ഡബ്ലിനിൽ സൈക്കിളുകൾ കൂട്ടിയിടിച്ചു; സ്ത്രീക്ക് പരിക്ക്

ഡബ്ലിനില്‍ തിങ്കളാഴ്ച രാവിലെ സൈക്കിളുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. Glasnevin-ലെ Botanic Road-ലാണ് രാവിലെ 10 മണിയോടെ സൈക്കിളില്‍ എത്തിയ പുരുഷനും, സൈക്കിള്‍ യാത്രികയായ മറ്റൊരു സ്ത്രീയും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീയെ Mater Hospital-ല്‍ പ്രവേശിപ്പിച്ചു. പുരുഷന്റെ പരിക്കുകള്‍ സാരമുള്ളതല്ല. രാജ്യത്ത് റോഡപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കാനും, വേഗതാ നിയന്ത്രണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

അമിതവേഗക്കാർ കുടുങ്ങും; അയർലണ്ടിലെ റോഡുകളിൽ വേഗ പരിശോധനാ ക്യാമറകൾ 20% വർദ്ധിപ്പിക്കും

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ റോഡുകളിലെ വേഗ പരിശോധനാ ക്യാമറകളുടെ എണ്ണം 20% വര്‍ദ്ധിപ്പിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. വാഹനങ്ങളുടെ വേഗത പരിശോധിക്കുന്ന GoSafe വാനുകള്‍ക്കായി 1.2 മില്യണ്‍ യൂറോ അധികമായി വകയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഗാര്‍ഡ നടത്തിയ 24 മണിക്കൂര്‍ National Slow Down Day-യിലെ ആദ്യ അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ 125 ഡ്രൈവര്‍മാരെ അമിതവേഗതയ്ക്ക് പിടികൂടിയിരുന്നു. ഇതിലൊരാളാകട്ടെ 155 കി.മീ വേഗതയിലാണ് Westmeath-ലെ M6-ല്‍ കാര്‍ പറത്തിയത്. ഞായറാഴ്ച വരെയുള്ള … Read more

പറഞ്ഞാൽ മനസിലാകില്ല; അയർലണ്ടിലെ National Slow Down Day-യിൽ തോന്നിവാസം കാട്ടി ഡ്രൈവർ

അയര്‍ലണ്ടില്‍ National Slow Down Day-യില്‍ തോന്നിവാസം കാട്ടി ഡ്രൈവര്‍. രാജ്യത്ത് റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷിതമായ വേഗതയില്‍ വാഹനമോടിക്കുക എന്ന സന്ദേശത്തോടെ ഗാര്‍ഡ തിങ്കളാഴ്ച National Slow Down Day ആചരിച്ചത്. എന്നാല്‍ ഈ ഉപദേശങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് Westmeath-ലെ M6-ല്‍ ഒരാള്‍ 120 കി.മീ വേഗപരിധിയുള്ള റോഡില്‍ 155 കി.മീ വേഗത്തില്‍ കാറോടിച്ചത്. രാജ്യത്ത് ഇതുവരെ റോഡപകടങ്ങളില്‍ 127 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 25 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമായി. അമിതവേഗമാണ് … Read more

ഇനിയെങ്കിലും വേഗത കുറയ്‌ക്കൂ… Operation ‘Slow Down’-മായി ഗാർഡ

അയര്‍ലണ്ടിലെ റോഡപകടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ Operation ‘Slow Down’-മായി ഗാര്‍ഡ. ഇന്ന് (തിങ്കളാഴ്ച) രാവിലെ 7 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് റോഡുകളില്‍ അമിതവേഗം അടക്കമുള്ള നിയമലംഘനങ്ങള്‍ ഗാര്‍ഡ കര്‍ശനമായി നിരീക്ഷിക്കുക. Road Safety Authority-യുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍. ഈ വര്‍ഷം ഇതുവരെ 127 പേര്‍ക്കാണ് രാജ്യത്ത് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്ന് പറഞ്ഞ ഗാര്‍ഡ, മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 23 പേര്‍ അധികമായി മരിച്ചുവെന്നും വ്യക്തമാക്കി. മരിച്ചവരില്‍ മൂന്നില്‍ ഒന്നും 25 … Read more

ഐറിഷ് റോഡുകളിൽ അപകടങ്ങൾ നിലയ്ക്കുന്നില്ല; വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നീക്കം

അയര്‍ലണ്ടില്‍ ഈയിടെയായി റോഡപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യമെമ്പാടുമുള്ള റോഡുകളിലെ പരമാവധി വേഗത പരിമിതപ്പെടുത്താന്‍ നീക്കം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം വൈകാതെ തന്നെ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് RTE Radio One-ല്‍ സംസാരിക്കവെ ഗതാഗതമന്ത്രി Eamon Ryan വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍, മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ എന്നിവരും കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍, റോഡുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടങ്ങള്‍ കുറയ്ക്കാന്‍, റൂറല്‍ റോഡുകളില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന ഗാര്‍ഡ റോഡ്‌സ് പൊലീസിങ് അസിസ്റ്റന്റ് കമ്മിഷണര്‍ Paula … Read more

അപകടങ്ങൾ തുടർക്കഥയാകുന്നു; Portlaoise-ൽ കാറിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

