RCSI Aptitude Test: പ്രത്യേക പരിശീലനവുമായി ‘AIM Aptutude Training’ ഡബ്ലിനിൽ

വിദേശനഴ്‍സുമാര്‍ക്ക് Nursing Midwifery Board Ireland ല്‍ രജിസ്ട്രേഷന്‍ ലഭിക്കാനുള്ള പ്രധാനകടമ്പയായ RCSI ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇനി എളുപ്പം വിജയിക്കാം.ഇതിനായി ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന AIM ആപ്റ്റിറ്റ്യൂഡ് ട്രെയിനിങ് നിങ്ങളുടെ സഹായത്തിനെത്തും. ‍ മുന്‍കാലത്ത് RCSI ടെസ്റ്റുകളില്‍ പരാജയപ്പെട്ടത് മൂലം കേരളത്തില്‍ നിന്നടക്കമുള്ള നിരവധി നഴ്സുമാര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരികെ പോവേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ AIM ആപ്റ്റിറ്റ്യൂഡ് ട്രെയിനിങ് സെന്റര്‍ ഇത്തരത്തില്‍ ആശങ്കയുള്ള നിരവധിയാളുകള്‍ക്ക് സഹായകമാവുകയാണ്. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മലയാളികളാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് … Read more

‘ഡബ്ലിൻ ബസ്സിൽ’ നിരവധി അവസരങ്ങൾ : ഡ്രൈവർ അടക്കമുള്ള തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ശനിയാഴ്ച്ച

അയര്‍ലന്‍ഡിലെ പ്രമുഖ ഗതാഗത സര്‍വ്വീസായ ഡബ്ലിന്‍ ബസ്സില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ അവസരം. ഡ്രൈവര്‍, മെക്കാനിക്ക്, എഞ്ചിനീയറിങ് ഓപ്പറേറ്റീവ് തസ്തികകളിലേക്കാണ് റിക്രൂട്ട് നടക്കുന്നത്. ‍‍ ഡിസംബര്‍ 10 ശനിയാഴ്ചയാണ് റിക്രൂട്ട്മെന്റ്. ആകര്‍ഷകമായ ശമ്പളനിരക്കാണ് ഈ മൂന്ന് തസ്തികകളിലേക്കും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവര്‍മാര്‍ക്ക് പ്രതിവാരം 791.55 യൂറോ, അതായത് പ്രതിവര്‍ഷം 41000 യൂറോ ശമ്പളം ലഭിക്കും. മെക്കാനിക്ക് തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 38000 യൂറോയും, എഞ്ചിനീയറിങ് ഓപ്പേറേറ്റീവ്മാര്‍ക്ക് പ്രതിവര്‍ഷം 27352 യൂറോയും ശമ്പളം ലഭിക്കും. ഡ്രൈവര്‍മാര്‍ക്ക് … Read more

‘ഡബ്ലിൻ നടുങ്ങിയ രാത്രി’; രാജ്യ തലസ്ഥാനത്ത് ഇന്നലെ രണ്ടിടത്ത് വെടിവയ്പ്പ് ; ഒരു മരണം

ഡബ്ലിനില്‍ ഇന്നലെ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ ഒരു മരണം. Clondalkin, Finglas ഏരിയകളിലായിരുന്നു വെടിവയ്പ്പുകള്‍ നടന്നത്. Clondalkin ല്‍ നടന്ന വെടിവയ്പ്പിലാണ് ഒരാള്‍ മരണപ്പെട്ടത്. Finglas ല്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റയാളെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ പരസ്പരം ബന്ധമില്ല എന്നാണ് ഗാര്‍ഡയുടെ പ്രാഥമിക വിലയിരുത്തല്‍. രാത്രി 9 മണിയോടെയായിരുന്നു Finglas വെടിവയ്പ്പ് നടന്നത്. Cardiffsbridge റോഡിലെ ഒരു കടയ്ക്ക് പുറത്തുവച്ചായിരുന്നു അക്രമം. Mr Flashy എന്നറിയപ്പെടുന്ന ഒരു ഗുണ്ടാനേതാവിന്റെ അടുത്ത അനുയായിയാണ് … Read more

ഡബ്ലിനിൽ തെരുവിൽ ഉറങ്ങുന്നവരെ തണുപ്പിൽ നിന്നും രക്ഷപ്പെടുത്താൻ അടിയന്തിര നടപടികളുമായി DHRE

