ബര്‍മുഡ ട്രയാംഗിളില്‍ ഒരു നിഗൂഢതയുമില്ലെന്ന് ശാസ്ത്രലോകം

70 വര്‍ഷങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ബര്‍മുഡ ട്രയാംഗിളില്‍ ഒരു നിഗൂഢതയുമില്ലെന്ന് ശാസ്ത്രലോകം സമ്മതിക്കുന്നു. കപ്പിത്താന്മാരുടെയും വൈമാനികരുടെയും പേടി സ്വപ്നമായ ബര്‍മുഡ ട്രയാംഗിളിനെ കുറിച്ച് തന്നെയാണ് പറയുന്നത്. കഴിഞ്ഞ ഒരു ശതകത്തിനിടയില്‍ ചുരുങ്ങിയത് അമ്പതു കപ്പലുകളും 20 വിമാനങ്ങളുമാണ് ഒരു തെളിവും അവശേഷിപ്പിക്കാതെ ഈ മേഖലയില്‍ വച്ച് അപ്രത്യക്ഷമായത്. ബെര്‍മുഡ ദ്വീപും പ്യൂര്‍ട്ടോറിക്കയും ഫ്ളോറിഡയും ഉള്‍പ്പെടുന്ന അത്ലാന്റിക് സമുദ്രത്തിലെ ഏകദേശം ഏഴ് ലക്ഷം കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മേഖലയാണിത്. ഈ പ്രദേശത്ത് യാതൊരു നിഗൂഢതയുമില്ലെന്ന കണ്ടെത്തലുമായി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞനായ കാള്‍ … Read more

സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടരുന്നു; പലയിടങ്ങളിലും അക്രമാസക്തം

ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. ഞായറാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൊല്ലത്ത് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി വോള്‍വോ ബസിന് നേരെ കല്ലേറുണ്ടായി. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഹര്‍ത്താലനുകൂലികള്‍ പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു. വടക്കന്‍ കേരളത്തിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ദീര്‍ഘദൂര യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. പലയിടങ്ങളിലും പോലീസ് വാഹനങ്ങളിലാണ് യാത്രക്കാരെ … Read more

ക്രിസ്തുവിനെ പടിയിറക്കാന്‍ ഗൂഢാലോചന: നീക്കം പാളുന്നു ??

ഓസ്ട്രേലിയന്‍ സ്‌കൂളുകളില്‍ നിന്നും ക്രിസ്തുമതത്തെ പുറത്താക്കാന്‍ നടപടി ആരംഭിക്കുന്നു. ഓസ്ട്രേലിയയിലെ സ്റ്റേറ്റ് ഓഫ് ക്യൂന്‍സ് ലാന്റിലാണ് ഇത്തരത്തിലൊരു നിയമം വരുന്നത്. ക്രിസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, ക്രിമസ്സ് കാര്‍ഡ് കൈമാറ്റം ചെയ്യുക തുടങ്ങിയ പരിപാടികള്‍ നിര്‍ത്തലാക്കാന്‍ ക്യൂന്‍സ് ലാന്റ് വിദ്യാഭ്യാസ മന്ത്രി കെയ്റ്റ് ജോണ്‍സ് മുന്‍കൈ എടുത്തുകഴിഞ്ഞു. ഇക്കാര്യത്തില്‍ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കെയ്റ്റ് ജോണ്‍സ്. വിദ്യാഭ്യാസത്തെ മതപഠനവുമായി ബന്ധപ്പെടുത്തരുതെന്ന അവകാശവാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മതപരമായ ചടങ്ങുകള്‍ … Read more

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികള്‍

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികളാണെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനിലെ സ്റ്റാഫോഡിലെ സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലെ ഡോ. മനോജ് കുമാര്‍ തേറയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.സെബിന്ദ് കുമാര്‍, ബ്രിട്ടനിലെ വോള്‍വെര്‍ഹാം സര്‍വ്വകലാശാലയിലെ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.സുരേന്ദ്ര് പി.സിംഗ് എന്നിവരും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പഠനത്തില്‍ മാനസികവും ശാരീരികവും ലൈംഗികവുമായ എല്ലാ തരം അതിക്രമങ്ങള്‍ക്കും പെണ്‍കുട്ടികളേക്കാള്‍ അധികം ഇരയാകുന്നത് … Read more

