ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയുമായി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍

ന്യൂയോര്‍ക്ക്: ലൈംഗിക ന്യൂനപക്ഷ സമുദായങ്ങള്‍ ലോകമൊട്ടൊകെ ഈ മാസം ലൈംഗിക സ്വാഭിമാന മാസമായി ആചരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ആപ്പുമായി ഫേസ്ബുക്ക് രംഗത്ത്. ലൈംഗിക ന്യൂന പക്ഷങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വന്തം പ്രൊഫൈല്‍ ചിത്രം മഴവില്‍ നിറങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യം ഒരുക്കുന്നതാണ് ഈ ആപ്പ്. Use as Profile Picture എന്ന ആപ്പ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഷെയര്‍ ചെയ്തത്. സ്വവര്‍ഗ പ്രണയികള്‍ക്ക് വിവാഹം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട് എന്ന അമേരിക്കന്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് … Read more

ഫ്രാന്‍സില്‍ കൂടുതല്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുള്ളതായി പ്രധാനമന്ത്രി

പാരീസ്: ഫ്രാന്‍സില്‍ കൂടുതല്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുള്ളതായി പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് മുന്നറിയിപ്പ് നല്‍കി. ലിയോണിലെ ഗല്‍ാസ് ഫാക്ടറിയില്‍ ഒരാളെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വാല്‍സ് മുന്നറിയിപ്പ് നല്‍കിയത്. ഇന്നലെ ഫാക്ടറിയില്‍ കടന്നുകയറിയാണ് തീവ്രവാദികള്‍ ഒരാളെ വധിക്കുകയും അറബി വാക്കുകള്‍ എഴുതിയ പതാക ഉയര്‍ത്തുകയും ചെയ്തത്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പതാകയും സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. യാസിന്‍ സാല്‍ഹി (35) എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സെക്യുരിറ്റി സര്‍വീസ് മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സാല്‍ഹിക്ക് നേരത്തെ … Read more

വീട്ടിലെ കുശിനിക്കാരനെ ഭാര്യ തല്ലി, ന്യൂസിലന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചു

മെല്‍ബണ്‍: വീട്ടിലെ കുശിനിക്കാരനെ ഭാര്യ തല്ലിയതിനെ തുടര്‍ന്ന് ന്യൂസിലന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രവി ഥാപ്പറെ ഇന്ത്യ തിരിച്ചു വിളിച്ചു. രവി ഥാപ്പറുടെ ഭാര്യ ഷര്‍മിളയ്‌ക്കെതിരെയാണ് ആരോപണം, അതേസമയം, ഷര്‍മിള ജീവനക്കാരനെ ആക്രമിച്ചെന്ന വാര്‍ത്ത ഥാപ്പര്‍ നിഷേധിച്ചു. സംഭവത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷര്‍മിളയും തയ്യാറായില്ല. മേയിലായിരുന്നു സംഭവം നടന്നത്. മര്‍ദ്ദനത്തിനിരയായ ജോലിക്കാരന്‍ സംഭവദിവസം രാത്രി തന്നെ ഥാപ്പറിന്റെ വീട്ടില്‍ നിന്നും 20 കിലോമീറ്ററോളം നടന്ന് വെല്ലിംഗ്ടണില്‍ എത്തിയിരുന്നു. ക്ഷീണിച്ച് അവശനിലയില്‍ കണ്ട ജോലിക്കാരനെ സമീപവാസികള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് … Read more

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എച്ച്ഐവി വാക്സിന്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബില്‍ഗേറ്റ്സ്

മെല്‍ബണ്‍: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഏയ്ഡ്സിനുള്ള മരുന്ന് കണ്ടെത്തുമെന്ന് വിശ്വസിക്കുന്നതായി ശതകോടീശ്വരന്‍ ബില്‍ഗേറ്റ്സ്. മരുന്നതിന്‍റെ കണ്ടെത്തലിനായി മില്യണ്‍ കണക്കിന് ഡോളറാണ് ബില്‍ഗേറ്റ്സ് ചെലവഴിക്കുന്നത്. വാക്സിനായിരിക്കും സാധ്യതയെന്നും ഇത് ജനങ്ങളെ എച്ച്ഐവി പകരുന്നതില്‍ നിന്ന് സംരക്ഷിക്കുമെന്നും കരുതുന്നതായി ബില്‍ഗേറ്റ്സ് പറയുന്നു. 1981മുതല്‍ 78 മില്യണ്‍ പേരെയാണ് എച്ച്ഐവി ബാധിച്ചിരിക്കുന്നത്. ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി നശിപ്പിക്കുകയാണ് എച്ച്ഐവി വൈറസ് ചെയ്യുന്നത്. രോഗ പ്രതിരോധ ശേഷി നശിക്കുന്നതോടെ ട്യൂബര്‍കുലോസിസ്, ന്യൂമോണിയ തുടങ്ങി മറ്റ് രോഗങ്ങള്‍ക്ക് സാധ്യത കൂടുന്നു. യുഎന്‍കണക്ക് പ്രകാരം 39 … Read more

