ലിമറിക്കിലെ വീട്ടിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

ലിമറിക്കിലെ കെട്ടിടത്തില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഒരാള്‍ക്ക് പരിക്ക്. പുലര്‍ച്ചെ 3.10-ഓടെ Hyde Road-ലുള്ള രണ്ട് വീടുകളിലായാണ് സ്‌ഫോടനം നടന്നത്. ഉപകരണം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് നിഗമനം. ഗാര്‍ഡയും, അടിയന്തരരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. കൈയ്ക്ക് പരിക്കേറ്റ 30-ലേറെ പ്രായമുള്ള ഒരാള്‍ക്ക് ഇവിടെ വച്ച് തന്നെ പ്രാഥമികശുശ്രൂഷകള്‍ നല്‍കി. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ല. ലിമറിക്ക് സിറ്റിയിലെ Hyde Road പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ 2.30-നും 3.15-നും ഇടയില്‍ ഉണ്ടായിരുന്ന ആരില്‍ നിന്നെങ്കിലും വിവരം ലഭിച്ചേക്കുമെന്നാണ് ഗാര്‍ഡയുടെ പ്രതീക്ഷ. ഡാഷ് ക്യാം ദൃശ്യം ലഭിച്ചാലും അന്വേഷണത്തെ സഹായിക്കും. സംഭവത്തെപ്പറ്റി എന്തെങ്കിലും സൂചനയുളളവര്‍ തൊട്ടടുത്ത സ്റ്റേഷനിലോ, താഴെ പറയുന്ന … Read more

കാറോട്ട മത്സരത്തിനിടെ അപകടം; രണ്ട്‌ ഡ്രൈവർമാർ മരിച്ചു

ഞായറാഴ്ച നടന്ന Sligo Stages Rally കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു. മത്സരത്തിന്റെ ആറാം ഘട്ടത്തില്‍ റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാണികള്‍, അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കരുതെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കൈയിലുള്ളവര്‍ ഗാര്‍ഡയെ ഏല്‍പ്പിക്കണം. അതേസമയം മോശം കാലാവസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നില്ലെന്ന് മോട്ടോര്‍സ്‌പോര്‍ട്ട് അയര്‍ലണ്ടിന്റെ മാനേജറായ Art McCarrick പറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ഒഴിച്ച് എപ്പോള്‍ വേണമെങ്കിലും രാജ്യത്ത് കാറോട്ടമത്സരങ്ങള്‍ നടത്താവുന്ന സാഹചര്യമാണ്. അപകടത്തിന് മുമ്പായി … Read more

യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളിയുടെ കൈ അറ്റു; കമ്പനിയോട് 7,5000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി

യന്ത്രത്തിലെ സിമന്റ് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കൈ അറ്റുപോയ തൊഴിലാളിക്ക് 75,000 യൂറോ നഷ്ടപരിഹാരം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ജോലി ചെയ്ത കമ്പനിയോട് നഷ്ടപരിഹാരം നല്‍കാന്‍ Waterford Circuit Court വെള്ളിയാഴ്ച ഉത്തരവിട്ടത്. Co Tipperary-യിലെ Donohill-ലുള്ള Gleeson Concrete Unlimited ആണ് Safety, Health and Welfare at Work Act 2005 നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് അപകടം സംഭവിച്ചതായി കോടതി കണ്ടെത്തിയത്. 2021 മാര്‍ച്ച് 31-നായിരുന്നു കോണ്‍ക്രീറ്റ് ബ്ലോക്ക് … Read more

കോർക്ക് ബീച്ചിൽ വെള്ളത്തിൽ വീണ് സ്ത്രീ മരിച്ചു; മകനെ രക്ഷപ്പെടുത്തി

കൗണ്ടി കോര്‍ക്കില്‍ സ്ത്രീ വെള്ളത്തില്‍ വീണ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ Cloyne-ലുള്ള Ballycroneen Beach-ലാണ് സംഭവം. കോസ്റ്റ് ഗാര്‍ഡും, ഗാര്‍ഡയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 30-ലേറെ പ്രായമുള്ള സ്ത്രീയെ ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ഇവരുടെ മകനെ ചെറിയ പരിക്കുകളോടെ പാറക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ഡബ്ലിനിൽ ഇലക്ട്രിക് സ്‌കൂട്ടർ ഇടിച്ച് വയോധിക മരിച്ചു

ഡബ്ലിനില്‍ ഇലക്ട്രിക് സ്‌കൂട്ടറിടിച്ച് വയോധിക മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ ഡബ്ലിന്‍ 7-ലെ Eccles Street-ല്‍ വച്ചായിരുന്നു അപകടം. 80-ലേറെ പ്രായമുള്ള ഇവരെ Mater Hospital-ല്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സ്‌കൂട്ടറോടിച്ചയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു. അപകടം സംബന്ധിച്ചുള്ള ഫയല്‍ Director of Public Prosecutions-ന് ഗാര്‍ഡ സമര്‍പ്പിക്കും.

