ടാക്സി ഡ്രൈവർ ചമഞ്ഞ് തട്ടിപ്പ് ; ഡബ്ലിൻ സ്വദേശിക്ക് നഷ്ടമായത് മൊബൈൽ ഫോണും 1300 യൂറോയും

ഡബ്ലിനിലെ വ്യാജ ടാക്സി തട്ടിപ്പ് സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി ഡബ്ലിന്‍ സ്വദേശി. ടാക്സി ഡ്രൈവര്‍ ചമഞ്ഞെത്തിയയാള്‍ കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണും, ബാങ്ക് അക്കൌണ്ടില്‍ നിന്നും 1300 യൂറോയും തട്ടിയെടുത്തതായി ഡബ്ലിന്‍ സ്വദേശി മാത്യു മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു മാത്യുവില്‍ നിന്നും പണം തട്ടിയെടുത്തത്. നഗരത്തില്‍ നിന്നും വീട്ടിലേക്ക് പോവാനായി ഓണ്‍ലൈന്‍ ടാക്സിക്കായി ശ്രമിച്ചെങ്കിലും മൊബൈല്‍ ആപ്പ് വഴി ഇത് ലഭിച്ചില്ല. തുടര്‍ന്ന് ഒരു ടാക്സി സമീപത്തെത്തിയതായും, കയറാന്‍ ആവശ്യപ്പെട്ടെന്നും മാത്യു പറയുന്നു. വീടിന് സമീപത്ത് … Read more

ടെക് മേഖലയിൽ ഇനിയും തൊഴിൽ നഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് ലിയോ വരദ്കർ

അയര്‍ലന്‍ഡിലെ ടെക് മേഖലയില്‍ ഇനിയും ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. ഡബ്ലിനില്‍ കഴിഞ്ഞ ദിവസം നടന്ന Digital Ireland Conference ന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ‍.ടി മേഖല വളരെ വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് ഇത്തരത്തിലൊരു പരിപാടി നടക്കുന്നതെന്നും, കഴിഞ്ഞ ആഴ്ചകളില്‍ തൊഴില്‍ നഷ്ടപ്പെട്ട ആളുകളോടൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ടെക്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്സ്, പബ്ലിക് റിലേഷന്‍ മേഖലകളിലും, മറ്റ് മേഖലകളിലും ധാരാളം അവസരങ്ങള്‍ ഉണ്ടെന്നും, വിദേശത്തുനിന്നും … Read more

ഡിജിറ്റൽ സാങ്കേതിക മേഖലയിലെ പുതുസാധ്യതകൾ തേടി അയർലൻഡ് ;Digital Ireland Conference ഇന്ന് ഡബ്ലിനിൽ

അയര്‍ലന്‍ഡിന്റെ ഡിജിറ്റല്‍ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന Digital Ireland Conference ഇന്ന് ഡബ്ലിനില്‍ നടക്കും. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍,ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍, മറ്റു മന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പം ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ, ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. മുൻനിര ആഗോള ടെക് കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സാന്നിധ്യത്തിലൂടെ അയർലൻഡിന് തങ്ങളുടെ ഡിജിറ്റൽ ട്രാക്ക് റെക്കോർഡ് ഏത് രിതീയില്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പരിപാടി ചര്‍ച്ച ചെയ്യും. വന്‍കിട ഐ‍.ടി കമ്പനികള്‍ … Read more

ഡബ്ലിനിലെ ഗാർഡയ്‌ക്കെതിരായ ആക്രമണം ; ഇതുവരെ അറസ്റ്റിലായത് നാല് പേർ

ഡബ്ലിന്‍ Ballyfermot Road ല്‍ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തെത്തുടര്‍ന്ന് ഇതുവരെ അറസ്റ്റിലായത് നാല് പേര്‍. നാല്‍പ്പത് വയസ്സുകാരനായ ഒരാളാണ് ഏറ്റവുമൊടുവിലായി അറസ്റ്റിലായിരിക്കുന്നത്. 50, 30 വയസ്സിനോടടുത്ത് പ്രായമുള്ള രണ്ട് പേരെയും, 50 വയസ്സിനോടടുത്ത് പ്രായമുള്ള ഒരു സ്ത്രീയെയും ഇതിന് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. Ballyfermot Road ലുണ്ടായ ഒരു ക്രമസമാധാന പ്രശ്നത്തെത്തുടര്‍ന്നായിരുന്നു ഒരു വനിതാ ഉദ്യോഗസ്ഥയടക്കം രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാത്രി ഇവിടേക്കെത്തിയെത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ചില ആളുകള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. … Read more

ഡബ്ലിനിൽ ജോലി നഷ്ടമായത് 140 ജീവനക്കാർക്കെന്ന് സ്ഥിരീകരിച്ച് ട്വിറ്റർ ; ഡബ്ലിനിലെ ട്വിറ്റർ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി

ഡബ്ലിനില്‍ 140 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായതായി സ്ഥിരീകരിച്ച് സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്റര്‍. പുറത്താക്കപ്പെട്ട ജീവനക്കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചതായും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും ഉപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. അതേസമയം കൂടുതല്‍ ജീവനക്കാര്‍ കമ്പനി വിട്ട സാഹചര്യത്തില്‍ ഡബ്ലിനിലെ ട്വിറ്റര്‍ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടിയ നിലയിലാണ്. “ട്വിറ്ററിന്റെ നടപടിയാല്‍ ബാധിക്കപ്പെട്ട ജീവനക്കാര്‍ക്കൊപ്പമാണ് താന്‍, പുതിയ ജോലി കണ്ടെത്തുന്നതിനും, സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമടക്കമുള്ള എല്ലാ സഹായങ്ങളും ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുമെന്നും” … Read more

