മോർട്ട്ഗേജ് പലിശനിരക്ക് കുറച്ച് AIB; Approval in Principle കാലയളവ് 12 മാസമായും ഉയർത്തി

തങ്ങളുടെ ഏതാനും ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് 0.25% കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് AIB. ബാങ്ക് നല്‍കുന്ന അഞ്ച് വര്‍ഷത്തെ ഗ്രീന്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ്, നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് എന്നിവയ്ക്കാണ് ഇത് ബാധകം. 250,000 യൂറോ മുതല്‍ മുകളിലേയ്ക്ക് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതോടെ ഗ്രീന്‍ മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് 3.2% ആയും, നാല് വര്‍ഷ മോര്‍ട്ട്‌ഗേജിന്റേത് 3.7% ആയും കുറയും. പലിശനിരക്ക് കുറയ്ക്കുന്നതായി ഈ മാസം ആദ്യം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് AIB നടപടി. … Read more

അയർലണ്ടിലെ ആശുപത്രിയിലെ അമിതമായ തിരക്ക് മറ്റൊരു രോഗിയുടെ കൂടി ജീവനെടുത്തതായി കണ്ടെത്തൽ

അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിതമായ തിരക്ക് മറ്റൊരു രോഗിയുടെ കൂടി ജീവനെടുത്തതായി കണ്ടെത്തല്‍. Tallaght University Hospital-ലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിച്ച രോഗിയാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം. 10 മിനിറ്റിനകം ചികിത്സ നല്‍കേണ്ട തരത്തില്‍ വളരെ വഷളായ നിലയിലായിരുന്നു Gary Crowley എന്ന 35-കാരനെ 2021 സെപ്റ്റംബര്‍ 21-ന് TUH-ല്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇദ്ദേഹം ആശുപത്രിയിലെത്തിയത്. 10 മിനിറ്റിനകം ചികിത്സ ലഭിക്കേണ്ടിയിരുന്ന Crowley-യെ ഡോക്ടര്‍ പരിശോധിച്ചത് 11 … Read more

ലോകത്തെ ‘Coolest Neighbourhoods’ പട്ടികയിൽ ഇടം നേടി ഡബ്ലിനിലെ Inchicore

ലോകപ്രശസ്തമായ ടൈം ഔട്ട് മാഗസിനിന്റെ ‘World’s Coolest Neighbourhoods 2024’ പട്ടികയില്‍ ഇടം നേടി ഡബ്ലിനിലെ Inchicore. മാഗസിന്‍ പുറത്തിറക്കിയ ഏഴാമത് വാര്‍ഷിക പട്ടികയില്‍ 25-ആം സ്ഥാനമാണ് Inchicore നേടിയത്. ഫ്രാന്‍സിലെ Marseille-ലുള്ള Notre Dame du Mont ആണ് ഒന്നാമത്. Inchicore-ല്‍ ആധുനികമായ എനര്‍ജിയും, അതേസമയം വളരെ പഴക്കം ചെന്ന പബ്ബുകളും സമ്മേളിക്കുന്നുവെന്ന് ടൈം ഔട്ട് നിരീക്ഷിച്ചു. ഡബ്ലിന്‍ നഗരം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്താവുന്ന പ്രദേശമാണ് Inchicore എന്നും, Phoenix Park, Kilmainham … Read more