Co Laois-ല്‍ കാറിടിച്ച് കാല്‍നടയാത്രക്കാരിയായ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ Portlaoise-ലെ Fairgreen-ലുള്ള Cosby Avenue-വില്‍ വച്ചാണ് നടന്നുപോകുകയായിരുന്ന Rosaleen McDonagh എന്ന പെണ്‍കുട്ടിയെ കാര്‍ ഇടിച്ചത്. പരിക്കേറ്റ റോസലീനെ Midland Regional Hospital-ല്‍ എത്തിച്ചെങ്കിലും, പിന്നീട് മരിച്ചു. അപകടം നടന്ന സ്ഥലം ശാസ്ത്രീയ പരിശോധനക്കായി സംരക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്‌ ദൃക്സാക്ഷികളായവരോ, അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞവരോ അല്ലെങ്കില്‍ സംഭവത്തെ കുറിച്ച് അറിവുള്ളവരോ ആയി ആരെങ്കിലും ഉണ്ടെങ്കില്‍ 057-867 4100 എന്ന നമ്പറില്‍ Portlaoise ഗാര്‍ഡ … Read more

ടിപ്പററിയിൽ വാഹനാപകടം; പിഞ്ചു കുഞ്ഞടക്കം മൂന്ന് മരണം

കൗണ്ടി ടിപ്പററിയില്‍ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം മൂന്ന് മരണം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് Cashel-ലെ Windmill Road-ല്‍ കാര്‍ മതിലിലിടിച്ച് അപകടമുണ്ടായത്. മൂന്ന് വയസുകാരനായ ആണ്‍കുട്ടിയും, 40-ലേറെ പ്രായമുള്ള രണ്ട് പേരുമാണ് മരിച്ചത്. ഇവര്‍ കുട്ടിയുടെ മുത്തശ്ശനും, മുത്തശ്ശിയുമാണെന്നാണ് കരുതുന്നത്. അപകടത്തില്‍ വേറെ രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. എല്ലാവരും ഒരേ കുടുംബാഗങ്ങളാണെന്നാണ് കരുതുന്നത്. ടിപ്പററിയലെ ക്ലോണ്‍മലില്‍ ലീവിങ് സെര്‍ട്ട് വിജയാഘഷത്തിന് പോയ മൂന്ന് വിദ്യാര്‍ത്ഥികളും, ഇവരില്‍ ഒരാളുടെ സഹോദരനും വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് വീണ്ടും നാടിനെ … Read more

കണക്കുകൾ ഞെട്ടിക്കുന്നത്; അയർലണ്ടിൽ റോഡപകട മരണങ്ങൾ വർദ്ധിക്കുന്നു

അയര്‍ലണ്ടില്‍ റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. Road Safety Authority (RSA) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023 പകുതി വരെ 95 പേര്‍ക്കാണ് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9 പേര്‍ അധികം കൊല്ലപ്പെട്ടു. ഇതേ നില തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്ത് 168 പേര്‍ അപകടങ്ങളില്‍ മരിച്ചേക്കുമെന്നും RSA പറയുന്നു. ഈ വര്‍ഷം മരിച്ചവരില്‍ നാലില്‍ ഒന്ന് പേരും 16-25 പ്രായക്കാരാണ്. രാത്രി 8 മണിമുതല്‍ രാവിലെ … Read more

അപകടങ്ങൾ തുടർക്കഥയാകുന്നു; അയർലണ്ടിലെ മോട്ടോർവേകളിൽ കാർ നിർത്തിയാൽ എന്ത് ചെയ്യണം?

അയര്‍ലണ്ടിലെ മോട്ടോര്‍വേകളില്‍ എന്തെങ്കിലും ആവശ്യത്തിന് കാര്‍ നിര്‍ത്തുമ്പോള്‍ മറ്റ് വാഹനം വന്നിടിച്ചുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. Co Galway-യിലെ Atherny-ല്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. Ballygarraun West-ലെ M6 മോട്ടോര്‍വേയിലാണ് അപകടമുണ്ടായത്. തന്റെ കാര്‍ വഴിയരികില്‍ ഇടിച്ചതിനെത്തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയ മദ്ധ്യവയസ്‌കനെ റോഡിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരം Galway University Hospital-ല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ലോറിയുടെ ഡ്രൈവര്‍ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നറിയിച്ച ഗാര്‍ഡ, പ്രദേശത്തേയ്ക്കുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അയര്‍ലണ്ടിലെ മോട്ടോര്‍വേകളില്‍ ഇത്തരത്തില്‍ വാഹനം … Read more

M50-യിൽ വാഹനാപകടം റോഡ് അടച്ചു

Co Galway-യിലെ M50-യിലുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് റോഡ് അടച്ചിട്ടു. രാവിലെ 5.10-ഓടെ Atherny-യിലെ Junction 17, M17/M18-ലെ Junction 18 എന്നിവയ്ക്ക് ഇടയിലാണ് വാഹനാപകടം നടന്നത്. അപകടത്തില്‍ ഒരു വാഹനം മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്ന് പറഞ്ഞ ഗാര്‍ഡ, ഈ രണ്ട് ജങ്ഷനുകള്‍ക്കും ഇടയിലുള്ള റോഡ് അടച്ചിട്ടിരിക്കുയാണെന്നും അറിയിച്ചു. യാത്രക്കാര്‍ മറ്റ് റൂട്ടുകള്‍ തെരഞ്ഞെടുക്കണമെന്നും ഗാര്‍ഡ വ്യക്തമാക്കി. അപകടത്തെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.