മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഇടപെടൽ ഫലം കണ്ടു: റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നൂറുകണക്കിന് ഇന്ത്യൻ നഴ്സുമാരുടെ വിസ വിലക്ക് മാറ്റിക്കൊടുക്കാൻ ഐറിഷ് സർക്കാർ

കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന വമ്പൻ നഴ്സിങ് റിക്രൂട്മെന്റ് തട്ടിപ്പിന്റെ വാർത്ത എല്ലാവരെയും നടുക്കിയ സംഭവമായിരുന്നു. ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ഉദ്യോഗാർത്ഥികളിൽ നിന്ന് അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായി ജോലി നൽകാം എന്ന വ്യാജേന ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്തു എന്നാണ് പരാതി ഉയർന്നിരുന്നത്. ജോൺ ബാരി, മാത്യു ലോങ്ങ് എന്നീ പേരുകളിൽ എച്ച് എസ് ഇ സ്റ്റാഫുകൾ എന്ന രീതിയിൽ അവതരിപ്പിച്ച രണ്ടു പേരുമായി ചേർന്നായിരുന്നു സൂരജ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ … Read more

അയർലണ്ടിലെ നഴ്‌സുമാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയോ? ഒരു വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 4,106 പേർ

അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ 4,106 നഴ്‌സുമാര്‍ ആക്രമിക്കപ്പെട്ടതായി Irish Nurses and Midwives Organisation (INMO). ഏപ്രില്‍ 28-ന് അന്താരാഷ്ട്ര തൊഴിലാളി സ്മാരക ദിനത്തിന്റെ ഭാഗമായി ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ട സഹപ്രവര്‍ത്തകരെ ഓര്‍മ്മിക്കുന്ന വേളയില്‍ INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha ആണ് കണക്ക് പുറത്തുവിട്ടത്. 2023 ജനുവരി മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ജോലിസ്ഥലങ്ങളില്‍ വച്ച് 4,106 നഴ്‌സുമാരാണ് വാക്കുകള്‍ കൊണ്ടും, ശാരീരകമായും, ലൈംഗികമായും ആക്രമിക്കപ്പെട്ടത്. അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കൂടി … Read more

അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ ക്ലെയിമുകൾ വർദ്ധിച്ചു

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെത്തുടര്‍ന്നുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 11% വര്‍ദ്ധിച്ചതായി Motor Insurers’ Bureau of Ireland (MIBI). 2023-ല്‍ വര്‍ഷം ഇത്തരം 1,927 ക്ലെയിമുകളാണ് MIBI-ക്ക് ലഭിച്ചത്. 2022-നെക്കാള്‍ 187 ക്ലെയിമുകള്‍ അധികമായി ലഭിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, തിരിച്ചറിയപ്പെടാത്ത വാഹനങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന അപകടങ്ങളില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 1955-ലാണ് MIBI സ്ഥാപിക്കപ്പെട്ടത്. നിയമപ്രകാരം അയര്‍ലണ്ടിലെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും MIBI-യില്‍ അംഗങ്ങളാകുകയും, വര്‍ഷംതോറും ഒരു തുക MIBI-ക്ക് സംഭാവന നല്‍കുകയും … Read more

അയർലൻഡിൽ ആദ്യമായി- മിസ്സ്‌ കേരള അയർലൻഡ് മത്സരം; രജിസ്‌ട്രേഷൻ ആരംഭിച്ചു

അയർലൻഡിലെ ആദ്യ മലയാളി കുടിയേറ്റം ഒരു 30 വർഷത്തിന് പിൻപോട്ടാണെകിലും, കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തെ മലയാളി പ്രവാസി കുടിയേറ്റം അതിശയോക്തി ജനിപ്പിക്കും വണ്ണമാണ് എന്നതിന് ഉദാഹരണമാണ് ഇപ്പോൾ പുതുതായി അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്ന സന്ദര്യ മത്സരംMISS KERALA – IRELAND 2024. ചുരുങ്ങിയ കാലം കൊണ്ട് അയർലൻഡ് മലയാളികൾക്കിടയിൽ സജീവമായ, അയർലൻഡിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം പേജ് “NAMMUDE IRELAND” ഉംഅയർലണ്ട് മലയാളികൾക്ക് വളരെ സുപരിചിതമായ എന്റർടെയ്‌ൻമെന്റ് കമ്പനി “SOOPER ടോപ്പേർ Creations” ഉം … Read more

യു.കെയോട് കൊമ്പുകോർത്ത് അയർലണ്ട്; വിവാദമായ ‘റുവാൻഡ ധാരണ’ എന്ത്?

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ കഴിഞ്ഞയാഴ്ച പാസാക്കിയ റുവാന്‍ഡ ഡീപ്പോര്‍ട്ടേഷന്‍ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിന്റെ വിയോജിപ്പ് ശക്തമായി അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസായതോടെ യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യു.കെ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. അയർലണ്ട്- യു.കെ ബന്ധത്തെ തന്നെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ … Read more