BICC പൊന്നോണം 2024 ഗംഭീരമായി കൊണ്ടാടി

പൂവിളികളും പൂക്കളങ്ങളുമായി വീണ്ടുമൊരു പൊന്നോണം കൂടെ കടന്നു പോയി. കള്ളവും ചതിയും പൊളിവചനവുമൊന്നുമില്ലാത്ത ആ നല്ല നാളുകളുടെ ഓർമ്മകളുമായി മാവേലി തമ്പുരാനെ വരവേറ്റുകൊണ്ട് ഗാൾവേ കൗണ്ടിയിലെ ബാലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ‘പൊന്നോണം 2024’ ഗംഭീരമായി കൊണ്ടാടി. കൗൺസിലർ Alan Harney-യുടെ സാന്നിധ്യത്തിൽ ഗാർഡ സൂപ്രണ്ട് Ollie Baker ഉൽഘാടനകർമ്മം നിർവ്വഹിച്ചു. ഓഗസ്റ്റ് 10-ന് തുടങ്ങിയ BICC Sports Fest-ന്റെ സമ്മാനദാനവും ഇതോടൊപ്പം നിർവ്വഹിച്ചു. ഡാൻസും പാട്ടും മറ്റ് കലാപരിപാടികളോടൊപ്പം ബാലിനസ്‌ലോയുടെ അഭിമാനമായ Rhythm ചെണ്ടമേളവും DJ … Read more

ഡബ്ലിനിൽ മലയാളിയുടെ രണ്ട് കാറുകൾ മോഷണം പോയി

ഡബ്ലിനിൽ മലയാളി കുടുംബത്തിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ മോഷണം പോയി. ഫിൻഗ്ലാസ്സിൽ താമസിക്കുന്ന മലയാളിയുടെയും, ഭാര്യയുടെയും കാറുകളാണ് സെപ്റ്റംബർ 25 പുലർച്ചെ 3 മണിയോടെ മോഷ്ടിക്കപ്പെട്ടത്. കള്ള താക്കോൽ ഇട്ട് വീടിന്റെ പുറകിലെ വാതിൽ തുറന്ന മോഷ്ടാക്കൾ കാറുകളുടെ താക്കോൽ കൈക്കലാക്കി യാർഡിൽ നിർത്തിയിട്ട കാറുകളുമായി കടന്നു കളയുകയായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ടാക്സി കാറിന്റെ രജിസ്ട്രേഷൻ നമ്പർ: 171 D28728 രണ്ടാമത്തെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ: CHR 191RN149 ഈ കാറുകൾ … Read more

ഓൾ അയർലൻഡ് വടംവലി മാമാങ്കം ഈ ശനിയാഴ്ച (28 സെപ്റ്റംബർ) ഡബ്ലിനിൽ

നിരവധി അനവധി കാരുണ്യ പ്രവർത്തനം കൊണ്ട് ജനഹൃദയങ്ങലിൽ ഇടം നേടിയ ഫ്രണ്ട്സ് ഓഫ് ഫിസ്ബറോ അയർലണ്ടിലെ എല്ലാ പ്രമുഖ വടംവലി ടീമുകളെയും നവാഗത വടംവലി ടീമുകളെയും അണിനിരത്തിക്കൊണ്ട് ഈ ശനിയാഴ്ച അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കം നോർത്ത് ഡബ്ലിൻ ഹോളി ചൈൽഡ് സ്കൂളിൻറെ മൈതാനിയിൽ നടത്തപ്പെടുന്നു. വടംവലിക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് നടത്തുന്ന ഈ ടൂർണമെൻറ് വടംവലി പ്രേമികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. വടംവലി സീസണിന്റെ അവസാനഘട്ടത്തിലെത്തിനിൽക്കുന്ന ഈ ഒരു അവസരത്തിൽ വടംവലിയുടെ ചക്രവർത്തിപ്പട്ടം ആരു ചൂടും … Read more

ആഗോള പ്രശസ്തമായ ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഇടം നേടി അയർലണ്ടിലെ Burren and Cliffs

