ഓപ്പറേഷൻ തോർ: ഡബ്ലിനിൽ നിന്നും ഗാർഡ 28 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷൻ തോറിന്റെ ഭാഗമായി ഡബ്ലിനിൽ നിന്നും 28 പേരെ അറസ്റ്റ് ചെയ്ത്‌ ഗാർഡ. സൗത്ത് ഈസ്റ്റ് ഡബ്ലിനിൽ മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളും നടത്തുന്നവരെ പിടികൂടുന്നതിന് തുടക്കം ഇട്ടThor എന്ന ഓപ്പറേഷനിലൂടെ 28 പേരെയാണ് ഗാർഡ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. DMR ഈസ്റ്റേൺ ഡിവിഷനിലെ ഗാർഡ നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും അറസ്റ്റ് രേഖപ്പെടുത്തിയത്.Dun Laoghaire Dundrum എന്നീ സ്റ്റേഷനുകളിലെ ഡിറ്റക്ടീവ് യൂണിററ്റുകളാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലുള്ള പ്രതികളെ അടുത്ത ആഴ്ചകളിൽ ജില്ലാ കോടതിയിൽ … Read more

ഡബ്ലിൻ എയർപോർട്ടിലെ Maldron Hotel -ലിൽ നിരവധി തൊഴിലവസരങ്ങൾ; റിക്രൂട്ട്മെന്റ് ഇന്ന്,cv യുമായി എത്തുന്നവർക്ക് റിക്രൂട്ട്‌മെന്റിൽ നേരിട്ട് പങ്കെടുക്കാം

ഡബ്ലിൻ എയർപോർട്ടിലെ Maldron Hotel ലെ നിരവധി തസ്തികകളിലേക്കു ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നു .ഇന്ന് രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഫുൾ ടൈം ,പാർട്ട് ടൈം ജോലിക്കായി ആവശ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് റിക്രൂട്ട് ചെയ്യുക. Accommodation Assistants (FT & PT), Food & Beverage Assistants (FT& PT), Restaurant Supervisor (FT), Bar Manager (FT),Duty Manager (FT),Kitchen Porters (FT & PT), Accommodation Supervisor … Read more

കാണാതായ 2 കൗമാരക്കാരെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

Monagahanൽ നിന്ന് കാണാതായ 2 കൗമാരക്കാരെ കണ്ടെത്താൻ ഗാർഡ സഹായം തേടുന്നു.13 വയസ്സുള്ള പെൺകുട്ടിയെയും ആൺകുട്ടിയെയും ആണ് വെള്ളിയാഴ്ച കാണാതായിരിക്കുന്നത്.Monagahan നിൽ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്തതായി കരുതപ്പെടുന്ന 13 വയസ്സുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടെത്താൻ സഹായിക്കണമെന്ന് ഗാർഡ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.Seamus Hynes, Kelsey Kenny, എന്നീ 13 വയസ്സുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും ആണ് കാണാതായിരിക്കുന്നത് മോനാഗനിലെ ക്ലോഗർനാഗ് ഏരിയയിൽ നിന്നുള്ളവരാണ് ഇരുവരും .മെലിഞ്ഞ ശരീരപ്രകൃതിയും 5 അടി 6 ഇഞ്ച് ഉയരമുള്ള കെൽസിക്ക് നീളമുള്ള, ഇളം … Read more

ഡബ്ലിനിൽ പുതിയ മാനസികാരോഗ്യ ആശുപത്രി പ്രവർത്തനമാരംഭിച്ചു

ഡബ്ലിനിലെ Portrane ൽ 200 മില്യൺ യൂറോ മുതൽമുടക്കി പണിത സെൻട്രൽ മെന്റൽ ഹോസ്പിറ്റൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ 130 രോഗികൾക്ക് വരെ ചികിത്സ നൽകാൻ സാധിക്കുന്ന ഹോസ്പിറ്റലിന് പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ 170 രോഗികളെ വരെ ഉൾകൊള്ളാൻ സാധിക്കും. 2020 ൽ ഹോസ്പിറ്റൽ നിർമാണം പൂർത്തിയായെങ്കിലും ജീവനക്കാരെ നിയമിക്കുന്നതിലെ തടസങ്ങളാണ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങാൻ വൈകിയത്. വിശാലമായ ആശുപത്രി കാമ്പസിനുള്ളിൽ a pre-discharge unit, female unit, mental health intellectual disability unit, high-secure unit … Read more

ഗർഭഛിദ്ര നിയമത്തിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് ഡബ്ലിനിൽ പ്രതിഷേധ പ്രകടനം