5ജി സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന് ആപ്പിളിന് അനുമതി

5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് ആപ്പിള്‍. 5ജി സാങ്കേതികവിദ്യയെ ബഹുജനങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിന് ആപ്പിള്‍ നല്‍കിയ അപേക്ഷ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അംഗീകരിച്ചു. ഉയര്‍ന്ന ഫ്രീക്വന്‍സിയിലും ചെറിയ തരംഗ ദൈര്‍ഘ്യത്തിലുമുള്ള ബാന്‍ഡുകളിലുമുള്ള മില്ലിമീറ്റര്‍-വേവ് ബ്രോഡ്ബാന്‍ഡാണ് ആപ്പിള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് എന്‍ഗാഡ്ജെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിവേഗത്തില്‍ വന്‍തോതിലുള്ള ഡാറ്റ പ്രസരണത്തിന് മില്ലിമീറ്റര്‍-വേവ് സാങ്കേതികവിദ്യ സഹായിക്കുന്നു. ഇതിനകം തന്നെ 5ജി സാങ്കേതികവിദ്യയില്‍ ടെക് കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഗൂഗിള്‍, സാംസംഗ്, സ്റ്റാറി തുടങ്ങിയവ ഈ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. … Read more

1966ലെ ആല്‍പ്‌സ് പര്‍വത എയര്‍ ഇന്ത്യ വിമാന അപകടത്തിലെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി

അമ്പത് വര്‍ഷം മുന്‍പ് ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വത നിരകളുടെ ഭാഗമായ മോണ്ട് ബ്ലാങ്കില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരുടെതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകട അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഡാനിയേല്‍ റോഷെ എന്നയാള്‍ വ്യാഴാഴ്ചയാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു കൈയ്യും കാലിന്റെ മുകള്‍ ഭാഗവുമാണ് റോഷേ കണ്ടെത്തിയത്. ഇത് ഒരു സ്ത്രീയുടെ ശരീരഭാഗമാവാമെന്നും, രണ്ട് ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും റോഷെ വ്യക്തമാക്കി. 1966 ജനുവരിയില്‍ ബോംബയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ … Read more

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്കുകള്‍ പുറത്തിറക്കി

ഇന്ത്യയുടെ ആദ്യ ആളില്ലാത്ത ടാങ്ക് മുന്ത്ര പുറത്തിറക്കി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് ആളില്ലാതെ റിമോര്‍ട്ടില്‍ നിയന്ത്രിക്കാനാവുന്ന മൂന്നുതരം മുന്ത്ര ടാങ്കുകള്‍ പുറത്തിറക്കിയത്. ശത്രുനിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍, ആണവ ഭീഷണിയുള്ള സ്ഥലങ്ങളിലെ പരിശോധന തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി മുന്ത്ര-എസ്, മുന്ത്ര-എം, മുന്ത്ര-എന്‍ എന്നിങ്ങനെ മുന്ന് ടാങ്കുകളാണ് ഡിആര്‍ഡിഓ പുറത്തിറക്കിയത്. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ചെന്നൈ ആവടിയിലെ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡിവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (സിവിആര്‍ഡിഇ) വികസിപ്പിച്ചെടുക്കുകയും പരീക്ഷിക്കുകയും ചെയ്ത ടാങ്ക് നക്സല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ … Read more

അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്നായിരുന്നു പരീക്ഷണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹ്വാസോങ്-3 എന്ന മിസൈല്‍. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പതിനാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്. 3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിന്റെ തലസ്ഥാനമായ … Read more

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലുറച്ച് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ചിത്രക്ക് അനുകൂലമായ ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ചിത്രയെ ഉള്‍പ്പെടുത്താനുള്ള സമയ പരിധി അവസാനിച്ചുവെന്നും അത്ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി. ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന കാര്യം അത്ലറ്റിക് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കും. ഇന്നലെയാണ് പി യു ചിത്രക്കനുകൂലമായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അത്റ്റിക് ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീം ലണ്ടനിലേക്ക് പുറപ്പെട്ട സാഹചര്യത്തില്‍ പിയു ചിത്ര പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും … Read more

നവാസ് ഷെരീഫ് രാജിവെച്ചു; ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി രാജിവച്ച പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് ചുമതലയേല്‍ക്കും. നവാസ് ഷെരീഫിന്റെ സഹോദരനും ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് -നവാസ് ഷെരീഫ് (പിഎംഎല്‍-എന്‍)വിഭാഗം നേതാവുമായ ഷഹബാസ്, നേരത്തെ മുതല്‍ നവാസ് ഷെരീഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍ പറഞ്ഞുകേട്ട പേരാണ്. ഔദ്യോഗികമായി തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും പിഎംഎല്‍-എന്‍ നേതൃത്വം പുതിയ പ്രധാനമന്ത്രിയായി ഷഹബാസിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാനമ ഗേറ്റ് അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫിന് … Read more