ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം

ഗ്രനോബിള്‍: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. ഫ്രാന്‍സിലെ ഗ്രനോബിളിലാണ് ഭീകരാക്രമണം ഉണ്ടായത്. കിഴക്കന്‍ ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഗ്രനോബിളിലെ ഫാക്ടറിയില്‍ ഒരാളെ തലയറ്റ നിലയില്‍ കണ്ടതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അക്രമം നടത്തിയിരുന്നയാള്‍ ഒരു ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പതാകയും കൈയ്യില്‍ കരുതിയിരുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി തവണ ബോംബ് സ്‌ഫോടനങ്ങളും വെടിവയ്പും ഇയാള്‍ ഫാക്ടറിക്കുള്ളില്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇയാളെ അറസ്റ്റുചെയ്തതായാണ് വിവരം ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി ഏഴിന് പാരിസിലെ ചാര്‍ലി … Read more

പ്രിയങ്കയെയും റോബര്‍ട്ട് വാധ്രയേയും കണ്ടിരുന്നെന്ന് ലളിത് മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ ട്വീറ്റ്. ലളിത് മോദി തന്നെയാണ് ബിജെപിക്ക് തുറുപ്പു ചീട്ടായേക്കാവുന്ന ട്വീറ്റ് പുറത്ത് വിട്ടത്. ലണ്ടനില്‍ വച്ച് താന്‍ പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും കണ്ടുവെന്ന് മോദിയുടെ ട്വീറ്റ് പറയുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് മോദി പ്രിയങ്കയെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും കണ്ടത്. വെളളിയാഴ്ച രാവിലെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും ഒരുമിച്ചല്ല കണ്ടതെന്നും മോദി തന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.പുതിയ വെളിപ്പെടുത്തല്‍ സുഷമ സ്വരാജിന്റെയും വസുന്ധര രാജെയുടെയും രാജി … Read more

വാഗ്ദാനങ്ങള്‍ നിറവേറ്റി എഎപി കന്നി ബഡ്ജറ്റ്…

ന്യൂഡല്‍ഹി: വാഗ്ദ്ധാനങ്ങള്‍ പാലിച്ച് എഎപി കന്നി ബഡ്ജറ്റ്. പ്രഷര്‍ കുക്കര്‍ പോലുള്ള അടുക്കള ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മെഴുകുകൊണ്ടുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കു വിലകുറയും. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം, വൈദ്യുതി എന്നിവയ്ക്കുള്ള ഫണ്ട് വകയിരുത്തല്‍ വര്‍ധിപ്പിച്ചു. കോളജുകള്‍ക്കും ഗ്രാമങ്ങള്‍ക്കും സൗജന്യ വൈഫൈ സംവിധാനത്തിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളിലും സ്‌കൂളുകളിലെ ക്ലാസ്മുറികളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്ന മറ്റു സംസ്ഥാനങ്ങളുടെ ഡീസല്‍ ഉപയോഗിക്കുന്ന ഭാരവണ്ടികള്‍ക്കു … Read more

കെഎഫ്‌സിയില്‍ രോഗാണു വാഹകരായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി

ഹൈദരാബാദ്: കെന്റുക്കി  ഫ്രൈഡ് ചിക്കന്‍ (കെഎഫ്‌സി)ക്ക് ഇത് കഷ്ടകാലം. ചിക്കന് പകരം എലിയെ വറുത്ത് നല്‍കിയെന്ന ആരോപണത്തിന്റെ അലയൊലികള്‍ അടങ്ങിയതിനു പിന്നാലെ മറ്റൊരു ഗൗരവതരമായ ആരോപണവുമായി തെലങ്കാന സര്‍ക്കാര്‍ രംഗത്തുവന്നു. യു എസ് കമ്പനിയുടെ ചിക്കനില്‍ രോഗാണു വാഹകരായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി സംസ്ഥാന ഭക്ഷ്യ ലബോറട്ടറി സ്ഥിരീകരിച്ചു. വിദ്യാനഗര്‍, ചിക്കഡ്പളളി, നച്ചാരം, ഹിമായത്ത് നഗര്‍, ഇസിഐഎല്‍ റോഡ് എന്നീ അഞ്ച് ഇടങ്ങളില്‍ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന … Read more

ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്‌ഫോടനക്കേസ് : സോഖര്‍ സര്‍നേവിന് വധശിക്ഷ

ബോസ്റ്റണ്‍: ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്‌ഫോടനക്കേസിലെ 21കാരനായ പ്രതി സോഖര്‍ സര്‍നേവിന് യു.എസ് കോടതി വധശിക്ഷ വിധിച്ചു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ സന്നിഹിതരായിരിക്കെയാണ് സോഖറന്രെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച ശിക്ഷാവിധി പുറപ്പെടുവിച്ചത്. വിചാരണയ്ക്ക് ഉടനീളം ഇതുവരെ മൗനം പാലിച്ച സോഖര്‍ ശിക്ഷാ വിധിയ്‌ക്കൊടുവില്‍ തന്രെ ചെയ്തികള്‍ക്ക് ക്ഷമ ചോദിച്ചിക്കുകയുണ്ടായി. ”ഞാന്‍ എടുത്ത ജീവനുകള്‍ക്കും നിങ്ങള്‍ക്ക് ഉണ്ടാക്കിയ ദുരിതത്തിനും ഞാന്‍ അള്ളാഹുവിന്രെ നാമത്തില്‍ മാപ്പപേക്ഷിക്കുന്നു”സോഖര്‍ പറ!ഞ്ഞു. നാല് കൊലക്കുറ്റമടക്കം മുപ്പത് കുറ്റങ്ങള്‍ സോക്കറിനെതിരെ കഴിഞ്ഞ … Read more