കൊബാനിയില്‍ ഐ.എസിന്റെ കൂട്ടക്കുരുതി വീണ്ടും…കൊല്ലപ്പെട്ടത് 146 പൗരന്മാര്‍

ബെയ്‌റൂട്ട്: സിറിയയിലെ കൊബാനിയില്‍ ഐ.എസിന്റെ കൂട്ടക്കുരുതി വീണ്ടും. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 146 പൗരന്മാര്‍. കുര്‍ദ് ശക്തികേന്ദ്രമായ കൊബാനിയില്‍ തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്കുള്ള മറുപടിയായാണ് ഐ.എസിന്റെ പകപോക്കല്‍. 70 പേരെ ഭീകരര്‍ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നഗരവകവാടത്തിനു പുറത്ത് മൂന്ന് ഐ.എസ്. ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഈ സ്‌ഫോടനങ്ങളുടെ മറവില്‍ കൂടുതല്‍ ഭീകരര്‍ നഗരത്തിലേക്കു നുഴഞ്ഞുകയറുകയായിരുന്നു. ഇന്നലെ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ വീടുകളിലും തെരുവോരങ്ങളിലും ചിതറിക്കിടക്കുകയായിരുന്നെന്ന് സിറിയന്‍ മനഷ്യാവകാശ സംരക്ഷണസംഘം അറിയിച്ചു. കെട്ടിടങ്ങളിലേക്കു … Read more

വീക്കി പീഡിയ പ്രിന്‍റ് എഡിഷന്‍ വരുന്നു

ന്യൂയോര്‍ക്ക്: വിക്കിപീഡിയ പ്രിന്റ് എഡിഷന്‍ പുറത്തിറങ്ങുന്നു. പ്രിന്റ് വിക്കിപീഡിയ എന്ന പ്രോജക്ടിലൂടെ പുറത്തിറങ്ങുന്ന എഡിഷന് അഞ്ചു ലക്ഷം ഡോളറാണ്  വില. ആകെ 700 പേജു വീതമുള്ള 7600 വാല്യമുണ്ടാകും. ഒന്നിന് 80 ഡോളറായിരിക്കും വില. ലേഖനങ്ങള്‍ മാത്രമല്ല. വീക്കിപീഡിയയെ പരിപോഷിപ്പിച്ചവരുടെയും പേരുകളുണ്ട്. ലേഖനങ്ങലും വിവരങ്ങലും വീക്കി പീഡിയയില്‍ നല്‍കിവരെക്കുറിച്ച് മാത്രമായി 36 വാല്യം നീക്കി വച്ചിട്ടുണ്ട്. 2001ല്‍ വിക്കിപീഡിയ ആരംഭിച്ചതു മുതല്‍ ഇന്നുവരെ ഒരൊറ്റ എഡിറ്റിങ്ങെങ്കിലും നടത്തിയവരുള്‍പ്പടെ 75 ലക്ഷം പേരുടെ വിവരങ്ങള്‍ വരെയുണ്ട് ഇതില്‍. പ്രിന്റഡ് വിക്കിപീഡിയയിലെ … Read more

അമേരിക്കയില്‍ എവിടെയും വിവാഹിതരാകാന്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി, വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ എവിടെയും വിവാഹിതരാകാന്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അവകാശമുണ്ടെന്ന് യുഎസ് സുപ്രീംകോടതി. സ്വവര്‍ഗ വിവാഹം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി. സ്വവര്‍ഗ വിവാഹത്തിന് ഭരണ ഘടന അനുമതി നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാകും. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ ട്വിറ്ററില്‍ കുറിച്ചു. തുല്യതയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇതെന്ന് ഒബാമ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ മറ്റുള്ളവരെ പോലെ ഇനി സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വിവാഹം … Read more

ഫിഫ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് സെപ് ബ്ലാറ്റര്‍; ‘അറിയിച്ചത് രാജിസന്നദ്ധത മാത്രം’

സൂറിച്ച്: ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് സെപ് ബ്ലാറ്റര്‍. സ്വിസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലാറ്ററുടെ വെളിപ്പെടുത്തല്‍. പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ല. രാജി സന്നദ്ധത അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ അടുത്തു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബ്ലാറ്റര്‍ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി. ഫിഫയിലെ ഉന്നതര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായതോടെയാണ് താന്‍ രാജിവയ്ക്കുന്നതായി ബ്ലാറ്റര്‍ പ്രഖ്യാപിച്ചത്. ജൂണ്‍ രണ്ടിന് നടത്തിയ രാജി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ബ്ലാറ്ററുടെ പ്രതികരണം. ബ്ലാറ്ററുടെ പ്രസ്താവന ഫിഫ അധികൃതര്‍ സ്ഥിരീകരിച്ചു. -എജെ-

ടൂണീഷ്യയിലും ഭീകരാക്രമണം; 27 മരണം

  ടൂണിസ്: ടൂണീഷ്യയില്‍ ഭീകരാക്രമണത്തില്‍ 27 പേര്‍ മരിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും വിദേശ വിനോദ സഞ്ചാരികളാണ്. തീവ്രവാദികള്‍ ഹോട്ടലിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. -എജെ-

കുവൈത്തിലെ പള്ളിയില്‍ സ്ഫോടനം…എട്ട് മരണം

കുവൈത്ത്: കുവൈത്തിലെ മുസ്‌ലിം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം. ചാവേര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ സ്‌ഫോടനം. 11 പേര്‍ കൊല്ലപ്പെട്ടുവെന്ന് സംഭവ സ്ഥലത്തുള്ള ഡോക്ടര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 30 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ഐസിസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തായും റിപ്പോര്‍ട്ടുകളുണ്ട്. അല്‍ സവാബിര്‍ മേഖലയിലെ ഇമാം അല്‍സാദിഖ് ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയായിരുന്നു സ്‌ഫോടനം. റമദാന്‍ മാസമായതിനാല്‍ പള്ളിയില്‍ നിരവധിപ്പേര്‍ എത്തിയിരുന്നു. മധ്യപൂര്‍വദേശത്തെ ഏറ്റവും … Read more