അനുമതിയില്ലാതെ ജ്യൂസ് നിർമ്മാണം; അയർലണ്ടിൽ ProBox Just Smoothie ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഭക്ഷ്യ വകുപ്പ്

അനുമതിയില്ലാതെ നിര്‍മ്മാണം നടത്തുകയും, അംഗീകാരമില്ലാത്ത അപ്രൂവല്‍ നമ്പര്‍ ഉപയോഗിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ProBox കമ്പനിയുടെ Just Smoothie ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന താഴെ പറയുന്ന എല്ലാ ബാച്ച് ഉല്‍പ്പന്നങ്ങളും തിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്: Product Pack size Just Smoothie Banana & Mango 250 ml Just Smoothie Forest Berries 250 ml Just Smoothie Strawberry & Banana 250 ml … Read more

അച്ചിന്റെ അവശിഷ്ടങ്ങൾ കലർന്നു; ഐറിഷ് വിപണിയിൽ നിന്നും ഏതാനും ബാച്ച് Nanosupps കേക്ക് തിരിച്ചെടുക്കാൻ നിർദ്ദേശം

അയര്‍ലണ്ടിലെ വിപണിയില്‍ നിന്നും Nanosupps നിര്‍മ്മിക്കുന്ന ‘A Protein Pancake’-ന്റെ ഏതാനും ബാച്ച് ഉല്‍പ്പന്നങ്ങള്‍ തിരികെയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇവയില്‍ കേക്ക് നിര്‍മ്മിക്കാനുപയോഗിക്കുന്ന അച്ചിന്റെ ഭാഗങ്ങള്‍ കലര്‍ന്നതായി സംശയിച്ചാണ് നടപടി. താഴെ പറയുന്ന ബാച്ചുകളാണ് തിരിച്ചെടുക്കുക: Product Pack size  Batch code Best before  Nanosupps Ä Protein Pancake Pistachio 45g LOT/P320-23 15/05/2024,17/05/2024,16/05/2024 & 20/06/2024 Nanosupps Ä Protein Pancake Vanilla 45g LOT/V321-23 ഈ ബാച്ച് കേക്കുകള്‍ … Read more

ഭക്ഷ്യനിയമങ്ങൾ ലംഘിച്ചു; അയർലണ്ടിൽ ജനുവരി മാസം അടച്ചുപൂട്ടിയത് നാല് സ്ഥാപനങ്ങൾ

അയര്‍ലണ്ടില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് ജനുവരി മാസത്തില്‍ അടച്ചുപൂട്ടല്‍, വില്‍പ്പന നിര്‍ത്തല്‍ നോട്ടീസുകള്‍ നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ: F Herterich’s Pork Butchers, 1 Lombard Street, Galway Nearby O’Briens Gala (Closed area: External food store room), Cloughleigh Road, Ennis, Clare Golden Palace (restaurant/café), First Floor, 89 Swords Road, Whitehall, Dublin 9 Mercury (retailer), Park Road, Waterford … Read more

വൃത്തിഹീനമായ പാചകം: 2023-ൽ അയർലണ്ടിലെ 77 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി FSAI

ഭക്ഷ്യനിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 2023-ല്‍ രാജ്യമാകെ 92 മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). 2022-ല്‍ ഇത് 77 ആയിരുന്നു. നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചതില്‍ നിരാശ പ്രകടിപ്പിച്ച FSAI, ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാനും, ഭക്ഷണം പാകം ചെയ്യല്‍, വിളമ്പല്‍, വില്‍ക്കല്‍ എന്നിവയില്‍ ശുചിത്വം പാലിക്കാനും സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ നല്‍കിയ 92 മുന്നറിയിപ്പ് നോട്ടീസുകളില്‍ 76 എണ്ണം അടച്ചുപൂട്ടല്‍ നോട്ടീസുകളാണ്. 3 എണ്ണം … Read more

ഗുരുതര അസുഖം ബാധിക്കാം; അയർലണ്ടിൽ ബേബി ഫുഡ് തിരികെ വിളിച്ച് അധികൃതർ

ഗുരുതര അസുഖം ബാധിക്കാനുള്ള സാധ്യത കാരണം അയര്‍ലണ്ടില്‍ വില്‍ക്കപ്പെടുന്ന കുട്ടികളുടെ ഭക്ഷണം തിരികെ വിളിച്ച് Food Safety Authority of Ireland (FSAI). Reckitt/Mead Johnson Nutrition കമ്പനിയുടെ Nutramigen LGG Stage 1 (400g, ZL3F7D), Nutramigen LGG Stage 2 (400g, ZL3FAA and ZL3FDM) എന്നിവയാണ് തിരിച്ചെടുക്കാന്‍ അധികൃതര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Cronobacter Sakazakii എന്ന പദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇത് വയറ്റിലെത്തിയാല്‍ രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് … Read more

വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യൽ; അയർലണ്ടിലെ 10 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