അയർലൻഡിലെ ഗർഭഛിദ്ര നിയമത്തിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് ഡബ്ലിനിൽ ജനകീയ മാർച്ച് . .അബോർഷൻ നിയമവിലക്ക് കാരണം 2012 ൽ 31 കാരിയായ ഇന്ത്യൻ ദന്തഡോക്ടർ Savita Halappanavar ക്ക് ഗാൽവേ ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു. പ്രസ്തുത സംഭവത്തിന് ശേഷം രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ നിയമത്തിൽ ഇളവുകൾ വേണമെന്ന് സമൂഹത്തിൽ നിന്നും ആവശ്യമുയർന്നിരുന്നു. സവിത ഹാലപ്പനവറിന്ടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചായിരുന്നു ഡബ്‌ളിനിൽ മാർച്ച് സംഘടിപ്പിച്ചത് . Garden of Remembrance ൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി … Read more

ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് , ഇന്ന് വൈകിട്ട് ഡബ്ലിനിൽ

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് ഇന്ന് ഡബ്ലിനിൽ . (ഒക്ടോബർ 29) ഇന്ന് വൈകിട്ട് ഏഴുമണിക്ക് . ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടക്കുക. ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണശുദ്ധി കൊണ്ടും ശബ്ദം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഗായികയാണ് ശ്രേയ ഘോഷാൽ അതിനാൽ താന്നെ ഇന്ത്യക്കാരുടെ പ്രിയ ഗായിക അയർലൻഡിൽ എത്തുമ്പോൾ സംഗീത പ്രേമികൾ ആവേശംകൊള്ളുമെന്ന് ഉറപ്പ്. മികച്ച ശബ്ദ സംവിധാനമാണ് സംഘാടകർ ലൈവ് കൺസെർട്ടിനായി … Read more

ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള *ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് 6 വരെയാണ് ധ്യാനം. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ധ്യാനം നയിക്കുന്ന … Read more

ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഡബ്ലിൻ വിമാനത്താവളം വഴി യാത്ര ചെയ്യാനിരിക്കുന്നത് 3.5 ലക്ഷത്തോളം ആളുകൾ

ഒക്ടോബര്‍ മാസത്തിലെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡിനോടനുബന്ധിച്ച് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യാനിരിക്കുന്നത് 3.5 ലക്ഷത്തിലധികം ആളുകള്‍. 1.9 ലക്ഷത്തോളം ആളുകള്‍ ഈ ദിവസങ്ങളിലായി ഡബ്ലിനില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളിലേക്ക് പറക്കും. ഈ നാല് ദിവസങ്ങളിലായി 2200 ലധികം സര്‍വ്വീസുകള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി ഉണ്ടാവുമെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി മീഡീയാ റിലേഷന്‍ മാനേജര്‍ Graeme McQueen പറഞ്ഞു. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഡബ്ലിന്‍ വഴി കടന്നുപോവുമെന്ന് … Read more

ഡബ്ലിനിൽ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്

ഡബ്ലിനിലെ താലയിൽ നടന്ന വെടിവെപ്പിൽ 30 കാരനായ യുവാവിന് പരിക്ക്. Donomore Crescent ഏരിയയിൽ ഇന്നലെ വൈകുന്നേരം 6.20 ന് ആണ് സംഭവം നടന്നത്. ഇയാൾ താല യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവസ്ഥലം പരിശോധനയ്ക്കായി ഗാർഡ സീൽ ചെയ്തു.. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഗാർഡ പറഞ്ഞു. സംഭവത്തിന് സാക്ഷികളായവർ ഉണ്ടെങ്കിൽ 01-6666000 എന്ന നമ്പറിൽ താല സ്റ്റേഷനിൽ ബന്ധപ്പെടാൻ ഗാർഡ അഭ്യർത്ഥിച്ചിട്ടുണ്ട്.

സ്ലൈഗോയിൽ നിന്നും കാണാതായ സഹോദരങ്ങൾക്കായി തിരച്ചിൽ തുടരുന്നു ; ഇരുവരുടെയും സുരക്ഷ സംബന്ധിച്ച് ആശങ്കയെന്ന് ഗാർഡ

അയര്‍ലന്‍ഡിലെ സ്ലൈഗോയില്‍ നിന്നും കാണാതായ സഹോദരങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഒക്ടോബര്‍ 22 ശനിയാഴ്ചയായിരുന്നു ഇരുവരെയും സ്ലൈഗോയില്‍ വച്ച് കാണാതായത്. 15 വയസ്സുകാരനായ Callan Larkin, 13 വയസ്സുകാരനായ സഹോദരന്‍ Kraig Larkin എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇരുവരുടെയും സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ഗാര്‍ഡ കഴിഞ്ഞ ദിവസം പറഞ്ഞു. ഇരുവരെയും കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും ഗാര്‍ഡ അഭ്യര്‍ഥിച്ചിട്ടുണ്ട്. Callan Larkin (15): height 1.90m (6’3″) ,medium build with black hair and blue eyesKraig (13): Height- … Read more