ഡബ്ലിന്‍ നഗരത്തില്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് കനത്ത തണുപ്പില്‍ നിന്നും അഭയം നല്‍കാന്‍ അടിയന്തിര നടപടികളുമായി Dublin Region Homeless Executive (DHRE). അയര്‍ലന്‍ഡിലുടനീളം കനത്ത മഞ്ഞുവീഴ്ചയുണ്ടാവുമെന്നും, താപനില കുത്തനെ കുറയുമെന്നുമുള്ള കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് DHRE യുടെ അടിയന്തിര നീക്കം. മേഖലയില്‍ Extreme Weather Emergency Protocol നടപ്പിലാക്കാന്‍ ഒരുങ്ങകയാണ് DHRE. ഇതിന്റെ ഭാഗമായി ഭവനരഹിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുുന്ന സന്നദ്ധ സംഘടനകളുമായി കഴിഞ്ഞ ദിവസം DHRE ചര്‍ച്ച നടത്തി. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് നിലവിലെ എമര്‍ജന്‍സി … Read more

കൃസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് ഡബ്ലിനില്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളുമായി ഐ‍റിഷ് റെയില്‍

കൃസ്‍മസ്-ന്യൂ ഇയര്‍ ആഘോഷകാലത്തെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡബ്ലിനില്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഐറിഷ് റെയില്‍. രാത്രി വൈകിയുള്ള DART സര്‍വ്വീസുകളുടെയും, കമ്മ്യൂട്ടര്‍ ട്രെയിനുകളുടെയും സമയക്രമം കഴിഞ്ഞ ദിവസം ഐറിഷ് റെയില്‍ പുറത്തുവിട്ടു. ശനി ഞായര്‍ ദിവസങ്ങളിലാണ് അധിക സര്‍വ്വീസുകള്‍ ഉണ്ടാവുക. നാളെ മുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ഡബ്ലിനിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷവും അധിക സര്‍വ്വീസുകള്‍ നടത്തുമെന്നും. സാധാരണ നിരക്കുകള്‍ മാത്രമാണ് ഈ സര്‍വ്വീസുകള്‍ക്ക് ഈടാക്കുകയെന്നും ഐറിഷ് റെയില്‍ അറിയിച്ചു. ഡിംസബര്‍ 2, 3,9,10,16,17,23 … Read more

ക്രിസ്മസ് കാലത്ത് പാർട്ട് ടൈം – താത്കാലിക ജോലികളിലൂടെ വരുമാനമുണ്ടാക്കാം ; ലിഫി വാലി ഷോപ്പിങ് സെന്ററിൽ നിരവധി ഒഴിവുകൾ

ക്രിസ്തുമസ് കാലത്ത് അധികവരുമാനം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അവസരവുമായി ഡബ്ലിനിലെ ലിഫിവാലി ഷോപ്പിങ് സെന്റര്‍ . ഷോപ്പിങ് സെന്ററിലെ വിവിധ സ്റ്റോറുകളില്‍ പാര്‍ട് ടൈം-താത്കാലിക ജോലികളിലേക്ക് നിരവധി ഒഴിവുകളാണുള്ളത്. പ്രമുഖ ‍ സ്ഥാപനങ്ങളായ Carraig Donn, Schuh, Dunnes Stores, Timberland, Ernest Jones അടക്കമുള്ള സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. Carraig Donn സ്ത്രീകളുടെ ഫാഷന്‍ സ്റ്റോറായ Carraig Donn ല്‍ താത്കാലിക ക്രിസ്തുമസ് സെയില്‍സ് അഡ്വൈസറുടെ ഒഴിവാണുള്ളത്. വൈകുന്നേരങ്ങളിലും, വീക്കെന്‍ഡിലുമാണ് ജോലി ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ‍‍ഡിസംബര്‍ 31 … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ ഇ ഗേറ്റുകൾ സ്ഥാപിക്കും

