രാജ്യത്തെ ഭവന പ്രതിസന്ധിക്ക് പരിഹാരം, 45,000 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം

അയര്‍ലണ്ടിലെ ജനങ്ങള്‍ പ്രധാനമായും വിദേശികള്‍ നേരിടുന്ന എറ്റവും പ്രധാന പ്രശ്‌നമായ ഭവന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. 45,000 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2021 ഓടെ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി ഭവന വകുപ്പ് മന്ത്രി സൈമണ്‍ കൊവനി കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ അവതരിപ്പിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിനായാണ് പദ്ധതി സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രദേശത്ത് പാട്ടവ്യവസ്ഥയും ഇടകലര്‍ത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. … Read more

അയര്‍ലണ്ടില്‍ ജനസംഖ്യ 150 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്ത് നിന്നും വിദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലെ ജനസംഖ്യ കഴിഞ്ഞ 150 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിലെന്ന് റിപ്പോര്‍ട്ട്. ഡബ്ലിന്‍ കേന്ദ്രീകരിച്ചാണ് ജനസംഖ്യയില്‍ വന്‍ വര്‍ധനയുണ്ടായിരിക്കുന്നതെന്നും വെസ്റ്റേണ്‍ പ്രദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും ജനസംഖ്യയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിദേശങ്ങളിലേക്ക് കുടിയേറുന്നത് അയര്‍ലണ്ടില്‍ നിന്നാണ്. ഉയര്‍ന്ന ജനനനിരക്ക് കാരണം രാജ്യത്തെ ജനസംഖ്യാ നിരക്ക് 4.65 മില്യണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് … Read more

ബ്രിട്ടണ് വനിതാ പ്രധാനമന്ത്രി

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ഒരു വനിതയായിരിക്കും എന്നത് ഉറപ്പായി കഴിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പില്‍ ആകെയുണ്ടായിരുന്ന പുരുഷ സ്ഥാനാര്‍ത്ഥി മൈക്കില്‍ ഗോവ് പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി വനിതയാകുമെന്നുറപ്പിച്ചത്. മത്സര രംഗത്തുണ്ടായിരുന്ന മൂന്ന് പുരുഷന്മാരില്‍ രണ്ട് പേര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഹോം സെക്രട്ടറി തെരേസ മെയ്,  മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ  ആന്‍ഡ്രിയ ലെഡ്‌സണ്‍ എന്നിവരാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ തെരേസ മെയ് വ്യക്തമായ മുന്‍തൂക്കം കാഴ്ചവെച്ചിരുന്നു. അഞ്ച് പേര്‍ മത്സരിച്ച … Read more

ഡബ്ലിന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വഴിതിരിച്ചുവിടുന്നത് നൂറ് കണക്കിന് വിമാനങ്ങള്‍

ഡബ്ലിന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണം നൂറ് കണക്കിന് വിമാനങ്ങളാണ് ഒരോ മാസവും വഴി തിരിച്ചു വിടേണ്ടിവരുന്നത്. രാത്രികാലങ്ങളില്‍ ഡബ്ലിന്‍ വിമാനത്താവളത്തിലെത്തേണ്ട വിമാനങ്ങള്‍ സൗത്ത് ഡബ്ലിന്‍ വഴിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഒരു വര്‍ഷത്തിലധികമായി ഈ സ്ഥിതിയാണ് തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാത്രി 11 മണിക്കും പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയിലുള്ള വിമാനങ്ങളെയാണ് വഴിതിരിച്ചുവിടുന്നത്. ഏകദേശം 420 ഓളം വിമാനങ്ങളാണ് ഒരാഴ്ചയില്‍ ഇത്തരത്തില്‍ വഴിതിരിച്ചുവിടേണ്ടിവരുന്നത് അതായത് ഒരോ മാസവും 1800 ഓളം വിമാനങ്ങള്‍ ഇത്തരത്തില്‍ വഴിതിരിച്ചുവിട്ടിണ്ടുണ്ടെന്നാണ് കണക്കുകള്‍ … Read more

ഗര്‍ഭഛിദ്രത്തിന് അനുകൂലമായ ബില്‍ പരാജയപ്പെട്ടു…

‍ഡബ്ലിന്‍ :പ്രസവശേഷം കുട്ടി ജീവിച്ചിരിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ ഗര്‍ഛിദ്രം നടത്തുന്നതിന് അനുമതി തേടിയുള്ള ബില്‍ പരാജയപ്പെട്ടു.  രണ്ട് അംഗീകൃത പ്രൊഫഷണലുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ബില്‍ നിര്‍ദേശിക്കുന്നു.  ഒരു ഓബ്സ്റ്റെട്രിഷന്യും പെരിനറ്റോളജിസ്റ്റും സംയുക്തമായി  വേണം ഗര്‍ഭഛിദ്രകാര്യം തീരുമാനിക്കാന്‍ എന്ന് ബില്‍ പറയുന്നു.  ഇന്ന് പാര്‍ലമെന്‍റില്‍ വോട്ടെടുപ്പ് നടന്നിരുന്നു. 45നെതിരെ 95 വോട്ടിനാണ് ബില്‍ പരാജയപ്പെട്ടത്. ഗതാഗത മന്ത്രി ഷയ്ന്‍ റോസ്, ജൂനിയര്‍ മന്ത്രി ജോണ്‍ ഹാലിഗന്‍, ഫിനിയാന്‍ മഗ്രാത്ത് എന്നിവര്‍ പിന്തുണച്ചെങ്കിലും ബില്ലിന് അനുകൂലമായി കൂടുതല്‍ പേര്‍ രംഗത്ത് … Read more

