വിദ്യാഭ്യാസ യോഗ്യതാ വിവാദം: സ്മൃതി ഇറാനിക്ക് തിരിച്ചടി

  ദില്ലി: കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതി നിലനില്‍ക്കുമെന്ന് കോടതി. തെളിവുണ്ടെങ്കില്‍ കേസെടുക്കാമെന്നും ദില്ലി മെട്രോപോലിറ്റന്‍ കോടതി അഭിപ്രായപ്പെട്ടു. ആഗസ്ത് 28 ന് കേസ് വീണ്ടും പരിഗണിക്കും. അഹമ്മദ് ഖാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു തെരഞ്ഞെടുപ്പുകളില്‍ സ്മൃതി നല്‍കിയ സത്യവാങ്മൂലങ്ങളിലെ വിദ്യാഭ്യാസ യോഗ്യത മൂന്നു തരത്തിലാണെന്നായിരുന്നു പരാതി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കി. -എജെ-

വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎഎസ്

ന്യൂഡല്‍ഹി: വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎഎസ്. ഇക്കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് തയ്യാറായി.സിഐഎസ്എഫിന്റെ പ്രവര്‍ത്തന പരിചയം അവഗണിക്കാനാവില്ലെന്ന് ബിസിഎഎസ് പറയുന്നു .പുതിയ സേന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും ബിസിഎസിന്റെ വാദം . കരിപ്പൂരില്‍ അറസ്റ്റിലായ എല്ലാവരും സസ്‌പെന്‍ഷനിലായെന്നാണ് സിഐഎസ്എഫ്. നഷ്ടം 55 ലക്ഷമെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും സിഐഎസ്എഫ് പറയുന്നു. വിമാനത്താവളത്തിലെ ആകെ നഷ്ടം 30,000 രൂപയുടേത് മാത്രം. പാര്‍ലമെന്ററി സമിതി വിഷയം ചര്‍ച്ച ചെയ്യും. കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള … Read more

ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറാകാന്‍ സ്‌റ്റെഫി ഗ്രാഫ്

തിരുവനന്തപുരം: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സ്‌റ്റെഫി ഗ്രാഫിനെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനം. ആയുര്‍വേദ ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ട് ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് അന്തര്‍ദേശീയ തലത്തിലെ ഒരു പ്രശസ്ത താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. കേരളത്തിലെ ആയുര്‍വേദ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സമ്മതമാണെന്ന് സ്‌റ്റെഫി നേരത്തേ അറിയിച്ചിരുന്നു. ജര്‍മന്‍ സ്വദേശിയാണ് 46കാരിയായ സ്‌റ്റെഫി.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് … Read more

മധ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: മധ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി മുതല്‍ 10,000 രൂപ പിഴ. ഇപ്പോള്‍ ഉള്ളതിന്റെ അഞ്ച് മടങ്ങാണ് പിഴ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മധ്യപിച്ച് വാഹനമോടിച്ച് ഒന്നില്‍ അധികം തവണ പിടികൂടിയാല്‍ പിഴ ഇതിലും കൂടും. കൂടാതെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും. ലൈസന്‍ റദ്ദാക്കുക തുടങ്ങിയ നടപടികളും ഉണ്ടാകും. റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം കഴിഞ്ഞ ദിവസമാണ് പരിഷ്‌കരിച്ച നിയമങ്ങളുടെ വിവരം പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ … Read more

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ കൃത്യസമയത്തു ഹാജരാകണം; അല്ലെങ്കില്‍ നടപടി വരും

  ന്യൂഡല്‍ഹി: ഓഫീസില്‍ അല്പം താമസിച്ചു ചെന്നാലും ആരു ചോദിക്കില്ലെന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ മിക്കവരുടെയും മനോഭാവം മാറ്റാന്‍ സമയമായി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഈ പരിപാടി നടക്കില്ല. അല്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് (ഡിഒപിടി) സര്‍ക്കാര്‍ ഓഫീസില്‍ പാലിക്കേണ്ട കൃത്യനിഷ്ഠയെക്കുറിച്ചും മര്യാദയെക്കുറിച്ചും പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാര്‍ ഓഫീസില്‍ കൃത്യസമയത്തുതന്നെ ഹാജരാകണമെന്നാണു നിര്‍ദേശം. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണന്നും ഡിഒപിടി അറിയിച്ചിട്ടുണ്ട്. … Read more

‘വെല്ലുവിളിക്കുന്നവരുടെ കണ്ണു ചൂഴ്‌ന്നെടുക്കും’: മമത ബാനര്‍ജിയുടെ അനന്തരവന്റെ പരാമര്‍ശം വിവാദത്തില്‍

  കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ ഭീഷണി പരാമര്‍ശം വിവാദമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നാണ് അഭിഷേകിന്റെ വിവാദ പരാമര്‍ശം. ‘വെല്ലുവിളിച്ചാല്‍ കണ്ണുകള്‍ ചൂഴ്ന്ന് തെരുവിലേക്ക് വലിച്ചെറിയും. കൈ ചൂണ്ടിയാല്‍ ആ കൈകള്‍ വെട്ടും. ജനാധിപത്യത്തില്‍ സാധാരണക്കാരന്റേതാണ് അവസാന വാക്ക്’ ബസിര്‍ഹട്ടില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവ് കൂടിയായ അഭിഷേക്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഏറ്റുമുട്ടാന്‍ കരുത്തുള്ള ഏകപാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസ് … Read more

മുംബയ് ഭീകരാക്രമണ സൂത്രധാരന്‍ ലഖ്വിയ്ക്കെതിരായ ഇന്ത്യയുടെ നടപടിക്ക് ചൈനയുടെ തട

യുണൈറ്റഡ് നേഷന്‍സ്: 2008ലെ മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരനും പാകിസ്ഥാനിലെ ലഷ്‌കറെ തയ്ബ ഭീകരനുമായ സക്കിയൂര്‍ റഹ്മാന്‍ ലഖ്വിയെ മോചിപ്പിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ നടപടി ആവശ്യപ്പെടാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന തടഞ്ഞു. ലഖ്‌വിയ്‌ക്കെതിരെ നടപടി എടുക്കുന്നതിന് ആവശ്യമായ വിവരങ്ങളോ തെളിവുകളോ ഇന്ത്യ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ഇടങ്കോലിട്ടത്. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് ലഖ്‌വിയുടെ മോചനത്തെ കുറിച്ച് പാകിസ്ഥാനോട് വിശദീകരണം ആവശ്യപ്പെടാന്‍ യു.എന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ചൈനയുടെ പ്രതിനിധികളുടെ ഇടപെടല്‍ മൂലം ഇത് തടസപ്പെടുകയായിരുന്നു. ലഖ്‌വിയെ മോചിപ്പിച്ചതിനെ കുറിച്ച് … Read more

സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷനറീസ് ഒഫ് ചാരിറ്റി മുന്‍ മദര്‍ സുപ്പീരിയറുമായ സിസ്റ്റര്‍ നിര്‍മല (നിര്‍മല ജോഷി) അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ദ്ധക്യകാല രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1997ല്‍ മദര്‍ തെരേസയുടെ മരണത്തെ തുടര്‍ന്നാണ് സിസ്റ്റര്‍ നിര്‍മല മദര്‍ സുപ്പീരിയര്‍ ജനറലായത്. 2009ല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി മൂന്നാംതവണയും മഠത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ആവുന്നതിന് നിര്‍മല വിസമ്മതിച്ചിരുന്നു. നേപ്പാളില്‍ നിന്ന് വന്ന ബ്രാഹ്മണ പട്ടാളക്കാരന്റെ മകളായി 1934ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു നിര്‍മലയുടെ ജനനം. ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ … Read more

സുനന്ദ പുഷ്‌കര്‍ കൊലപാതകം: മൂന്ന് പേരുടെ നുണപരിശോധന നടത്തി

  ഡല്‍ഹി: സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ സഹായി, സുഹൃത്ത്, െ്രെഡവര്‍ എന്നിവരെ ദില്ലി പൊലീസ് നുണപരിശോധനക്ക് വിധേയരാക്കി. മൂന്ന് പേരും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയ സാഹചര്യത്തിലാണ് പ്രത്യേകന്വേഷണസംഘം നുണപരിശോധന നടത്തിയത്. സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, െ്രെഡവര്‍ ബജ്‌റംഗി, സുഹൃത്ത് സഞ്ജയ് ദവാന്‍ എന്നിവരെ പ്രത്യേകന്വേഷണ സംഘം നുണപരിശോധനക്ക് വിധേയരാക്കിയത്. ഇതോടെ കേസില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കിയവരുടെ എണ്ണം ആറായി. കേസുമായി ബന്ധപ്പെട്ട് സാക്ഷികളായ … Read more

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: യുപി സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകന്‍ ജഗേന്ദ്ര സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയച്ചു. ഉത്തര്‍പ്രദേശ് ക്ഷീര വികസന വകുപ്പ് മന്ത്രി രാം മൂര്‍ത്തി വര്‍മയും സംഘവും സിംഗിനെ തീവച്ച് കൊന്നു എന്നതാണ് ആരോപണം. മന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസുകാരാണു സിംഗിനെ തീവച്ചു കൊന്നതെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്. മന്ത്രിയുടെ അനധികൃത പാറ ഖനനം, ഭൂമി കൈയേറ്റം എന്നിവയെക്കുറിച്ചു സിംഗ് റിപ്പോര്‍ട്ട് ചെയ്യുകയും ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന … Read more