ഡോണഗലിൽ ആക്രമണത്തിൽ പരിക്കേറ്റ് ചെറുപ്പക്കാരൻ ആശുപത്രിയിൽ; ഒരാൾ പിടിയിൽ

കൗണ്ടി ഡോണഗലില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് Castlefin-ലുള്ള Emmet Park പ്രദേശത്ത് വച്ച് 20-ലേറെ പ്രായമുള്ള ആള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റയാള്‍ നിലവില്‍ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.

ഡബ്ലിൻ സിറ്റി സെന്ററിൽ ചെറുപ്പക്കാനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ആശുപത്രിയില്‍. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ D’Olier Street ജങ്ഷനിലാണ് സംഭവം. 20-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ പിന്നീട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കില്‍ഡെയറിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Finglas-ൽ വെടിവെപ്പ്; സ്ത്രീ കൊല്ലപ്പെട്ടു

ഡബ്ലിനിലെ Finglas-ല്‍ നടന്ന വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 8.40-ഓടെയാണ് അക്രമവിവരം അറിഞ്ഞ് ഗാര്‍ഡയും, അടിയന്തരരക്ഷാ സംഘവും സ്ഥലത്തെത്തിയത്. തുടര്‍ന്ന് വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ സ്ത്രീയെ Mater Misericordiae University Hospital-ല്‍ എത്തിച്ചെങ്കിലും ഇവര്‍ അവിടെ വച്ച് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ പേര് Sandra Boyd എന്നാണന്നും, 36-കാരിയായ ഇവര്‍ക്ക് അഞ്ച് മക്കളുണ്ടെന്നും ഗാര്‍ഡ അറിയിച്ചു. സാന്ദ്രയുടെ ശരീരം സിറ്റി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മറ്റ് കാര്യങ്ങളിലേയ്ക്ക് കടക്കും. അക്രമം നടന്ന … Read more

വീണ്ടും ക്രൂരത: കോർക്കിൽ കൗമാരക്കാരിക്ക് നേരെ ചെറുപ്പക്കാരുടെ ആക്രമണം

കോര്‍ക്ക് ടൗണില്‍ കൗമാരക്കാരിക്ക് നേരെ ആക്രമണം. Fermoy പ്രദേശത്തുവച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന 16-കാരിയെ രണ്ട് ചെറുപ്പക്കാര്‍ ആക്രമിക്കുകയായിരുന്നു. ഉച്ചത്തില്‍ കരഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് പലരും ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ ഒരു കൗമാരക്കാരന് അക്രമത്തില്‍ ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമേറ്റില്ല. എന്നാല്‍ ആക്രമണത്തെത്തുടര്‍ന്നുള്ള ഷോക്കിലാണ് ഇവര്‍. സംഭവത്തില്‍ സിസിടിടി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗാര്‍ഡ, 30-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. … Read more

സ്ലൈഗോയിൽ മോഷണശ്രമം തടയവേ പരിക്കേറ്റ വീട്ടുടമ (73) മരണവുമായി മല്ലിട്ട് ആശുപത്രിയിൽ; കുറ്റവാളികളെ തേടി ഗാർഡ

സ്ലൈഗോയില്‍ കഴിഞ്ഞ മാസം നടന്ന മോഷണത്തിനിടെ വൃദ്ധനായ വീട്ടുടമയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പൊതുജനസഹായം തേടി ഗാര്‍ഡ. ജനുവരി 18-ന് Skreen-ലെ തന്റെ വീട്ടില്‍ കൊള്ളക്കാര്‍ നടത്തിയ മോഷണത്തിനിടെയാണ് വീട്ടുടമയായ തോമസ് നിലാന്‍ഡിന് (73) ഗുരുതരമായി പരിക്ക് പറ്റിയത്. ഇദ്ദേഹം നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മൂന്ന് പേര്‍ ചേര്‍ന്ന് നടത്തിയ കൊള്ളയ്ക്കിടെ തോമസിന് തലയ്ക്കും, ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കൊള്ളക്കാര്‍ ചെറിയൊരു തുക മാത്രമാണ് കവര്‍ന്നതെങ്കിലും തോമസ് … Read more

ഡബ്ലിനിൽ കൗമാരക്കാരി അലാന ക്വിന്നിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിന്‍ Ballyfermot Road-ല്‍ കൗമാരക്കാരിക്കും, സുഹൃത്തിനും നേരെ ക്രൂരമായ ആക്രമണം നടത്തിയ കേസില്‍ ഒരു ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഡിസംബര്‍ 30-ന് രാത്രി 9.360-ഓടെയായിരുന്നു 17-കാരിയായ Alanna Quinn Idris, ഇവരുടെ ആണ്‍സുഹൃത്ത് എന്നിവര്‍ക്ക് നേരെ ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായെത്തി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലാനയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമായേക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ചെറുപ്പക്കാരനെ നിലവില്‍ ഗാര്‍ഡ വെസ്റ്റ് ഡബ്ലിന്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ബസില്‍ വച്ച് തന്നെ … Read more