തെരേസ മെയ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സൂചന

പാര്‍ട്ടീ ലീഡര്‍ സ്ഥാനത്തേക്ക്  നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ തന്റെ നാല്‌ എതിരാളികളെയും പിന്നിലാക്കി തെരേസ മെയ് ബഹുദൂരം മുന്നിലെത്തി. 50 ശതമാനത്തിലധികം വോട്ടുകളാണ് മത്സരത്തില്‍ മെയിന് ലഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരേസ എത്തുമെന്നതിന് വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസം രാത്രി നടന്ന വോട്ടെടുപ്പ് നല്‍കിയത്. ബ്രക്‌സിറ്റിനെ അനുകൂലിച്ച് നേരിയ വോട്ടിന്റെ ഭൂരിപക്ഷം മാത്രമുണ്ടായ സാഹചര്യത്തില്‍ ഇപ്പോള്‍ ബ്രിട്ടണെ നയിക്കാന്‍ മെയിന് തന്നെയാണ് യോഗ്യതയെന്നാണ് കരുതപ്പെടുന്നത്. ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്നയാളാണ് ഹോം സെക്രട്ടറി തെരേസ മെയ് എന്ന … Read more

ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്ക് പദ്ധതി സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ദേശീയ ബ്രോഡ്ബാന്റ് പദ്ധതി (എന്‍ ബി പി) സ്വകാര്യവല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ മുഴുവന്‍ നിയന്ത്രണവും സ്വകാര്യ മേഖലയ്ക്ക് വിട്ടു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 25 വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഡെനിസ് നൗട്ടണാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. അടുത്ത വര്‍ഷം മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന വീടുകളിലെയും ബിസിനസ് മേഖലകളിലെയും ഉപഭോക്താക്കള്‍ക്ക് ഹൈസ്പീഡില്‍ നെറ്റ്‌വര്‍ക്ക് … Read more

യു കെയുടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

യു കെയുടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് യാഥാസ്ഥിതിക എം പിമാര്‍ ഇന്ന് തുടക്കം കുറിക്കും. എം പിമാരുടെ വോട്ടിലൂടെ അഞ്ച് പേരില്‍ നിന്നും രണ്ട് പേരെ തിരഞ്ഞെടുത്തതിന് ശേഷം അവരില്‍ നിന്നാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കും പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്കും ഒരാളെ തിരഞ്ഞെടുക്കുന്നത്. രണ്ടാഴ്ച മുമ്പ് ബ്രക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെ ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാന മന്ത്രി പദം രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്നെങ്കിലും ഹോം … Read more

ഡവലപ്‌മെന്റ് ലാന്റിന്റെ വില്‍പ്പന 77% വര്‍ധിച്ചതായി റിപ്പോര്‍ട്ട്

രാജ്യത്തെ ഡവലപ്‌മെന്റ് ലാന്റിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 77 ശതമാനത്തിന്റെ വര്‍ധവുണ്ടായതായി റിപ്പോര്‍ട്ട്. കമേഷ്യല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സി ബി ആര്‍ ഇ അയര്‍ലണ്ട് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അളവും ഐറിഷ് മാര്‍ക്കറ്റിലെ ഡവലപ്‌മെന്റ് ലാന്റിന്റെ വിലയുമാണ് റിപ്പോര്‍ട്ടിലുള്ളത്. 2016 ജൂണ്‍വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2016 ആദ്യ ആറ് മാസത്തിനുള്ളില്‍ 53 ഡവലപ്‌മെന്റ് ലാന്റുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും 489 മില്യണില്‍ കൂടുതല്‍ യൂറോയാണ് ഈ കൈമാറ്റങ്ങള്‍ക്ക് ആവശ്യമായി വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. … Read more

തെരുവ് ഗായകരുടെ ഗാനമേളയില്‍ റെക്കോര്‍ഡ് മ്യൂസിക് ഉപയോഗിക്കുന്നതിന് നിരോധനം

ഗായകര്‍ തെരുവില്‍ ഗാനമേള നടത്തുമ്പോള്‍ റെക്കോര്‍ഡ് മ്യൂസിക് ഉപയോഗിക്കുന്നതിന് നയന്ത്രണം. റെക്കോര്‍ഡ് മ്യൂസിക്കിന്റെ അമിത ശബ്ദം കാരണം നിരവധി പാരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. തെരുവില്‍ ഗാനമേള നടത്തുന്നതിന് ഏതാനും നിബന്ധനകളും അധികൃതര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സിറ്റി ഹാളില്‍ നടന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ കൗണ്‍സിലര്‍ നിയമത്തിന് അംഗീകാരം നല്‍കി. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും. 30 മിനിറ്റ് പരിപാടിക്ക് ദൈര്‍ഘ്യം ഉണ്ടായിരിക്കണമെന്നും ഇതില്‍ ആവര്‍ത്തനം ഉണ്ടാകാന്‍ പാടില്ലെന്നുമാണ് അധികൃതര്‍ മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിബന്ധന. … Read more