ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ 17-കാരിക്ക് ഗുരുതര പരിക്ക്; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായേക്കാമെന്ന് ഡോക്ടർമാർ

ഡബ്ലിനില്‍ കൗമാരക്കാരിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി 9.30-ഓടെയാണ് 17-കാരിയായ Alanna Quinn Idris-ന് നേരെ Ballyfermot Road-ല്‍ വച്ച് നാല് അജ്ഞാതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ Alanna-യെ St James Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Alanna-യ്‌ക്കൊപ്പം ഉണ്ടായിരുന്ന ഒരു ആണ്‍സുഹൃത്തിനും മര്‍ദ്ദനമേറ്റു. ഇദ്ദേഹത്തിന് കത്തി കൊണ്ട് കുത്തും ഏറ്റിട്ടുണ്ട്. Alanna-യുടെ കണ്ണിലെ കൃഷ്ണമണിക്കും, പല്ലിനും പരിക്കേല്‍ക്കുകയും, എല്ലുകള്‍ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കവിളിനും, കണ്‍പോളകള്‍ക്കും പരിക്കുണ്ട്. പെണ്‍കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാകാന്‍ … Read more

ഡബ്ലിനിൽ കൗമാരക്കാരിക്ക് നേരെ ആക്രമണം; പ്രതികളെ തേടി ഗാർഡ

ഡബ്ലിനില്‍ കൗമാരക്കാരിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി 9.30-ഓടെയാണ് Ballyfermot Road-ല്‍ കൗമാരക്കാരിക്ക് നേരെ അഞ്ജാതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ St James Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ പറ്റി എന്തെങ്കിലും അറിവുള്ളവരോ, സംഭവസമയം Ballyfermot Road പ്രദേശത്ത് ഉണ്ടായിരുന്നവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു: Ballyfermot Garda Station on 01 666 7200Garda Confidential Line on 1800 666 111

സെന്റ് സ്റ്റീഫൻസ് ഡേയിൽ പുരുഷന് നേരെ ക്രൂര ആക്രമണം; പ്രതികളെ തേടി ഗാർഡ

Co Meath-ല്‍ സെന്റ് സ്റ്റീഫന്‍സ് ഡേയില്‍ പുരുഷന് നേരെ ക്രൂര ആക്രമണം. Burtonstown-ലെ Balrath Woods പ്രദേശത്ത് വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ കാറില്‍ വച്ച് ആക്രമണമുണ്ടായത്. രാത്രി 8 മണിയോടെ ഇദ്ദേഹത്തെ കാറിനെ സമീപിച്ച രണ്ട് അജ്ഞാതര്‍ ആക്രമണം നടത്തുകയായിരുന്നു. മൂര്‍ച്ചയുള്ള എന്തോ ആയുധം ആക്രമണത്തിന് ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്. പരിക്കേറ്റയാളുടെ ശരീരത്തില്‍ ആയുധം കൊണ്ട് കുത്തേറ്റ നിരവധി പാടുകളുണ്ട്. Navan-ലെ Our Lady’s Hospital-ല്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയ ഇദ്ദേഹത്തിന്റെ പരിക്ക് ജീവന് … Read more

ക്രിസ്മസ് തലേന്ന് നടന്ന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; ഒരാൾ അറസ്റ്റിൽ

ക്രിസ്മസ് തലേന്ന് വിക്ക്‌ലോയില്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു Enniskerry-യിലെ വീട്ടില്‍ വച്ച് 40-ലേറെ പ്രായമുള്ള സ്ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ Bray Garda Station-ല്‍ ചോദ്യം ചെയ്തുവരികയാണ്. Director of Public Prosecutions-ന്റെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ക്ക് മേല്‍ കുറ്റം ചുമത്തിയതായും ഗാര്‍ഡ അറിയിച്ചു.

കാമുകനൊപ്പം കാർ തട്ടിയെടുത്ത് ഡ്രൈവറെ കവർച്ച നടത്താൻ ശ്രമം; യുവതിക്ക് 20 മാസം തടവ്

കാമുകനും, കാമുകന്റെ സഹോദരനുമൊപ്പം ചേര്‍ന്ന് ഡബ്ലിനില്‍ ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ 24-കാരിയെ തടവിന് ശിക്ഷിച്ച് കോടതി. ഡോണഗലിലെ ലെറ്റര്‍കെന്നി സ്വദേശിയായ Nikkita Brogan-നെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി 20 മാസം തടവിന് ശിക്ഷിച്ചത്. കൂട്ടുപ്രതികളായ Peter Collins (26), സഹോദരന്‍ Jason Collins (18) എന്നിവരെ 2019 ഡിസംബറില്‍ കോടതി തടവിന് വിധിച്ചിരുന്നു. 2019 മെയ് 6-നായിരുന്നു കേസിനാസ്പദമായ സംഭവം. ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് 60 വയസുകാരനായ ഡ്രൈവറുടെ … Read more