ഡബ്ലിനിൽ ഒരാളെ കത്തികളും കോടാലിയുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരേ കുടുംബത്തിലെ 3 പേർക്ക് തടവ് ശിക്ഷ

ഡബ്ലിനില്‍ ഒരാളെ കത്തികളും, കോടാലിയുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ. Lucan-ലെ Kishogue Park സ്വദേശികളായ Michael Stokes (35), Richard Stokes (26) and Simon Stokes (28) എന്നിവര്‍ക്കാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി രണ്ടര വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചത്. 2015 ജൂണ്‍ 3-നായിരുന്നു ഇവര്‍ Michael Ward എന്നയാളെ ഇവര്‍ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മൈക്കലിന്റെ Rush-ലെ Palmer Court-ലുള്ള വീട്ടില്‍ വച്ചായിരുന്നു … Read more

Ashling Murphy കൊലപാതകവുമായി ബന്ധപ്പെട്ട് Gardaí ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചു

Ashling Murphy കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തടവിലാക്കിയ ആളെ Gardaí വിട്ടയച്ചു. Gardaí അന്വേഷണത്തിൽ നിന്ന് ആ വ്യക്തിയെ ഒഴിവാക്കി, അയാളെ ഇനി കേസിൽ സംശയിക്കുന്നയാളായി കണക്കാക്കുന്നില്ല എന്ന് വ്യാഴാഴ്ച രാത്രിയോടെ Gardaí അറിയിച്ചു. 23 കാരിയായ അധ്യാപിക Tullamore ലെ കനാല്‍ വഴിയരികില്‍ ജോഗിംഗ് നിടെ കൊല്ലപ്പെട്ടതിനെ തുടർന്ന് കൊലപാതക അന്വേഷണം പുരോഗമിക്കുകയാണ്. “നേരായ ഹാൻഡിൽബാറുകളും മഞ്ഞ/പച്ച മുൻ ഫോർക്കുകളും” ഉള്ള ഫാൽക്കൺ സ്റ്റോം മൗണ്ടൻ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നവര്‍ ഉടനെ Gardaí … Read more

യുവ അധ്യാപികയെ  തുള്ളമോർ കനാലിന് സമീപം മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പട്ടാപകൽ നടപ്പാതയിലൂടെ വ്യായാമം ചെയ്യുന്നതിനിടെ ഒരു യുവ അധ്യാപിക ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആഷ്‌ലിംഗ് മർഫി എന്ന് വിളിക്കപ്പെടുന്ന യുവതിയെ ഉച്ചകഴിഞ്ഞ് കോ ഓഫാലിയിലെ തുല്ലാമോറിലെ ഒരു കനാൽ തീരത്ത് ആണ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ രൂപത്തില്‍ കണ്ടത്. ഇരുപത്തിരണ്ടു വയസ്സ് കാരിയായ മിസ് മർഫി കാണാതായ സ്ത്രീ ഫിയോണ പെൻഡറിന്റെ ഓർമ്മയ്ക്കായി ഫിയോണസ് വേ എന്നറിയപ്പെടുന്ന ഗ്രാൻഡ് കനാലിന്റെ ഒരു ഭാഗത്ത് ജോഗിംഗ് ചെയ്യുകയായിരുന്നു. സമീപ വർഷങ്ങളിൽ ഈ പ്രദേശം വാക്കർമാർ, ജോഗർമാർ, സൈക്കിൾ യാത്രക്കാർ എന്നിവരാല് വളരെ … Read more

ഡബ്ലിൻ Ballyfermot-ൽ 17-കാരിയെയും സുഹൃത്തിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 2 യുവാക്കൾ പിടിയിൽ

ഡബ്ലിനിലെ Ballyfermot-ല്‍ വച്ച് 17-കാരിയെയും, സുഹൃത്തിനെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. Darragh Lyosn (18), Jack Cummins (18) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായാണ് ഗാര്‍ഡ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. ഇരുവരും ഡബ്ലിന്‍ സ്വദേശികളാണ്. കഴിഞ്ഞ ഡിസംബര്‍ 30-ന് രാത്രി 9.30-ഓടെയാണ് അലാന ക്വിനിനും (17), ആണ്‍സുഹൃത്തിനും നേരെ നാല് പേര്‍ ക്രൂരമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലാന ആശുപത്രിയിലാണ്. ഇവരുടെ ഒരു … Read more