അമേരിക്കയിലും കാനഡയിലും അതിശൈത്യവും ശക്തമായ ശീതക്കൊടുങ്കാറ്റും ; 38 പേർ മരണപ്പെട്ടു

അമേരിക്കയിലും കാനഡയിലും തുടരുന്ന അതിശൈത്യത്തില്‍ ഇതുവരെ മരണപ്പെട്ടവരുട എണ്ണം 38 ആയി. യു.എസില്‍ മാത്രം 34 പേര്‍ മരണപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ശൈത്യത്തിന്റെ ശക്തി കുറയുമെന്നാണ് പ്രവചനമെങ്കിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടരുകയാണ്. ആയിരത്തോളം വിമാനസര്‍വ്വീസുകളാണ് മോശം കാലാവസ്ഥ മൂലം റദ്ദാക്കപ്പെട്ടത്. പടിഞ്ഞാറന്‍ യു.എസിലെ മൊന്റാനയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില -45 ഡിഗ്രീയായിരുന്നു. Erie കൌണ്ടിയില്‍ മാത്രം 12 മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് … Read more

ഐറിഷ് സൈനികന്റെ കൊലപാതകം ; വെടിയുതിർത്തയാളെ അന്വേഷണ സംഘത്തിന് കൈമാറി ഹിസ്‌ബുള്ള ഗ്രൂപ്പ്

യു.എന്‍ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഐറിഷ് സൈനികന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സൈനികര്‍ക്ക് നേരെ വെടിയുതര്‍ത്തയാളെ കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഗ്രൂപ്പ് ലെബനീസ് അന്വേഷണസംഘത്തിന് കൈമാറി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ലെബനീസ് സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഹിസ്ബുള്ള ഗ്രൂപ്പിലെ അംഗമാണോ എന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സൈനികര്‍ക്ക് നേരെ അക്രമം നടത്തിയ രണ്ട് ഷൂട്ടര്‍മാരെ തിരിച്ചറിഞ്ഞതായുള്ള വിവരം കഴിഞ്ഞ ദിവസം ഒരു ലെബനീസ് ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടിരുന്നു. സൈനികര്‍ സഞ്ചരിച്ച വാഹനത്തെ അക്രമികള്‍ … Read more

‘വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ’ ട്വിറ്റർ CEO സ്ഥാനമൊഴിയുമെന്ന് ഇലോൺ മസ്ക്

ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമേറ്റെടുക്കാന്‍ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തുമ്പോള്‍ താന്‍ സ്ഥാനമൊഴിയുമെന്ന് ഇലോണ്‍ മസ്ക്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നടത്തിയ പോളില്‍ ഭൂരിഭാഗം പേരും ഇലോണ്‍ മസ്ക് ട്വിറ്റര്‍ CEO സ്ഥാനമൊഴിയണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ട്വിറ്റര്‍ മേധാവി സ്ഥാനം ഏറ്റെടുത്തതിന് ശേഷം കമ്പനിയില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതടക്കമുള്ള നിരവധി വിവാദ തീരുമാനങ്ങള്‍ മസ്ക് എടുത്തിരുന്നു. മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് ട്വിറ്ററിലെ നൂറിലധികം മുന്‍ ജീവനക്കാര്‍ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയില്‍ പരാതിയും നല്‍കിയിരുന്നു.ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു … Read more

വിവാദ നീക്കവുമായി വീണ്ടും ട്വിറ്റർ ; മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്

ട്വിറ്റര്‍ പോസ്റ്റുകള്‍ വഴി മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ലിങ്കുകള്‍ പങ്കുവയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതായി ട്വിറ്റര്‍. സ്ഥാപനത്തെ ഇലോണ്‍ മസ്ക് ഏറ്റെടുത്തിന് ശേഷമെടുത്ത നിരവധി വിവാദ തീരുമാനങ്ങളില്‍‍ ഏറ്റവുമൊടുവിലത്തേതാണ് ഇത്. ട്വിറ്റിലൂടെ മറ്റു തേര്‍ഡ് പാര്‍ട്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്കുകളോ, URL ഇല്ലാതെ മറ്റു സോഷ്യല്‍ മീഡിയ ഹാന്റിലുകളുടെ വിവരം നല്‍കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത് നീക്കം ചെയ്യുമെന്നാണ് ട്വിറ്റര്‍ തങ്ങളുടെ വെബ്സൈറ്റ് വഴി പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, Mastodon, Post, Truth Social എന്നീ സോഷ്യല്‍ മീഡിയ … Read more

‘ഇന്ന് കലാശപ്പോര്’; ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന ഇന്ന് ഫ്രാൻസിനെ നേരിട്ടും

ഇത്തവണത്തെ ലോകഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്ന ടീം ഏതെന്നറിയാന്‍ ഇനിയൊരു പകലിന്റെ കാത്തിരിപ്പ് മാത്രം. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.30 ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുള്ള അന്തിമ പോരാട്ടത്തിന് കിക്ക് ഓഫ് വിസില്‍ മുഴങ്ങും. 2014 ല്‍ കയ്യകലത്തില്‍ നഷ്ടമായ കപ്പ് നേടിയെടുക്കാനായി മെസിയും സംഘവും അരയും തലയും മുറുക്കിയിറങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ കിരീടം നിലനിര്‍ത്താനായി ഫ്രാന്‍സിന്റെ യുവനിരയും ഇന്ന് കളത്തിലിറങ്ങും. ആദ്യമത്സരത്തില്‍ സൌദിയോടേറ്റ പരാജയത്തില്‍ നിന്നും ശക്തമായി തിരിച്ചുവന്ന അര്‍ജന്റീന പിന്നിടങ്ങോട്ട് … Read more

