മനുഷ്യക്കടത്തിനിടെ 39 കുടിയേറ്റക്കാര്‍ മരിച്ചു; ഐറിഷ് ലോറി ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്

അനധികൃത മനുഷ്യക്കടത്തിനിടെ 39 വിയറ്റ്‌നാമീസ് കുടിയേറ്റക്കാര്‍ ലോറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഡ്രൈവറെ നരഹത്യാക്കുറ്റം ചുമത്തി ജയിലലിടയ്ക്കാന്‍ കോടതി ഉത്തരവ്. 10 മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ലോറി ഡ്രൈവറും Co Down സ്വദേശിയുമായ Eamon Harrison എന്ന 24കാരനെ ജീവപര്യന്തം തടവിലിടാന്‍ Old Bailey കോടതി ഉത്തരവിട്ടത്. Eamon Harris-നൊപ്പം ആളുകളെ കടത്താന്‍ സഹായിച്ചതിന് കൂട്ടുപ്രതികളായ Basildon സ്വദേശി Gheorghe Nica (43), Christopher Kennedy (24), Valentin Calota (38), സംഘത്തിന്റെ നേതാവായ Ronan … Read more

പുതിയ കോവിഡ് വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലും എത്തിയിരിക്കാം: വൈറോളജി വിദഗ്ദ്ധന്‍

യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലുമെത്തിയിരിക്കാമെന്ന് വൈറോളജി വിദഗദ്ധനായ പ്രൊഫസര്‍ Luke O’Neill. മുമ്പുള്ള വൈറസിനെക്കാള്‍ 70% രോഗവ്യാപനം അധികമാണ് ജനികമാറ്റം വന്ന പുതിയ സ്‌ട്രെയിനിന്. ഇറ്റലി, വെയില്‍സ്, സ്‌കോട്‌ലണ്ട് എന്നിവിടങ്ങളിലെല്ലാം പുതിയ തരം വൈറസ് എത്തിയതിനാല്‍ അയര്‍ലണ്ടിലും വൈറസ് ബാധയുണ്ടെന്ന കാര്യം തള്ളിക്കളയാന്‍ കഴിയില്ലെന്ന് O’Neill വ്യക്തമാക്കുന്നു. വ്യാപനത്തോത് അധികമായതാണ് ഇതിന് കാരണമെന്നും Pat Kenny-യുമായുള്ള Newstalk പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. പുതിയ തരം വൈറസ് ഇവിടെ പടര്‍ന്നോ എന്ന കാര്യം … Read more

അയര്‍ലണ്ടിനായി 800 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വാങ്ങാന്‍ NTA

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐറിഷ് നിരത്തുകള്‍ക്കായി 800 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വാങ്ങാന്‍ National Transport Authority (NTA). ‘സുസ്ഥിരതയിലേയ്ക്കുള്ള വലിയമാറ്റം’ എന്ന് NTA വിശേഷിപ്പിക്കുന്ന പദ്ധതിക്കായുള്ള ടെന്‍ഡറുകളും അധികൃതര്‍ പുറത്തുവിട്ടു. പദ്ധതി പ്രകാരമുള്ള ആദ്യ ബസുകള്‍ 2022 പകുതിയോടെ നിരത്തിലിറങ്ങും. വൃത്തിയുള്ളതും, ഹരിതാഭ പരത്തുന്നതുമായ ബസുകള്‍ക്കായി കാത്തിരിക്കുന്നുവെന്നാണ് പദ്ധതി സ്വാഗതം ചെയ്തുകൊണ്ട് ഗതാഗത മന്ത്രി Eamon Ryan പ്രതികരിച്ചത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് മലിനീകരണം നിയന്ത്രിക്കാനും, രാജ്യം മുമ്പോട്ടുവയ്ക്കുന്ന പാരിസ്ഥിതിക സംരക്ഷണ യജ്ഞത്തിന് കരുത്തുപകരാനും … Read more

യു.കെയെ വിറപ്പിക്കുന്ന പുതിയ കൊറോണ വൈറസ് സ്‌ട്രെയിന്‍; അപകടവും കരുതലും എത്തരത്തില്‍?

യുകെയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിന്റെയും ഉറക്കം കെടുത്തുകയാണ്. മുന്‍ വൈറസിനെക്കാള്‍ 70% വ്യാപനസാധ്യത കൂടുതലുള്ള വൈറസ് ഇവിടെയുമെത്തിയിരിക്കാമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും ജനങ്ങളോട് ജാഗ്രത പുലര്‍ത്താനാണ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശം. ജനിതകമാറ്റം വന്ന പുതിയ സ്‌ട്രെയിനിന്റെ അപകടസാധ്യതയെയും, പ്രതിരോധമാര്‍ഗ്ഗങ്ങളെയും പറ്റി ഒരു ചോദ്യോത്തര ലേഖനം. 1) പുതിയ സ്‌ട്രെയിന്‍ കൂടുതല്‍ അപകടകാരിയോ? മുമ്പുള്ള കൊറോണ വൈറസിനെക്കാള്‍ 70% വ്യാപന തോത് പുതിയ സ്‌ട്രെയിനിന് അധികമാണെന്നാണ് ബ്രിട്ടിഷ് പ്രധാമന്ത്രി Borris Johnson പറഞ്ഞത്. എന്നാല്‍ ഇത് … Read more

കൊറോണ കാലത്തെ ക്രിസ്മസ്; Tesco, Aldi, Supervalu തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സമയക്രമം ഇപ്രകാരം

കൊറോണ വീണ്ടും ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ഷോപ്പിങ്ങിനിറങ്ങുന്നവര്‍ അതീവജാഗരൂകരായിരിക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ പലതവണയായി നല്‍കിക്കഴിഞ്ഞു. ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ രോഗവ്യാപനത്തിന്റെ വിത്തുപാകിയേക്കാം എന്നതാണ് ഏറ്റവും വലിയ ആശങ്ക. ഇതെത്തുടര്‍ന്ന് അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം തന്നെ ക്രിസ്മസ് കാലത്തെ തങ്ങളുടെ പുതിയ സമയക്രമം വ്യക്തമാക്കിയിട്ടുണ്ട്. അവ ഇപ്രകാരം: Tesco ക്രിസ്മസ് കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ തങ്ങളുടെ 40 സ്റ്റോറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് Tesco അറിയിച്ചു. ഡിസംബര്‍ 21 മുതല്‍ 23 വരെ 24 … Read more

വര്‍ക്ക് എക്‌സ്പീരിയന്‍സിന് Leaving Cert പോയിന്റുകള്‍ നല്‍കാനുള്ള നിര്‍ദ്ദേശവുമായി വിദഗ്ദ്ധ സമിതി

പഠിക്കുന്നതിനൊപ്പം തന്നെ ചെയ്യുന്ന work experience അല്ലെങ്കില്‍ apprenticeship മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് Leaving Cert പോയിന്റുകള്‍ നല്‍കുന്ന സംവിധാനം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമായി വിദഗ്ദ്ധ സമിതി. സീനിയര്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ പോയിന്റുകള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി, 2021 ആദ്യം വിദ്യാഭ്യാസമന്ത്രിയായ Norma Foley-ക്ക് അയക്കാനിരിക്കുകയാണ് National Council for Curriculum. നിലവിലെ Leaving Cert-ലെ പോരായ്മകള്‍ പരിഹരിക്കാനാണ് പുതിയ പരിഷ്‌കാരമെന്നാണ് കരിക്കുലം അധികൃതര്‍ പറയുന്നത്. ഇപ്പോഴത്തെ Leaving Cert തേര്‍ഡ് ലെവല്‍ എന്‍ട്രന്‍സ് എക്‌സാമിന് … Read more

അയര്‍ലണ്ടിലേയ്ക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ‘Green button’ കാംപെയ്നുമായി സർക്കാർ

