അയർലണ്ടിൽ രണ്ട് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു

അയര്‍ലണ്ടില്‍ രണ്ട് പേര്‍ക്ക് കൂടി കുരങ്ങ് പനി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിലായി സ്ഥിരീകരിച്ച രണ്ട് കേസുകള്‍ക്ക് പുറമെയാണിത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും, അവരെ നിരീക്ഷിച്ചുവരികയാണെന്നും Health Protection Surveillance Centre (HPSC) പറഞ്ഞു. സ്വകാര്യത മാനിക്കാനായി രോഗികളുടെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും, മറ്റ് രാജ്യങ്ങളിലുമായി ഇതുവരെ 500-ലേറെ പേര്‍ക്ക് കുരങ്ങ് പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം കുരങ്ങ് പനി ബാധിക്കുന്ന ഭൂരിഭാഗം … Read more

ഡബ്ലിൻ എയർപോർട്ട് ക്യൂ റോഡിലേക്കും നീണ്ടു… വീഡിയോ

നീണ്ട ക്യൂ യാത്രക്കാരെ വലച്ചതിന് പിന്നാലെ എയർപോർട്ട് അതോറിറ്റി ക്ഷമാപണവുമായി രംഗത്തെത്തി.നീണ്ട ക്യൂവിനെ തുടർന്ന് ഞായറാഴ്ച 1000-ലധികം യാത്രക്കാർക്ക് ഫ്ലൈറ്റ് മിസ്സാതായി ഡബ്ലിൻ എയർപോർട്ട് അതോറിറ്റി (DAA) അറിയിച്ചു.

ഡബ്ലിൻ Mater Hospital-ൽ ബെഡിനു വേണ്ടി രോഗി കാത്തിരുന്നത് 68 മണിക്കൂർ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് INMO

ഡബ്ലിന്‍ Mater Hospital-ലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ രോഗി 68 മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് Irish Nurses and Midwives Organisation (INMO). ബെഡ്ഡ് ലഭിക്കാനായി 68 മണിക്കൂറാണ് രോഗിക്ക് കാത്തിരിക്കേണ്ടിവന്നത്. തിങ്കളാഴ്ച രാത്രി 100 രോഗികളാണ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ഉണ്ടായിരുന്നതെന്നും INMO പറയുന്നു. ഈ പ്രശ്‌നം ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അടക്കമുള്ളവരെ അമിതസമ്മര്‍ദ്ദത്തിലാക്കുന്നതായും INMO വ്യക്തമാക്കി. ഇത്തരത്തില്‍ ഏറെ സമയം ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നത് രോഗി മരിക്കാന്‍ പോലും … Read more

കെറിയിൽ മദ്ധ്യവയസ്കൻ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കെറിയിലെ Tralee-യില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മദ്ധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഞായറാഴ്ച രാത്രിയാണ് Tralee-യിലെ Abbey Court Complex-ല്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ 50-ലേറെ പ്രായമുള്ള പുരുഷനെ കണ്ടെത്തിയത്. ഗാര്‍ഡയും, അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ കൂടി ഗാര്‍ഡ അറസ്റ്റ് ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. … Read more

കോർക്കിൽ പൊതുഗതാഗത വികസനത്തിനായി 600 മില്യൺ യൂറോ മുടക്കാൻ NTA

കോര്‍ക്കിലെ പൊതുഗതാഗതം മെച്ചപ്പെടുത്താനായി 600 മില്യണ്‍ യൂറോ ചെലവിടുമെന്ന് National Transport Authority (NTA). സുസ്ഥിരമായ 12 പുതിയ ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറുകള്‍ (sustainable transport corridors -STC) നിര്‍മ്മിക്കുന്നതിലൂടെ ബസ് യാത്രയുടെ സമയം മെച്ചപ്പെടുത്തുക, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ NTA ഉദ്ദേശിക്കുന്നത്. BusConnects Cork Sustainable Transport Corridors Report പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് NTA വികസനപ്രവര്‍ത്തനത്തിനായി ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 75 കി.മീ പുതിയ ബസ് ലെയിന്‍ നിര്‍മ്മിക്കും. നഗരത്തിന്റെ … Read more

Ingredients Finglas, Bray ഷോപ്പുകളിൽ ഹോം ഡെലിവറി സൗകര്യവും ലഭ്യം

പ്രമുഖ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റായ Ingredients ന്റെ Finglas, Bray ഷോപ്പുകളില്‍ ഇനിമുതല്‍ ഹോം ഡെലിവറി സേവനവും. ഡബ്ലിന്‍ ഏരിയയിലും, Co Wicklow യുടെ ചില ഭാഗങ്ങളിലുമാണ് ഹോം ഡെലിവറി സേവനം ലഭ്യമാവുക. മിനിമം 30 യൂറോയ്ക്കുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സാധനങ്ങള്‍ കൃത്യമായി വീടുകളിലെത്തിച്ചു നല്‍കും. നാല് യൂറോയാണ് ഡെലിവറി ചാര്‍ജ്ജ്. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക- ‍Ingredients Finglas 0894448414/018344033, Ingredients Bray 0894587963/012868699. വാട്സാപ്പ് വഴിയും, കോള്‍ വഴിയും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതാണ്.