സ്ലൈഗോയിൽ ട്രെയിൻ ഇടിച്ച് ഒരു മരണം; മറ്റൊരാൾക്ക് പരിക്ക്

കൗണ്ടി സ്ലൈഗോയില്‍ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 4 മണിയോടെ Ballisadare-ന് സമീപം Knocks Park-ലാണ് അപകടം നടന്നത്. മരിച്ച സ്ത്രീക്ക് 40-ലേറെയും, പരിക്കേറ്റ സ്ത്രീക്ക് 20-ലേറെയും പ്രായമുണ്ട്. സ്ലൈഗോയില്‍ നിന്നും ഡബ്ലിനിലേയ്ക്ക് സര്‍വീസ് നടത്തുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ട്രെയിന്‍ വരുന്നത് കണ്ട് ഇരുവരും മാറാന്‍ ശ്രമിച്ചെങ്കിലും അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. പരിക്കേറ്റ യുവതി സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സ്ലൈഗോ-ലെയ്ട്രിം TD-യായ Martin Kenny മരിച്ച സ്ത്രീക്ക് അനുശോചനമറിയിച്ചു. പരിക്കേറ്റ … Read more

കോർക്കിൽ ഡബിൾ ഡെക്കർ ബസ് റെയിൽവേ പാലത്തിലേക്ക് ഇടിച്ചുകയറി

കോര്‍ക്കില്‍ ഡബിള്‍ ഡെക്കര്‍ ബസ് റെയില്‍ പാലത്തിലേയ്ക്ക് ഇടിച്ചുകയറി. ഡബ്ലിന്‍ ഹില്‍ പ്രദേശത്ത് വച്ച് തിങ്കളാഴ്ച രാവിലെ 9.10-ഓടെയാണ് ബ്ലാക്ക് പൂളിലേയ്ക്ക് പോകുകയായിരുന്ന Bus Éireann ബസ് അപകടത്തില്‍ പെട്ടത്. അപകടസമയം ബസില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നും, ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും Bus Éireann വക്താവ് പറഞ്ഞു. രാജ്യത്തെ റെയില്‍വേ സംവിധാനം പതിവ് പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതേസമയം അപകടം കാരണം കോര്‍ക്കില്‍ നിന്നും Dublin Heuston-ലേയ്ക്കുള്ള ട്രെയിന്‍ 30 മിനിറ്റ് വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. എഞ്ചിനീയര്‍മാര്‍ പാലം … Read more

വാട്ടർഫോർഡിൽ കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ നടന്ന വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ശേഷം Kilmeaden-ലുള്ള Ballyduff East-ന് സമീപം N25-ലായിരുന്നു രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒരു കാറിലെ ഡ്രൈവറായ 40-ലേറെ പ്രായമുള്ള സ്ത്രീയെ ഗുരുതര പരിക്കുകളോടെ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലെ യാത്രക്കാരനായ കൗമാരക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം. രണ്ടാമത്തെ കാറിലെ ഡ്രൈവറായ പുരുഷന്‍ (70-ലേറെ പ്രായം), യാത്രക്കാരായ പുരുഷന്‍, സ്ത്രീ (ഇരുവര്‍ക്കും 50-ലേറെ പ്രായം) … Read more

Co Meath-ൽ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Co Meath-ല്‍ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ 1.30-ഓടെയാണ് Balreask Cross-ന് സമീപം R161 Trim Road-ല്‍ അപകടം നടന്നത്. കാല്‍നടയാത്രക്കാരനായ യുവാവിനെ കാര്‍ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ദ്രോഹഡയിലെ Our Lady Lourdes Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് ഗാര്‍ഡ അറിയിച്ചു. അപകടസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ദൃക്‌സാക്ഷികളായവരുണ്ടെങ്കില്‍ ഗാര്‍ഡയെ ബന്ധപ്പെടണം:Navan Garda Station on 046 9036100Garda Confidential … Read more

ഡബ്ലിനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഡബ്ലിനില്‍ വാഹനപാകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച വൈകിട്ട് 4.30-ഓടെയാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും, മറ്റൊരു കാറും Ballymun- M50 റോഡില്‍ വച്ച് കൂട്ടിയിടിച്ചത്. 30-നടുത്ത് പ്രായമുള്ള ബൈക്ക് യാത്രികനെ ഗുരുതര പരിക്കുകളോടെ Beaumont ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഡ്രൈവറായ സ്ത്രീക്ക് പരിക്കുകളൊന്നുമില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, കാറിന്റെ ഡാഷ് ക്യാമറയിലോ മറ്റോ ദൃശ്യം പതിഞ്ഞവരോ ഉണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.Ballymun Garda Station at 01 666 4400Garda Confidential Line on 1800 … Read more