കോവിഡാനന്തര അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ‘Green button’ കാംപെയ്നുമായി സർക്കാർ. ഐറിഷ് ടൂറിസ്റ്റ് സ്‌പോട്ടുകള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവരെ ഉടന്‍ ബുക്ക് ചെയ്യാന്‍ പ്രേപിപ്പിക്കുന്ന തരത്തിലാകും കാംപെയ്ന്‍ എന്ന് Tourism Ireland CEO ആയ Nilall Gibbons 2021-ലെ മാര്‍ക്കറ്റിങ് പ്ലാനുകള്‍ വിശദീകരിച്ചുകൊണ്ട് Ready for Recovery പരിപാടിയില്‍ വ്യക്തമാക്കി. വാക്‌സിന്‍ വിതരണം വിജയമായാല്‍ സെന്റ് പാട്രിക്‌സ് ഡേയോടെ കാംപെയ്ന്‍ ഉദ്ഘാനം നടക്കാനാണ് സാധ്യത. കോവിഡ് ആഘാതം സൃഷ്ടിച്ച മേഖലയെ പുനര്‍നിര്‍മ്മിക്കാനായി മൂന്നിന പദ്ധതിയാണ് ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നത്. … Read more

അയർലണ്ടിലെ വാടകനിരക്ക് മൂര്‍ധന്യത്തില്‍; ഡബ്ലിനില്‍ തലചായ്ക്കാന്‍ നല്‍കേണ്ടത് 1,758 യൂറോ

അയർലണ്ടിലെ വാടക നിരക്ക് മൂര്‍ധന്യാവസ്ഥയില്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ശരാശരി 1,758 യൂറോയാണ് ഡബ്ലിനില്‍ ഒരു വീടിന്റെ മാസ വാടക. രാജ്യത്തെ മറ്റ് കൗണ്ടികളിലും വാടക ഉയര്‍ന്ന് തന്നെയാണെന്നും Residential Tenancies Board പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം വാടകയുടെ വളര്‍ച്ചാ നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) വാടകനിരക്ക് വര്‍ദ്ധിച്ചത് 1.4% ആണ്. രണ്ടാം പാദത്തില്‍ ഇത് 2.5% ആയിരുന്നു. Leitrim ആണ് രാജ്യത്ത് ഏറ്റവും വാടക കുറവുള്ള കൗണ്ടി … Read more

വള്‍ച്ചര്‍ ഫണ്ടുകാരുടെ പിടിയിലകപ്പെട്ടവരുടെ പണയവായ്പകള്‍ സര്‍ക്കാര്‍ വാങ്ങണം: John Moran

‘Vulture Funds’ എന്നറിയപ്പെടുന്ന കൊള്ളപ്പലിശക്കാരുടെ കൈയില്‍ നിന്നും പണയത്തിന് വായ്പയെടുത്ത് ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണെന്ന് ധനകാര്യവകുപ്പ് മുന്‍ സെക്രട്ടറിയും ധനകാര്യവിദഗ്ദ്ധനുമായ John Moran. പലിശക്കാരില്‍ നിന്നും പണയത്തിന് വായ്പയെടുക്കുകയും, തിരിച്ചയ്ക്കാന്‍ കഴിയാതെ കുടിശ്ശിക വരുത്തുകയും ചെയ്തവരെ സഹായിക്കാനായി സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് അനുവദിക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ SME Recovery Ireland എന്ന ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയായ Moran മുന്നോട്ടുവയ്ക്കുന്നത്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ വായ്പാ കുടിശ്ശിക വരുത്തിയ പലരുടെയും വായ്പകള്‍ ചെറിയ … Read more

ബ്രിട്ടനില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം; അയര്‍ലണ്ടിലേക്കുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും 48 മണിക്കൂര്‍ വിലക്ക്

ബ്രിട്ടനില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് വരുന്ന എല്ലാ വിമാനസര്‍വീസുകള്‍ക്കും 48 മണിക്കൂര്‍ നേരത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഞായറാഴ്ച അര്‍ദ്ധരാത്രി ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ് ബ്രിട്ടന്റെ തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ ജനിതകഘടനയില്‍ മാറ്റം വന്ന കോവിഡ്-19 വൈറസ് അതിവേഗം പടരുന്നതായി കണ്ടെത്തിയതോടെ അയര്‍ലണ്ടില്‍ ജാഗ്രത കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. ഫെറി സര്‍വീസ് നടത്തുമെങ്കിലും ചരക്ക് നീക്കത്തിനായുള്ള ജോലിക്കാര്‍ക്ക് മാത്രമേ യാത്രാനുമതി ഉള്ളൂ. അതേസമയം വടക്കന്‍ അയര്‍ലണ്ടിലേയ്ക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. നിലവില്‍ 48 മണിക്കൂര്‍ … Read more