ഐറിഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം മൂന്ന് മടങ്ങ് വർദ്ധിച്ചു; വിസകളിലും വർദ്ധന
ഐറിഷ് പൗരത്വത്തിനായി അപേക്ഷിച്ച് അംഗീകാരം ലഭിക്കുന്നവരുടെ എണ്ണം 2023-ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച 22,500 അപേക്ഷകളില്‍ 20,000 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ആകെ 15 പൗരത്വദാന ചടങ്ങുകളാണ് പോയ വര്‍ഷം നടത്തിയത്. ഇവയിലൂടെ 13,700 പേര്‍ക്ക് പൗരത്വം നല്‍കിയതായും പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ നീതിന്യായവകുപ്പ് അറിയിച്ചു. 2022-ല്‍ ആകെ ആറ് ചടങ്ങുകളിലൂടെ 4,300 പേര്‍ക്കാണ് ഐറിഷ് പൗരത്വം നല്‍കിയത്. ആ വര്‍ഷം 17,188 അപേക്ഷകള്‍ ലഭിക്കുകയും, 15,000 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു. പൗരത്വദാനത്തിന് … Read more