ഡബ്ലിൻ എയർപോർട്ടിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടാം; Ryanair ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റുമാരെ നിയമിക്കുന്നു

അയർലൻഡിലെ ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത ;ഡബ്ലിൻ എയർപോർട്ടിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ അവസരമൊരുക്കി Ryanair. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റ് തസ്തികയിലേക്ക് നിരവധി ഒഴിവുകൾ ഉണ്ടെന്നാണ് Ryanair വൃത്തങ്ങൾ അറിയിക്കുന്നത്. 2023 ലെ വേനൽക്കാല സർവീസിന് വേണ്ടിയാണു Ryanair 150 ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റുമാരെ ഡബ്ലിൻ എയർപോർട്ടിൽ നിയമിക്കുന്നത് .ഉദ്യോഗാർഥികൾക്ക് ഉയർന്ന ശമ്പളമാണ് Ryanair വാഗ്ദാനം ചെയിതിരിക്കുന്നത്, തിരഞ്ഞെടുക്കുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റുമാർക്ക് 30000 യൂറോ വാർഷിക ശമ്പളം ലഭിക്കും ഉദ്യോഗാർഥികൾക്ക് പ്രവർത്തി പരിചയം ആവശ്യമില്ല പ്രതിവർഷം … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ അഞ്ഞൂറിലധികം തൊഴിലവസരങ്ങൾ; നവംബർ 18 , 19 തീയതികളിൽ തൊഴിൽമേള

ഡബ്ലിന്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുവാന്‍ ആഗഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വിവിധ മേഖലകളിലായുള്ള അഞ്ഞൂറിലധികം ഒഴിവുകളിലേക്കുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അടുത്തയാഴ്ച തൊഴില്‍മേള സംഘടിപ്പിക്കും. നവംബര്‍ 18, 19 തീയ്യതികളിലായി ഡബ്ലിന്‍ റാഡിസന്‍ ഹോട്ടലിലാണ് തൊഴില്‍ മേള. നവംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 3 മുതല്‍ രാത്രി 7 മണി വരെയും, നവംബര്‍ 19 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുമാണ് തൊഴില്‍ മേള. തൊഴില്‍ മേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. റീട്ടെയില്‍ സെയില്‍സ് പ്രൊഫഷണലുകള്‍, … Read more

“താൻ പാതി Luas പാതി” ; മാരത്തോൺ പൂർത്തിയാക്കാൻ Luas സേവനമുപപയോഗിച്ച ഗാർഡ സേനാംഗത്തെ മത്സരത്തിൽ നിന്നും അയോഗ്യനാക്കി

ഡബ്ലിന്‍ മാരത്തോണില്‍ 42 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനായി Luas പൊതുഗതാഗത സംവിധാനമുപയോഗിച്ച ഗാര്‍ഡ അംഗത്തിനെതിരെ നടപടി. ഇയാളെ മത്സരത്തില്‍ നിന്നും അയോഗ്യനാക്കുന്നതായും,ഇനിമുതല്‍ ഡബ്ലിന്‍ മാരത്തോണില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഇയാള്‍ തട്ടിപ്പ് ഏറ്റു പറഞ്ഞതായും, മാരത്തോണിലെ മെഡലുകള്‍ തിരികെ നല്‍കിയതായും ഡബ്ലിന്‍ മാരത്തോണ്‍ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചു. ഗാര്‍ഡയുടെ അഴിമതി വിരുദ്ധ വിഭാഗത്തിലെ അംഗത്തിനെതിരയൊണ് നിലവില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ഓട്ടം പൂര്‍ത്തിയാക്കാനായി എടുത്ത സമയം അധികൃതരില്‍ സംശയമുണര്‍ത്തുകയായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായതായും, മത്സരഫലത്തില്‍ … Read more

മംഗോളിയൻ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരൻ കുറ്റക്കാരനെന്ന് കോടതി

നാല്‍പ്പത്തി ഒമ്പതു വയസ്സുകാരിയായ മംഗോളിയന്‍ സ്വദേശിനി Urantsetseg Tserendorj നെ ഡബ്ലിനില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരനായ അയര്‍ലന്‍ഡ് സ്വദേശി കുറ്റക്കാരനെന്ന് കോടതി. സെന്റര്‍ ക്രിമിനല്‍ കോടതിയില്‍ നടന്ന കേസിന്റെ പുനര്‍വിചാരണയിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായി പ്രതിയായ കൗമാരക്കാരനായ പ്രതിയെ ഡിസംബര്‍ 21 വരെ റിമാന്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രായം പരിഗണിച്ച് പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2021 ജനുവരി 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. … Read more

അയർലൻഡിലെ ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത , St Michael’s House ൽ നിരവധി തൊഴിലവസരങ്ങൾ

വൈകല്യങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സേവനം നൽകുന്ന St Michael’s House ൽ വ്യത്യസ്ത തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഡബ്ലിനിലുടനീളമുള്ള കേന്ദ്രങ്ങളിലേക്കാണ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. staff nurses, social care, direct support workers എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻBallymun Road ലെ St Michael’s House ആസ്ഥാനത്ത് വച്ച് നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 7 മണി വരെ റിക്രൂട്ട്മെന്റ് നടത്തും. അയർലൻഡിലെ പ്രവർത്തനം വിപുലപ്പെടുത്തുനതിന്ടെ ഭാഗമായാണ് HSE ധനസഹായം … Read more