ലോകത്തെ ഏറ്റവും പ്രശസ്തമായ ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഇടം നേടി അയർലണ്ടിലെ Moher-ലുള്ള The Burren and Cliffs. അഗോളത്തലത്തിൽ പ്രസിദ്ധമായ International Union of Geological Sciences (IUGS) പുറത്തിറക്കിയ 100 സൈറ്റുകളുടെ പട്ടികയിൽ Vesuvius volcano, Yosemite Valley, The Dead Sea മുതലായവയ്ക്ക് ഒപ്പമാണ് കൗണ്ടി ക്ലെയറിലെ ഈ ജിയോ പാർക്ക്‌ ഇടം നേടിയിരിക്കുന്നത്. സൗത്ത് കൊറിയയിലെ ബുസാനിൽ നടന്ന 37-ആമത് International Geological Congress-ൽ ആണ് ലോകത്തെ 100 ജിയോളജിക്കൽ … Read more

ഡബ്ലിനില്‍ പിഞ്ചുകുഞ്ഞ് ഇരിക്കുകയായിരുന്ന കാർ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആൾ അറസ്റ്റിൽ

ഡബ്ലിനില്‍ പിഞ്ചുകുഞ്ഞ് ഇരിക്കുകയായിരുന്ന കാർ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആൾ അറസ്റ്റിൽ. Mountjoy Square-ല്‍ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സില്‍വര്‍ നിറത്തിലുള്ള Nissan Qashqai കാര്‍ തട്ടിയെടുക്കപ്പെട്ടത്. ഈ സമയം അഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയും കാറിന്റെ ബാക്ക് സീറ്റില്‍ ഉണ്ടായിരുന്നു. വിവരം ലഭിച്ച ഗാര്‍ഡ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കാറും, കുട്ടിയും North Richmond St ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും, കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കളുടെ പക്കല്‍ എത്തിക്കുകയും ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താൻ ഗാർഡ … Read more

ഡബ്ലിനിൽ granny house വാടകയ്ക്ക്

ഡബ്ലിനിലെ Santry-യില്‍ granny house വാടകയ്ക്ക്. ഒരു ഡബിള്‍ ബെഡ്‌റൂം, കിച്ചണ്‍/ ലിവിങ് റൂം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളുള്ള വീട് ഒക്ടോബര്‍ 1 മുതലാണ് ലഭ്യമാകുക. പരമാവധി രണ്ട് പേര്‍ക്ക് താമസിക്കാം. മലയാളികളായ കപ്പിള്‍സ് അല്ലെങ്കില്‍ ലേഡീസിനാണ് പരിഗണന. വാടക മാസം 1,200 യൂറോ. മറ്റ് ബില്ലുകള്‍ പുറമെ. Location: Santry ,Dublin 9. (Suitable for nurses working Mater Public/Private,SSC,Beaumount.) Contact (only via wattsapp): +353894318057

അയർലണ്ടിൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാത്തവരുടെ പ്രൊവിഷണൽ ലൈസൻസുകൾ തൽക്കാലത്തേക്ക് പിടിച്ചെടുക്കില്ല: ഗതാഗതവകുപ്പ്

അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി പ്രൊവിഷണല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ (ലേണേഴ്‌സ് ലൈസന്‍സ്) മാത്രം ഉപയോഗിച്ച് വാഹനമോടിക്കുന്നവരില്‍ നിന്നും ആ ലൈസന്‍സുകള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ച് ഗതാഗതവകുപ്പ്. നിലവില്‍ രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് വളരെയേറെ കാലതാമസം എടുക്കുന്നുണ്ട്. ഇതിനിടെ പ്രൊവിഷണല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പിടിച്ചെടുക്കുക കൂടി ചെയ്താല്‍ പുതിയവയ്ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ കുന്നുകൂടുകയും, ടെസ്റ്റുകള്‍ നടത്താനുള്ള സമയം ഇനിയും നീണ്ടേക്കുമെന്നുമെന്നുമുള്ള ആശങ്കയാണ് തീരുമാനത്തിന് പിന്നില്‍. നിലവില്‍ വര്‍ഷാവര്‍ഷം പുതിയ അപേക്ഷകള്‍ 23% വീതം വര്‍ദ്ധിക്കുകയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. ടെസ്റ്റുകള്‍ക്കുള്ള കാലതാമസം … Read more