ലെബനോനിലെ ഭീകരാക്രമണത്തിൽ ഐറിഷ് സൈനികൻ കൊല്ലപ്പെട്ട സംഭവം ; അയർലൻഡിൽ നിന്നുള്ള പ്രത്യേകസംഘം ഇന്ന് ലെബനോനിലേക്ക്

ലെബനോനില്‍ ഭീകരാക്രമണത്തിനിരയായി ഐറിഷ് സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണങ്ങള്‍ക്കായി ഐറിഷ് മിലിട്ടറിയുടെ പ്രത്യേകസംഘം ഇന്ന് ലെബനോനിലേക്ക്. കൊല്ലപ്പെട്ട് സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കവേയാണ് പ്രത്യേകസംഘം അന്വേഷണങ്ങള്‍ക്കായി ലെബനോനിലേക്ക് തിരിക്കുന്നത്. ഒരു ലീഗല്‍ ഓഫീസര്‍, മൂന്ന് മിലിട്ടറി പോലീസ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മറ്റ് എട്ട് പേരും ഈ സംഘത്തിലുണ്ടാവും. നിലവില്‍ ലെബനോന്‍ അധികൃതരുടെയും. യു.എന്നിന്റെയും നേതൃത്വത്തിലുള്ള അന്വേഷണങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഈ അന്വേഷണങ്ങളുമായി ചേര്‍ന്നുകൊണ്ടാണ് ഐറിഷ് സംഘത്തിന്റെയും അന്വേഷണമുണ്ടാവുക. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ Private Shane Kearney … Read more

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം ; ബ്രസീൽ , അർജന്റീന ടീമുകൾ ഇന്ന് കളത്തിൽ

ഖത്തര്‍ ലോകകപ്പിലെ അവസാന എട്ടുടീമുകള്‍ മാറ്റുരയ്ക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാറ്റിനമേരിക്കന്‍ കരുത്തുമായെത്തുന്ന ബ്രസീല്‍ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ബ്രസീല്‍ – ക്രൊയേഷ്യ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂപ്പര്‍ താരം മെസിയുടെ നേതൃത്വത്തിലിറങ്ങുന്ന അര്‍ജന്റീന നെതര്‍ലന്‍ഡ്‍സിനെ നേരിടും. ആദ്യമത്സരത്തില്‍ സൌദിയോട് പരാജയം വഴങ്ങിയ … Read more

യെമനിൽ നടന്ന സ്‌ഫോടനത്തിൽ മുതിർന്ന ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യെമനില്‍ ബുധനാഴ്ച നടന്ന സ്ഫോടനത്തില്‍ ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥനും, മുന്‍ പ്രതിരോധ സേനാ ഓഫീസറുമായിരുന്ന മേജര്‍ ജനറല്‍ Michael Beary രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിലവില്‍ യെമനില്‍ UNMHA യെ പിന്തുണച്ചുകൊണ്ടുള്ള യു.എന്‍ ദൌത്യത്തിന്റെ ചുമതല വഹിക്കുകയാണ് Michael Bear. കഴിഞ്ഞ ദിവസം ഒരു പ്രത്യേക ദൌത്യത്തിനായി മറ്റു യു.എന്‍ ഉദ്യോഗസ്ഥരോടൊപ്പം യെമന്‍ അതിര്‍ത്തിയിലേക്ക് പോവുകയായിരുന്നു അദ്ദേഹം. Houthi വിമതസംഘത്തിലെ ചിലരും ഈ കുട്ടത്തിലുണ്ടായിരുന്നു. ഈ യാത്രയില്‍ യെമനിലെ തുറമുഖപ്രദേശമായ Hudaydahയില്‍ വച്ചാണ് സ്ഫോടനമുണ്ടായത്. Bearyയും സംഘവും സഞ്ചരിച്ചിരുന്ന … Read more

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി ; പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിന്റെ ‘ആറാട്ട്’ ;മൊറോക്കോയോട് പരാജയപ്പെട്ട് സ്‌പെയിൻ പുറത്ത്

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ലൈനപ്പായി. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചതോടുകൂടിയാണ് അവസാന എട്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. അന്നേ ദിവസം നടക്കുന്ന രണ്ടാം മത്സരത്തില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയാണ് നേരിടുക. ശനിയാഴ്ച നടക്കുന്ന പോരാട്ടങ്ങളില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയേയും, ഇംഗ്ലണ്ട് ഫ്രാന്‍സിനെയും നേരിടും. ഈ മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത … Read more

ഉക്രൈനിലെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യം വച്ചുള്ള റഷ്യൻ മിസൈൽ ആക്രമണങ്ങളെ വിമർശിച്ച് അയർലൻഡ് പ്രധാനമന്ത്രി

ഉക്രൈനിലെ ഊര്‍ജ്ജശ്രംഖലകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഇതുവഴി ഉക്രൈനിലെ ജനങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്ത് താമസിക്കുക എന്നത് അസാധ്യമാക്കി മാറ്റുകയാണ് റഷ്യ ചെയ്യുന്നതെന്ന് മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഉക്രൈനിലെ യുദ്ധവും, യൂറോപ്പിലെ വിശാലമായ ജിയോപൊളിറ്റിക്കല്‍ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ജനങ്ങളുടെ സ്വഭാവിക … Read more