ത്രസിപ്പിക്കുന്ന ചെണ്ടമേളവുമായി വർണ്ണം നൃത്തകലാലയത്തിലെ കുട്ടികൾ; ‘അരങ്ങേറ്റം’ വീഡിയോ കാണാം

മേളവും പൂരവും അന്യമായിതുടങ്ങുന്ന കാലത്ത് മനസിന് കുളിർമ്മ നൽകുന്ന വൈറൽ പെർഫോമൻസുമായി അയർലൻഡിലെ വര്‍ണ്ണം നൃത്തകലാലയത്തിലെ കുട്ടികലാകാരികൾ. വര്‍ണ്ണം നൃത്തകലാലയത്തിലെ അരങ്ങേറ്റത്തിനിടെ ത്രസിപ്പിക്കുന്ന ചെണ്ടമേളവുമായി കുട്ടി കലാകാരികൾ. കലാസ്വാദകരെ അമ്പരപ്പിച്ചത്.. ഡബ്ലിന്‍ ലൂക്കനിലെ സാവിയോ ജോര്‍ജ്ജിന്റെ പത്‌നിയും, HSE-യിലെ നഴ്‌സിങ് അസിസ്റ്റന്റ് ഡയറക്ടറുമായ ഫിജി സാവിയോയുടെ ശിക്ഷണത്തിലാണ് ഈ കൊച്ചുകലാകാരികള്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു ദശാബ്ദത്തോളമായി അയര്‍ലണ്ടിന്റെ കലാസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വര്‍ണ്ണം സ്‌കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന മൂന്നാമത് അരങ്ങേറ്റ പരിപാടിയാണിത്. അരങ്ങേറ്റത്തിനൊപ്പം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നൃത്തരിപാടികളും, പ്രശസ്ത … Read more

അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് വീടുകൾക്ക് വില വർദ്ധിച്ചു; ഒരു വർഷത്തിനിടെ 11% വർദ്ധന

അയര്‍ലണ്ടിലെ സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11.1% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 2.8% വര്‍ദ്ധനയും ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തിനിടെയാണെന്നും റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ Sherry FitzGerald പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡബ്ലിന്‍ പ്രദേശത്തെ വിലക്കയറ്റം ദേശീയശരാശരിക്ക് ഏതാണ്ട് അരികെയാണെങ്കിലും 12 മാസത്തിനിടെ സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് വില കൂടിയത് 9.2% ആണ്. വിലക്കയറ്റം രണ്ടക്കം കടക്കാത്ത ഏക പ്രദേശവും ഡബ്ലിനാണ്. അതേസമയം ഡബ്ലിനെ ഒഴിവാക്കി പരിശോധിച്ചാല്‍ രാജ്യമെമ്പാടും ഒരു വര്‍ഷത്തിനിടെ … Read more

മോർട്ട്‌ഗേജ് അംഗീകരിക്കുന്നതിൽ വർദ്ധനവെന്ന് പുതിയ കണക്കുകൾ ഒപ്പം സ്വിച്ചിങ്ങിലും വർദ്ധനവ്

അയർലൻഡിൽ മോർട്ട്ഗേജ് അംഗീകരിക്കുന്നതിൽ ഗണ്യമായ വർദ്ധനവെന്ന് കണക്കുകൾ, അതേസമയം മോർട്ട്ഗേജ് സ്വിച്ചിങ്ങിലും വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഫെബ്രുവരിയിൽ മാത്രം , ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള 2,053 മോർട്ട്ഗേജുകൾ ഉൾപ്പെടെ 3,894 മോർട്ട്ഗേജുകൾ രാജ്യത്ത് അംഗീകരിച്ചു. ബാങ്കിംഗ് & പേയ്‌മെന്റ് ഫെഡറേഷൻ അയർലൻഡ് (BPFI ) കണക്കുകൾ പ്രകാരം, അംഗീകരിച്ച മോർട്ട്‌ഗേജുകളുടെ എണ്ണം മുൻമാസത്തെ അപേക്ഷിച്ച് 7.5 ശതമാനവും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.7 ശതമാനവും വർദ്ധിച്ചു.മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൊത്തം മൂല്യം മുൻമാസത്തെ അപേക്ഷിച്ച് … Read more

യൂറോപ്പിൽ കുറഞ്ഞ ചിലവിൽ മെഡിസിൻ പഠിക്കാം

നിലവിലുള്ള സാഹചര്യത്തിൽ യൂറോപ്പിൽ കുറഞ്ഞ ചിലവിൽ സുരക്ഷിതമായി മെഡിസിൻ പഠിക്കാം എന്ന് ചിന്തിക്കുന്നവർക്കായി കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കായി കൂടുതലും തിരഞ്ഞെടുക്കുന്ന രാജ്യമാണ് ബൾഗേറിയ. കുറഞ്ഞ ഫീസും മികച്ച സൗകര്യങ്ങളും ദീർഘകാല അനുഭവ സമ്പത്തുമുള്ള ഗവണ്മെന്റ് യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരമൊരുക്കി വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള Studywell Medicine Ltd എന്ന സ്ഥാപനം .മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine Ltd എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും … Read more