വിമാനാപകടത്തില്‍ നിന്ന് അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു

  ബൊഗോട്ട: കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ അമ്മയേയും പിഞ്ചു കുഞ്ഞിനെയും അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ജീവനോടെ കണ്ടെത്തി. നെല്ലി മുറിലോയെന്ന 18 വയസുകാരിയും ഒരു വയസ് മാത്രം പ്രായമുള്ള മകന്‍ യുഡീര്‍ മുറിനോയുമാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോക്കോയിലെ ക്വിബ്‌ദോ പ്രവിശ്യയിലെ കൊടുംവനത്തില്‍ വിമാനം തകര്‍ന്നു വീണത്. ബുധനാഴ്ച രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് അമ്മയേയും കുഞ്ഞിനെയും കണ്ടെത്തിയത്. അപകടത്തെ അതിജീവിച്ച യുവതിയും കുഞ്ഞും അഞ്ചു ദിവസം കൊടുവനത്തില്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് അത്ഭുതമായി. യുവതിക്ക് നിസാരപൊള്ളലേറ്റെങ്കിലും … Read more

ഐഎസ് സ്വന്തമായി കറന്‍സി പുറത്തിറക്കി

  മൊസൂള്‍ : സ്വന്തം കറന്‍സിയുമായി തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റ് (ഐഎസ്്)രംഗത്ത്. ഇറാഖിലെയും സിറിയയിലെയും തങ്ങളുടെ അധീന പ്രദേശങ്ങളില്‍ വിനിമയോപാധിയായിട്ടാണ് കറന്‍സി നിര്‍മ്മിച്ചിരിക്കുന്നത്.’ഇസ്‌ലാമിക് സ്‌റ്റേറ്റ് പ്രവാചകചര്യയില്‍ അധിഷ്ടിതമായ ഖിലാഫത്ത്’ എന്ന് ആലേഖനം ചെയ്ത സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ചെമ്പിന്റെയുമായി ഏഴ് വ്യത്യസ്ത മൂല്യങ്ങളുടെ നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിനാറിന്റെ (സ്വര്‍ണ്ണം) നാണയത്തിന് 139 ഡോളറും അഞ്ച് ദിനാറിന്റെ നാണയത്തിന് 694 ഡോളറുമാണ് മതിപ്പ് മൂല്യം. ലോകത്തിലെ ഏറ്റവും സമ്പന്നമായ തീവ്രവാദ സംഘടനയാണ് … Read more

സ്മൃതി ഇറാനിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് 500 ഓളം ആപ് പ്രവര്‍ത്തകര്‍ അവരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഇറാനിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. രാവിലെ 11 മണിയോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി പരാതി നിലനില്‍ക്കുന്നതാണെന്നും കൂടുതല്‍ തെളിവ് നല്‍കിയാല്‍ കേസെടുക്കാമെന്നും … Read more

സ്മൃതി ഇറാനിയുടെ വ്യാജ ബിരുദം…അച്ചടിപിശകെന്ന് ബിജെപി

ന്യൂഡല്‍ഹി: അച്ചടിപ്പിശക് കാരണമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശപത്രികയില്‍ നല്‍കിയ വിദ്യാഭ്യാസ യോഗ്യതയിലെ തെറ്റുകള്‍ വന്നതെന്ന് ബി.ജെ.പി . കേസ് നിലനില്‍ക്കുമെന്ന ഡല്‍ഹി മെട്രോ പൊളിറ്റന്‍ കോടതിയുടെ ഉത്തരവ് വന്നതിനു ശേഷം പ്രതിപക്ഷം സ്മൃതിയുടെ രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അവകാശവാദവുമായി പാര്‍ട്ടി രംഗത്തെത്തിയത്. വ്യാജ ബിരുദ കേസില്‍ ശിക്ഷിക്കപ്പെട്ട എ.എ.പി നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായ ജിതേന്ദര്‍ സിംഗ് തോമറുമായി സ്മൃതിയെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ വാദം. നിങ്ങള്‍ക്ക് ഓറഞ്ചിനെ ആപ്പിളുമായി താരതമ്യം ചെയ്യാനാവില്ലെന്നാണ് … Read more

സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ തൊട്ടു

ലണ്ടന്‍: സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ തൊട്ടതായി രാജ്യാന്തര സൗരയൂഥ കാലാവസ്ഥാ കേന്ദ്രം. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ അമേരിക്കയുടെ ബഹിരാകാശ യാത്രികന്‍ സ്‌കോട്ട് കെല്ലിയും സൗരക്കൊടുങ്കാറ്റ് ഭൂമിയെ സ്പര്‍ശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്നു ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ധ്രുവദീപ്തികള്‍ ദൃശ്യമായി. കൂടുതല്‍ ശക്തമായ സൗരക്കൊടുങ്കാറ്റ് ഇന്നു ഭൂമിയെ സ്പര്‍ശിക്കുമെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഉത്തര അമേരിക്കയെയാകും ഇതു കൂടുതലായി ബാധിക്കുകയെന്നാണു റിപ്പോര്‍ട്ട്. വൈദ്യുതി ശൃംഖലകള്‍, ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്) എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ കൊടുങ്കാറ്റ്. … Read more