അയർലണ്ടിലെ ആദ്യ മലയാളി സൊളിസിറ്ററായ ജയ ജയദേവ് ഇനിമുതൽ നോട്ടറി പബ്ലിക്; പ്രവാസികൾക്ക് നേട്ടം

അയര്‍ലണ്ടിലെ ആദ്യ മലയാളി സൊളിസിറ്ററായ ജയ ജയദേവ് ഇനി നോട്ടറി പബ്ലിക്. ഇതോടെ അയര്‍ലണ്ടില്‍ നിന്നും വിദേശത്തേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രേഖകള്‍ സാക്ഷ്യപ്പെടുത്താനും, പവര്‍ ഓഫ് അറ്റോണി ലഭിക്കാനും ഇനിമുതല്‍ ജയയെസമീപിക്കാവുന്നതാണ്. ഇതുവരെ ഇത്തരം ആവശ്യങ്ങള്‍ക്കായി ഐറിഷ് സൊളിസ്റ്റര്‍മാരെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. അയർലണ്ടിലെ ഏക ഇന്ത്യൻ നിയമസ്ഥാപനമായ ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിൽ 2021 മുതൽ സേവനമനുഷ്ഠിക്കുന്ന ജയ, 2022 മുതൽ സ്ഥാപനത്തിന്റെ പാർട്ട്നർ കൂടിയാണ്. ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം അയർലണ്ടിൽ സോളിസിറ്റർ ആവുക എന്നത് ഒരു … Read more

ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം: അനിർബാൻ പ്രസിഡന്റ്; ശ്രീലേഖ കൾച്ചറൽ സെക്രട്ടറി

സ്ലൈഗോ: 18-മത് വർഷത്തിലേക്കു കടന്ന ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം. അനിർബാൻ ബാഞ്ജായാണ് പുതിയ പ്രസിഡന്റ്. ഹരിണി വല്ലഭനേനിയെ സെക്രട്ടറി ആയും മോൻസി വർഗീസിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. ആൽബർട്ട് കുര്യാക്കോസ് പബ്ലിക് റിലേഷൻ ഓഫീസർ ആയി തുടരും. മീഡിയ ഓഫീസർ ആയി ഡയസ് സേവ്യറും, ഓഡിറ്ററായി ദിവ്യശ്രീ അനിൽകുമാറും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലേഖ അരുൺ ആണ് പുതിയ കൾച്ചറൽ സെക്രട്ടറി. 2006-ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോ ആഘോഷങ്ങളേക്കാളുപരി അംഗങ്ങളുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകി … Read more

അയർലണ്ടിൽ മൂന്ന് പേർക്ക് കൂടി മീസിൽസ് എന്ന് സംശയം; മുൻകരുതൽ അത്യാവശ്യം

അയര്‍ലണ്ടില്‍ മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് ബാധയെന്ന് സംശയിക്കുന്നതായി Health Protection Surveillance Centre (HPSC). ഫെബ്രുവരി 4 മുതല്‍ 10 വരെ തീയതികളിലാണ് മൂന്ന് രോഗികളില്‍ മീസില്‍സ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് മീസില്‍സ് ബാധിച്ച് 48-കാരന്‍ മരിച്ചത്. ഇദ്ദേഹത്തിന് യു.കെ സന്ദര്‍ശനവേളയിലാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. യു.കെയില്‍ മീസില്‍സ് ഗുരുതരമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഇതോടെ അയര്‍ലണ്ടിലും മീസില്‍സ് ബാധ പടരുന്നതായി ആശങ്കയുയരുകയും, കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ജനുവരി 28-നും … Read more

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്കിൽ കുറവ്; അത്ഭുതകരമെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ്. സെന്‍ട്രല്‍ ബാങ്കിന്റെ ഡിസംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശനിരക്ക് 4.19% ആണ്. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് നിരക്കില്‍ കുറവ് സംഭവിക്കുന്നത്. നവംബര്‍ മാസത്തെ അപേക്ഷിച്ച് 0.06% നിരക്ക് കുറഞ്ഞു. ഇതോടെ യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്കിന്റെ കാര്യത്തില്‍ പത്താം സ്ഥാനത്ത് ആയിരിക്കുകയാണ് അയര്‍ലണ്ട്. രാജ്യത്തെ നിരക്ക് കുറയുന്ന ഈ പ്രവണത അത്ഭുതപ്പെടുത്തുന്നതാണെന്നും സാമ്പത്തികവികഗ്ദ്ധര്‍ വിലയിരുത്തുന്നു. അതേസമയം ഇക്കാര്യത്തില്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലുള്ള അസമത്വം വലിയ രീതിയില്‍ തന്നെ … Read more

ചരിത്രം കുറിച്ച് അയർലണ്ട്! ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണ്ണം

ലോക നീന്തല്‍ മത്സരത്തില്‍ ആദ്യമായി സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് അയര്‍ലണ്ട്. ദോഹയില്‍ ബുധനാഴ്ച നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് അയര്‍ലണ്ടിന്റെ Daniel Wiffe സ്വര്‍ണ്ണം നേടിയത്. 7 മിനിറ്റ് 40.94 സെക്കന്റിലാണ് ഡാനിയേലിന്റെ നേട്ടം. ഇറ്റലിയുടെയും, ഓസ്‌ട്രേലിയയുടെയും താരങ്ങളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന നിമിഷമാണ് 22-കാരനായ ഡാനിയേല്‍ സ്വര്‍ണ്ണത്തിലേയ്ക്ക് നീന്തിക്കയറിയത്. ഓസ്‌ട്രേലിയയുടെ എലൈയാ വിന്നിങ്ടണ്‍ വെള്ളിയും, ഇറ്റലിയുടെ ഗ്രിഗോറിയോ പാള്‍ട്രിനിയേറി വെങ്കലവും സ്വന്തമാക്കി.

