പുകളിലും, ഫെയ്സ്ബുക്ക് പേജുകളിലും ഇതിന്റെ ചിത്രങ്ങള്‍ വന്‍ തോതില്‍ ഷെയര്‍ … Read more