ലിമറിക്കിലെ വീട്ടിൽ കഞ്ചാവ് ഫാക്ടറി; ഗാർഡ നടത്തിയ റെയ്ഡിൽ 4 പേർ പിടിയിൽ

ലിമറിക്ക് നഗരത്തില്‍ കഞ്ചാവ് ഫാക്ടറി റെയ്ഡ് ചെയ്ത് ഗാര്‍ഡ. വെള്ളിയാഴ്ചയാണ് Treaty City-യിലുള്ള Clare Street-ലെ ഒരു വീട്ടില്‍ നടത്തിവന്ന ഫാക്ടറി, പ്ലാന്‍ഡ് ഓപ്പറേഷനിലൂടെ റെയ്ഡ് ചെയ്ത ഗാര്‍ഡ 300,000 യൂറോ വിലവരുന്ന കഞ്ചാവും, കഞ്ചാവ് ചെടികളും പിടിച്ചെടുത്തത്. ഒപ്പം 10,000 യൂറോ പണവും പിടിച്ചെടുത്തു. Limerick Divisional Drug Unit, Garda Regional Armed Support unit (ASU) എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. 15 കിലോഗ്രാം കഞ്ചാവും, 30 കഞ്ചാവ് ചെടികളും ഓപ്പറേഷനില്‍ കണ്ടെടുത്തു. വീട്ടിലുണ്ടായിരുന്ന … Read more

അയർലണ്ടിന്റെ സീൻ മാറുമോ? ഡബ്ലിനിൽ ലോകോത്തര നിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിർമ്മിക്കാൻ പദ്ധതി

അയര്‍ലണ്ടില്‍ ലോകോത്തരനിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കാന്‍ പദ്ധതി. സൗത്ത് ഡബ്ലിനിലെ Grange Castle Business Park-ല്‍ 56 ഏക്കര്‍ സ്ഥലത്ത് ‘ഡബ്ലിന്‍ ഫീല്‍ഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ നിര്‍മ്മിക്കാനുള്ള അനുമതി തേടി Lens Media Ltd സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചു. പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 2,000 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 74,000 സ്‌ക്വയര്‍ മീറ്ററിലായി ആകെ 20 കെട്ടിടങ്ങളാണ് സ്റ്റുഡിയോയ്ക്കായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ലോകമെമ്പാടുമുള്ള വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളെ ആകര്‍ഷിക്കാന്‍ തക്കവണ്ണം എല്ലാ … Read more

നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്കന്റീയുടെ വീടിന് ബോംബ് ഭീഷണി: കുടുംബത്തെ ഒഴിപ്പിച്ചു

നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയുടെ വീടിന് നേരെയുണ്ടായ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കുടുംബത്തെ ഒഴിപ്പിച്ചു. ഈയാഴ്ചയിലെ ഒരു ദിവസമാണ് രാത്രി വൈകി ബോംബ് ഭീഷണി ഉണ്ടായതെന്നും, സംഭവം ഗൗരവത്തിലെടുത്ത ഗാര്‍ഡ അന്വേഷണം ആരംഭിച്ചതായും ഐറിഷ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ കോള്‍ വഴി രണ്ട് തവണയാണ് മക്കന്റീയുടെ വീട്ടില്‍ ഭീഷണി സന്ദേശം എത്തിയത്. ഭര്‍ത്താവും, രണ്ട് ചെറിയ മക്കളുമായിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയം മക്കന്റീ പാര്‍ലമെന്റില്‍ ആയിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗാര്‍ഡ … Read more

അയർലണ്ടിലേക്ക് പുതിയൊരു വിദേശബാങ്ക് കൂടി; ഡെപ്പോസിറ്റ് അടക്കമുള്ള സേവനങ്ങളുമായി സ്പാനിഷ് ഗ്രൂപ്പായ Bankinter

അയര്‍ലണ്ടിലെ ബാങ്കിങ് മേഖലയിലേയ്ക്ക് പ്രവേശനം പ്രഖ്യാപിച്ച് സ്പാനിഷ് ഗ്രൂപ്പായ Bankinter. ഐറിഷ് പെര്‍മിറ്റ് കിട്ടും വരെ സ്പാനിഷ് ലൈസന്‍സ് ഉപയോഗിച്ച് ഡെപ്പോസിറ്റ് അടക്കമുള്ള സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് Bankinter അധികൃതര്‍ അറിയിച്ചു. നിലവില്‍ Avant Money എന്ന പേരില്‍ Bankinter, അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കിവരുന്നുണ്ട്. അതേസമയം പ്രവര്‍ത്തനമാരംഭിച്ചാലും ബാങ്കിന് ബ്രാഞ്ചുകള്‍ ഉണ്ടാകില്ല. പകരം ഡിജിറ്റല്‍ ആയാകും എല്ലാ ഇടപാടുകളും. അയര്‍ലണ്ടില്‍ Avant എന്ന പേരിലാകും ബ്രാഞ്ച് അറിയപ്പെടുക. ഡെപ്പോസിറ്റ് അടക്കമുള്ള സര്‍വീസുകളിലാണ് തുടക്കമെങ്കിലും പിന്നീട് മറ്റ് … Read more

‘അയർലണ്ടുകാർക്ക് മാത്രം, അല്ലെങ്കിൽ വീടിന് തീവയ്ക്കും’; ഫിൻഗ്ലാസിലെ വീടുകളിൽ വംശീയ വിദ്വേഷം പുലർത്തുന്ന ചുവരെഴുത്ത്

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ സോഷ്യല്‍ ഹൗസിങ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ ചുമരില്‍ വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ എഴുതിവച്ച് അജ്ഞാതര്‍. പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് വീടുകളുടെ ചുമരിലാണ് ‘അയര്‍ലണ്ടുകാര്‍ക്ക് മാത്രം, അല്ലെങ്കില്‍ വീടിന് തീവയ്ക്കും (Irish only or the house burns)’ എന്ന് ഗ്രാഫിറ്റി രീതിയില്‍ എഴുതിവച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത് മായ്ച്ചുകളയാനുള്ള നടപടികളെടുത്തതായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഇംഗ്ലിഷ് ഡിഫന്‍സ് ലീഗ് മുന്‍ നേതാവായ ടോമി റോബിന്‍സണ്‍ അടക്കമുള്ളവര്‍ ഈ വംശവെറിയെ … Read more