ഭക്ഷ്യനിയമങ്ങള്‍ക്ക് വിരുദ്ധമായും, വൃത്തിഹീനമായും ഭക്ഷണം പാകം ചെയ്യുകയും, വിളമ്പുകയും ചെയ്ത ഒമ്പത് സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ്. Environmental Health Officers in the Health Service Executive (HSE), Louth County Council എന്നിവരാണ് നവംബര്‍ മാസത്തില്‍ നോട്ടീസ് നല്‍കിയത്. അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ ചുവടെ: ഇവയ്ക്ക് പുറമെ ടിപ്പററിയിലെ Cashel-ലുള്ള 7 Main Street-ല്‍ പ്രവര്‍ത്തിക്കുന്ന The Bakehouse എന്ന ബേക്കറിക്ക് പ്രൊഹിബിഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് ആളുകള്‍ കിടന്നുറങ്ങുക, … Read more

Lidl സ്റ്റോറുകളിലെ ഈ ചോക്കലേറ്റ് വാങ്ങരുത്; മുന്നറിയിപ്പ് നൽകി അധികൃതർ

Lidl സ്‌റ്റോറുകളില്‍ വില്‍ക്കപ്പെടുന്ന ഒരു ചോക്കലേറ്റ് മിഠായി പ്ലാസ്റ്റിക് കഷണങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ചെടുക്കുന്നു. Fin Carré White Chocolate bar-ന്റെ ഒരു ബാച്ചാണ് തിരിച്ചെടുക്കാന്‍ Food Safety Authority of Ireland (FSAI) സൂപ്പര്‍മാര്‍ക്കറ്റിന് നിര്‍ദ്ദേശം നല്‍കിയിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നുമെത്തുന്ന ഈ ചോക്കലേറ്റ് Lidl സ്‌റ്റോറുകള്‍ വഴിയാണ് വില്‍ക്കുന്നത്. ഇവ വില്‍ക്കരുതെന്നും, വാങ്ങിയവര്‍ ഉപയോഗിക്കരുതെന്നും FSAI മുന്നറിയിപ്പ് നല്‍കി. 16-10-2024 ബെസ്റ്റ് ബിഫോര്‍ യൂസ് ഡേറ്റ് ആയിട്ടുള്ള ബാച്ചിന് മാത്രമാണ് ഇത് ബാധകം.

കഴുകാതെ പാത്രത്തിൽ പാചകം, പൂപ്പൽ, ബാക്ടീരിയ സാന്നിദ്ധ്യം; അയർലണ്ടിലെ അഞ്ച് റസ്റ്ററന്റുകൾ അടച്ചുപൂട്ടി

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുകയും, വിളമ്പുകയും ചെയ്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് ഒക്ടോബറില്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). HSE-യിലെ Environmental Health Officers വഴിയാണ് നോട്ടീസുകള്‍ നല്‍കിയത്. അടച്ചുപൂട്ടാന്‍ ഉത്തരവ് ലഭിച്ച സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ: Base Coffee, The Mart, Newbridge Road, Kilcullen, KildareIndian Spices (restaurant/café), 138 Parnell Street, Dublin 1Mizzoni Pizza (take away), 12 Railway Street, Navan, MeathSeasons … Read more

മിഠായി തൊണ്ടയിൽ കുരുങ്ങാം; അയർലണ്ടിൽ വിൽപ്പന നിർത്തിച്ച് FSAI

കുട്ടികളുടെ ഇഷ്ട ഉല്‍പ്പന്നമായ Toxic Waste Slime Licker Sour Rolling Liquid Candy വില്‍പ്പന തടഞ്ഞ് Food Safety Authority of Ireland (FSAI). ഇത് കഴിക്കുമ്പോള്‍, പാക്കിലെ റോളിങ് ബോളുമായുള്ള മിഠായിയുടെ ബന്ധം വേര്‍പെടാനും, തുടര്‍ന്ന് മിഠായില്‍ തൊണ്ടയില്‍ കുരുങ്ങാനും സാധ്യതയുണ്ടെന്ന് FSAI വ്യക്തമാക്കി. EAN: 898940001016 എന്ന ബാര്‍കോഡ് ഉള്ള 57 ml സൈസ് മിഠായികള്‍ക്കാണ് വില്‍പ്പന പാടില്ലെന്ന് ഉത്തരവ് നല്‍കിയിട്ടുള്ളത്. ഇവ കടകളില്‍ നിന്നും എടുത്തുമാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇവ വാങ്ങുകയുമരുത്.

വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കൽ: ഡബ്ലിനിലേയും, ടിപ്പററിയിലെയും സ്ഥാപനങ്ങൾ അടച്ചുപൂട്ടി

അയര്‍ലണ്ടില്‍ ഭക്ഷ്യനിയമലംഘനം കണ്ടെത്തിയ ഡബ്ലിനിലെയും, ടിപ്പററിയിലെയും രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് Food Safety Authority of Ireland (FSAI). സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് നടപടി. അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ: മാംസം ശരിയായി പാചകം ചെയ്യാതിരിക്കുക, സുരക്ഷിതമായി ഭക്ഷണം സൂക്ഷിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാതിരിക്കുക, കൃത്യമായി മാലിന്യം കൈകാര്യം ചെയ്യാതിരിക്കുക, സ്ഥാപനത്തിലെ അഴുക്ക് വൃത്തിയാക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനകളില്‍ കണ്ടെത്തിയത്. ഇതിന് പുറമെ ഭക്ഷ്യസുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ Meath-ലെ GREENHEART CBD … Read more