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; ഒരു മാസത്തിനിടെ ഗതാഗത ചെലവിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. 2024 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.1% ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.6% ആയിരുന്നു. 2021 സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണ മാത്രമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. കൂടാതെ ഇത് തുടര്‍ച്ചയായി മൂന്നാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തില്‍ വര്‍ദ്ധിക്കാതെ നില്‍ക്കുന്നതും. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിവാക്കിയാല്‍ 2024 ജനുവരി വരെയുള്ള 12 മാസത്തിനിടെയുള്ള പണപ്പെരുപ്പ … Read more

ക്രാന്തിയുടെ ബിരിയാണി ചലഞ്ച് വൻ വിജയമായി

കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റും ഡബ്ലിൻ സൌത്ത് യൂണിറ്റും സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വൻ വിജയമായി. ഇരു യൂണിറ്റുകളുമായി ആയിരക്കണക്കിന് ബിരിയാണികൾ വിൽക്കാൻ സാധിച്ചു. ക്രാന്തിയുടെ കിൽക്കനി യൂണിറ്റും, കോർക്ക് യൂണിറ്റും, ദ്രോഹഡ യൂണിറ്റും ഉൾപ്പെടെയുള്ള യൂണിറ്റുകൾ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വാട്ടർഫോർഡ് യൂണിറ്റും ഡബ്ലിൻ സൗത്ത് യൂണിറ്റും ബിരിയാണി ചലഞ്ച് നടത്തിയത്. വാട്ടർഫോർഡിൽ ഡെലിഷ്യ കാറ്ററിങ്ങും … Read more

സൂപ്പർ ഡാഡ് – ബാറ്റ്മിൻ്റൺ ടൂർണമെൻ്റ്  ഫെബ്രുവരി 17-ന്

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദി സംഘടിപ്പിക്കുന്ന  ബാറ്റ്മിൻ്റൺ ടൂർണമെൻ്റ്   ‘സൂപ്പർ ഡാഡ് 2024‘  ഫെബ്രുവരി 17 ശനിയാഴ്ച ടെർണർ ബാറ്റ്മിൻ്റൺ കോർട്ടിൽ നടത്തപ്പെടും.  ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധ കുർബാന സെൻ്ററുകളിലെ വിവാഹിതരായ പുരുഷന്മാർക്ക് വേണ്ടി നടത്തുന്ന  മത്സരത്തിൽ ഓരോ കുർബാന സെൻ്ററുകളിൽനിന്നും  വിജയിച്ചു വരുന്ന 20 ടീമുകൾ  പങ്കെടുക്കും.  2024 ഫെബ്രുവരി 17 ശനിയാഴ്ച  രാവിലെ 10 മുതൽ 2 വരെ നടക്കുന്ന ബാറ്റ്മിൻ്റൺ മൽസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി … Read more

അയർലണ്ടിൽ ആംബുലൻസ് എത്തുമ്പോഴേക്കും രോഗി മരിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു; എട്ട് വർഷത്തിനിടെ വർദ്ധന 70%

അയര്‍ലണ്ടില്‍ കൃത്യസമയത്ത് ആംബുലന്‍സ് എത്താത്തത് കാരണം രോഗി മരണപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 70% വര്‍ദ്ധിച്ചതായി HSE. 2023-ല്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ച 1,108 സംഭവങ്ങളില്‍ രോഗികള്‍ ആംബുലന്‍സ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടു. 2022-ല്‍ ഇത് 1,008 ആയിരുന്നു. National Ambulance Service-ന്റെ കണക്കാണിത്. 2019-ന് ശേഷം ആംബുലന്‍സ് വേണ്ടിവരുന്ന സംഭവങ്ങള്‍ 14% വര്‍ദ്ധിച്ചതായും HSE വക്താവ് പറയുന്നു. 2016-ലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചത്. ആ വര്‍ഷമുണ്ടായ ഇത്തരം മരണങ്ങള്‍ … Read more

അയർലണ്ടിൽ വാടകക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത വീട്ടുടമകൾക്ക് ഇനി 10 യൂറോ പിഴ

അയര്‍ലണ്ടില്‍ വാടകക്കാരുടെ വിവരങ്ങള്‍ കൃത്യസമയത്ത് Residential Tenancies Board-ല്‍ രജിസ്റ്റര്‍ ചെയ്യാത്ത വീട്ടുടമകളില്‍ നിന്നും ഇനി പിഴ ഈടാക്കും. ഒരു വര്‍ഷം മുമ്പ് അധികൃതര്‍ എടുത്തുമാറ്റിയ പിഴയാണ് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പല വീട്ടുടമകളും ഇതില്‍ വീഴ്ച വരുത്തുകയും, ഇതുകാരണം രജിസ്‌ട്രേഷന്‍ കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യമാണ് നടപടിയിലേയ്ക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ബോര്‍ഡ് വ്യക്തമാക്കി. മാര്‍ച്ച് 1 മുതലാണ് പിഴ നിലവില്‍ വരിക. മാസം 10 യൂറോ എന്ന നിരക്കിലാണ് പിഴ. വാടകക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം ഓരോ … Read more