ഇമ്മിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. എയര്‍പോര്‍ട്ടിലെ ഇമ്മിഗ്രേഷന്‍ ചുമതലയുള്ള ജസ്റ്റിസ് ഡിപാര്‍ട്മെന്റിന്റെ ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റാണ് പുതിയ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഡബ്ലിന്‍ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ ഇ-ഗേറ്റുകള്‍ സ്ഥാപിക്കുന്നത് വളരെ നിര്‍ണ്ണായകമാണെന്ന് Border Management Unit അറിയിച്ചു. 2017 ലായിരുന്നു ഡബ്ലിന്‍ വിമാനത്താവളത്തില്‍ ആദ്യമായി ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചത്. ഇരുപത് ഡിവൈസുകളായിരുന്നു അന്ന് സ്ഥാപിച്ചത്. പിന്നീട് 2019 ല്‍ അഞ്ച് ഇ-ഗേറ്റുകള്‍ പുതുതായി സ്ഥാപിച്ചു. നിലവില്‍ … Read more

ആദ്യവെള്ളി നൈറ്റ് വിജിൽ ഡിസംബർ 2ന് ഡബ്ലിൻ ബുമോണ്ടിൽ

ലോക സുവിശേഷവത്കരണ ദൗത്യത്തിന്‍റെ ഭാഗമായി ബഹു. സേവ്യര്‍ ഖാൻ വട്ടായില്‍ അച്ചന്‍ സ്ഥാപിച്ച ANOINTING FIRE CATHOLIC MINISTRY( AFCM )യുടെ അയർലണ്ട് ഘടകം ഒരുക്കുന്ന ആദ്യവെള്ളി നൈറ്റ് വിജിൽ ഡിസംബർ 2ന് ഡബ്ലിൻ ബുമോണ്ടിലെ St. John Vianney,Church,Artane നിൽ വെച്ച് നടത്തപ്പെടുന്നു.ആദ്യവെള്ളി വൈകുന്നേരം 07:15 നു ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ 07:30 നാണ് ഇംഗ്ലീഷ് വിശുദ്ധ കുർബാന. മലയാളത്തിൽ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയിൽ വചന പ്രഘോഷണം ,രോഗശാന്തി പ്രാർഥന ,ദിവ്യകാരുണ്യ ആരാധനാ എന്നിവ ഉണ്ടായിരിക്കുന്നതാണ് . … Read more

മോഷ്ടിച്ച കാറുമായി കോടതിയിൽ വിചാരണയ്‌ക്കെത്തിയയാൾ പിടിയിൽ; “താനെന്തൊരു കള്ളനാടോ ?” എന്ന് സോഷ്യൽ മീഡിയ

മോഷ്ടിച്ച കാറുമായി മറ്റൊരു കേസിലെ വിചാരണയ്ക്കായി കോടതിയില്‍ എത്തിയയാള്‍ ഗാര്‍ഡയുടെ പിടിയില്‍. മോഷ്ടിച്ച ടൊയോട്ട യാറിസ് കാറില്‍ കോടതിയിലെത്തി വിചാരണയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങവേ ഡബ്ലിനില്‍ വച്ചാണ് ഗാര്‍ഡയുടെ Commercial Vehicle യൂണിറ്റ് ഇയാളെ പിടികൂടിയത്. കാര്‍ മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞ ഗാര്‍ഡ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാറിന്റെ കീ സിലിണ്ടര്‍ നീക്കം ചെയ്യുകയും, വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനായി വയറുകള്‍ പരസ്പരം ജോയിന്റ് ചെയ്ത നിലിയിലുമായിരുന്നു. ഇയാളെ ‘വീണ്ടും അറസ്റ്റ് ചെയ്തതായി’ ഗാര്‍ഡ ട്വിറ്റര്‍ വഴി … Read more

ഭവന പ്രതിസന്ധി ; ഡബ്ലിനിലെ Raise The Roof റാലിയിൽ അണിനിരന്നത് ആയിരങ്ങൾ

അയര്‍ലന്‍ഡിലെ ഭവനമേഖലയിലെ പ്രതിസന്ധികള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടന്ന Raise The Roof പ്രതിഷേധ റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍. രാജ്യത്തെ ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഭവനരഹിതര്‍ക്കായുള്ള ഏജന്‍സികള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് Raise The Roof എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. ‍ഡബ്ലിനിലെ Parnell Square ല്‍ നിന്നും ആരംഭിച്ച റാലി Merrion Square ലായിരുന്നു അവസാനിച്ചത്. Sinn Féin, People Before Profit, Labour , Social Democrats എന്നീ പ്രതിപക്ഷ രാഷ്ട്രീയ … Read more