ഡബ്ലിനിൽ ചെറുപ്പക്കാരനെ ആക്രമിച്ച് കൊള്ളയടിച്ച നാല് കൗമാരക്കാർ പിടിയിൽ

ഡബ്ലിനിലെ Clondalkin-ല്‍ ചെറുപ്പക്കാരനെ ആക്രമിച്ച് കൊള്ള നടത്തിയ നാല് കൗമാരക്കാരെ ഗാര്‍ഡ പിടികൂടി. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് Grand Canal Banks-ന് തീരത്ത് വച്ച് 30-ലേറെ പ്രായമുള്ള ചെറുപ്പക്കാരന്‍ കൊള്ളയടിക്കപ്പെട്ടത്. സംഭവത്തില്‍ ഉടനടി അന്വേഷണമാരംഭിച്ച ഗാര്‍ഡ മണിക്കൂറുകള്‍ക്കകം കൊള്ള നടത്തിയ നാല് പേരെയും പിടികൂടി. ഇവര്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറും പിടിച്ചെടുത്തു. അറസ്റ്റിലായവരെ Ballyfermot, Clondalkin സ്റ്റേഷനുകളിലേയ്ക്ക് കൊണ്ടുപോയെങ്കിലും, കേസ് ചുമത്താതെ വിട്ടു. Juvenile Liaison Officer-ക്ക് കേസ് ഫയല്‍ നല്‍കിയ ശേഷം, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാകും … Read more

വെടിയൊച്ച നിലയ്ക്കാതെ ഡബ്ലിൻ; Ballyfermot-ൽ വെടിയേറ്റയാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനിലെ Ballyfermot-ല്‍ അജ്ഞാതരുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്. തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഇദ്ദേഹത്തിന് പരിക്ക് പറ്റിയതെന്ന് വിശ്വസിക്കുന്നതായി ഗാര്‍ഡ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. Ballyfermot Crescent-ല്‍ ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് സംഭവം. വെടിയേറ്റ പോലെ തോന്നിക്കുന്ന ഒരുപിടി മുറിവുകളാണ് പരിക്കേറ്റയാളുടെ ശരീരത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഗാര്‍ഡ ദൃക്‌സാക്ഷികളെ തേടുകയാണ്. Ballyfermot Crescent പ്രദേശത്ത് ബുധനാഴ്ച വൈകിട്ട് 7 മുതല്‍ 7.30 വരെ ഉണ്ടായിരുന്നവരോ, സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരമുള്ളവരോ … Read more

കെറിയിൽ വൃദ്ധന് ആശുപത്രി ജീവനക്കാരന്റെ ക്രൂര മർദ്ദനം; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് പുറത്തുവച്ച് വൃദ്ധനെ ആശുപത്രി ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ ഇദ്ദേഹത്തെ ആദ്യം ഇതേ ആശുപത്രിയിലും, പിന്നീട് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായാണ് ഗാര്‍ഡ പറയുന്നത്. ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. Tralee-യിലെ കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കവാടത്തിന് പുറത്ത് നവംബര്‍ 7-നായിരുന്നു സംഭവം. വൈകിട്ട് 7 മണിയോടെ നടന്ന അക്രമത്തില്‍ ആശുപത്രി ജീവനക്കാരന്‍ വൃദ്ധനെ പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ഗാര്‍ഡ പറയുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികളാരെങ്കിലുമുണ്ടെങ്കില്‍ … Read more

ലോങ്‌ഫോർഡിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

കൗണ്ടി ലോങ്‌ഫോര്‍ഡില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെ 3.20ഓടെയാണ് Ballymahon-ലെ Main Street പ്രദേശത്ത് വച്ച് യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. Mullingal Hospital-ല്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയോടെ 19 വയസുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ ലോങ്‌ഫോര്‍ഡ് ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച പുലര്‍ച്ച 2 മണി മുതല്‍ 4 മണിവരെ Main Street പ്രദേശത്ത് ഉണ്ടായിരുന്നവരോ, … Read more

കോർക്ക് സിറ്റിയിൽ നടന്ന ആക്രമണത്തിൽ മദ്ധ്യവയസ്കന് ഗുരുതര പരിക്ക്

കോർക്കിലുണ്ടായ അക്രമ സംഭവത്തിൽ മദ്ധ്യവയസ്കന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. Lower Glanmire Road പ്രദേശത്ത് ചോര വാർന്നൊലിക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടതോടെ നാട്ടുകാർ ഗാർഡയെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആംബുലൻസിൽ Cork University Hospital-ൽ എത്തിച്ചതായും, ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ഗാർഡ വക്താവ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട 20-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തതായും ഗാർഡ പറഞ്ഞു. ഇവരെ Bridewell , Gurranabraher … Read more